Advertisement
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മണര്‍കാട് സംഘര്‍ഷം. ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി. ഇരു ഭാഗത്തെയും പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തര്‍ മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞെന്ന് ഡിവൈഎഫ്‌ഐയും ആരോപിച്ചു. അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്.