Home Blog Page 672

ഡീയസ് ഈറെ 50 കോടിയിലേക്ക് കുതിക്കുന്നു

ഭൂതകാലത്തിനും ഭ്രമയുഗത്തിനും ശേഷം രാഹുല്‍ സദാശിവന്‍ ഒരുക്കിയ പ്രണവ് മോഹന്‍ലാല്‍ നായകനായ ഡീയസ് ഈറെ 50 കോടിയിലേക്ക് കുതിക്കുന്നു. ചിത്രം ആദ്യത്തെ ഞായറാഴ്ച നേടിയത് 6.35 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചിത്രം ഇതിനോടകം ഇന്ത്യയില്‍ നിന്ന് മാത്രമായി 16 കോടിയാണ് നേടിയിരിക്കുന്നത്.
ആഗോളതലത്തില്‍ റിലീസുണ്ടായിരുന്ന ചിത്രമാണ് ഡീയസ് ഈറെ. ചിത്രത്തിന്റെ ഗ്ലോബല്‍ കളക്ഷന്‍ 40 കോടിയ്ക്ക് അടുത്തായെന്നും അധികം വൈകാതെ തന്നെ ചിത്രം 50 കോടിയിലെത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആദ്യ ദിവസം മാത്രം ഡീയസ് ഈറെ നാലരക്കോടി നേടിയിരുന്നു. റിലീസിന്റെ തലേന്ന് രാത്രിയിലെ പ്രീമിയര്‍ ഷോകളില്‍ നിന്ന് മാത്രമായി ഒരു കോടിയ്ക്ക് അടുത്തും ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുക്ക് മൈ ഷോയില്‍ വന്‍ കുതിപ്പാണ് ഡീയസ് ഈറെ നടത്തുന്നത്. ആദ്യ ദിവസം മാത്രം വില്‍ക്കപ്പെട്ടത് 2.38 ലക്ഷം ടിക്കറ്റുകളായിരുന്നു. ആദ്യ ദിവസത്തെ ടിക്കറ്റിന്റെ കാര്യത്തില്‍ മഞ്ഞുമ്മല്‍ ബോയ്സ്, മാര്‍ക്കോ, ലോക, ഹൃദയപൂര്‍വ്വം എന്നീ സിനിമകലേയും ഡീയസ് ഈറെ പിന്നിലാക്കി. മലയാളത്തിലെ ഒരു എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് എന്ന റെക്കോര്‍ഡ് മാര്‍ക്കോയെ പിന്തള്ളി ഡീയസ് ഈറെ നേടുകയും ചെയ്തിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഡീയസ് ഈറെയില്‍ പുറത്തെടുത്തിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു, നേതൃത്വവുമായി നിരവധി തവണ ഇടഞ്ഞു; ഒടുവിൽ സിപിഐ വിട്ടെന്നും പദവികൾ രാജിവെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ് സിപിഐ കൈക്കൊണ്ടത്.

ശ്രീനാദേവിയെ തള്ളി സിപിഐ


ശ്രീനാദേവിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നും അവർ പാർട്ടിയുടെ പേരിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഐക്ക് ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും അടൂർ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ശ്രീനാദേവി പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്നും തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നുമാണ് അവർ കുറിപ്പിൽ പറഞ്ഞിരുന്നത്.

‘മണ്ഡലത്തിന്‍റെ ബ്ലു പ്രിന്‍റ് എന്താണെന്ന’ ചോദ്യത്തിന് മൈഥിലി താക്കൂറിന്‍റെ ഉത്തരം കേട്ട് അമ്പരന്ന് നെറ്റിസെൻസ്

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരമൂല്യമുള്ള സ്ഥാനാര്‍ത്ഥികളിലൊരാളാണ് മൈഥിലി താക്കൂര്‍. അതേസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മൈഥിലി നല്‍കുന്ന ഉത്തരങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകളാകുന്നു. ബിജെപിയില്‍ ചേർന്നതിന് പിന്നാലെ താന്‍ ‘മിഥിലയുടെ മകൾ’ ആണെന്ന് സ്വയം പ്രഖ്യാപിച്ച് കൊണ്ട് രംഗത്തെത്തിയ മൈഥിലി, ബീഹാര്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉൾപ്പെട്ടു.

നിയോജക മണ്ഡലത്തിന്‍റെ ബ്ലൂ പ്രിന്‍റ് എന്താണ്?
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമ പ്രവര്‍ത്തകന്‍ മൈഥിലിയോട് എന്താണ് നിങ്ങളുടെ നിയമസഭാ മണ്ഡലത്തെക്കുറിച്ചുള്ള ബ്ലൂ പ്രിന്‍റ് എന്ന് ചോദിക്കുന്നു. ഈ സമയം യാതൊരു സങ്കോചവും കൂടാതെ ക്യാമറയ്ക്ക് മുന്നില്‍, പബ്ലിക്കിൽ ഞാന്‍ അതെങ്ങനെ പറയുമെന്നും അത് തീര്‍ത്തും സ്വകാര്യമായ കാര്യമാണെന്നും രഹസ്യമാണെന്നും മൈഥിലി പറയുന്നു. ബീഹാറിലെ അലിനഗറില്‍ നിന്നാണ് മൈഥിലി ബിജെപി ടിക്കറ്റില്‍ ബീഹാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത്.

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേരാണ് രൂക്ഷ വിമ‍ർശനവുമായി എത്തിയത്. രാഷ്ട്രീയ ബോധമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിർത്തുന്നത് എന്ത് തരം രാഷ്ട്രീയമാണെന്ന് ചിലര്‍ ചോദിച്ചു. ഒരു സ്ഥാനാർത്ഥി തങ്ങളുടെ പദ്ധതികൾ രഹസ്യമാണെന്ന് പറയുമ്പോൾ, ഒരു പദ്ധതിയുമില്ലെന്ന് വ്യക്തമാണെന്ന് മറ്റ് ചിലര്‍ എഴുതി. എല്ലാ യഥാർത്ഥ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന ശൂന്യമായ മുഖങ്ങളെയല്ല, ആശയങ്ങളുള്ള നേതാക്കളെയാണ് വോട്ടർമാർ അർഹിക്കുന്നതെന്ന് മറ്റ് ചിലര്‍ വിശദീകരിച്ചു. ഒരു സ്ഥാനാർത്ഥി തന്‍റെ മണ്ഡലത്തിലെ ബ്ലൂപ്രിന്‍റ് “സ്വകാര്യ രഹസ്യം” എന്ന് വിശേഷിപ്പിച്ചാല്‍ അത് അജ്ഞതയുടെ പ്രശ്നമല്ല, മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി പൗരന്മാരെ സേവിക്കുന്നതിനുപകരം നേതൃത്വത്തെ അനുസരിക്കാൻ ആളുകളെ പരിശീലിപ്പിക്കുന്നത് എങ്ങനെയെന്നാണ് കാണിക്കുകയാണെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.

മൈഥിലി താക്കൂർ?
2000 ജൂലൈ 25 -ന് ബീഹാറിലെ മധുബനിയിൽ ജനിച്ച മൈഥിലി താക്കൂർ ഒരു നാടോടി, ക്ലാസിക്കൽ ഗായികയാണ്. തന്‍റെ രണ്ട് സഹോദരന്മാർക്കൊപ്പമുള്ള പ്രകടനങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി. അച്ഛനിൽ നിന്നും മുത്തച്ഛനിൽ നിന്നും ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലും നാടോടി സംഗീതത്തിലും ഇവർ പരിശീലനം നേടിയിരുന്നു. 2017 ൽ, യുവ ഗായികയായ റൈസിംഗ് സ്റ്റാർ എന്ന ഗാന റിയാലിറ്റി ഷോയിൽ റണ്ണർ-അപ്പായതോടെ താരമൂല്യം ഏറി. സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സുള്ള മൈഥിലിയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ ബീഹാറിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയുമാക്കി.

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചലച്ചിത്രം

തൃശൂർ: മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കരസ്ഥമാക്കി മഞ്ഞുമ്മൽ ബോയ്സ്. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മഞ്ഞുമ്മൽ ബോയ്സ് 10 പുരസ്‌കാരങ്ങളാണ് കരസ്ഥമാക്കിയത്.


ചിദംബരം രചനയും സംവിധാനവും നിർവഹിച്ച മഞ്ഞുമ്മൽ ബോയ്സിൽ ചിദംബരത്തിന് മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനും ഉള്ള പുരസ്‌കാരങ്ങൾ ലഭിച്ചു. ചിത്രത്തിലെ പ്രകടനത്തിന് സൗബിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ലഭിച്ചു.


കൊച്ചിയിലെ ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും, അവിടെ ഡെവിൾസ് കിച്ചൺ എന്നറിയപ്പെടുന്ന ഗുണാ കേവ്‌സിൽ അവർ നേരിടുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഈ സർവൈവൽ ത്രില്ലർ 2024 ഫെബ്രുവരി 22-നാണ് തിയറ്ററുകളിൽ എത്തിയത്. കേരളപ്പിറവി ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അവാർഡ് പ്രഖ്യാപനം ജൂറി ചെയർമാനായ പ്രകാശ് രാജിന്റെ അസൗകര്യം കാരണം മാറ്റിവെക്കുകയായിരുന്നു. പ്രാഥമിക ജൂറി വിലയിരുത്തിയ 128 ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.


മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ച പുരസ്‌കാരങ്ങൾ


മികച്ച ചിത്രം


മികച്ച സംവിധായകൻ – ചിദംബരം


മികച്ച തിരക്കഥാകൃത്ത് – ചിദംബരം


മികച്ച സ്വഭാവ നടൻ – സൗബിൻ ഷാഹിർ


മികച്ച കലാസംവിധായകൻ- അജയൻ ചാലിശ്ശേരി


മികച്ച ഗാനരചയിതാവ്- വേടന്‍


ഛായാഗ്രാഹകന്‍- ഷെജു ഖാലിദ്


ശബ്ദരൂപകല്‍പന


കളറിസ്റ്റ് – ശ്രിക് വാര്യര്‍


ശബ്ദ മിശ്രണം – ഫസല്‍ എ ബെക്കര്‍

ഭ്രമിപ്പിച്ച അഭിനയ യുഗം മമ്മൂട്ടി, മഞ്ഞുമ്മല്‍ മൊത്തം തൂക്കി

തൃശൂര്‍.സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം – വീണ്ടും മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി മമ്മൂട്ടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ തേടി ഇത്തവണയും അവാർഡ് എത്തിയിരിക്കുന്നത്. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടുന്നത്. ആദ്യ ചിത്രമായ ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള അവാർഡ് നേടി. ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. മഞ്ഞുമ്മൽ ബോയ്സിലൂടെ തന്നെ മികച്ച സംവിധായകനുള്ള പുരസ്കാരവും ചിദംബരം നേടി. മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം ‘പ്രേമലു’ നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമ സംവിധാനം ചെയ്ത ഫാസിൽ മുഹമ്മദ് കരസ്ഥമാക്കി.

മികച്ച സ്വഭാവനടി ലിജോ മോൾ ജോസ്, നടന്ന സംഭവം മികച്ച സ്വഭാവനടനുള്ള പുരസ്കാരം പങ്കിട്ട് സൗബിൻ ഷാഹിറും(മഞ്ഞുമ്മൽ ബോയ്സ്) സിദ്ധാർത്ഥ് ഭരതനും (ഭ്രമയുഗം)

മികച്ച സംഗീതം …സുഷിൻ ശ്യാം, ബൊഗേയ്ൻവില്ല മികച്ച ഗാനരചയിതാവ് വേടൻ, വിയർപ്പ് തുന്നിയിട്ട കുപ്പായം, മഞ്ഞുമ്മൽ ബോയ്സ്

മികച്ച നടി ഷംല ഹംസ , ഫെമിനിച്ചി ഫാത്തിമ. പ്രത്യേക പരാമർശം— ജ്യോതിർമയി (ബൊഗേയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്). മികച്ച ചലച്ചിത്ര ലേഖനം – ഡോ. വത്സൻ വാതുശേരി. പ്രത്യേക ജൂറി അവാർഡ് – പാരഡൈസ്. മികച്ച വിഷ്വൽ എഫക്ട് – അജയന്റെ രണ്ടാം മോഷണം, മികച്ച വസ്ത്രാലങ്കാരം – സമീറ സനീഷ്, മികച്ച മേക്കപ്പ് റോണക്സ് സേവ്യർ

മികച്ച നവാഗത സംവിധായകന്‍ – ഫാസില്‍ മുഹമ്മദ് (ചിത്രം- ഫെമിനിച്ചി ഫാത്തിമ)

പൊലീസിൽ കൂട്ട പരാതിയുമായി ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ

വയനാട്.പൊലീസിൽ കൂട്ട പരാതിയുമായി ബ്രഹ്മഗിരി സൊസൈറ്റിയിലെ നിക്ഷേപകർ.ബത്തേരി ഡിവൈഎസ്പിക്ക് ആണ് പരാതി നൽകുന്നത്.നിക്ഷേപം തിരിച്ചു നൽകാത്തതിൽ കേസെടുക്കണം എന്നാണ് ആവശ്യം.നേരത്തെ നൽകിയ പരാതിയിൽ കേസെടുത്തില്ല എന്നും ആക്ഷേപം.പരാതികളിൽ പ്രാഥമിക അന്വേഷണം 2023 ൽ ആരംഭിച്ചു എന്ന് പൊലീസ്

കേസെടുക്കുന്ന കാര്യത്തിൽ അഡ്വക്കേറ്റ് ജനറൽ മുമ്പാകെ നിയമോപദേശം തേടിയിട്ടുണ്ട്.ഇതിൻറെ മറുപടി ലഭ്യമായാൽ മാത്രമേ തുടർനടപടി സ്വീകരിക്കാൻ കഴിയൂ എന്നും വിശദീകരണം

കെഎസ്ആർടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം. കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന്‌ 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടി സിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബജറ്റ് വകയിരുത്തൽ 900 കോടി രൂപയാണ്.

മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു

കണ്ണൂർ.മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു.സംഭവം കുറുമാത്തൂർ പൊക്കുണ്ടിൽ.മരിച്ചത് ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ അലൻ.കുഞ്ഞ് കിണറ്റിൽ വീണത് എങ്ങനെ എന്നതിൽ അവ്യക്തത.കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് സമീപവാസി.പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചപ്പോൾ മരിച്ചു

കുന്നംകുളം പോലീസിനെതിരെ വീണ്ടും മർദ്ദന പരാതി

കുന്നംകുളം. പോലീസിനെതിരെ വീണ്ടും മർദ്ദന പരാതി.
പള്ളിപ്പെരുന്നാൾ ദിവസം റോഡരികിൽ നിന്നിരുന്ന യുവാക്കളെ മർദ്ദിച്ചു.  എസ് ഐ വൈശാഖിനെതിരെ വീണ്ടും പരാതി.

കുന്നംകുളം സ്വദേശി ജിൻസനെയാണ് പോലീസ് മർദ്ദിച്ചത്. റോഡരികിൽ നിന്നിരുന്ന യുവാക്കളെ എസ് ഐ വൈശാഖ് ഉൾപ്പെടെയുള്ള പോലീസുകാർ അകാരണമായി മർദ്ദിച്ചു എന്നാണ് പരാതി . ഇത് ചോദ്യം ചെയ്തതോടെ ലാത്തി കൊണ്ട് കുത്തി ദേഹത്ത് പരിക്കേൽപ്പിച്ചു . കസ്റ്റഡിയിലെടുക്കാൻ ജീപ്പിൽ കയറ്റി

നാട്ടുകാർ ചുറ്റും കൂടി പോലീസിനെ ചോദ്യം ചെയ്തതോടെ ജീപ്പിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് മർദ്ദനമേറ്റ ജിൻസൻ .കുന്നംകുളം പോലീസിനെതിരെ ഇന്നലെ സിപിഎം ഏരിയ കമ്മിറ്റിയും പരസ്യമായി രംഗത്തെത്തിയിരുന്നു .പോലീസിനെതിരെ പ്രത്യക്ഷ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സിപിഎം .ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു യുവാക്കളെ അകാരണമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് സിപിഎം രംഗത്തെത്തിയത്

കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ പേഴ്‌സ്‌ തട്ടിപ്പറിച്ച് രക്ഷപെട്ട കേസിൽ പ്രതികളായ തമിഴ്‌നാട്‌ സ്വദേശിനികള്‍ക്ക്‌ തടവുശിക്ഷ

കെഎസ്‌ആര്‍ടിസി ബസില്‍ വെച്ച്‌ യാത്രക്കാരിയുടെ പേഴ്‌സ്‌ തട്ടിപ്പറിച്ച് രക്ഷപെട്ട കേസിൽ പ്രതികളായ തമിഴ്‌നാട്‌ സ്വദേശിനികള്‍ക്ക്‌ തടവുശിക്ഷ. തെങ്കാശി സ്വദേശിനികളായ മഹേശ്വരി, പാര്‍വതി എന്നിവരെയാണ്‌ ഒരുവര്‍ഷം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചത്‌. പിഴത്തുക പേഴ്സിന്റെ ഉടമസ്ഥയ്ക്ക് നല്‍കാനും ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്ട്രേട്ട്‌ കോടതി നാലിലെ സിവില്‍ ജഡ്ജ്‌ (ജൂനിയര്‍ ഡിവിഷന്‍) ശ്വേത ശശികുമാറാണ്‌ വിധി പ്രസ്താവിച്ചത്‌.


ജൂലൈ ഒന്നിനാണ്‌ കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തേക്കുള്ള ബസ്‌ അമ്പലംമുക്ക്‌ ബസ്‌ സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോഴാണ്‌ പേരൂര്‍ക്കടയില്‍ നിന്ന്‌ കയറിയ പാലോട്‌ സ്വദേശിയായ യാത്രക്കാരിയുടെ പേഴ്‌സ്‌ തമിഴ്‌നാട്‌ സ്വദേശികളായ പ്രതികള്‍ തട്ടിപ്പറിച്ച്‌ ഓടിരക്ഷപ്പെട്ടത്‌. തുടര്‍ന്ന്‌ പേരൂര്‍ക്കട പൊലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ പ്രതികളെ പിടികൂടി. കേരളത്തിലെ വിവിധ പൊലീസ്‌ സ്റ്റേഷനുകളില്‍ ഇവർക്കെതിരെ കേസുണ്ട്. പലയിടത്തും വിവിധ പേരും വിലാസവുമാണ്‌ നല്‍കാറ്‌. പ്രോസിക്യൂഷന്‌ വേണ്ടി അസിസ്റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ എസ്‌ അരുണ്‍ ഹാജരായി. ബിഎൻഎസ് മുന്നൂറ്റിനാലാം വകുപ്പ്‌ അനുസരിച്ചുള്ള സ്‌നാച്ചിംഗ്‌ കുറ്റത്തിനാണ്‌ ശിക്ഷ. ഈ കുറ്റകൃത്യം പുതിയതായി നിയമത്തില്‍ ഉള്‍പ്പെടുത്തിയതാണ്‌. ഈ വകുപ്പ്‌ അനുസരിച്ചുള്ള കേരളത്തിലെ ആദ്യ വിധിയാണിത്.