കോയമ്പത്തൂര്‍. കുതിരയുടെ കടിയേറ്റ് കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്. l ജീവനക്കാരനായ ജയപാലിനാണ് പരിക്കേറ്റത്. കസ്തൂരി നായ്ക്കൻ പാളയം നെഹ്റു നഗർ ജനവസ മേഖലയിലാണ് സംഭവം.
റോഡിലൂടെപാഞ്ഞു വന്ന കുതിരകൾ സൈക്കിളിൽ വന്ന ജയപാലിനെ ഇടിചിട്ട ശേഷം കയ്യിൽ കടിക്കുകയായിരുന്നു. .
ഇടതു കൈയിനു പരിക്കേറ്റ ജയപാലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുത്തിവയ്പ്പിന് വലിയ തുക വരുമെന്നതാണ് പ്രതിസന്ധി. കോർപറേഷൻ കുത്തിവയ്‌പിൻറെ തുക ഏറ്റെടുക്കണമെന്നാണ് ജീവനക്കാരന്റെ കുടുംബം ആവശ്യപ്പെടുന്നത്
കുതിരയുടെ കടി,കോർപറേഷൻ കരാർ ജീവനക്കാരന് പരിക്ക്
ബിലാസ്പൂര്‍ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി
ബിലാസ്പൂരിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 20 പേർ പരിക്കേറ്റ് ആശുപത്രിയിൽ ഉണ്ടെന്ന് റെയിൽവേ അറിയിച്ചു. കോർബയിൽ നിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന മെമു പാസഞ്ചർ ട്രെയിൻ, ചരക്ക് ട്രെയിനിൽ പിന്നിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധന നടത്തി. പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിഗ്നൽ തെറ്റിച്ച് എത്തിയതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തും. അപകടം ഉണ്ടായ ബിലാസ്പൂർ – ഹൗറ പാതയിലെ ഗതാഗതം പുനസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.
മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിയെ ടാക്സിഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവം, കേസായി
ഇടുക്കി. മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിയെ ടാക്സിഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നടപടി കടുപ്പിച്ച് പൊലീസ്. യുവതിയെ തടഞ്ഞുവച്ചതിന് അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊലീസ് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി.
ഓൺലൈൻടാക്സി സേവനം ഉപയോഗിച്ചതിനായിരുന്നു മുംബൈ സ്വദേശി ജാൻവിക്ക് നേരെ മൂന്നാറിൽ ഡ്രൈവർമാരുടെ കയ്യാങ്കളി. മൂന്നാർ സ്വദേശികളായ പി വിജയകുമാർ, കെ വിനായകൻ, എ അനീഷ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. രണ്ട് ടാക്സി കാറുകളിലും ഒരു ഇരുചക്ര വാഹനത്തിലും ആണ് ഇവർ പ്രശ്നമുണ്ടാക്കാൻ എത്തിയത്. ലൈസൻസിനൊപ്പം ഈ വാഹനങ്ങളുടെയും പെർമിറ്റ് റദ്ദാക്കാനും നീക്കമുണ്ട്. കയ്യാങ്കളിക്ക് നിന്നില്ലെന്നും, ഓൺലൈൻ ടാക്സി മൂന്നാറിൽ സർവ്വീസ് നടത്തുന്നതിൻ്റെ നിയന്ത്രണങ്ങൾ പറഞ്ഞുമനസ്സിലാക്കുക ആണ് ചെയ്തതെന്നും ഡ്രൈവർമാർ വിശദീകരിക്കുന്നു. ഓൺലൈൻ ടാക്സി ഡ്രൈവറുടെ വിശദമായ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് വിശദീകരിച്ചു. കൂടുതൽ പരാതിയില്ലെന്ന നിലപാടിലാണ് യുവതിയും കുടുംബാംഗങ്ങളും. സംഭവം വിവാദമായതോടെ, ഇൻറ്റഗ്രാമിലെ വീഡിയോ യുവതി നീക്കം ചെയ്തിരുന്നു.
സെറ്റ് ഇപ്പോൾ അപേക്ഷിക്കാം
ഹയർസെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ ‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം. എൽ.ബി.എസ്. സെന്ററിനാണ് പരീക്ഷാ ചുമതല. പരീക്ഷാതീയതി പിന്നീട് അറിയിക്കും. വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസ് https://www.lbscentre.kerala.gov.in ൽ ലഭിക്കും. ഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ മതി. ഓൺലൈനിൽ നവംബർ 28 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റർ ചെയ്യാം.
● വിഷയങ്ങൾ: സെറ്റ് പേപ്പർ രണ്ടിൽ 31 വിഷയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജർമൻ, ഹിന്ദി, ഹിസ്റ്ററി, ഹോം സയൻസ്, ജേണലിസം, ലാറ്റിൻ, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, റഷ്യൻ, സംസ്കൃതം, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക്, ഉർദു, സുവോളജി, ബയോടെക്നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.
പരീക്ഷ: സെറ്റിൽ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പർ ഒന്ന് എല്ലാവർക്കും പൊതുവാണ്. പൊതുവിജ്ഞാനം, അധ്യാപന അഭിരുചി അളക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പർ രണ്ടിൽ പരീക്ഷാർഥി തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ട് മണിക്കൂർ വീതം ലഭിക്കും. പേപ്പർ ഒന്നിൽ 120 ചോദ്യങ്ങൾ. ഓരോ മാർക്കുവീതം. പേപ്പർ രണ്ടിലും 120 ചോദ്യങ്ങൾ. ഇതിൽ 80 ചോദ്യങ്ങൾ മാത്തമാറ്റിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും. ഒന്നര മാർക്ക് വീതം. മറ്റ് വിഷയങ്ങൾക്കുള്ള ചോദ്യങ്ങൾക്ക് ഓരോ മാർക്ക് വീതം. പരീക്ഷാഘടനയും സിലബസും മൂല്യനിർണയ തീയതിയും പ്രോസ്പെക്ടസിലുണ്ട്.
സെറ്റിൽ യോഗ്യത നേടുന്നതിന് ജനറൽ വിഭാഗത്തിൽപ്പെടുന്നവർ പേപ്പർ ഒന്നിലും രണ്ടിലും 40 മാർക്ക് വീതവും മൊത്തത്തിൽ 48 മാർക്കും നേടണം. ഒ.ബി.സി, നോൺ ക്രീമിലെയർ വിഭാഗത്തിന് യഥാക്രമം 35, 45 മാർക്ക് വീതവും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 35, 40 മാർക്ക് വീതവും നേടേണ്ടതുണ്ട്. ഇങ്ങനെ യോഗ്യത നേടുന്നവർക്ക് ‘സെറ്റ് പാസ് സർട്ടിഫിക്കറ്റ്’ ലഭിക്കും.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കിൽ/ തത്തുല്യ ഗ്രേഡിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദവും ഏതെങ്കിലും വിഷയത്തിൽ ബി.എഡും ഉള്ളവർക്ക് സെറ്റിന് അപേക്ഷിക്കാം.
മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയത്തിൽ എം.എസ്.സി.എഡ് (50 ശതമാനം മാർക്കിൽ / തത്തുല്യ ഗ്രേഡിൽ കുറയരുത്) ഉള്ളവർക്കും അപേക്ഷിക്കാം.
കോമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോംസയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽ വർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് പി.ജികൾക്ക് ബി.എഡ് വേണമെന്നില്ല.
അറബിക്, ഉർദു, ഹിന്ദി വിഷയങ്ങളിൽ ഡി.എൽ.എഡ്/ എൽ.ടി.ടി.സി ഉള്ളവർക്ക് ബി.എഡ് ഇല്ലെങ്കിലും അപേക്ഷിക്കാൻ അർഹതയുണ്ട്. ബയോളജി പി.ജിക്കാർക്ക് നാച്വറൽ സയൻസിൽ ബി.എഡ് മതിയാകും. പി.ജി നേടി അവസാനവർഷം ബി.എഡ് പഠിക്കുന്നവർക്കും ബി.എഡ് നേടി അവസാനവർഷം പി.ജിക്ക് പഠിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. സെറ്റ് എഴുതുന്നതിന് പ്രായപരിധിയില്ല. രണ്ടാം വർഷ പി.ജി/ബി.എഡ് വിദ്യാർഥികൾ സെറ്റിന് അപേക്ഷിക്കാൻ അർഹരല്ല.
ചവറ- ശാസ്താംകോട്ട പാതയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം
ചവറ – ശാസ്താംകോട്ട പാതയിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം. തേവലക്കര മുള്ളിക്കാല സ്വദേശി അബ്ദുൽ മുത്തലിഫ് (64) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.13ന് പടപ്പനാൽ കല്ലുംപുറത്ത് ജംക്‌ഷനിലാണ് അപകടം. ശാസ്താംകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും.
അമിത വേഗത്തിലെത്തിയ സഫ എന്ന സ്വകാര്യ ബസ് സ്കൂട്ടറിനെ മറികടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്കു തെറിച്ചുവീണ അബ്ദുൽ മുത്തലിഫിന്റെ ദേഹത്ത് പിൻചക്രം കയറിയിറങ്ങി. ഏഴ് മിനിറ്റോളം റോഡിൽ കിടന്ന ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന തേവലക്കര മുള്ളിക്കാല സ്വദേശി രാധാകൃഷ്ണപിള്ള നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കൊല്ലം – പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കണ്ട് അമിത വേഗത്തിൽ പോയ സ്വകാര്യ ബസാണ് അപകടത്തിനു കാരണമായതെന്നു നാട്ടുകാർ പറഞ്ഞു. നിർമാണ തൊഴിലാളിയായ അബ്ദുൽ മുത്തലിഫ് ജോലിക്കു പോകുകയായിരുന്നു. സംഭവസ്ഥലത്തിനു 300 മീറ്റർ അകലെ ഇന്നലെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു 2 പേർക്ക് പരുക്കേറ്റിരുന്നു.
പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി അടുക്കളയ്ക്ക് തീപിടിച്ചു
കൊല്ലം : ആണ്ടാമുക്കത്ത് അന്യസംസ്ഥാനതൊഴിലാളികൾ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കായി അടുക്കളയ്ക്ക് തീപിടിച്ചു. ആളപായമില്ല. ചൊവാഴ്ച രാ ്രതി ഏഴേകാലിനായിരുന്നു സംഭവം. ആണ്ടാമുക്കത്തെ ്രഫൂട്കടയിലെ തൊഴിലാളികൾ കടയുടെ മുകളിലാണ് താമസം. ഇവിടെ ഇവർ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുകയും പെട്ടെന്ന് തീപിടിക്കുകയുമായിരുന്നു് ഉടൻ തന്നെ മുകളിലുണ്ടായിരുന്ന തൊഴിലാളികൾ പുറത്തേക്ക് ഓടി.
തുടർന്ന് വിവരം ഫയർഫോഴ്സിനെ അറിയിച്ചു. ഈ സമയം തീ ആളിപടർന്നതിനാൽ ഏറെ പണിപെട്ടാണ് ഫയർഫോഴ്സ് കെട്ടിടത്തിനുള്ളിൽ കടന്നത്. അരമണിക്കൂറിലേറെ സമയം എടുത്താണ് തീ നിയ ്രന്തണവിധേയമാക്കിയത്. അടുക്കള പൂർണ്ണമായും കത്തി നശിച്ചു. ഒന്നരലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കാരണം. ഗ്യാസ് ട്യൂബിന്റെ തകരാറാണ് തീ പിടുത്തതിന് കാരണമെന്നാണ് ്രപാഥമിക വിവരം.
ചാമക്കട സ്റ്റേഷൻ ഓഫീസർ ഡി ഉല്ലാസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് മണിയൻ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബി സന്ദീപ്, മുകേഷ്, ദിലീപ്കുമാർ, കൃഷ്ണനുണ്ണി, ഫൈസൽ , െെ ്രഡവർമാരായ സജി, സൂര്യകാന്ത് എന്നിവരടങ്ങിയ സംഘമാണ് തീ അണയക്ക്ാൻ നേതൃത്വം നൽകിയത്.
കിങ് കോലി @ 37… കളിക്കളത്തിലെ രാജകുമാരന് ഇന്ന് പിറന്നാൾ
കിങ് കോലിക്ക് ഇന്ന് മുപ്പത്തിയേഴാം പിറന്നാള്‍. അണ്ടര്‍ 19 ലോക കിരീടം നേടിയ ക്യാപ്റ്റന്‍ വിരാട് കോലിയെന്ന ചോക്ലേറ്റ് ബോയില്‍ നിന്ന് ഒട്ടേറെ വ്യത്യാസമുണ്ട് ഇപ്പോഴത്തെ ക്ലാസിക് വിരാട് കോലിക്ക്. സച്ചിന്‍ തെന്‍ഡുല്‍ക്കറിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച അതുല്യ ബാറ്റിങ് പ്രതിഭ. ബാറ്റിങ് ക്രീസില്‍ തന്‍റേതായ സാമ്രാജ്യം തീര്‍ത്ത്, എതിര്‍ ബോളര്‍മാരെ അടിച്ചുവീഴ്ത്തുന്ന രാജാവ്. കാഴ്ചക്കാരന് അത്യാവേശം വിതറുന്ന ഷോട്ടുകള്‍ കുറവ്, എന്നാല്‍ കൃത്യതയോടെ ആക്രമിച്ചുവീഴ്ത്തും. സാങ്കേതിക വൈദഗ്ധ്യം, ശാരീരിക ക്ഷമത, മാനസിക ദൃഢത, ഉയര്‍ന്ന ബാക് ലിഫ്റ്റ്, ഫുള്‍ ഫോളോ ത്രൂ, കൃത്യതയുള്ളതും കണക്കുകൂട്ടിയുള്ളതുമായ ചുവടുകള്‍ ഇതെല്ലാം ചേര്‍ന്നാല്‍ വിരാട് കോലിയായി.
2008ലെ അണ്ടര്‍ 19 ലോകകപ്പിലെ നായകന്‍ കിരീടവുമായി എത്തിയപ്പോള്‍ അത് സച്ചിന് തെന്‍ഡുല്‍ക്കറുടെ പിന്‍ഗാമിയായിരിക്കുമെന്ന് കരുതിയവര്‍ ചുരുക്കം. ദേശീയ ടീമിലേക്കുള്ള വരവ് അത്രഎളുപ്പമായിരുന്നില്ല. എന്നാല്‍ കഠിനാധ്വാനത്തിലൂടെ റണ്‍മലകള്‍ കയറണമെന്ന അഭിനിവേശത്തോടെ അവന്‍ നിലകൊണ്ടപ്പോള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകള്‍ പോലും കോലിക്ക് മുന്നില്‍ വഴിമാറി. സിഗ്നേച്ചര്‍ ഷോട്ടായ കവര്‍ഡ്രൈവിലൂടെ ആരാധക ഹൃദയങ്ങളില്‍ സെഞ്ചുറിപ്പൂരം തീര്‍ത്തു.
ഏകദിന–ട്വന്റി 20 ലോകകപ്പുകള്‍, ചാംപ്യന്‍സ് ട്രോഫി,ഏഷ്യാകപ്പ്, കീരീടങ്ങള്‍ നേടിയ കോലി ടീം ഇന്ത്യയുടെ നായകനായും മിന്നി. ശാരീരിക്ഷമതയ്ക്കായി മണിക്കൂറുകള്‍ വ്യായാമം ചെയ്യുന്ന കോലി ക്യാപ്റ്റനായപ്പോള്‍ ടീമിലെ ഫിറ്റ്നസ് രീതികളിലും മാറ്റം വരുത്തി. എപ്പോഴൊക്കെ ബാറ്റിങ്ങില്‍ താളം തെറ്റിയോ അപ്പോഴെല്ലാം കൂടുതല്‍ കരുത്തോടെ തിരിച്ചുവന്ന ചരിത്രമാണ് കോലിയുടേത്.
മാരാരിത്തോട്ടത്ത് കാൽ നടയാത്രക്കാരന്‍ കാർ ഇടിച്ച് മരിച്ചു, സിസിടിവി ദൃശ്യം പുറത്ത്
കരുനാഗപ്പള്ളി. മാരാരിത്തോട്ടത്ത് കാൽ നടയാത്രക്കാരനെ കാർ ഇടിച്ച് തെറിപ്പിച്ചു. റോഡിൽ തെറിച്ച് വീണ അശോകൻ തൽക്ഷണം മരിച്ചു. തദ്ദേശവാസിയായ അശോകന് 72 വയസുണ്ട്.ഇന്നലെ രാത്രിയോടെയാണ് അപകടം. റോഡ് മുറിച്ച് കടക്കവെയാണ് ബൊലേറൊ വാഹനം ഇടിച്ചത്. റോഡ് മറി കടക്കാന്‍ ഏറെ നേരം കാത്തുനിന്ന അശോകന്‍ പിന്നീടു മറികടക്കുമ്പോഴാണ് വാഹനം ഇടിച്ചു തെറിപ്പിക്കുന്നത്. അപകടത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നു.
മെഡിക്കൽ കോളേജുകളിൽ ഇന്നും ഡോക്ടർമാരുടെ സമരം, ഒ പി ബഹിഷ്കരിക്കുന്നു, വലഞ്ഞ് രോഗികൾ
കോഴിക്കോട് : സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്നും ഗവൺമെന്റ് ഡോക്ടർമാരുടെ സമരം. ഒപി ബഹിഷ്കരിച്ചാണ് കെജിഎംസിടിഎയുടെ സമരം. പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഓപിയിൽ ഉണ്ടാവൂ. ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ റിലേ ഓ പി ബഹിഷ്കരണ സമരം. കഴിഞ്ഞമാസം 20 നും 28നും കെജിഎംസിറ്റ ഒപി ബഹിഷ്കരിച്ചിരുന്നു. ഇന്ന് സമരം ഉണ്ടെന്ന് അറിയാതെയാണ് പല രോഗികളും മെഡിക്കൽ കോളേജിൽ എത്തിയത്.
4 വർഷം വൈകി നടപ്പിലാക്കിയ 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ഇതിനോടൊപ്പം, പുതിയതായി പ്രവർത്തനം ആരംഭിച്ച മെഡിക്കൽ കോളേജുകളിലേക്ക് അശാസ്ത്രീയമായ താൽക്കാലിക പുനർവിന്യാസത്തിലൂടെ ഡോക്ടർമാരെ നിയമിക്കുന്നത് രോഗികളുടെയും ദേശീയ മെഡിക്കൽ കമ്മീഷൻ്റെയും കണ്ണിൽ പൊടിയിടുന്ന സമ്പ്രദായം ഒഴിവാക്കി പകരം ആവശ്യത്തിന് പുതിയ തസ്തികകൾ സൃഷ്ടിക്കണം എന്നാണ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം.
































