മകളെ ഒന്ന് ശ്രദ്ധിക്കണേ എന്ന് പിതാവ് ഏല്‍പ്പിച്ചു,ശ്രദ്ധ അതിരു കടന്നതോടെ ടിടിഇ അകത്ത്

Advertisement

കോട്ടയം: ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യായായി പെരുമാറിയ ടിടിഇ അറസ്റ്റിലായി. നിലമ്പൂർ–കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലെ ടിടിഇ തിരുവനന്തപുരം സ്വദേശി നിതീഷ് (35) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ കോട്ടയം റെയിൽവെ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആലുവയിൽ വെച്ചായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഒറ്റയ്ക്ക് യാത്ര ചെയ്ത യുവതിയോട് നിതീഷ് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയെ, പിതാവ് ട്രെയിനിൽ, യാത്രയാക്കുന്നതിനായി എത്തിയപ്പോൾ ടിടിഇയോട് മകൾ ഒറ്റയ്‍ക്കാണ് പോകുന്നതെന്നും ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നു. ഇത് മുതലെടുത്താണ് അപമര്യാദയായി പെരുമാറിയത്.

ഇയാൾ ആദ്യം കോച്ച് മാറാൻ നിർബന്ധിക്കുകയും, പിന്നീട് കൈയിൽ കയറി പിടിച്ചു വലിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. പിന്നീടും ശല്യം രൂക്ഷമായതോടെ കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ പൊലീസിനോട് തിരുവനന്തപുരം റെയിൽവെ സൂപ്രണ്ട്, നിർദേശിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Advertisement