കെആർ നാരായണൻ നാഷണൽ കോളേജ് വീണ്ടും അടച്ചിടാൻ ഉത്തരവ്

Advertisement

കോട്ടയം. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് കോളേജ് വീണ്ടും അടച്ചിടാൻ ഉത്തരവ്. ഇന്ന് മുതൽ ജനുവരി 15 വരെ അടച്ചിടാനാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.
രണ്ടാഴ്ചയിലേറെയായി ക്യാമ്പസ് അടച്ചിട്ട ശേഷം തുറക്കാനിരിക്കെയാണ് വീണ്ടും അടച്ചിടാൻ കളക്ടർ ഉത്തരവിട്ടത്.
ഇന്ന് മുതൽ ക്യാമ്പസിൽ സർഗാത്മ സമരം നടത്തുമെന്ന് വിദ്യാർഥികൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഡിസംബർ 24 മുതൽ കലക്ടറുടെ ഉത്തരവിനെ തുടർന്ന് ക്യാമ്പസ് അടച്ചിരുന്നു. ഡയറക്ടർ ശങ്കർ മോഹൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഡിസംബർ 5 മുതൽ
വിദ്യാർഥികൾ സമരരംഗത്താണ്

Advertisement