Home Blog Page 692

നൈജീരിയയിൽ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ സൈനിക നടപടി, ട്രംപ്

വാഷിംങ്ടണ്‍.ഭീഷണിയുമായി ട്രംപ്. നൈജീരിയയിൽ ക്രിസ്ത്യാനികളെ കൊല്ലുന്നത് തുടർന്നാൽ നൈജീരിയക്കെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.സ്ഥിതിഗതി മാറ്റമില്ലാതെ തുടർന്നാൽ നൈജീരിയക്കുള്ള എല്ലാ സഹായവും ഉടനടി നിർത്തലാക്കുമെന്നും ട്രംപ്.ക്രൂരകൃത്യങ്ങൾ നടത്തുന്ന ഭീകരരെ രാജ്യത്തു കടന്ന് ഉന്മൂലനം ചെയ്യുമെന്നും ട്രംപ്

നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ്.പ്രതിരോധവകുപ്പിനോട് സൈനിക നടപടിയ്ക്കായി തയാറാകാനും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ്.നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വഭീഷണി നേരിടുന്നുവെന്നും നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയിൽ പെടുത്തുകയാണെന്നും വെള്ളിയാഴ്ച ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ പോസ്റ്റ്.

കാർഷിക സർവകലാശാല ഫീസ് കുറച്ചു

തൃശൂര്‍.കാർഷിക സർവകലാശാല ഫീസ് കുറച്ചു. അടിയന്തര എക്സിക്യൂട്ടീവ് കമ്മിറ്റി മന്ത്രിയുടെ നിർദ്ദേശം അംഗീകരിച്ചു.ഡിഗ്രി കോഴ്സുകളുടെ ഫീസ് 50% കുറച്ചു.36000 രൂപയായിരുന്ന ഫീസ് 24000 ആക്കി കുറച്ചു.49,000 രൂപയായിരുന്നു PG ഫീസ് 29000 ആക്കി.PhD ഫീസ് 49,500ൽ നിന്ന് 30000 ആയും കുറച്ചു.ഫീസ് കുറയ്ക്കാനുള്ള തീരുമാനം മന്ത്രി വിളിച്ച ഉന്നതല യോഗത്തിൽ എടുത്തിരുന്നു

നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ്ഡ്രൈവർ മരിച്ചു

ആലുവ.നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് അപകടം.ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. ഇടപ്പള്ളി സ്വദേശി കുഞ്ഞുമോനാണ് മരിച്ചത്. ആലുവ ഏലൂക്കരയിൽ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം ഉണ്ടായത്.കുഞ്ഞുമോന്റെ ഓട്ടോറിക്ഷയുടെ മുന്നിലേക്ക് നായ ചാടുകയായിരുന്നു

ശബരിമല സ്വർണ്ണക്കൊള്ള ,കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ, തിരുവാഭരണ കമ്മീഷണറുമാരായിരുന്ന ബൈജു, രാധാകൃഷ്ണൻ തുടങ്ങിയവരെ വൈകാതെ ചോദ്യം ചെയ്യും. ഇവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ നൽകാനും അന്വേഷണസംഘം തീരുമാനിച്ചു. സുധീഷിനെ വിശദമായ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാർ അടക്കമുള്ളവരെയും ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്താനും തീരുമാനിച്ചിട്ടുണ്ട്.

കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തു,മലപ്പുറത്ത് ആഫ്രിക്കൻ പന്നിപ്പനി

മലപ്പുറം.മലപ്പുറത്ത് ആഫ്രിക്കൻ പന്നിപ്പനി.നിലമ്പൂർ മരുത വനത്തിലാണ് ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചത്.ഒക്ടോബർ ആദ്യവാരം പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തിരുന്നു.പിന്നീട് നടത്തിയ പരിശോധനയിലാണ് ആഫ്രിക്കൻ പന്നി പനി സ്ഥിരീകരിച്ചത്

രജിസ്ട്രാർ അനിൽകുമാറിനെ തിരിച്ചെടുക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ്,അംഗീകരിക്കാതെ വിസി

തിരുവനന്തപുരം.കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം; തീരുമാനം അംഗീകരിക്കാതെ വിസി. രജിസ്ട്രാർ അനിൽകുമാറിനെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. 22 അംഗങ്ങളിൽ 19 പേരും തിരിച്ചെടുക്കാം എന്ന് നിലപാടെടുത്തു,വിസിയും രണ്ട് ബിജെപി അംഗങ്ങളും വിയോജിച്ചു. തീരുമാനം അംഗീകരിക്കാതെ വിസി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം ചാൻസിലർക്ക് റിപ്പോർട്ട് ചെയ്യുമെന്ന് വിസി. സസ്പെൻഷൻ കാലത്ത് അനധികൃതമായി ഫയലുകൾ ഒപ്പിട്ടു എന്നാണ് വി.സിയുടെ ആരോപണം.

വിസി യുടെ നടപടി ഹൈക്കോടതി നിർദേശം മറികടന്ന്. രജിസ്ട്രാറെ തിരിച്ചെടുക്കുന്നതിൽ സിൻഡിക്കേറ്റിന് തീരുമാനിക്കാം എന്നായിരുന്നു ഹൈക്കോടതിവിധി. വീണ്ടും ഹൈക്കോടതിയെ സമീപിക്കാൻ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ. ചട്ടങ്ങള്‍മറികടന്നാണ് രജിസ്ട്രാര്‍ നിയമനം നേടിയതെന്നും ഇടതു സര്‍ക്കാരിനുവേണ്ടി വിസിയെ ധിക്കരിക്കുന്നെന്നുമാണ് എതിര്‍ക്കുന്നവരുടെ ആരോപണം.കൊല്ലം ശൂരനാട് സ്വദേശിയായ അനില്‍കുമാര്‍

തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം. തിരൂർ റെയിൽവേ സ്റ്റേഷനിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.റെയിൽവേ സ്റ്റേഷനിലെ താൽക്കാലിക ഷെഡിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല

അതിഥി തൊഴിലാളിയാണെന്ന് സംശയം.തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വയോധികന്റെ കണ്ണിൽ നിന്ന് അപൂർവ ഇനം വിരയെ കണ്ടെത്തി

കാസർഗോഡ്. വയോധികന്റെ കണ്ണിൽ നിന്ന് അപൂർവ ഇനം വിരയെ കണ്ടെത്തി.കാഞ്ഞങ്ങാട് രാവണീശ്വരം സ്വദേശിയുടെ കണ്ണിൽ നിന്നാണ് ഡൈറോഫൈലേറിയാസിസ് വിരയെ കണ്ടെത്തിയത്.കാഞ്ഞങ്ങാട് ദി പയ്യന്നൂർ ഐ ഫൗണ്ടേഷൻ സൂപ്പർ സ്‌പെഷ്യലിറ്റി ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്കെത്തിയ വയോധികന്റെ കണ്ണിലാണ് വിരയെ കണ്ടത്. 9 സെന്റിമീറ്റർ നീളമുള്ള വിരയെ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. നായ്ക്കളിൽ കണ്ടുവരുന്ന വിരയാണ് ഡൈറോഫൈലേറിയാസിസ്

അതിദാരിദ്ര്യമുക്തമായ കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്; മമ്മൂട്ടി

തിരുവനന്തപുരം: രാജപാതകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കുന്നത് കൊണ്ട് വികസനമാകുന്നില്ലന്നും ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടെങ്കിലും വിശക്കുന്ന വയറിനു മുൻപിൽ ഒരു വികസനത്തിനും വിലയില്ലെന്നും നടൻ മമ്മൂട്ടി.തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളം ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യ ജീവിതമാണ്.സാമൂഹ്യ ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരി പൂർണമായും തുടച്ചുമാറ്റപ്പെടണം.ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങൾ വളരെ അപൂർവമേ എന്റെ അറിവിൽ ഉള്ളൂ. കേരളം പലതിനും മാതൃകയാണ്.

അതിദാരിദ്ര്യമുക്തമായ കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഒരു വലിയ കടമ്പയാണ്. പലതും കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ചിട്ടുണ്ട്. സമർപ്പണം നമ്മുടെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും മമ്മൂട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി.

മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ എന്ന പി എം എ സലാമിന്റെ പ്രസംഗം വ്യക്തിഅധിക്ഷേപം,മാപ്പ് പറയണം സിപിഎം

മലപ്പുറം.മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ എന്ന മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ പ്രസംഗം .വ്യക്തി അധിക്ഷേപം പിന്‍വലിച്ച് പി എം എ സലാം കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് സിപിഎം. പി.എം.എ സലാമിന്റെ നടപടി തരംതാണതും രാഷ്ട്രീയ മര്യാദകള്‍ പാലിക്കാത്തതുമാണെന്ന് സിപിഐഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ്.രാഷ്ട്രീയ വിമര്‍ശങ്ങള്‍ക്ക് അവസരം ലഭിക്കാതിരിക്കുമ്പോള്‍ മോശം പരാമര്‍ശങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താമെന്നുള്ളത് വ്യാമോഹമാണ്.

അനുകരണീയമല്ലാത്ത മാതൃകയാണ് പി എം എ സലാമില്‍നിന്നുണ്ടായത്.ലീഗിന്റെ സാംസ്കാരിക അപചയമാണ് ഇതിലൂടെ വ്യക്തമായത്.സലാമിന്റെ പരാമര്‍ശത്തിനെതിരെ ലോക്കല്‍ കേന്ദ്രങ്ങളില്‍ സിപിഐ എം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.