ഗിരീഷ് ബാബുവിന്‍റെ മരണം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Advertisement

കൊച്ചി. അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെ മരണം ഹൃദയഘാതം
മൂലം എന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസും വ്യക്തമാക്കി.അതേസമയം ഇന്ന് കോടതി പരിഗണിച്ച മാസപ്പടിവിവാദത്തിൽ ഗിരീഷ് ബാബു നൽകിയിരുന്ന ഹർജി മരണത്തെ തുടർന്ന് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി.

ഇന്ന് രാവിലെ ഏഴരയോടെ കളമശ്ശേരിയിലെ വീട്ടിലാണ് ഗിരീഷ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു. മരണകാരണം ഹൃദയഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്.

കേരളം ചർച്ച ചെയ്ത പല അഴിമതി കേസുകളും പുറത്ത് കൊണ്ടുവന്നത്തിൽ നിർണായക പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു.
കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ്, പാലാരിവട്ടം പാലം അഴിമതി, മൂന്നാറിലെ അനധികൃത പാറഖനനം തുടങ്ങിയ കേസുകളിൽ പ്രധാന ഹർജിക്കാരൻ ഗിരീഷ് ബാബുവായിരുന്നു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദത്തിലും ഹർജിനൽകിയിരുന്നു. കേസ് ഇന്ന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും
ഗിരീഷ് ബാബു മരിച്ചുവെന്ന് അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതോടെ രണ്ടാഴ്ചത്തേക്കു മാറ്റി.പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും മരണത്തിൽ ദുരൂഹതയില്ലെന്ന് വ്യക്തമാക്കി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here