Home Blog Page 662

ഇന്ത്യൻ സ്റ്റുഡന്റ് വീസകൾ കാനഡ വ്യാപകമായി നിഷേധിക്കുന്നു

ഒട്ടാവ. ഇന്ത്യൻ സ്റ്റുഡന്റ് വീസകൾ വലിയ തോതിൽ നിഷേധിച്ച് കാനഡ.കനേഡിയൻ കോളെജുകളിൽ പഠിക്കാനുള്ള പെർമിറ്റുകൾക്കായുള്ള 74 ശതമാനം ഇന്ത്യൻ അപേക്ഷകളും നിരസിക്കപ്പെട്ടതായി ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ്.ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിലും കുറവ്.

2023ൽ 20,900 അപേക്ഷകരുണ്ടായിരുന്നത് 2025ൽ 4515 ആയി കുറഞ്ഞു.വിദ്യാർത്ഥി വിസകളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തടയുന്നതിനും താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വിദേശ വിദ്യാർത്ഥി പെർമിറ്റുകൾ കാനഡ കുറച്ചത്

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക

വാഷിംങ്ടണ്‍.ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് അമേരിക്ക.സർക്കാർ സേവനങ്ങളുടെ അടച്ചുപൂട്ടൽ ഇന്ന് 35-ാം ദിവസത്തിലേക്ക്.ഡോണൾഡ് ട്രംപിന്റെ ആദ്യഭരണകാലയളവിലുണ്ടായ 35 ദിവസം നീണ്ട അടച്ചുപൂട്ടലാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത്.

ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് ഡമോക്രാറ്റുകൾ ധനാനുമതി ബിൽ സെനറ്റിൽ പരാജയപ്പെടുത്തുന്നതാണ് അടച്ചുപൂട്ടലിന് കാരണം.ധനാനുമതി ബിൽ ഇതുവരെ 13 തവണ സെനറ്റിൽ പരാജയപ്പെട്ടു.ബിൽ പാസ്സാകാൻ സെനറ്റിൽ 60 വോട്ടുകളാണ് വേണ്ടത്.സെനറ്റ് നിയമത്തിൽ ഭേദഗതി വരുത്തി ഷട്ട്ഡൗൺ ഒഴിവാക്കാനുള്ള ശ്രമത്തിൽ ട്രംപ്.രാജ്യത്തെ ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാർ കഴിഞ്ഞ ഒരു മാസമായി നിർബന്ധിത അവധിയിലും ഏഴു ലക്ഷത്തി മുപ്പതിനായിരം സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെയുമാണ് തൊഴിലെടുക്കുകയാണ്.ഷട്ട്ഡൗണിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങൾ വരെ പ്രതിസന്ധിയിലാണ്.

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളെ കാലിൽ വെടിവച്ചു കീഴ്പ്പെടുത്തി പോലീസ്

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പേർ തമിഴ്‌നാട് പൊലീസിന്റെ പിടിയിൽ. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളായ തവാസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവര്‍ പിടിയിലായത്. കാലിന് വെടിവെച്ചതിന് ശേഷമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രിയാണ് എംബിഎ വിദ്യാര്‍ത്ഥിനിയായ 19കാരിയെ മൂവര്‍ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു.

യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം,വാതിലില്‍ നിൽക്കുന്നതിലെ തർക്കമാണ് പ്രകോപന കാരണം എന്ന് എഫ്ഐആറിൽ

തിരുവനന്തപുരം. വർക്കലയിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.. റെയിൽവേ പോലീസ് പ്രതി സുരേഷ് കുമാറിനായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ശ്രീക്കുട്ടിയെ പിന്നില്‍ ചവിട്ടി തള്ളിയിട്ട ട്രെയിനിന്റെ ബോഗിയിലും, പരിക്കേറ്റ് കിടന്ന അയന്തി പാലത്തിലും എത്തിച്ച് തെളിവെടിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ ആരോഗ്യ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു.. ഗുരുതര നിലയിൽ മാറ്റമുണ്ടോയെന്ന് 24 മണിക്കൂർ കഴിയാതെ പറയാൻ ആകില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.. വാതിലില്‍ നിൽക്കുന്നതും ആയി ബന്ധപ്പെട്ട തർക്കമാണ് പ്രകോപന കാരണം എന്നാണ് എഫ്ഐആറിൽ ഉള്ളത്. കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ശ്രീക്കുട്ടിയെ പ്രതി സുരേഷ് ചവിട്ടി തള്ളിയിട്ടത്. തടയാൻ എത്തിയ സുഹൃത്ത് അർച്ചനയെയും കൊല്ലാൻ ശ്രമിച്ചതായും എഫ്ഐആറിൽ പറയുന്നു.. ഇന്നലെയാണ് വെള്ളറട സ്വദേശിയായ സുരേഷ് കുമാറിനെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തത്.

പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി വ്യാപക തിരച്ചിൽ

ഗുണ്ടാ നേതാവും മോഷ്ടാവുമായ തമിഴ്നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി രക്ഷപെട്ടത് കേരള പൊലീസിനെ അറിയിക്കാതെ തമിഴ്നാട് പൊലീസ് ആദ്യം മറച്ചുവെച്ചിരുന്നു.


തിരികെ എത്തിക്കുന്ന സമയത്ത് പ്രതിയെ വിലങ്ങണിയിച്ചിരുന്നില്ലെന്നുള്ള ഗുരുതര വീഴ്ചയും തമിഴിനാട് പൊലീസിന്റെ ഭാഗത്ത് നിന്ന് സംഭവിച്ചു. കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂർ സെൻട്രൽ ജയിലിന് അടുത്ത് വെച്ച് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശുചിമുറിയിൽ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തിറങ്ങിയ ശേഷം ഒപ്പമുള്ള പൊലീസുകാരെ തള്ളിയിട്ട ശേഷമാണ് ഓടിയത്.


പൊലീസിനെ ആക്രമിച്ച് നേരത്തെയും രക്ഷപെട്ട കേസിലുൾപ്പടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിൽ പ്രതിയാണ് ഇയാൾ. പ്രതിക്കായി വ്യപക തിരച്ചിൽ പുരോഗമിക്കുന്നു.

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു

കുടുംബ പ്രശ്നങ്ങളെ തുടർന്നു 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാനായി ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയിൽ പിടിച്ചു കിടക്കുകയായിരുന്നു.

അർച്ചനേന്ദ്രയും ഭർത്താവ് അസിം ഷെയ്ഖും ചേർന്നു പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നു പൊലീസ് പറഞ്ഞു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പൊലീസ് വ്യക്തമാക്കി. ആഴം കൂടുതലായതിനാൽ കിണറ്റിൻ കരയിൽ നിന്നു നോക്കിയാൽ വെള്ളം നേരെ കാണാൻ കഴിയാത്ത സ്ഥിതിയാണ്.

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായ ആർ ദിനേശ്, എസ്‍യു അരുൺ എന്നിവർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവനേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമത് ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബി ഷെയ്ഖ്, ബർണാഷ് ഷെയ്ഖ് എന്നിവർ മക്കളാണ്.

ശബരിമല സ്വർണ്ണക്കൊള്ള, കട്ടിള പാളി മോഷ്ടിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം.ശബരിമല സ്വർണ്ണക്കൊള്ളയിൽ കട്ടിള പാളി മോഷ്ടിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു. കട്ടിള പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് എസ് ഐ ടി വിവരങ്ങൾ തേടുന്നത്. ഈ മാസം പത്താം തീയതി വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ വിട്ടിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനുമുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് SIT

സസ്പെൻഷൻ കാലയളവിൽ 500 അധികം ഫയലുകൾ രജിസ്ട്രാർ കെ എസ്അനിൽകുമാർ ഒപ്പിട്ടു,കേരള സർവകലാശാല ഭരണ തർക്കം വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്

തിരുവനന്തപുരം.കേരള സർവകലാശാല ഭരണ തർക്കം വീണ്ടും പോലീസ് സ്റ്റേഷനിലേക്ക് സൂചന.. സസ്പെൻഷനിൽ ഉള്ള രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെ വൈസ് ചാൻസിലർ പോലീസിൽ പരാതി നൽകിയേക്കും.. സസ്പെൻഷൻ കാലയളവിൽ 500 അധികം ഫയലുകൾ അനിൽകുമാർ ഒപ്പിട്ടത് നിയമവിരുദ്ധമായിട്ടാണെന്നാണ് ആക്ഷേപം.. ഇന്നലെ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ ചാൻസിലർക്ക് സിൻഡിക്കേറ്റ് യോഗം സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിരുന്നു. ഇതിലാണ് പൊലീസിൽ പരാതി നൽകണം എന്ന് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.. നേരത്തെ വൈസ് ചാൻസിലർ മിനിട്സ് തിരുത്തി എന്ന സിൻഡിക്കേറ്റ് അംഗം നൽകിയ പരാതിയും പോലീസ് പരിഗണനയിലാണ്..

തീവ്ര വോട്ടർപട്ടിക പരിഷ്കരണം, ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും

തിരുവനന്തപുരം.തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേരു ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർപട്ടികയിലുള്ളലവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരുമാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കലക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. ഡ്യൂട്ടി യുടെ ഭാഗമാകുന്ന ബി എൽ ഒ മാർക്ക് ഒരു മാസം പൂർണമായം SIR ഡ്യൂട്ടിയായിരിക്കും

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഉള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

പട്ന.ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഉള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും . പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ NDA യുടെ പ്രചാരണത്തിനായി സംസ്ഥാനത്ത് ഇന്നും എത്തും. 18 ജില്ലകളിലായി 121 മണ്ഡലങ്ങളാണ് മറ്റന്നാൾ ജനവിധി തേടുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മൈഥിലി ഠാക്കൂർ തുടങ്ങി പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നവരാണ്. നവംബർ 11നാണ് ശേഷിച്ച 122 സീറ്റുകളിൽ വോട്ടിംഗ് നടക്കുക. 14 ന് ബിഹാറിലെ ജനവിധി അറിയാം