ഡിജിപി ഓഫീസിലേക്ക് മാർച്ച് ,കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ ഒന്നാം പ്രതി

Advertisement

തിരുവനന്തപുരം.കോൺഗ്രസ്സ് ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പോലീസ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേസിൽ രണ്ടാം പ്രതിയാണ്. രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് ,പാലോട് രവി, ജെബി മേത്തർ തുടങ്ങിയ നേതാക്കളെയും കേസിൽ പ്രതിചേർത്തു. കണ്ടാലറിയുന്ന 500 ഓളം പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസ്. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്നലെ രാവിലെയാണ് കെപിസിസി ഡിജിപി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ കോൺഗ്രസ്സ് പ്രവർത്തകർക്കും പോലീസിനും മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

Advertisement