ജൂലൈ 1 മുതല്‍ വൈദ്യുതി നിരക്കുകള്‍ കൂടിയേക്കും

Electrical equipment.energy meter is a device that measures the amount of electric energy consumed by a residence, a business, or an electrically powered device
Advertisement

ജൂലൈ 1 മുതല്‍ വൈദ്യുതി നിരക്കുകള്‍ കൂടിയേക്കും. കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദ്ദേശങ്ങളിന്മേല്‍ വൈദ്യുത റഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
അഞ്ചുവര്‍ഷത്തേയ്ക്കുള്ള താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ശരാശരി ഇരുപത്തഞ്ചുപൈസമുതല്‍ എണ്‍പത് പൈസവരെ കൂട്ടണമെന്നാണ് നിര്‍ദ്ദേശം. ഏപ്രില്‍ ഒന്നിന് പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടതായിരുന്നു.എന്നാല്‍ നപടിക്രമങ്ങള്‍ നീണ്ടുപോയതിനാല്‍ പഴയ താരിഫ് ജൂണ്‍ 30 വരെ റഗുലേറ്ററി കമ്മീഷന്‍ നീട്ടി. പൊതുതെളിവെടുപ്പ് പൂര്‍ത്തിയായതോടെ നിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങി. നാലു മേഖലകളായാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്.

Advertisement