പൊലീസുകാർ തമ്മിലടിച്ചു,പരുക്ക് ഗ്ളാസ് ചില്ലുതകര്‍ന്നതെന്ന് വിശദീകരണം

Advertisement

പാലക്കാട്. പൊലീസുകാർ തമ്മിലടിച്ചു .പാലക്കാട് സ്പെഷൽ ബ്രാഞ്ച് ഓഫിസിൽ പൊലീസുകാർ തമ്മിലടിച്ചു.സി.പി.ഒ മാരായ ധനേഷ്, ദിനേശ് എന്നിവരാണ് വാക്കു തർക്കത്തിനൊടുവിൽ തമ്മിലടിച്ചത്

വീഴ്ചയിൽ ഗ്ലാസ് ചില്ല് തകർന്ന് ഇരുവർക്കും പരുക്കേറ്റു.ഇത് കത്തിക്കുത്തേറ്റതാണെന്നായിരുന്നു ആദ്യം വാര്‍ത്തപരന്നത്. വ്യക്തിപരമായ കാരണങ്ങളാണ് തമ്മിലടിക്ക് കാരണമെന്നും ഇരുവർക്കുമെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

Advertisement