തിരുവനന്തപുരം. ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികളുമായി നഗരം ചുറ്റിയത്. തുറന്ന വാഹനത്തിൽ വിജയിച്ച 50 പേരും പ്രവർത്തകരും ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തു. ബിജെപിയുടെ മേയർ ആരാകും എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ ജില്ലാ അധ്യക്ഷനുമായിരുന്ന വി വി രാജേഷിനാണ് മുൻഗണന.ആർ ശ്രീലേഖക്കും സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖരനെ നേരിട്ട് തിരുവനന്തപുരം നഗരസഭയിലെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ഉടൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തും.
മണ്ണുമാന്തിയന്ത്രം തീയിട്ടു നശിപ്പിച്ചു
ഒറ്റപ്പാലം. 30 ലക്ഷത്തോളം വിലവരുന്ന മണ്ണുമാന്തിയന്ത്രം തീയിട്ടു നശിപ്പിച്ചു.
കേസിൽ മറ്റൊരു മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായി തമിഴ്നാട് തൂത്തുക്കുടി സ്വദേശി ഇസക്കിരാജ് അറസ്റ്റിൽ.
കഴിഞ്ഞ ദിവസമാണു കണ്ണിയംപുറത്തു നിർത്തിയിട്ടിരുന്ന എസ്കവേറ്റർ തോട്ടിലേക്ക് ഇറക്കിയ ശേഷം കത്തിച്ചത്.
ലക്കിടി സ്വദേശിയായ ഉടമയുടെ പരാതിതിൽ നടപടിഎടുത്ത് പോലീസ്
Rep Pic
ബസിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ സംഘർഷം
ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കം ; പ്രതിഷേധം.
തിരുവനന്തപുരം – തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത്
പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്
പിന്നാലെ ഭൂരിഭാഗം യാത്രക്കാരും തന്നെ അനുകൂലിച്ചു എന്നും തുടർന്ന് കണ്ടക്ടർക്ക് സിനിമ ഓഫ് ചെയ്യേണ്ടി വന്നെന്നും യാത്രക്കാരി
യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തു
കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ… ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട്… മഞ്ജുവാര്യർ
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ പ്രതികരണവുമായി നടി മഞ്ജു വാര്യർ. കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണെന്നും മഞ്ജു വാര്യർ പ്രസ്താവനയിലൂടെ അറിയിച്ചു.
മഞ്ജു വാര്യരുടെ പ്രസ്താവന
ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷേ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആകില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂ.
പൊലീസിലും നിയമസംവിധാനത്തിലും ഞാനുൾപ്പെടെയുള്ള സമൂഹത്തിന് വിശ്വാസം ദൃഢമാകാൻ അതു കൂടി കണ്ടെത്തിയേ തീരൂ. ഇത് അവൾക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ പെൺകുട്ടിക്കും, ഓരോ സ്ത്രീക്കും, ഓരോ മനുഷ്യർക്കും കൂടി വേണ്ടിയാണ്.
അവർക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയർത്തി പിടിച്ച് ഭയപ്പാടില്ലാതെ നടക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകണം. ഉണ്ടായേ തീരൂ. അന്നും ഇന്നും എന്നും അവൾക്കൊപ്പം. – എന്നാണ് മഞ്ജു വാര്യർ പ്രസ്താവനയിൽ കുറിച്ചിരിക്കുന്നത്.
ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല, പാലക്കാട് നഗരസഭയില്‍ അടി ഒഴുക്കിന് സാധ്യത
പാലക്കാട് . ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ പാലക്കാട് നഗരസഭയില്‍ അടി ഒഴുക്കിന് സാധ്യത മുറുകുന്നു. ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ സ്വതന്ത്രനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന നിലപാടിൽ കോൺഗ്രസ്.
അതേസമയം വിഷയത്തിൽ സംസ്ഥാനതലത്തിലുള്ള വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രം നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. മതേതര സഖ്യത്തെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തി
ഭരണം നേടാൻ വേണ്ട കേവല ഭൂരിപക്ഷമായ 27 എന്ന സംഖ്യ തികയ്ക്കാൻ ഇത്തവണ ബിജെപിക്ക് കഴിഞ്ഞില്ല. 25 ൽ ഒതുങ്ങി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 18 ഉം 9 ഉം സീറ്റുകൾ നേടിയ udf ldf ഇനി ആകെയുള്ള ഒരു സ്വതന്ത്രനെ പിന്തുണച്ചാൽ ബിജെപിക്ക് മൂന്നാം ഊഴം നഷ്ടം ആകും. ആ സാധ്യതയാണ് ഇനി കണ്ടറിയേണ്ടത്
നേതാക്കൾ പ്രതികരിച്ചതോടെ കോൺഗ്രസ്സ് നിലപാട് വ്യക്തം. മതേതര മുന്നണി ആവാം..
എന്നാൽ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടാണ് നിർണായകമാകുക.
വിഷയം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ചർച്ച ചെയ്യുമെന്നും അതിനുശേഷം മാത്രം നിലപാട് പറയാമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു
കോൺഗ്രസുമായുള്ള സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും സിപിഐമിന് ഉണ്ട്.
അതിനാൽ വിഷയത്തിൽ കൃത്യമായ കൂടിയാലോചനകൾക്ക് മാത്രം ശേഷം ആയിരിക്കും തീരുമാനം.
ചർച്ചകൾ ഉയർന്നത്തോടെ ബിജെപി ഇരു മുന്നണികൾക്ക് എതിരെയും രംഗത്തുവന്നു.
പാലക്കാട് ഉണ്ടാകുന്നത് മതേതര സഖ്യമല്ല മാങ്കൂട്ടത്തിൽ സംഖ്യമാണെന്ന് ബിജെപി .
എൽഡിഎഫും യുഡിഎഫും നഗരസഭയിൽ വോട്ട് വർദ്ധിപ്പിച്ചപ്പോൾ ബിജെപിക്ക് വോട്ട് കുറഞ്ഞു. പാർട്ടിക്കുള്ളിലെ വിഭാഗീയത പാടെ ഉണ്ടായ തിരിച്ചടി വരുന്ന ദിവസങ്ങളിൽ ചർച്ചയാകും.
അടിസ്ഥാന വികസനത്തിന് ഊന്നലെന്ന് നിയുക്ത മേയർ
കൊല്ലം. കൊല്ലത്തിൻ്റെ നിയുക്ത മേയറായി എ കെ ഹഫീസ്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും യു ഡി എഫിന് അധികാരം ലഭിക്കും. അടിസ്ഥാന വികസനത്തിന് ഊന്നലെന്ന് നിയുക്ത മേയർ.തോൽവി പഠിക്കുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ.ശക്തമായ പ്രതിപക്ഷമാകുമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എസ് പ്രശാന്ത്.
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ മേയറെ പ്രഖ്യാപിച്ച് യു ഡി എഫ് നടത്തിയ പ്രവർത്തനമാണ് തിളക്കമാർന്ന വിജയത്തിന് ആധാരമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
നിയുക്ത മേയറായി എ കെ ഹഫീസ് തന്നെ എത്തുമെന്ന് യു ഡി എഫ് നേതൃത്വം അർത്ഥ ശങ്കകൾക്ക് ഇടയില്ലാതെ ഉറപ്പിച്ച് പറയുന്നു. അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിയുക്ത മേയർ എ കെ ഹഫീസ്
ഡെപ്യൂട്ടി മേയർ ആര് എന്നതിലാണ് ഇപ്പോൾ യു ഡി എഫിന് ഉള്ളിൽ ചർച്ച തുടരുന്നത്. ഡെപ്യൂട്ടി മേയർ വനിത ആയതിനാൽ സാമുദായിക സമവാക്യം പാലിച്ചാകും തീരുമാനം. അതേ സമയം തോൽവി പഠിക്കാൻ സി പി ഐ എം തീരുമാനിച്ചു. ജനങ്ങളിൽ നിന്ന് വിവര ശേഖരണം നടത്തുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ
ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എസ് പ്രശാന്ത്. ആരുമായി സന്ധി ചെയ്യില്ലെന്നും പ്രശാന്ത് പറഞ്ഞു. ഉടൻ തന്നെ സത്യപ്രതിജ്ഞ നടത്താനാണ് യു ഡി എഫ് തീരുമാനം.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷം
കണ്ണൂർ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ സംഘർഷം.
തിരുവനന്തപുരം, കോഴിക്കോട് കണ്ണൂർ, വയനാട് ജില്ലകളിൽ ആണ് സംഘർഷം ഉണ്ടായത്. വയനാട്ടിലെ തിരുനെല്ലിയിൽ ആഹ്ലാദപ്രകടനത്തിനിടെ സിപിഐഎം പ്രവർത്തകർ വർഗീയ പരാമർശം നടത്തിയതായും പരാതിയുണ്ട്.
കണ്ണൂരിൽ തെരഞ്ഞെടുപ്പ് ദിവസം തുടങ്ങിയ ആക്രമണത്തിന് ഇനിയും അറുതിവന്നിട്ടില്ല. പാനൂർ പാറാട് സിപിഎം പ്രവർത്തകർ വടിവാളുമായി കോൺഗ്രസ് പ്രവർത്തകന്റെ വീട് കയറി ആക്രമണം നടത്തി. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്
പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ 44ആം വാർഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു. UDF സ്ഥാനാർഥിയായിരുന്ന പി കെ സുരേഷിന്റെ കാനായിലെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു. ബിജെപി പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി വിജേഷ് കെവിയുടെ വീട്ടിൽ റീത്തുവച്ചു. രാമന്തളിയിൽ മഹാത്മാഗാന്ധി പ്രതിമയുടെ മൂക്ക് തകർത്തു.തെരഞ്ഞെടുപ്പ് വിജയത്തിനിടെ കിളിമാനൂരിലുണ്ടായ സംഘർഷത്തിൽ 6 കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.കോഴിക്കോട് ചേമഞ്ചേരിയിൽ സേവാ കേന്ദ്രം തകർത്തു. സേവാ കേന്ദ്രം നിൽക്കുന്ന ഏഴാം വാർഡിൽ സിപിഐഎം പരാജയപ്പെട്ടതിന്റെ തുടർച്ചയാണ് ആക്രമണമെന്ന് ബിജെപി ആരോപിച്ചു.വയനാട് മുള്ളന്‍കൊല്ലിയില്‍ വിജയാഹ്ലാദപ്രകടനത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.മാടപ്പള്ളിക്കുന്ന് ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടി.സുരഭിക്കവലയിലും പട്ടാണിക്കൂപ്പിലും പാടിച്ചിറയിലും സംഘര്‍ഷം. തിരുനെല്ലിയിൽ ആഹ്ലാദപ്രകടനത്തിനിടെ സിപിഐഎം പ്രവർത്തകർ വർഗീയ പരാമർശം നടത്തിയതായി പരാതിയുണ്ട്
നടിയെ ആക്രമിച്ച കേസ് വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവം,പോലീസ് മേധാവിക്ക് പരാതി
കൊച്ചി. നടിയെ ആക്രമിച്ച കേസ്. വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവം
സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി ബൈജു പൗലോസ്
വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്
വിധി പറയുന്നതിന് ഒരാഴ്ച മുമ്പാണ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചത്
ഈ വിധിയിൽ എനിക്ക് അത്ഭുതമില്ല:പ്രതികരണവുമായി അതിജീവിത
നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന് പ്രോസിക്യൂട്ടർമാർ തന്നെ തന്നോട് പറഞ്ഞിരുന്നു. തന്നോടൊപ്പം നിന്ന മനുഷ്യർക്ക് നന്ദി അറിയിക്കുന്നതായും നടി കുറിപ്പിൽ വ്യക്തമാക്കി.






































