അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാവിനെതിരേ നരഹത്യയ്ക്കും കേസെടുത്തു

Advertisement

മൂവാറ്റുപുഴ. കോളജ് ജംക്ഷനില്‍ ചീറിപ്പായുന്നതിനെതിരെ മുന്നറിയിപ്പുനല്‍കിയ വിദ്യാര്‍ഥികളെ വെല്ലുവിളിച്ച് ബൈക്ക് റൈസിംങ്, തുലച്ചത് ഒരു കുടുംബത്തിന്‍റെ പ്രതീക്ഷകള്‍, അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ബൈക്ക് ഓടിച്ച യുവാവിനെതിരേ നരഹത്യയ്ക്കും കൊലപാതകശ്രമത്തിനും കേസെടുത്തു.അപകടരമായ വിധത്തില്‍ വാഹനമോടിച്ചതിനും കേസുണ്ട്.

സംഭവത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് വിദ്യാര്‍ഥിനി ആര്‍. നമിത (20)യാണ് തല്‍ക്ഷണം മരിച്ചത്.കൊട്ടാരക്കര വാളകം സ്വദേശിയാണ് നമിത. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിനി അനുശ്രീ രാജി(20)നും സാരമായി പരുക്കേറ്റു. അനുശ്രീയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കു കൊണ്ടുപോയി. 26 നു വൈകിട്ട് ബി.കോം അവസാന വര്‍ഷ പരീക്ഷ എഴുതി പുറത്തുവന്നപ്പോഴാണ് വിദ്യാര്‍ഥിനികള്‍ ദുരന്തത്തിനിരയായത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഏനാനല്ലൂര്‍ കുഴിമ്ബിത്താഴം കിഴക്കേമുട്ടത്ത് ആന്‍സണ്‍ റോയി (22)യാണ് അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച് അപകടമുണ്ടാക്കിയത്.

അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് അപകടകാരണമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ആന്‍സന്റെ ഡ്രൈവിങ്‌ െലെസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടിയാരംഭിച്ചു.

ഇതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് അധികാരികളും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും അപകടസ്ഥലത്ത് പരിശോധന നടത്തി. പോലീസ് എഫ്.ഐ.ആര്‍. ലഭിച്ചശേഷം ഒരുമിച്ചുള്ള പരിശോധനയുണ്ടാകുമെന്നും െലെസന്‍സ്, ആര്‍.സി. എന്നിവ റദ്ദ് ചെയ്യുന്നതടക്കം കര്‍ശന നടപടിയെടുക്കുമെന്നും മൂവാറ്റുപുഴ ആര്‍.ടി.ഒ. അറിയിച്ചു. അപകടത്തില്‍ ആന്‍സണ്‍ റോയിക്കും സാരമായി പരുക്കേറ്റു. ഇയാളുടെ തലയോട്ടിക്കും വാരിയെല്ലിനും കാലിനുമാണു പരുക്ക്. ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

സംഭവത്തെത്തുടര്‍ന്നു പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. തടിച്ചുകൂടിയ വിദ്യാര്‍ഥികള്‍ ആശുപത്രി വളയുകയും ആന്‍സനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയുമായിരുന്നു. രാത്രി െവെകിയും ഇതു തുടര്‍ന്നു. പോലീസും കോളജ് അധികൃതരും ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആന്‍സന്‍ കുട്ടികള്‍ക്കെതിരേ തിരിഞ്ഞതു സ്ഥിതി സങ്കീര്‍ണവുമാക്കി. കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, പോത്താനിക്കാട്, കല്ലൂര്‍ക്കാട് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസെത്തിയാണ് ഇയാളെ മെഡിക്കല്‍ കോളജിലേക്കു മാറ്റിയത്.

സ്ഥിരം കുറ്റവാളിയായ ആന്‍സന്‍ പോലീസിന്റെ ഗുണ്ട, ക്രിമിനല്‍, പൊതുശല്യ രജിസ്റ്ററില്‍ ഉള്‍പ്പെട്ടയാളാണ്. മൂവാറ്റുപുഴ സ്റ്റേഷനില്‍ വധശ്രമത്തിനും വാഴക്കുളം സ്റ്റേഷനില്‍ മര്‍ദ്ദനത്തിനും ഇയാള്‍ക്കെതിരേ കേസുണ്ട്. വാഴക്കുളത്തെ ബാറിലുണ്ടായ കത്തിക്കുത്ത് കേസിലും പ്രതിയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇയാള്‍ ഓടിച്ച പള്‍സര്‍ െബെക്കിന് യന്ത്രത്തകരാറില്ലെന്നു പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് നമിതയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. കുടുംബത്തിൻറെ പ്രതീക്ഷയാണ് പ്രതി ഇല്ലാതാക്കിയത് എന്ന് അമ്മ ഗിരിജ. മറ്റൊരു കുടുംബത്തിനും ഈ അനുഭവം ഉണ്ടാകാതിരിക്കാൻ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും മാതാപിതാക്കൾ

Advertisement