’15 മിനിറ്റ് നേരമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്… അത്രയും നേരം ഭീമന്‍ രഘു ഒറ്റ നില്‍പ്പായിരുന്നു’

Advertisement

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ ഭീമന്‍ രഘുവിന്റെ നില്‍പ് എല്ലാവര്‍ക്കും കൗതുക കാഴ്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോഴാണ് ആ പ്രസംഗം മുഴുവന്‍ ഭീമന്‍ രഘു നിന്നുകൊണ്ട് കേട്ടത്. 15 മിനിറ്റ് നേരമാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. അത്രയും നേരം ഭീമന്‍ രഘു ഒറ്റ നില്‍പ്പായിരുന്നു. സദസില്‍ മുന്‍ നിരയിലായിരുന്നു ഭീമന്‍ രഘു ഇരുന്നിരുന്നത്. മുഖ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റപ്പോള്‍ മുതല്‍ താരം എഴുന്നേറ്റു നിന്ന് ഗൗരവത്തോടെ പ്രസംഗം കേള്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാനസൂചകമായാണ് എഴുന്നേറ്റു നിന്നത് എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിനിടെ ഭീമന്‍ രഘുവിന്റെ നില്‍പ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. രണ്ട് മാസം മുന്‍പാണ് ഭീമന്‍ രഘു ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്.

Advertisement