പന്തളം ടൗണിൽ രാത്രി പരസ്യബോര്‍ഡ് കാറ്റില്‍ മറിഞ്ഞത് പരിഭ്രാന്തിയായി

പന്തളം. ടൗണിൽ രാത്രി പരസ്യബോര്‍ഡ് കാറ്റില്‍ മറിഞ്ഞത് പരിഭ്രാന്തിയായി.ട്രാഫിക് സിഗ്നലിനോട് ചേർന്ന് വളരെയധികം വലിപ്പമുള്ള പരസ്യ ബോർഡ് ശക്തമായ കാറ്റിൽ ചരിഞ്ഞു ഇലക്ട്രിക് ലൈനിൽ തട്ടി അപകടകരമായ നിലയിൽ നിൽക്കുകയായിരുന്നു. രാത്രി പത്തുമണിയോടെയായിരുന്നു അപകടം. ബോര്‍ഡ് മറിഞ്‍് വൈദ്യുതി ലൈനുമായി റോഡില്‍ വീഴുമെന്ന ആശങ്ക പരന്നു. ക്രെയിൻ ഉപയോഗിച്ച് ഒതുക്കി അപകടാവസ്ഥ ഒഴിവാക്കി വയ്ക്കുകയായിരുന്നു.

ടൗണിലും വഴിയോരത്തും വലിയ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് യാത്രക്കാരുടെ സുരക്ഷക്ക് വലിയ ഭീഷണിയായിട്ടുണ്ട്. കാറ്റിലും മഴയിലും ഇവനിരത്തിലേക്കും ഫുട്പാത്തിലേക്കും മറിയുന്നത് ഭീഷണിയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പലപ്പോഴും സ്വാധീനത്തിന് വഴങ്ങി അനുമതി നല്‍കാറാണ് പതിവ്.

Advertisement