നടി ഗൗതമിയുടെ സ്വത്ത് തട്ടി,മുഖ്യ പ്രതികൾ കുന്നംകുളത്ത് പിടിയിൽ

Advertisement

തൃശൂര്‍ . നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത പരാതി,മുഖ്യ പ്രതികൾ കുന്നംകുളത്ത് പിടിയിൽ

ബില്‍ഡര്‍ അളഗപ്പൻ, ഭാര്യ നാച്ചൽ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. ചെന്നൈ ക്രൈംബ്രാഞ്ച് സംഘമാണ് കുന്നംകുളത്തെത്തി ഇവരെ പിടികൂടിയത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിലായിരുന്നു ഒളിവിൽ പാർത്തത്. പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ഒളിവിടം ഒരുക്കാൻ ഒത്താശ ചെയ്തത്.

വ്യാജരേഖ സൃഷ്ടിച്ച് ഇവര്‍ തന്‍റെ 25കോടിരൂപയുടെ സ്വത്ത് തട്ടിയെന്നാണ് പരാതി. തന്‍റെ പേരിലുള്ള 46 ഏക്കര്‍ ഭൂമി വില്‍ക്കാന്‍

പവര്‍ഓഫ് അറ്റോര്‍ണി ഒപ്പിട്ടുനല്‍കിയിരുന്നുവെന്നും അത് ദുരുപയോഗപ്പെടുത്തി അളഗപ്പനും കുടുംബവും സ്വത്ത് തട്ടിയെന്നുമാണ് പരാതി. തന്നെയും മകളെയും അളഗപ്പനും ഗുണ്ടകളും ഭീഷണിപ്പെടുത്തുന്നുവെന്നും ഗൗതമി പരാതിപ്പെട്ടിരുന്നു. ഭര്‍ത്താവ് കമല്‍ഹാസനുമായി വേര്‍പിരിഞ്ഞശേഷം മകള്‍ സുബലക്ഷ്മിക്കൊപ്പമാണ് ഗൗതമി താമസിക്കുന്നത്. ബിജെപിയില്‍ സജീവമാണ് ഗൗതമി.

Advertisement