ഗുണ്ടാനേതാവായ പുത്തൻപാലം രാജേഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ, ഇത് മൂന്നാമത്തെ പ്രാവശ്യം

തിരുവനന്തപുരം.തലസ്ഥാനത്തെ ഗുണ്ടാനേതാവായ പുത്തൻപാലം രാജേഷ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ.വീണ്ടും ഗുണ്ടാ പ്രവർത്തനത്തിൽ സജീവമായതോടെയാണ് പേട്ട പോലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.പോലീസ് നൽകിയ റിപ്പോർട്ടിന് കളക്ടർ ഉത്തരവിടുകയായിരുന്നു.ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഗുണ്ടാ നിയമപ്രകാരം രാജേഷ് അറസ്റ്റിലായത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ് ജാമ്യത്തിലായിരുന്നു.കഴിഞ്ഞ ജനുവരിയിൽ മെഡിക്കൽ കൊളേജിൽ ആംബുലൻസ് ഡ്രൈവർമാരെ വടിവാൾ വീശി ഭയപ്പെടുത്തിയ സംഭവത്തിൽ രാജേഷ് പ്രതിയായിരുന്നു.
ഒളിവിലായിരുന്ന രാജേഷ് സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. വീണ്ടും ഒരു കേസിൽ കൂടി ഉൾപ്പെട്ടതോടെയാണ് കാപ്പ ചുമത്താൻ പൊലിസ് റിപ്പോർട്ട് നൽകിയത്.

Advertisement