കൊച്ചി. SIR നോട് സഹകരിക്കണമെന്ന് ഇടവകാംഗങ്ങൾക്ക് സിറോ മലബാർ സഭയുടെ നിർദേശം. ബിഎൽഒമാർ വീടുകളിൽ എത്തുമ്പോൾ അവരോടു സഹകരിക്കണം. ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കണം. 2002 ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ തയ്യാറാക്കി വെക്കണം. പ്രവാസികൾ ഓൺലൈൻ മുഖേനയോ, കുടുംബാംഗങ്ങൾ വഴിയോ ഫോം പൂരിപ്പിച്ചു നൽകണമെന്നും നിർദേശമുണ്ട്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഇടവകാംഗങ്ങളിലേക്ക് എത്തിക്കാനാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പടക്കമുള്ളവർ പ്രധാനമന്ത്രിയെ കണ്ട ഇന്നലെയാണ് സർക്കുലർ പുറത്തിറക്കിയിട്ടുള്ളത്. എന്നാൽ രാഷ്ട്രീയ ഉദ്ദേശമില്ലെന്നും, പ്രവാസികളുടെ പേര് വോട്ടർപട്ടികയിൽ ചേർക്കുന്നത് ഉറപ്പാക്കാനാണ് സർക്കുലർ പുറത്തിറക്കിയതെന്നാണ് സഭയുടെ വിശദീകരണം.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സർക്കാർ നിയമപരമായി ചോദ്യം ചെയ്യും
തിരുവനന്തപുരം.തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ സർക്കാർ നിയമപരമായി ചോദ്യം ചെയ്യും.വോട്ടർ പട്ടിക പരിഷ്കരണത്തിന്
എതിരെ തമിഴ് നാട് സുപ്രിംകോടതിയെ സമീപിച്ച മാതൃക സ്വീകരിക്കണമെന്ന സർവകക്ഷി യോഗത്തിൽ ആവശ്യം
ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ബിജെപി ഒഴികെയുളള എല്ലാ രാഷ്ട്രീയ കക്ഷികളും നിയമനടപടിയോട് യോജിച്ചു
തിവ്രവോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കണം എന്നതാണ് സർക്കാർ മുൻകൈയ്യിൽ നടന്ന സർവകക്ഷി യോഗത്തിലെ പൊതുവികാരം.എസ്.ഐ.ആറിനെ ചോദ്യം ചെയ്ത് ഡി.എം.കെ സുപ്രിംകോടതിയെ
സമീപിച്ചത് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഒഴികെയുളള രാഷ്ട്രീയ കക്ഷികൾ ഈ സമീപനം സ്വീകരിച്ചത്.സർക്കാരും നിയമ
നടപടിയോട് യോജിച്ചതോടെ അത് യോഗത്തിൻെറ
പൊതുതീരുമാനമായി മാറി.തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ എസ്ഐആര്‍ ചോദ്യം ചെയ്യാനുള്ള നിയമോപദേശം സര്‍ക്കാര്‍ എന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലും തേടുമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പുതുക്കിയ വോട്ടര്‍പട്ടിക നിലവിലിരിക്കെ 2002ലെ പട്ടിക അടിസ്ഥാനമാക്കി എസ്.ഐ.ആർ നടപ്പാക്കാനുള്ള നീക്കം അശാസ്ത്രീയവും ദുരുദ്ദേശപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പങ്കുവെച്ച ഉത്കണ്ഠയോട് പൂര്‍ണമായും യോജിക്കുന്നവെന്നും കോടതിയില്‍ പോയാല്‍ കേസില്‍ കക്ഷിചേരാന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ് ഇതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.നിയമോപദേശം
ലഭിച്ച ശേഷം നിയമനടപടി തുടങ്ങാനാണ് സർക്കാർ
തലത്തിലെ ധാരണ.
കൊല്ലത്ത് വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് മരണം
കൊല്ലം.കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് ബലോറോ ജീപ് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. പടപ്പനാൽ കല്ലുംപുറത്ത് മുക്കില്‍ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരൻ മരിച്ചു.
ഇന്നലെ രാത്രി എഴോടെ മരാരിത്തോട്ടം പെട്രോൾ പമ്പിനു സമീപമാണ് അപകടം ഉണ്ടായത്. അശോകൻ റോഡ് മുറിച്ച്
കടക്കുന്നതിനിടെ എതിരെ വന്ന ബൊലറൊ വാഹനം ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അശോകനെ നാട്ടുകാർ കരുനാഗപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അപകടത്തിനുശേഷം നിർത്താതെ പോയ വാഹനം കരുനാഗപ്പള്ളി പോലീസ് പിടികൂടി. ദേശീയ പാത നിർമാണ ജോലിയുമായി ബന്ധപ്പെട്ട് തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനമാണ് ഇടിച്ചത്. ഇന്ന് രാവിലെ 8 കാലോടെ ചവറ പടപ്പനാലിന് സമീപമാണ് രണ്ടാമത്തെ അപകടം.പിന്നാലെ കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സഫ എന്ന സ്വകാര്യ ബസാണ് ഇരുചക്ര യാത്രികനെ ഇടിച്ചത്.
ബസിനടിയിലേക്കു തെറിച്ചുവീണ തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫിൻ്റെ ദേഹത്തു കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.
അമിത വേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നു,രാഹുൽ ഗാന്ധി
പട്ന.ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് കൊള്ള നടന്നു എന്ന ആരോപണവുമായി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബ്രസീലിയൻ മോഡലിന്റെ ചിത്രം ഉപയോഗിച്ചു 22 ഇടങ്ങളിൽ വോട്ട് രേഖപ്പെടുത്തി. ഹരിയാനയിൽ 25 ലക്ഷം വോട്ടുകൾ കവർന്നു എന്നും ആരോപണം.
രാഹുലിന്റെ കൈവശമുള്ള തെളിവുകൾ നിലവിലുള്ള കേസുകളിൽ ഉപയോഗിക്കണം എന്ന് ഹരിയാന തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണങ്ങൾ തള്ളി ആരോപണങ്ങൾ തള്ളി ബിജെപി.
ഹരിയാനയിൽ വോട്ട് കൊള്ള നടന്നത് അഞ്ചു വിധത്തിൽ. ബ്രസീലിയൻ മോഡലിൻ്റെ ചിത്രം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയത് 22 തവണ. സീമ സ്വീറ്റി സരസ്വതി എന്നീ പേരുകൾ ഉപയോഗിച്ച് പത്ത് ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. യു. പി യിലെ ബിജെപി നേതാക്കൾ ഹരിയാനയിലും വോട്ട് ചെയ്തു.
വ്യാജ ഫോട്ടോയും മേൽവിലാസവും, 3.5 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കി.വീടില്ലാത്തവർക്ക് ആണ് പൂജ്യം വീട്ടു നമ്പർ നൽകുന്നത് എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശ വാദം രാഹുൽ ഗാന്ധി തള്ളി.
ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന്റെ പരാമർശവും രാഹുൽഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
അടുത്ത വോട്ട് മോഷണം ബീഹാറിൽ എന്നും രാഹുൽ ഗാന്ധി. ബീഹാറിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ കുടുംബത്തെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചായിരുന്നു പ്രതികരണം. രാഹുൽഗാന്ധിയുടെ ആരോപണങ്ങൾ ബിജെപി തള്ളി. രാഹുൽ ഗാന്ധി പ്രദർശിപ്പിച്ച ബി. ഗോപാലകൃഷ്ണൻ്റെ വീഡിയോ വ്യാജം എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു
കേരളവും എസ്ഐആറിനെതിരെ കോടതിയെ സമീപിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. നിലവിൽ രാഹുലിൻ്റെ രണ്ടു പരാതികൾ കമ്മീഷനു മുൻപിൽ ഉണ്ട് എന്നും രാഹുലിന്റെ കൈവശമുള്ള എല്ലാ തെളിവുകളും ആ കേസുകളിൽ ഉപയോഗിക്കണം എന്നു ഹരിയാന തെരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു.
സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം,ആളെ തിരഞ്ഞ് പൊലീസ്
കോഴിക്കോട് .സ്കൂള്‍ ഗ്രൗണ്ടില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം.
കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലാണ് സംഭവം.
വിദ്യാര്‍ത്ഥികള്‍ കാറിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്.
കളിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് അമിത വേഗത്തിലാണ് കാര്‍ എത്തിയത്.
പല വട്ടം കുട്ടികള്‍ക്ക് നേരെ കാര്‍ പാഞ്ഞടുത്തു.കുട്ടികള്‍ ഓടി മാറിയതിനെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്
തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ തീരുമാനിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. എഐഎഡിഎംകെ സഖ്യത്തിനായുള്ള ശ്രമങ്ങള്‍ ടിവികെ തള്ളിയതിന് പിന്നാലെയാണ് വിജയ്‌യെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കരൂര്‍ ദുരന്തത്തിന് പിന്നാലെ ടിവികെ പാര്‍ട്ടിയുമായും വിജയ്‌യുടെ രാഷ്ട്രീയ ഭാവിയുമായും ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ടിവികെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിജയ് യുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിന്റെ നിര്‍ണായക തീരുമാനമാണ് വിജയ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്നത്. ഇതോടെ 2026-ല്‍ തമിഴ്‌നാട്ടില്‍ നടക്കുക പൊടിപാറുന്ന പോരാട്ടമായിരിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.
സെപ്തംബര്‍ 27-ന് കരൂരില്‍ നടന്ന വിജയ്‌യുടെ റാലി വലിയ ദുരന്തത്തിലാണ് കലാശിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന് പിന്നാലെ ടിവികെ ദുര്‍ബലമായിരുന്നു. പിന്നാലെ 28 അംഗ നിര്‍വാഹക സമിതി രൂപീകരിച്ചിരുന്നു. നിര്‍വാഹക സമിതി രൂപീകരിച്ചതിന് ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന യോഗമായിരുന്നു നടന്നത്. പാര്‍ട്ടി ഘടന ദുര്‍ബലമാണെന്നും സഖ്യം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നുമുള്ള വിലയിരുത്തലുകള്‍ക്കിടെയാണ് യോഗം നടന്നത്.
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റി അഭ്യാസ പ്രകടനം. പലവട്ടം കുട്ടികൾക്ക് നേരെ കാർ പാഞ്ഞടുത്തു. ഓടി മാറിയതിനെത്തുടർന്ന് പലരും രക്ഷപ്പെടുകയായിരുന്നു. കാർ പേരാമ്പ്ര പൈതോത്തു സ്വദേശിയുടേതാണെന്ന് പൊലീസ് കണ്ടെത്തി.
സംഭവത്തിൻറെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നുതോടെ കാർ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കുകയായിരുന്നു. കാർ ഹാജരാക്കാൻ ഉടമയോട് ആവശ്യപ്പെട്ടതായി പേരാമ്പ്ര പൊലീസ് അറിയിച്ചു.
കോഴിക്കോട് കൂത്താളി വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിലാണ് സംഭവം. തലനാരിഴക്കാണ് വിദ്യാർഥികൾ കാറിടിക്കാതെ രക്ഷപ്പെട്ടത്. കളിക്കുന്ന കുട്ടികൾക്കിടയിലേക്ക് അമിത വേഗത്തിലാണ് കാർ എത്തിയത്.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു…ഞായറാഴ്ച മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം
കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു.ശനിയാഴ്ച രാവിലെ 8.20-ന് വാരാണസിയിൽ നിന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പുതിയ സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് വന്ദേ ഭാരത് സർവീസുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ പുതിയ സർവീസിന് തുടക്കമാകും. ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാനാകും.
ഏകദേശം 630 കിലോമീറ്റർ ദൈർഘ്യം എട്ട് മണിക്കൂറിനുള്ളിൽ സഞ്ചരിക്കാൻ ഈ എക്സ്പ്രസ് ട്രെയിനിന് സാധിക്കും എന്നതാണ് പ്രത്യേകത. നിലവിലുള്ള യാത്രാസമയത്തിൽ ഇത് വലിയ കുറവ് വരുത്തും.എറണാകുളം-ബെംഗളൂരു റൂട്ടിലെ യാത്ര എളുപ്പമാക്കുന്നതിൽ ഈ വന്ദേഭാരത് നിർണായക പങ്ക് വഹിക്കും.




























