തെങ്കാശിയിൽ വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചത് മലയാളി; പ്രതി ചെങ്കോട്ടയിൽ പിടിയിൽ

Advertisement

തെന്മല: തെങ്കാശിയിൽ മലയാളി വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാ(28) ണ് ചെങ്കോട്ടയിൽ നിന്ന് പിടിയിലായത്. പാവൂർ സത്രം ലവൽക്രോസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി ആക്രമിക്കപ്പെട്ടത്. കുന്നിക്കോട് പോലീസ് സ്റ്റേഷനിനെ ബലാത്സംഗ കേസ് പ്രതിയാണ് അനീഷ്..ഇയാള്‍ തെങ്കാശിയില്‍ പെയിന്‍റിംങ് ജോലിക്കാരനാണ്. പ്രതിയെ യുവതി തിരിച്ചറിഞ്ഞു.

കൊല്ലം സ്വദേശിയായ യുവതി വ്യാഴാഴ്ച രാത്രി 8.30നാണ് ആക്രമണത്തിന് ഇരയായത്. ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. അകത്തുനിന്ന് മുറി പൂട്ടിയ ശേഷം മുഖത്ത് അടിച്ച് ആക്രമിച്ചു. യുവതി ബഹളമുണ്ടാക്കിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു.

സി സി ടി വി ദ്യശ്യങ്ങളുടേയും, യുവതിയുടേയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രതി ധരിച്ചിരുന്ന കാക്കി പാൻറ് സഹായകരമായി.

കുറ്റകൃത്യത്തിന് ശേഷം പ്രതി കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്.
പ്രതി അനീഷും യുവതിയും തമ്മിൽ മുൻ പരിചയമില്ല.

Advertisement