രജൗരി മേഖലയിലെ ഭീകര ആക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു

ജമ്മു കശ്മീർ . രജൗരി മേഖലയിലെ ഭീകര ആക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികന് കൂടി വീരമൃത്യു. ഇതുവരെ മൊത്തം നാലു സൈനികർക്കാണ് ജീവൻ നഷ്ടമായത്. മേഖലയിൽ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം നടത്തിയ തെരച്ചിലിന് ഇടയിലാണ് അപ്രതീക്ഷിതമായി സൈനിക വാഹനത്തിന് നേരെ ഭീകരർ ആക്രമണം നടത്തിയത്.പരിക്കേറ്റ രണ്ട് സൈനികർ ചികിത്സയിൽ കഴിയുന്നു.മേഖലയിൽ ഭീകരരെ ലക്ഷ്യമിട്ടുള്ള സൈനിക നടപടി പുരോഗമിക്കുകയാണ്. സൈനിക വാഹനം ആക്രമിച്ചതിനു പിന്നാലെ ഭീകരർ വനമേഖലയിലേക്ക് ഉള്ളിലേക്ക് കടന്നതായാണ് വിവരം. ജമ്മു കാശ്മീർ പോലീസും സൈന്യവും സംയുക്തമായി ചേർന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകുന്നത്. രജൗരിയിലെ ഭീകര ആക്രമണം നടന്ന മേഖലയിൽ വിവിധ സംഘങ്ങളായ് തിരിഞ്ഞ് തിരച്ചിൽ ശക്തമാക്കി സംയുക്ത സേന. വനമേഖലയിലെ തിരച്ചിൽ വ്യോമസേനയുടെ സഹായത്തോടെ. കൂടുതൽ ഭീകരർ രജൌരിയിൽ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് നിഗമനം.

Advertisement