Home Blog Page 645

വരനെ വിവാഹവേദിയിൽ വച്ച് കുത്തിപ്പരിക്കൽപ്പിച്ച പ്രതികളെ പിടി കൂടിയത് ഡ്രോൺ

അമരാവതി. (മഹാരാഷ്ട്ര) വരനെ വിവാഹവേദിയിൽ വച്ച് കുത്തിപ്പരിക്കൽപ്പിച്ച പ്രതികളെ പിടി കൂടിയത് ഡ്രോൺ. സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ വിവാഹം ചിത്രീകരിക്കുകയായിരുന്ന ഡ്രോൺ ക്യാമറ രണ്ട് കിലോമീറ്റർ ഓളം പിന്തുടർന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെയും അവർ രക്ഷപ്പെട്ട വഴിയും തിരിച്ചറിയാൻ പോലീസിനു കഴിഞ്ഞു്.

പ്രതി രാഘോ ജിതേന്ദ്ര ബക്ഷി ഉടൻ പിടിയിൽ ആകുമെന്ന് പോലീസ് പറയുന്നു. സജൽ റാം എന്ന 22 കാരനാണ് കുത്തേറ്റത്. ഒരു ഡിജെ പാർട്ടിക്കിടെ ഉണ്ടായ സംഘർഷമാണ് പകയ്ക്ക് കാരണം.

തഴവ വടക്കുംമുറി കിഴക്ക് കോയിപ്പുറത്ത് വടക്കതിൽ ഓമന 81 (സഖാവ്)  നിര്യാതയായി

തഴവ :വടക്കുംമുറി കിഴക്ക് കോയിപ്പുറത്ത് വടക്കതിൽ ഓമന 81 (സഖാവ്)  നിര്യാതയായി.
ഭർത്താവ് – പരേതനായ ബാലകൃഷ്ണൻ ആചാരി
മകൾ -വത്സല
മരുമകൻ -മോഹനൻ
സഞ്ചയനം -ശനിയാഴ്ച രാവിലെ 8ന്

ട്രംപിന് പുതിയ കുരുക്ക്

ട്രംപിന് പുതിയ കുരുക്ക്.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കുരുക്കായി ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഇ-മെയിലുകൾ.ഡമോക്രാറ്റുകൾ പുറത്തുവിട്ട ജെഫ്രി എപ്സ്റ്റീന്റെ നിർണായക ഇ-മെയിലുകളിൽ ട്രംപിന്റെ പേര് പലവട്ടം പരാമർശിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ.

എപ്സ്റ്റീന്റെ ലൈംഗികകടത്തിന് ഇരയായ സ്ത്രീയുമായി ട്രംപ് മണിക്കൂറുകൾ ചെലവിട്ടുവെന്ന് ഇ-മെയിലിൽ.2019ൽ ആത്മഹത്യ ചെയ്യുന്നതിനു മുമ്പായി 15 വർഷത്തിനിടെ ജെഫ്രി എപ്സ്റ്റീൻ തന്റെ കൂട്ടാളിയായ ഗിസ്സൈൻ മാക്‌സ്‌വെല്ലിനും എഴുത്തുകാരൻ മൈക്കിൾ വുൾഫിനും അയച്ച കത്തുകളും ഇ-മെയിലുകളുമാണ് പുറത്തുവന്നിരിക്കുന്നത്.ആരോപണങ്ങൾ പ്രസിഡന്റിനെ കരിവാരിത്തേയ്ക്കാനുള്ള ശ്രമങ്ങളാണെന്നും ട്രംപ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ്.

ഡമോക്രാറ്റുകൾ പുറത്തുവിട്ട ഇ-മെയിലിൽ മറച്ചുവയ്ക്കപ്പെട്ട ഇര ആത്മഹത്യ ചെയ്ത വിർജീനിയ ജെഫ്രിയാണെന്നും വൈറ്റ് ഹൗസ്.ട്രംപ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വിർജീനിയ ജെഫ്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വൈറ്റ് ഹൗസ്.

കഴിഞ്ഞ മാസം വിർജീനിയ ജെഫ്രിയുടെ ആത്മകഥയായ ‘നോബഡീസ് ഗേൾ’ മരണാനനന്തരം പുറത്തുവന്നിരുന്നു.

അയോധ്യ രാമക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടുവെന്ന് വിവരം

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയോധ്യ രാമക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടുവെന്നാണ് വിവരം. കൂടാതെ സേന ആസ്ഥാനം, വ്യോമസേന ഓഫീസ്, ബിജെപി ഓഫീസ് എന്നിവയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം 1500 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌ഫോടനത്തില്‍ ചാവേറായ ഉമര്‍ വന്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആവശ്യമായത്ര സ്‌ഫോടക വസ്തുക്കള്‍ ലഭ്യമായിരുന്നില്ലെന്നും അന്വേഷണവൃത്തങ്ങള്‍ പറയുന്നു. ഭീകരാക്രമണം നടത്താന്‍ രണ്ടുവര്‍ഷമായി വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ശേഖരിച്ചെങ്കിലും ഒരുമാസത്തിനുള്ളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഭീകരാക്രമണം നടത്താന്‍ മൂന്ന് കാറുകള്‍ വാങ്ങിയതായും അതില്‍ രണ്ടെണ്ണം അന്വേഷണസംഘം കണ്ടെത്തുകയും ചെയ്്തിട്ടുണ്ട് മൂന്നാമത്തെ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചുവന്ന എക്കോ സ്‌പോട്ട് വ്യാജമേല്‍വിലാസത്തിലാണ് വാങ്ങിയതെന്നും അന്വേഷണസംഘം കണ്ടെത്തി. അതേസമയം, സ്‌ഫോടനം നടന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായത്. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ-മുഹമ്മദിന്റെ (ജെഇഎം) ലോജിസ്റ്റിക് മൊഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സംഘത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തോളം അംഗങ്ങളുണ്ടായിരുന്നതായാണ് വിവരം.

10 അംഗ എന്‍ഐഎ സംഘമാണ് ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

കൊല്ലത്ത് ഡോൾഫിനുകളും മത്സ്യത്തൊഴിലാളികളും അടുത്തിടപഴകുന്ന അഴിമുഖങ്ങൾ… അഷ്ടമുടിയുടെ അഴിമുഖത്ത് അന്താരാഷ്ട്രപഠനം തുടരും

ഡോൾഫിനുകളും മത്സ്യത്തൊഴിലാളികളും അടുത്തിടപഴകുന്ന അഴിമുഖങ്ങൾ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര പഠനം അഷ്ടമുടിയുടെ അഴിമുഖത്ത് രണ്ടുദിവസം കൂടി തുടരും. ശക്തികുളങ്ങര ഭാഗത്ത് ഡ്രോണുകളുടെ സഹായത്തോടെയാണ് പഠനം തുടരുന്നത്‌. രണ്ടുനേരമുള്ള വേലിയേറ്റവും ഭൗമശാസ്ത്രപരമായ സവിശേഷതയും പാരിസ്ഥിതിക ഘടകങ്ങളും അഷ്ടമുടിയിലെ പഠനങ്ങൾക്ക് മുതൽക്കൂട്ടാകുന്നതായി ഗവേഷകർ പറഞ്ഞു. ഡോൾഫിനുകളുടെയും മത്സ്യത്തൊഴിലാളികളുടെയും ഇടപെടൽ മനസ്സിലാക്കാനുള്ള പഠനത്തിന് കഴിഞ്ഞ ദിവസമാണ് അഷ്ടമുടിക്കായലിൽ തുടക്കമായത്.


നാഷണൽ ജിയോഗ്രഫിക് സൊസൈറ്റിയുടെ പിന്തുണയോടെ ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പഠനം . കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ്, ബംഗളൂരുവിലെ ദക്ഷിൺ ഫൗണ്ടേഷൻ യൂണിവേഴ്‌സിറ്റി, ഫെഡറൽ ഡി സാന്താ കാറ്ററിന (ബ്രസീൽ), ഓസ്‌ബിയൻ നാഷണൽ യൂണിവേഴ്‌സിറ്റി (ഓസ്‌ട്രേലിയ)എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ചേർന്നാണ് ഗവേഷണം നടത്തുന്നത്.


ഡോൾഫിനുകളുടെ മുന്നിൽ വീശുവല എറിയുന്ന തൊഴിലാളികൾക്ക് കൂടുതൽ മത്സ്യം കിട്ടുന്നുണ്ടെന്ന് നേരത്തെ വിലയിരുത്തിയിരുന്നു. തീരക്കടലിൽനിന്ന്‌ ഡോൾഫിനുകൾ അഴിമുഖത്തേക്ക് കടക്കുന്നതോടെയാണ് മത്സ്യത്തൊഴിലാളികളുമായുള്ള സഹകരണത്തിനു തുടക്കമാകുന്നത്. ഡോൾഫിനുകളുടെ സാന്നിധ്യം മനസ്സിലാക്കി തൊഴിലാളികൾ തീരങ്ങളിൽ അരയാൾ പൊക്കം വെള്ളത്തിലാണ്‌ വലയുമായി നിലയുറപ്പിക്കുക. പിന്നീട് വലകൾക്കും ഡോൾഫിനുകൾക്കും ഇടയിൽ അകപ്പെട്ട മത്സ്യങ്ങളെ പിടിച്ചെടുക്കും. ആഴം കുറഞ്ഞ സമുദ്രഭാഗങ്ങളിൽ വേട്ടയാടുന്ന ഡോൾഫിനുകൾ തീരങ്ങൾ, കടൽഭിത്തികൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിൽനിന്നാണ് ഇരപിടിക്കുന്നത്. തീരക്കടലിലെ ആവാസവും അഴിമുഖങ്ങളിലേക്ക് ഇരതേടിയുള്ള സഞ്ചാരവുമാണ്‌ ഇവയെ മനുഷ്യനുമായുള്ള അടുത്ത ഇടപെടലുകളിലേക്ക് നയിക്കുന്നത്.

ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടു

ന്യൂഡെല്‍ഹി.ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടു എന്നതടക്കം നിരവധി വിവരങ്ങള്‍ ലഭിച്ചു. എക്കോ സ്പോർട് കാർ കണ്ടെത്തിയത് ഡോ. ഉമറിന്റ സുഹൃത്തിന്റെ ഫാം ഹൗസിൽ നിന്ന്.ഫാം ഹൗസ് ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.വൈറ്റ് കോളർ ഭീകര സംഘത്തിലെ പ്രധാനികൾ ഡോ ഒമറും ഡോ. മുസമ്മിൽ ഷകീലും.

എക്കോ സ്‌പോർട് കാർ ഉപയോഗിച്ചിരുന്ന ത് മുസമ്മിൽ എന്ന് കണ്ടെത്തി.ഡോ. ഉമർ പരിഭ്രാന്തിയിൽ ആയത് മുസമ്മിൽ അറസ്റ്റിലായതോടെ.ഉമർ വൻ ആക്രമണ പദ്ധതി മുസമിലു മായി പങ്കു വച്ചിരുന്നു.ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടതായി വിവരം. ഉമ്മർ സ്ഫോടനം നടത്തിയത് മുസമ്മിൽ പിടിയിലായതോടെ എന്ന് നിഗമനം.

ഉമറും മുസമിലും തമ്മിൽ 2018 മുതൽ ബന്ധം ഉണ്ടായിരുന്ന തായി പോലീസ് വൃത്തങ്ങൾ

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റർ

കൊല്ലം ഡി സി സി യ്ക്ക് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.ബിന്ദു കൃഷ്ണ ബി ജെ പി ഏജൻ്റോയെന്ന് ചോദ്യം?.നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും താമര ചിഹ്നവും വെച്ച് പോസ്റ്റർ.95 ശതമാനം മുസ്ലീം വോട്ടുള്ള കൊല്ലൂർ വിളയിൽ Nss ന് എന്ത് കാര്യമെന്നും പോസ്റ്റർ

കൊല്ലത്ത് മത്സരിക്കാൻ സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലുർ വിളയും വിറ്റത് ബിന്ദു കൃഷ്ണയോ?.ബിന്ദു കൃഷ്ണയുടെ ബിസിനസ് പാർട്ണർക്ക് നൽകാനുള്ളതല്ല കൊല്ലൂർ വിള സീറ്റ്.ജനറൽ സീറ്റിൽ ദീപ്തി മേരി വർഗ്ഗീസിന് ആകാമെങ്കിൽ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റർ.

ആകാമെങ്കിൽ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റർ

മധ്യപ്രദേശിൽ സിന്ധ്യയെങ്കിൽ കേരളത്തിലെ ഒറ്റുകാരിയാണ് ബിന്ദുകൃഷ്ണയെന്ന് പോസ്റ്റർ

കോയിക്കൽ സീറ്റ് വിറ്റെന്നും ആക്ഷേപം

ക്യാഷ് വാങ്ങിയാണോ കോൺഗ്രസ് ജയിക്കുന്ന സീറ്റ് വിറ്റതെന്നും പോസ്റ്റർ.
പോസ്റ്റർ കീറി കളഞ്ഞ് പ്രവർത്തകർ

യുഎസ്,43 ദിവസം നീണ്ട ഷട്ട്ഡൗൺ അവസാനിച്ചു

വാഷിംങടണ്‍.അമേരിക്കയിൽ 43 ദിവസം നീണ്ട ഷട്ടഡൗൺ അവസാനിച്ചു.അമേരിക്കൻ ജനപ്രതിനിധി സഭയിൽ ധനാനുമതി ബിൽ പാസ്സായി.209നെതിരെ 222 വോട്ടിനാണ് ബിൽ പാസ്സായത്.ആറ് ഡമോക്രാറ്റുകൾ ബില്ലിന് അനുകൂലമായി വോട്ടുചെയ്തു.

അടച്ചുപൂട്ടൽ സമയത്തുണ്ടായ എല്ലാ പിരിച്ചുവിടലുകളും റദ്ദാക്കൽ, ഫെഡറൽ ജീവനക്കാർക്ക് നേരത്തെ ലഭിക്കാനുണ്ടായിരുന്ന ശമ്പളം ഉറപ്പ് നൽകൽ എന്നിവ ധനാനുമതി ബില്ലിലെ വ്യവസ്ഥകളായിരുന്നു.ആരോഗ്യഇൻഷുറൻസ് സബ്‌സിഡി വിഷയത്തിൽ ഡിസംബർ രണ്ടാം വാരത്തിൽ വോട്ടെടുപ്പ് നടത്തുമെന്ന ഉറപ്പും ബില്ലിന്റെ ഭാഗമാണ്.

ബില്ലിൽ ഇനി പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമമാകും.ഷട്ട്ഡൗണിനെ തുടർന്ന് ഇന്നലെ അമേരിക്കയിൽ 900 വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകൾ.

ഉയരപ്പാത നിര്‍മാണം നടക്കുന്നത്തിന്റെ ഭാഗമായുള്ള കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ തകർന്ന് പിക്കപ്പ് വാനിലേക്ക് വീണു: വാന്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്നത്തിന്റെ ഭാഗമായുള്ള കോണ്‍ഗ്രീറ്റ് ഗര്‍ഡറുകള്‍ തകർന്ന് പിക്കപ്പ് വാനിലേക്ക് വീണ് അപകടം. അപകടത്തിൽ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്.


അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത് ഗര്‍ഡറുകള്‍ ജാക്കിയില്‍ നിന്ന് തെന്നിമാറി താഴേക്ക് വീണാണ് അപകടമുണ്ടായത്.


പുലർച്ചെ മൂന്നോടെയാണ് അപകടം. മൂന്നര മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
മുൻപും സമാന രീതിയിൽ ഗർഡർ തകർന്നിരുന്നു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരം തുടങ്ങി

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടര്‍മാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവര്‍ത്തനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ഒപി സേവനങ്ങള്‍, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്നും സംഘടന വ്യക്തമാക്കി.

ശമ്പള കുടിശിക അനുവദിക്കുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി വീണാജോര്‍ജുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയെങ്കിലും ഉറപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്കാനുള്ള സംഘടനയുടെ തീരുമാനം. 21, 29 തീയതികളിലും ഒപി ബഹിഷ്‌കരിക്കും. നാളെ രാവിലെ 10ന് എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ യോഗം നടത്തും. സമരത്തിന് ഐഎംഎയും പിന്തുണ അറിയിച്ചിട്ടുണ്ട്.