ഗോപി സുന്ദറിനൊപ്പമുള്ള സുന്ദര നിമിഷങ്ങൾ പങ്കു വച്ച് മയോനി എന്ന പ്രിയ നായർ.

Advertisement

ഗായിക അമൃത സുരേഷുമായി പിരിഞ്ഞതിന് ശേഷം  സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പേരിനൊപ്പം ചർച്ച ചെയ്യുന്ന പേരാണ് മയോനി . മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ  സ്വിറ്റ്സർലാൻഡ് ചിത്രങ്ങളും അടുത്തിടെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

അമൃതയുമായി പിരിഞ്ഞ ഗോപി സുന്ദർ പുതിയ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹം. പ്രിയ നായർ ഗോപിക്ക് പിറന്നാൾ ആശംസ നേർന്നുകൊണ്ടിട്ട ഒരു ചിത്രമാണ് വിവാദമുൾപ്പെടെ എല്ലാത്തിനും തുടക്കം. ഈ ഫോട്ടോ വന്ന് അധികനാൾ ആകും മുൻപേ ഗോപിയും അമൃത സുരേഷുമായി അകലുകയും, ആ അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുകയും ചെയ്തു.എന്നാൽ ഇക്കാര്യം ഗോപി സുന്ദറോ മയോനിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എന്നാൽ ഇപ്പോഴിതാ, ഗോപി സുന്ദറിനൊപ്പമുള്ള ഏതാനും ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് മയോനി. “ഞാൻ സ്നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ, എന്നെ സ്നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നു പഠിപ്പിക്കുകയും ചെയ്തു,” എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
പതിനാലു വർഷത്തോളം ഗായിക അഭയ ഹിരണ്‍മയിക്കൊപ്പം ലിവിംഗ് റിലേഷന്‍ഷിപ്പില്‍ ആയിരുന്ന ഗോപി സുന്ദര്‍. പിന്നീട് ഈ ബന്ധം അവസാനിപ്പിച്ച് അമൃത സുരേഷിനെ വിവാഹം ചെയ്യുകയായിരുന്നു. 2022 മെയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

സ്ത്രീകൾ ഉൾപ്പെടെ ഗോപി സുന്ദറിനെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. പ്രിയ എന്നാണ് ഗോപി സുന്ദറിന്റെ ഭാര്യയുടെ പേരും. ഈ ബന്ധം ഔദ്യോഗികമായി വേർപെടുത്തിയോ ഇല്ലയോ എന്ന വിവരം ലഭ്യമല്ലെങ്കിലും, ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് പ്രിയ ഗോപി സുന്ദർ എന്ന് തന്നെയാണ് പേര് .

Advertisement