തലസ്ഥാനം ഇന്നും സംഘര്‍ഷഭരിതം

Advertisement

തിരുവനന്തപുരത്ത് ഇന്നും കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പോലീസ് അതിക്രമത്തിനെതിരെയായിരുന്നു മാര്‍ച്ച്. കെപിസിസി ആസ്ഥാനത്തു നിന്നാണ് ഡിജിപി ഓഫീസ് മാര്‍ച്ച് ആരംഭിച്ചത്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. നവകേരള സദസ്സിന്റെ ഫ്ലക്സുകളും ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.
മാര്‍ച്ചിനിടെ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കെഎസ് യു പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് പോലീസും കെഎസ് യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പോലീസിന് നേര്‍ക്ക് മുളകുപൊടി പ്രയോഗവുമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശിയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
ഇടുക്കി വണ്ടിപ്പെരിയാറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

Advertisement