വിമാനത്തിന്റെ’ വാതില്‍ തുറന്ന് ക്ലാസ് മുറിയിലേക്ക്….

Advertisement

കോട്ടയം: ‘വിമാനത്തിന്റെ’ വാതില്‍ തുറന്നാല്‍ കുട്ടികളെത്തുക ക്ലാസ് മുറിയിലേക്ക്. മാങ്ങാനം പുതുശേരി സിഎംഎസ് എല്‍പി സ്‌കൂളാണ് ഈ കൗതുകം. സ്‌കൂള്‍ ഭിത്തിയില്‍ ഒരു കൂറ്റന്‍ വിമാനം വരച്ചിട്ടുണ്ട്. ക്ലാസ് മുറികളുടെ വാതില്‍ വിമാനത്തിന്റെ വാതിലായി ചിത്രീകരിച്ചു. ക്ലാസ് മുറികളിലുമുണ്ട് ചിത്രങ്ങള്‍. ഭിത്തികളിലെല്ലാം പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങളും കാടും ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്.
വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സിഎംഎസ്എല്‍പി സ്‌കൂളിലെ അധ്യാപകനായ പരിയാരം സ്വദേശി എം.ജെ.ബിബിനാണ് ചിത്രങ്ങള്‍ വരച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലുള്‍പ്പെടെ 41 സ്‌കൂളുകളില്‍ ബിബിന്‍ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.

Advertisement