ജോലി ചെയ്യുന്ന മേഖല കുഴപ്പം പിടിച്ചത്, വേണ്ടത് ഇങ്ങനെയൊരു പങ്കാളിയെ, സ്ട്രാറ്റജി വ്യക്തമാക്കി മോഡൽ

Advertisement

വാഷിംഗ്ടൺ: ലിവിംഗ് റിലേഷൻഷിപ്പിൽ ചതിയിൽ പെടാതിരിക്കാൻ സ്വീകരിക്കുന്ന സ്ട്രാറ്റജിയേക്കുറിച്ച് വിശദമാക്കി അമേരിക്കൻ നടിയായ കോൾ അമൂർ. അഭിനയിക്കുന്ന ഇൻഡസ്ട്രി അൽപം കുഴപ്പം പിടിച്ചത് കൂടിയാകുമ്പോൾ പാർടണറെ തിരഞ്ഞെടുക്കാൻ ഇത്തരം സ്ട്രാറ്റജി സ്വീകരിച്ചില്ലെങ്കിൽ ആരോഗ്യം മാത്രമല്ല പോക്കറ്റും കാലിയാകുമെന്നാണ് പ്രൊഫഷണൽ പോൺ നടിയായ കോളിന് പറയാനുള്ളത്. 17094437 കോടി രൂപ ഏകദേശം 206058 യുഎസ് ഡോളർ വാർഷിക വരുമാനമില്ലാത്തവരെ അടുപ്പിക്കില്ലെന്നാണ് കോൾ അമൂർ എന്ന 32 കാരി മോഡൽ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആളുകൾ പിന്തുടരുന്ന വ്യക്തി കൂടിയാണ് കോൾ. ബന്ധങ്ങളിൽ സ്ട്രാറ്റജിയോട് നൂറ് ശതമാനം നീതി പുലർത്തുന്നതാണ് ബന്ധങ്ങൾ മികച്ച രീതിയിൽ പോകുന്നതിന് സഹായിക്കുന്നതെന്നാണ് കോൾ പറയുന്നത്. സ്ട്രാറ്റജിയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സാമ്പത്തികം മാത്രമല്ല കോളിന് മുഖ്യമായുള്ളത്. ഇടുങ്ങിയ ചിന്താഗതിയുള്ളവരെ അടുപ്പിക്കില്ല, പക്വതയുള്ള പുരുഷന്മാരെ മാത്രമാണ് താൽപര്യമെന്നും കോൾ പറയുന്നു. അമ്മ തനിച്ചാണ് തന്നെയും സഹോദരിയേയും വളർത്തിയത്. പങ്കാളി ഉപേക്ഷിച്ചതിന് പിന്നാലെ അമ്മ കടന്നുവന്നത് നിരവധി വെല്ലുവിളികളിലൂടെയായിരുന്നു. അതിനാല് തന്നെ പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് കോൾ വ്യക്തമാക്കുന്നത്.

മികച്ച രീതിയിൽ ചുംബിക്കാൻ സാധിക്കുന്ന ആൾ കൂടിയാവണം പങ്കാളിയെന്നാണ് കോൾ പ്രതികരിക്കുന്നത്. പാർട്ടികളിൽ അടിച്ച് പൊളിച്ച് സമയം കളയുന്ന ആളുകളെ അടുപ്പിക്കില്ലെന്നും താരം പറയുന്നു. വർക്കൌട്ട് ചെയ്ത് പെരുപ്പിച്ച മസിലുമായുള്ള ആളുകളേയും താൽപര്യമില്ലെന്നാണ് കോൾ പറയുന്നത്. മുൻപുണ്ടായിരുന്ന പങ്കാളി വെള്ളമടിച്ച് കാര്യമായ രീതിയിൽ നാണക്കേടുണ്ടാക്കിയതോടെ മദ്യപരെയും അടുപ്പിക്കില്ലെന്നാണ് മോഡൽ വ്യക്തമാക്കുന്നത്.

Advertisement