ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി

Advertisement

ന്യൂഡെല്‍ഹി.എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്.വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം പരിഗണിച്ച് ഇത് 34 തവണയാണ് കേസ് സുപ്രീംകോടതി മാറ്റിവെക്കുന്നത്

സിബിഐക്ക് വേണ്ടി ഹാജരാക്കേണ്ട അസിസ്റ്റൻറ് സോളിസിറ്റർ ജനറൽ എസ്‌.വി.രാജു മറ്റൊരു കേസിൽ തിരക്കിലാണെന്നും ,ഇന്ന് അസൗകര്യം ഉണ്ടെന്നും സിബിഐ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ലാവലിൻ കേസ് മാറ്റിവെച്ചത്.കേസ് മാറ്റുന്നത് ആരും എതിർത്തില്ല.ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റമുക്തമാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബറിൽ സുപ്രീംകോടതിയിൽ എത്തിയ കേസ് വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും ആവശ്യം പരിഗണിച്ച് 34 തവണയാണ് മാറ്റിവെക്കുന്നത്.

വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികളുടെ ഹർജിയും സുപ്രീംകോടതിയിലുണ്ട്.ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായാണ് കേസ് ലിസ്റ്റ് ചെയ്യപ്പെട്ടത്.പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. സംസ്ഥാനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് സുപ്രീംകോടതി പലതവണ പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെയും തീർപ്പ് കൽപ്പിക്കാനായിട്ടില്ല.

Advertisement