ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ ജ്യോതിർമേളനം 21ന്

Advertisement

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ ഹൈന്ദവനേതാക്കളുടെയും ആചാര്യന്മാരുടെയും സാന്നിധ്യത്തിൽ ജ്യോതിർമേളനം സംഘടിപ്പിക്കുന്നു. ഈ മാസം 21ന് രാവിലെ 10മണിക്ക് ജ്യോതിർക്ഷേത്ര സങ്കേതത്തിലാണ് മഹാസമ്മേളനം നടക്കുക.

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെയും തപോഭൂമിയായ ശ്രീരാമദാസ ആശ്രമത്തിൽ സ്വാമിജി വിഭാവനം ചെയ്തിരിക്കുന്ന ജ്യോതിക്ഷേത്രത്തിന്റെ നിർമ്മാണപൂർത്തീകരണം ലക്ഷ്യമിട്ടുകൊണ്ടും ഹൈന്ദവകേരളത്തിന് കാലികമായ ദിശാബോധം നൽകാനും ഉതകുംവിധം ഒരു മഹാസമ്മേളനമാണ് ജ്യോതിർമേളനം-2023.

2000 ജനുവരി നാലിന് ശതകോടി ലളിതാ സഹസ്രനാമാർച്ചനയും ഒപ്പം രണ്ടു വലിയ ഹോമകുണ്ഡങ്ങളിൽ ആയി തുടർച്ചയായ ഹോമങ്ങളും നടന്നത് ജ്യോതിർക്ഷേത്രത്തിൽ വച്ചായിരുന്നു.

ഹൈന്ദവ നവോത്ഥാന കാലഘട്ടത്തിൽ ജ്യോതിക്ഷേത്രത്തിന്റെ സുവിലസിതരൂപത്തിലേക്ക് എത്താൻ ഇനിയും പ്രവർത്തികൾ ബാക്കിയുണ്ട്.
അത്തരം നിർമാണപ്രവൃത്തികളുടെ പൂർത്തീകരണത്തിനായി ആശ്രമാനുയായികളും അനുഭാവികളും സ്വാമിജിയുടെ ശിഷ്യരും ദേവീഭക്തരും ഉപാസകരും എല്ലാം ചേർന്ന് ഒരു സംവിധാനം സജ്ജമാക്കുകയാണ്.

ഹൈന്ദവ നേതാക്കളുടെയും ആചാര്യന്മാരുടെയും മാർഗ്ഗദർശനത്തോടെ ജ്യോതിർക്ഷേത്ര നിർമ്മാണ സമിതിയുടെ രൂപീകരണവും ഇതോടൊപ്പം നടക്കും.

Advertisement