27.8 C
Kollam
Thursday 25th December, 2025 | 12:22:07 PM
Home Blog Page 71

ഇന്ത്യയ്ക്ക് കൂറ്റൻ ജയം

ഇന്ത്യയ്ക്ക് കൂറ്റൻ ജയം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി 20 യിൽ ഇന്ത്യക്ക് കൂറ്റൻജയം

പ്രോട്ടീസിനെ തകർത്തത് 101 റൺസിന്

176 വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 74ന് പുറത്ത്. സ്കോർ ഇന്ത്യ 175/6

ദക്ഷിണാഫ്രിക്ക 74/10

ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്ത്

ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് എറണാകുളത്ത്, വിവിധജില്ലകളിലെ പോളിംങ് ശതമാനം ചുവടേ

തിരുവനന്തപുരം – 67.4
കൊല്ലം – 70.36
പത്തനംതിട്ട -66.78
ആലപ്പുഴ -73.76
കോട്ടയം – 70.94
ഇടുക്കി – 71.77
എറണാകുളം – 74.58


ആദ്യഘട്ട തെരഞ്ഞെടുപ്പിന് ശേഷം ഫലത്തിന് മുൻപുള്ള കണക്കുകൾ കൂട്ടിയുറപ്പിച്ച്
മുന്നണികൾ.മികച്ച പോളിംഗ് ആണ് സംസ്ഥാനത്ത് നടന്നതെന്നാണ് രാഷ്ട്രീയ കക്ഷികളുടെ വിലയിരുത്തൽ. വിവാദങ്ങളും വിമർശനങ്ങളും ആർക്കാനുകൂലമായെന്ന് 13ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ വ്യക്തമാകും
നാടും നഗരവും ഇളക്കി മറിച്ചുള്ള പ്രചാരണത്തിനൊടുവിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ വിജയപ്രതീഷയിലാണ് എല്ലാ മുന്നണികളും. സംസ്ഥാനത്ത് മെച്ചപ്പെട്ട പോളിംഗ് ആയിരുന്നു എന്നാണ് വിലയിരുത്തൽ.
ഫലം വരുന്നതിനു മുൻപുള്ള കണക്കുകൾ കൂട്ടി ഉറപ്പിക്കുകയാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും. മെച്ചപ്പെട്ട പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയിലാണ് മുന്നണികൾ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ വിജയം കൈവരിക്കാൻ ആകും എന്നാണ് എൽഡിഎഫിന്റെയും UDF ന്റെയും പ്രതീക്ഷ. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുള്ള ഡ്രസ്സ് റിഹേഴ്സൽ ആണ് തദ്ദേശ തെരഞ്ഞെടുപ്പ് എന്നാണ് എൻഡിഎ മുന്നോട്ടുവയ്ക്കുന്നത്.ശബരിമല സ്വർണ്ണക്കൊള്ളയും സർക്കാർ വിരുദ്ധ വികാരവും കോൺഗ്രസിന് അനുകൂലമാകും എന്നാണ് നേതാക്കളുടെ പ്രതീക്ഷ. ബിജെപിയും എൽഡിഎഫിനെതിരെ ശബരിമല സ്വർണ്ണക്കൊള്ള തന്നെയാണ് പ്രചാരണ ആയുധമാക്കിയത്.എന്നാൽ രാഹുൽമാങ്കുട്ടത്തിൽ വിഷയമുൾപ്പടെ മുന്നിൽ വെച്ച് എൽഡിഎഫും പ്രതിരോധിച്ചിരുന്നു.വിവാദവും വിമർശനങ്ങളും എല്ലാം ആർക്ക് അനുകൂലമാകുമെന്ന് പതിമൂന്നിന് ഫലം വരുമ്പോൾ അറിയാം.

കള്ളവോട്ടിനെ ചൊല്ലി തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം – ബിജെപി സംഘർഷം

തിരുവനന്തപുരം. കള്ളവോട്ടിനെ ചൊല്ലി തിരുവനന്തപുരം വഞ്ചിയൂരിൽ സിപിഎം – ബിജെപി സംഘർഷം .  വഞ്ചിയൂർ ഡിവിഷനിലെ ബൂത്ത് രണ്ടിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന് വോട്ട് ഇല്ലെന്നായിരുന്നു ബിജെപി ആരോപണം.കള്ള വോട്ട് ആരോപിച്ച ബിജെപി പ്രവർത്തകനെ സിപിഎം അനുകൂലികൾ മർദിച്ചു. ആരോപണം പരാജയ ഭീതിയിലാണെന്നാണ് സിപിഎം വിശദീകരണം. അതേസമയം ബൂത്തിൽ വ്യാപകമായി ഇരട്ട വോട്ട് ചേർത്തന്നെ ആരോപണം കോൺഗ്രസും ആവർത്തിക്കുന്നുണ്ട്


കള്ള വോട്ടിനെ ചൊല്ലി രാവിലെ മുതൽ നിന്നിരുന്ന തർക്കമാണ് വൈകിട്ട് മൂന്നുമണിയോടെ സംഘർഷത്തിലേക്ക് വഴിമാറിയത് . വഞ്ചിയൂർ വാർഡിലെ ഒന്നും രണ്ടും ബൂത്തുകളിൽ കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകർ  റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റീ പോളിംഗ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു


സി പി എം ശ്രീകണ്ടേശ്വരത്തുള്ള ട്രാൻസ്ജന്റെഴ്‌സിനെ വഞ്ചിയൂർ ഡിവിഷനിൽ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചെന്ന് കോൺഗ്രസ്‌ നേതാവ് കെ മുരളീധരനും ആരോപിച്ചു.തലസ്‌ഥാനത്തെ ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് പ്രവർത്തിയെന്നും ആരോപണം.

എന്നാൽ ആരോപണം നിഷേധിക്കുകയാണ് പ്രദേശത്തെ CPM നേതൃത്വം. പരാജയ ഭീതികൊണ്ടാണ് ആരോപണം എന്നും വിശദീകരണം.


അതേസമയം  എട്ട് ട്രാൻസ്ജന്റെഴ്സിന് വഞ്ചിയൂർ ഡിവിഷനിലെ രണ്ടാം ബൂത്തിൽ വോട്ട് ഉണ്ടെന്നാണ് അവസാനഘട്ട വോട്ടർ പട്ടിക പ്രകാരം വ്യക്തമാകുന്നത് .

ഡൽഹി സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഡൽഹി.ഡൽഹി സ്ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബാരമുള്ള സ്വദേശി ഡോക്ടർ ബിലാൽ നസീൽ മല്ലയാണ് അറസ്റ്റിലായത്.  
ജമ്മു കാശ്മീർ ആനന്ദ് നാഗിലെ വനമേഖലകളിൽ  എൻ ഐ എ  സംഘം
പരിശോധന നടത്തി.വൈറ്റ് കോളർ ഭീകരസംഘം വനമേഖലയിൽ സ്ഫോടന പരീക്ഷണം നടത്തിയതായി അന്വേഷണ സംഘത്തിന് മൊഴിയിൽ ലഭിച്ചിരുന്നു.


ഡൽഹി സ്ഫോടന കേസിൽ അറസ്റ്റിൽ ആകുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ
ബിലാൽ നസീൽ മല്ല. എൻ ഐ എ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച  കാറോട്ടിച്ച ഡോക്ടർ ഉമർ മുഹമ്മദിന് അറസ്റ്റിലായ ഡോക്ടർ ബിലാൽ നസീർ മല്ല സഹായങ്ങൾ ചെയ്തു നൽകിയിരുന്നു എന്നും ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി. വൈറ്റ് കോളർ ഭീകരസംഘം സ്ഫോടന പരീക്ഷണം നടത്തിയതായി അറസ്റ്റിലായ പ്രതികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി.
അനന്ത് നാഗിലെ വനമേഖലകളിൽ വൈറ്റ് കോളർ ഭീകര സംഘത്തിലെ അംഗങ്ങൾ
കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു തുടർന്ന് അനന്ത് നാഗിലെ മൂന്നിടങ്ങളിൽ എൻഐഎ സംഘം പരിശോധന നടത്തി.  അറസ്റ്റിലായ ഡോക്ടർ ആദിൽ റാത്തറിനെയും ജാസിർ ബിലാൽ വാനിയേയും
വനമേഖലയിൽ എത്തിച്ചായിരുന്നു പരിശോധന.


കിഴക്കമ്പലത്ത് അഴിഞ്ഞാടി എൽഡിഫ് യുഡിഎഫ് പ്രവർത്തകർ, മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം

കൊച്ചി. കിഴക്കമ്പലത്ത് വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൈയേറ്റം .ട്വന്റി ട്വിന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് മാധ്യമങ്ങളോട് സംസാരിക്കുന്നതിന്  ഇടയിലും എൽഡിഫ് യുഡിഎഫ് പ്രവർത്തകർ പ്രതിക്ഷേധിച്ചു .കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിലായിരുന്നു സംഭവം .


ട്വന്‍റി 20 ചീഫ് കോര്‍‌ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടഞ്ഞത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. കിഴക്കമ്പത്ത് എൽഡിഎഫ് യുഡിഎഫ് ഒറ്റക്കെട്ടാണ് എന്നും  ഗുണ്ടായിസമാണ് ഇവിടെ നടക്കുന്നതെന്നും സാബു എം ജേക്കബ് ആരോപിച്ചു.


അതെ സമയം തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെയും സംഘം കൈയേറ്റം ചെയ്തു. വനിത മാധ്യമപ്രവർത്തകർക്ക് നേരെയും പ്രതിഷേധക്കാർ അസഭ്യം പറഞ്ഞു.


മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സമയത്ത് പൊലീസും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീടാണ് പൊലീസ് എത്തി കൈയേറ്റം ചെയ്തവരെ പിൻ തിരിപ്പിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കുന്നു, രാഹുൽ ഗാന്ധി

ന്യൂഡെൽഹി. ലോക്സഭയിലെ SIR ചർച്ചയിൽ ബിജെപിക്കും ആർഎസ്എസിനും എതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.  തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യത്തെ തകർക്കുന്നു എന്നും,വോട്ടു കൊള്ള നടത്തുന്നവർ രാജ്യ ദ്രോഹികൾ എന്നും രാഹുൽ.
ഇന്ദിര ഗാന്ധി വിജയിച്ചത് വോട്ട് ചോരി യിലൂടെ എന്ന് ബിജെപി അംഗം നിഷികാന്ത്‌ ദുബൈ. വന്ദേ മാതരത്തെ  അവഗണിക്കാൻ ജവഹർ ലാൽ നെഹ്‌റു പരമാവധി ശ്രമിച്ചെന്നു രാജ്യസഭയിലെ ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷ. വന്ദേ മാതരത്തെ സ്വാതന്ത്ര്യ ഗീതമാക്കിയത് കോൺഗ്രസ് ആണെന്നും ബിജെപിയുടെ പൂർവികർ ആ സമയം ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നും മല്ലി കാർജ്ജുൻ ഖർഗെ.


തീവ്ര വോട്ടർപട്ടിക പരിഷ്കരണം, വന്ദേമാതരം എന്നീ വിഷയങ്ങളിൽ നടന്ന ചർച്ചകളിൽ  പാർലമെന്റിന്റെ ഇരു സഭകളും രൂക്ഷമായ ഭരണപ്രതിപക്ഷ ഏറ്റുമുട്ടലിനാണ് സാക്ഷ്യം വഹിച്ചത്.

ഗാന്ധി വധത്തിനു ശേഷമുള്ള രണ്ടാമത്തെ പദ്ധതി യാണ് ഭരണഘടന സ്ഥാപനങ്ങളെ പിടിച്ചെടുക്കൽ എന്ന് രാഹുൽ ഗാന്ധി.ഏറ്റവും വലിയ രാജ്യവിരുദ്ധതയാണ് വോട്ട് കൊള്ള, അത് നടത്തുന്നവർ രാജ്യദ്രോഹികൾ എന്നും രാഹുൽഗാന്ധി.

ബൈറ്റ്
റായ്ബറേലിയിൽ ഇന്ദിരാഗാന്ധി വിജയിച്ചത് വോട്ടുകൊള്ളയിലൂടെയാണെന്നും രാജ്യത്ത് വോട്ടിംഗ് യന്ത്രങ്ങൾ ആദ്യമായി അവതരിപ്പിച്ചത് രാജീവ് ഗാന്ധിയാണെന്നും ബിജെപി അംഗം നിഷികാന്ത് ദുബേ മറുപടി നൽകി.
ഒരാൾക്ക് ഒരു വോട്ട് ഉറപ്പാക്കാൻ ആണ് എസ്ഐആർ നടപ്പാക്കുന്നതെന്ന് നിയമ മന്ത്രി അർജുൻ റാം  മേഘവാൾ പറഞ്ഞു.

ലോകസഭ യിലെ പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിന് രാജ്യസഭയിൽ മറുപടി നൽകിയ ആഭ്യന്തര മന്ത്രി അമിത് ഷാ,  ബംഗാൾ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിച്ച് വന്ദേമാതരത്തിന്റെ മഹത്വം കുറയ്ക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് പറഞ്ഞു. പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ ജവഹർലാൽ നെഹ്റു വന്ദേമാതരത്തെ വെട്ടിച്ചുരുക്കി എന്നും അമിത് ഷ.


വന്ദേ മാതരത്തെ സ്വാതന്ത്ര്യ ഗീതമാക്കിയത് കോൺഗ്രസ് ആണെന്നും ബിജെപിയുടെ പൂർവികർ ആ സമയം ബ്രിട്ടീഷുകാർക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് മല്ലി കാർജ്ജുൻ ഖർഗെ മറുപടി നൽകി.

SIR വിഷയം ഇരു സഭകളിലും നാളെ ചർച്ച ചെയ്യും.

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 67 വര്‍ഷം തടവ്

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 67 വര്‍ഷവും 6 മാസവും കഠിനതടവും 4,10,500 രൂപ പിഴയും വിധിച്ച് കോടതി. 2021-ല്‍ അഞ്ചാലുംമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജയന്തി നഗറില്‍ രാജ (42) യെ കുറ്റക്കാരനെന്ന് കണ്ടെത്തി കൊല്ലം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് എ.സമീര്‍ ശിക്ഷിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം 17 മാസവും 17 ദിവസവും അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയം അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി പ്രതിയുടെ വീട്ടിലേക്കു ബലമായി പിടിച്ചു കൊണ്ടു പോയി പലതവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് പോലീസ് എഫ്‌ഐആര്‍.
പിഴ തുക മുഴുവനായും അതിജീവിതയ്ക്കു നല്‍കണമെന്നും വിക്റ്റിം കോംപന്‍സേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി അതിജീവിതയ്ക്കു മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദേശിച്ചു. അഞ്ചാലുംമൂട് ഇന്‍സ്‌പെക്ടറായിരുന്ന ഒ.അനില്‍കുമാര്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് കേസില്‍ ഇന്‍സ്‌പെക്ടര്‍ ജി.ബിനു ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.സരിത ഹാജരായി. എഎസ്‌ഐമാരായ സലീന മഞ്ജു, പ്രസന്ന ഗോപന്‍, കെ.ജെ.ഷീബ എന്നിവര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ കൈകാര്യം ചെയ്തു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എസ്.ഐയുടെ കൈവിരലിന് പരിക്കേറ്റു

ശാസ്താംകോട്ട:തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ എസ്.ഐയുടെ കൈവിരലിന് പരിക്കേറ്റു.കുണ്ടറ
പൊലീസ് സ്റ്റേഷനിലെ എസ്.ഐ അതുലിൻ്റെ വലത് കൈ വിരലിനാണ് പരിക്കേറ്റത്. വലിയപാടത്ത് വോട്ടറെ ക്യൂ നിർത്തുന്നതിനിടെയാണ് സംഭവം.ഇദ്ദേഹത്തിൻ്റെ കൈവിരൽ മുൻപ് ഒടിഞ്ഞതിനെ തുടർന്ന് കമ്പിയിട്ട
ശേഷം ക്യാപ് ധരിപ്പിച്ചിരുന്നു.ഇത് ഇളകിപ്പോയതാണ് വീണ്ടും പരിക്കേൽക്കാൻ കാരണമായത്.

കുന്നത്തൂരിൽ മൂന്ന് വാർഡുകളിൽ കള്ളവോട്ട് നടന്നതായി പരാതി;കള്ള വോട്ട് ചെയ്തയാളുടെ കൈവിരലിൽ മഷി പുരട്ടാനും മറന്നു!

കുന്നത്തൂർ:കുന്നത്തൂർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ കള്ളവോട്ട് നടന്നതായി ആക്ഷേപം.മാനാമ്പുഴ രണ്ടാം വാർഡിൽ യുഡിഎഫ് വോട്ടറായ സുരേഷ് കുമാറിൻ്റെ വോട്ട് മറ്റൊരു സുരേഷ് കുമാർ ചെയ്യുകയായിരുന്നു.പള്ളം 11-ാം വാർഡിൽ യുഡിഎഫ് വോട്ടറായ വിജയൻ പിള്ളയുടെ വോട്ട് മറ്റാരോ ചെയ്യുകയായിരുന്നു.ഈ വാർഡിൽ ഇദ്ദേഹം ഉൾപ്പെടെ 2 പേരാണ് വിജയൻ പിള്ള എന്ന പേരിൽ ഉണ്ടായിരുന്നത്.എന്നാൽ അബദ്ധത്തിൽ പേര് മാറി വോട്ട് രേഖപ്പെടുത്തിയതല്ല.ആറ്റുകടവ് 14-ാം വാർഡിൽ രാവിലെ വോട്ടിംഗ് തുങ്ങിയ സമയത്തുള്ള തിരക്കിനിടയിലാണ് സുനിൽകുമാർ എന്നയാൾ എൽഡിഎഫ്
വോട്ടറായ മറ്റൊരു സുനിൽകുമാറിൻ്റെ വോട്ട് ചെയ്തത്.ഇയ്യാളുടെ കൈവിരലിൽ മഷി പുരട്ടിയില്ലെന്നും പരാതിയുണ്ട്.മൂന്നിടത്തും ചലഞ്ച് വോട്ടുകൾ രേഖപ്പെടുത്തി.

വടക്കൻ മൈനാഗപ്പള്ളിയിൽ പോളിങ് സ്റ്റേഷൻ സന്ദർശിക്കാൻ എംഎൽഎ എത്തിയത് തർക്കത്തിനിടയാക്കി;പോലീസ് ലാത്തി വീശി

ശാസ്താംകോട്ട:വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ പോളിങ് സ്റ്റേഷൻ സന്ദർശിക്കാൻ കോവൂർ കുഞ്ഞുമോൻ എംഎൽഎ എത്തിയത് തർക്കത്തിനിടയാക്കി.എംഎൽഎ സോമവിലാസം സാംസ്കാരിക നിലയം പോളിങ് സ്റ്റേഷനിൽ കയറുന്നതിനെ
യുഡിഎഫ് – ബിജെപി പ്രവർത്തകർ സംഘടിച്ച് എതിർത്തതാണ് തർക്കത്തിൽ കലാശിച്ചത്.സ്ഥാനാർത്ഥിയോ
പോളിങ് ഏജൻ്റോ പോലുമല്ലാത്ത എംഎൽഎ വോട്ടർമാരെ സ്വാധീനിക്കാൻ എത്തിയതാണെന്നും അകത്ത് പ്രവേശിക്കാൻ നിയമപരമായി അർഹതയില്ലെന്നും പറഞ്ഞാണ് തടയാൻ ശ്രമിച്ചത്.തർക്കം രൂക്ഷമായതോടെ ശാസ്താംകോട്ട എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ എത്തിയ പോലീസ് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.തുടർന്നാണ് ലാത്തി വീശി പ്രവർത്തകരെ സ്ഥലത്തു നിന്നും മാറ്റിയത്.വടക്കൻ മൈനാഗപ്പള്ളി കിഴക്ക് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംഎൽഎ നേതൃത്വം നൽകുന്ന ആർഎസ്പി (എൽ) ഭാരവാഹിയാണ്.