Home Blog Page 33

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല,  പാലക്കാട് നഗരസഭയില്‍ അടി ഒഴുക്കിന് സാധ്യത

പാലക്കാട് . ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ പാലക്കാട് നഗരസഭയില്‍ അടി ഒഴുക്കിന് സാധ്യത മുറുകുന്നു.  ബിജെപിയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാൻ  സ്വതന്ത്രനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന നിലപാടിൽ കോൺഗ്രസ്.
അതേസമയം  വിഷയത്തിൽ സംസ്ഥാനതലത്തിലുള്ള വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രം നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്.  മതേതര സഖ്യത്തെ പരിഹസിച്ച് ബിജെപിയും രംഗത്തെത്തി


ഭരണം നേടാൻ വേണ്ട കേവല ഭൂരിപക്ഷമായ 27 എന്ന സംഖ്യ തികയ്ക്കാൻ ഇത്തവണ ബിജെപിക്ക് കഴിഞ്ഞില്ല. 25 ൽ ഒതുങ്ങി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 18 ഉം 9 ഉം സീറ്റുകൾ നേടിയ udf ldf ഇനി ആകെയുള്ള ഒരു സ്വതന്ത്രനെ പിന്തുണച്ചാൽ ബിജെപിക്ക് മൂന്നാം ഊഴം നഷ്ടം ആകും. ആ സാധ്യതയാണ് ഇനി കണ്ടറിയേണ്ടത്
നേതാക്കൾ പ്രതികരിച്ചതോടെ കോൺഗ്രസ്സ് നിലപാട് വ്യക്തം. മതേതര മുന്നണി ആവാം..

എന്നാൽ വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടാണ് നിർണായകമാകുക.
വിഷയം സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും ചർച്ച ചെയ്യുമെന്നും അതിനുശേഷം മാത്രം നിലപാട് പറയാമെന്നും ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു


കോൺഗ്രസുമായുള്ള സഖ്യം നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്കയും സിപിഐമിന് ഉണ്ട്.
അതിനാൽ വിഷയത്തിൽ കൃത്യമായ കൂടിയാലോചനകൾക്ക് മാത്രം ശേഷം  ആയിരിക്കും തീരുമാനം.
ചർച്ചകൾ ഉയർന്നത്തോടെ ബിജെപി ഇരു മുന്നണികൾക്ക് എതിരെയും രംഗത്തുവന്നു.
പാലക്കാട് ഉണ്ടാകുന്നത് മതേതര സഖ്യമല്ല മാങ്കൂട്ടത്തിൽ സംഖ്യമാണെന്ന് ബിജെപി .



എൽഡിഎഫും യുഡിഎഫും നഗരസഭയിൽ വോട്ട് വർദ്ധിപ്പിച്ചപ്പോൾ ബിജെപിക്ക് വോട്ട് കുറഞ്ഞു.  പാർട്ടിക്കുള്ളിലെ വിഭാഗീയത പാടെ ഉണ്ടായ തിരിച്ചടി  വരുന്ന ദിവസങ്ങളിൽ  ചർച്ചയാകും.

അടിസ്ഥാന വികസനത്തിന് ഊന്നലെന്ന് നിയുക്ത മേയർ



കൊല്ലം. കൊല്ലത്തിൻ്റെ നിയുക്ത മേയറായി എ കെ ഹഫീസ്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും യു ഡി എഫിന്  അധികാരം ലഭിക്കും. അടിസ്ഥാന വികസനത്തിന് ഊന്നലെന്ന് നിയുക്ത മേയർ.തോൽവി പഠിക്കുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി  എസ് ജയമോഹൻ.ശക്തമായ പ്രതിപക്ഷമാകുമെന്ന്  ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എസ് പ്രശാന്ത്.


തെരഞ്ഞെടുപ്പിന് മുൻപ്  തന്നെ മേയറെ പ്രഖ്യാപിച്ച് യു  ഡി എഫ്  നടത്തിയ പ്രവർത്തനമാണ് തിളക്കമാർന്ന വിജയത്തിന് ആധാരമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
നിയുക്ത മേയറായി   എ കെ ഹഫീസ് തന്നെ എത്തുമെന്ന്  യു ഡി എഫ് നേതൃത്വം  അർത്ഥ ശങ്കകൾക്ക് ഇടയില്ലാതെ ഉറപ്പിച്ച് പറയുന്നു. അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിയുക്ത മേയർ എ കെ ഹഫീസ്


ഡെപ്യൂട്ടി മേയർ ആര് എന്നതിലാണ് ഇപ്പോൾ യു ഡി എഫിന് ഉള്ളിൽ ചർച്ച തുടരുന്നത്. ഡെപ്യൂട്ടി മേയർ  വനിത ആയതിനാൽ സാമുദായിക സമവാക്യം പാലിച്ചാകും തീരുമാനം. അതേ സമയം തോൽവി പഠിക്കാൻ സി പി ഐ എം തീരുമാനിച്ചു. ജനങ്ങളിൽ നിന്ന് വിവര ശേഖരണം നടത്തുമെന്ന്  സി പി ഐ എം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ


ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എസ് പ്രശാന്ത്. ആരുമായി സന്ധി ചെയ്യില്ലെന്നും പ്രശാന്ത് പറഞ്ഞു. ഉടൻ തന്നെ സത്യപ്രതിജ്ഞ നടത്താനാണ്  യു ഡി എഫ് തീരുമാനം.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ സംഘർഷം



കണ്ണൂർ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ സംഘർഷം.
തിരുവനന്തപുരം, കോഴിക്കോട് കണ്ണൂർ, വയനാട് ജില്ലകളിൽ ആണ് സംഘർഷം ഉണ്ടായത്. വയനാട്ടിലെ തിരുനെല്ലിയിൽ ആഹ്ലാദപ്രകടനത്തിനിടെ സിപിഐഎം പ്രവർത്തകർ വർഗീയ പരാമർശം നടത്തിയതായും പരാതിയുണ്ട്.


കണ്ണൂരിൽ തെരഞ്ഞെടുപ്പ് ദിവസം തുടങ്ങിയ ആക്രമണത്തിന് ഇനിയും അറുതിവന്നിട്ടില്ല. പാനൂർ പാറാട് സിപിഎം പ്രവർത്തകർ വടിവാളുമായി കോൺഗ്രസ്‌ പ്രവർത്തകന്റെ വീട് കയറി ആക്രമണം നടത്തി. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്


പയ്യന്നൂർ മുൻസിപ്പാലിറ്റിയിലെ  44ആം വാർഡ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു.  UDF സ്ഥാനാർഥിയായിരുന്ന പി കെ സുരേഷിന്റെ കാനായിലെ വീട്ടിലേക്ക് സ്ഫോടകവസ്തു എറിഞ്ഞു. ബിജെപി പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി വിജേഷ് കെവിയുടെ വീട്ടിൽ റീത്തുവച്ചു. രാമന്തളിയിൽ മഹാത്മാഗാന്ധി പ്രതിമയുടെ മൂക്ക് തകർത്തു.തെരഞ്ഞെടുപ്പ് വിജയത്തിനിടെ കിളിമാനൂരിലുണ്ടായ സംഘർഷത്തിൽ 6 കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.കോഴിക്കോട് ചേമഞ്ചേരിയിൽ സേവാ കേന്ദ്രം തകർത്തു. സേവാ കേന്ദ്രം നിൽക്കുന്ന ഏഴാം വാർഡിൽ സിപിഐഎം പരാജയപ്പെട്ടതിന്റെ  തുടർച്ചയാണ് ആക്രമണമെന്ന് ബിജെപി ആരോപിച്ചു.വയനാട് മുള്ളന്‍കൊല്ലിയില്‍ വിജയാഹ്ലാദപ്രകടനത്തിനിടെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി.മാടപ്പള്ളിക്കുന്ന് ഒമ്പതാം വാര്‍ഡില്‍ യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും ഏറ്റുമുട്ടി.സുരഭിക്കവലയിലും പട്ടാണിക്കൂപ്പിലും പാടിച്ചിറയിലും സംഘര്‍ഷം. തിരുനെല്ലിയിൽ ആഹ്ലാദപ്രകടനത്തിനിടെ സിപിഐഎം പ്രവർത്തകർ വർഗീയ പരാമർശം നടത്തിയതായി പരാതിയുണ്ട്

നടിയെ ആക്രമിച്ച കേസ് വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവം,പോലീസ് മേധാവിക്ക് പരാതി

കൊച്ചി. നടിയെ ആക്രമിച്ച കേസ്. വിധി പരാമര്‍ശം ഊമക്കത്തായി പ്രചരിച്ച സംഭവം

സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി ബൈജു പൗലോസ്
വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് കത്തിലെ ആവശ്യം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്

വിധി പറയുന്നതിന് ഒരാഴ്ച മുമ്പാണ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചത്

ഈ വിധിയിൽ എനിക്ക് അത്ഭുതമില്ല:പ്രതികരണവുമായി അതിജീവിത

നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന് പ്രോസിക്യൂട്ടർമാർ തന്നെ തന്നോട് പറഞ്ഞിരുന്നു. തന്നോടൊപ്പം നിന്ന മനുഷ്യർക്ക് നന്ദി അറിയിക്കുന്നതായും നടി കുറിപ്പിൽ വ്യക്തമാക്കി.

WWE…20 വര്‍ഷത്തിനിടെ ആദ്യ തോല്‍വി; അവസാന മല്‍സരവും പൂര്‍ത്തിയാക്കി അരങ്ങൊഴിഞ്ഞ് ജോണ്‍ സീന

WWE (വേൾഡ് റെസ്‌ലിംഗ് എന്റർടൈൻമെന്റ്) ഇതിഹാസം ജോൺ സീന വിരമിച്ചു. ശനിയാഴ്ച ഗുന്തറിനെതിരെയായിരുന്നു സീനയുടെ റിങ്ങിലെ അവസാന മത്സരം. എന്നാൽ തോൽവിയോടെയാണ് താരത്തിന് റിങ്ങിൽ നിന്ന് ഇറങ്ങേണ്ടി വന്നത്.

മത്സരശേഷം, ഇതിഹാസ താരങ്ങൾ ജോൺ സീനയുടെ മികച്ച കരിയറിന് അഭിനന്ദനങ്ങൾ അറിയിച്ചു. ഒരു വൈകാരിക വീഡിയോ പാക്കേജ് പ്ലേ ചെയ്തു, ഇത്രയും വർഷങ്ങളായി ആരാധകരെ രസിപ്പിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് സീന പറഞ്ഞു. കർട്ട് ആംഗിൾ, മാർക്ക് ഹെൻറി, റോബ് വാൻ ഡാം എന്നിവരുൾപ്പെടെ സീനയുടെ ഇതിഹാസ എതിരാളികളിൽ പലരും അദ്ദേഹത്തിന്റെ കരിയറിലെ ഈ പ്രത്യേക അവസരത്തിൽ റിംഗ്‌സൈഡിൽ സന്നിഹിതരായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ആരാധരുള്ള റെസ്ലിങ് താരങ്ങളിൽ ഒരാളായ ജോൺ സീനയുടെ ഈ തീരുമാനം ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 17 തവണ ലോക ചാമ്പ്യനാണ് അദ്ദേഹം.

കെഎസ്ആര്‍ടിസി ബസ് പാതയോരത്ത് നിര്‍ത്തിയ ശേഷം ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് ടോള്‍ പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോയത്. യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു. ബസ് പിന്നീട് പുതുക്കാട് ഡിപ്പോയിലേയ്ക്ക് മാറ്റി.
ബാബുവിനെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പുതുക്കാട് പൊലീസും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിക്കുന്നതിനിടെ മണലി പാലത്തിനുസമീപമുള്ള ഭാഗത്ത് ബാബുവിന്റെ മൊബൈല്‍ ഫോണ്‍ ലഭിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് പാലത്തിനുസമീപം ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ബിജെപിയുടെ ഉജ്വല വിജയം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്

തിരുവനന്തപുരത്തെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദനമറിയിച്ചു. വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിജയം വലിയ നേട്ടമെന്ന് മോദി പറഞ്ഞു. 1987ൽ അഹമ്മദാബാദ് പിടിച്ച്, ബിജെപി ഗുജറാത്തിൽ പിന്നീട് ഭരണം നേടിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തലസ്ഥാനം പിടിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രിയെത്തുമെന്നും വികസനത്തിനുള്ള രൂപരേഖ തയ്യാറാക്കുമെന്നും ബിജെപി അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ വിജയം ദേശീയതലത്തിൽ  ആഘോഷിക്കുകയാണ് ബിജെപി.  ജെപി നദ്ദയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിന്‍റെ തലസ്ഥാനം പിടിക്കാനായി എന്ന ട്വീറ്റുകളും ഇന്നലെ പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് മോദി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് ഫോണിൽ വിളിക്കുകയും അനുമോദനം അറിയിക്കുകയും ചെയ്തത്. പ്രധാനമന്ത്രി എന്നാണ് എത്തുകയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

കോഴിക്കോട് ബാലുശേരിയിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സംഭവസ്ഥലത്ത് പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി.


ശനി പനങ്ങാട്‌ പഞ്ചായത്തിലെ കുറുമ്പൊയിലിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം കടന്നുപോകുമ്പോൾ സ്കൂട്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. കുറുമ്പൊയിലിലെ ബ്രൂക് ലാൻഡിലെ ജയരാമന്റെ മകൻ സന്ദീപ് (35) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ജിഷ്ണു(30) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


പനങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽനിന്ന്‌ വിജയിച്ച റിട്ട. അധ്യാപകൻ ദേവാനന്ദിന്റെ സഹോദര പുത്രന്മാരാണ് മരിച്ച സന്ദീപും പരിക്കേറ്റ ജിഷ്ണുവും. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സ്കൂട്ടറിനകത്ത് സ്ഫോടനശേഷിയുള്ള വലിയ പടക്കം സൂക്ഷിച്ചിരുന്നതായി സംശയമുണ്ട്‌.

തിരുവനന്തപുരത്തെയും കൊല്ലത്തെയും കനത്ത തോൽവി: എല്‍ഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച

തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ പാര്‍ട്ടിയെ ഞെട്ടിച്ച കനത്ത പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ എല്‍ഡിഎഫ് നേതൃയോഗം ചൊവ്വാഴ്ച ചേരും. നേതൃയോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. മുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയ കനത്ത തിരിച്ചടി മറികടക്കാനുള്ള തിരുത്തല്‍ വേണമെന്ന ആവശ്യം സിപിഐ ഉന്നയിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നേതൃയോഗങ്ങള്‍ നാളെ ചേരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗങ്ങളുമാണ് ചേരുന്നത്. കൊല്ലത്ത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വി ഗൗരവത്തോടെ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. കാല്‍നൂറ്റാണ്ട് ഇടതു കോട്ടയായി ഉറച്ചു നിന്ന കൊല്ലം കോര്‍പ്പറേഷന്‍ കൈവിട്ടുപോയത് എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കോര്‍പ്പറേഷന്‍ ഭരണത്തിലെ നേട്ടങ്ങളും സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രചരണ വിഷയമാക്കിയ ഇടതു മുന്നണിക്ക് പക്ഷേ വോട്ടുറപ്പിക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കൗണ്‍സിലില്‍ 38 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 16 ഡിവിഷനില്‍ ഒതുങ്ങി. 10 പേരുടെ അംഗബലം മാത്രം ഉണ്ടായിരുന്ന യുഡിഎഫാണ് 27 പേരുടെ പിന്‍ബലത്തോടെ ഭരണത്തിലേറുന്നത്. ആറു സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി ഇരട്ടി ഡിവിഷനുകള്‍ പിടിച്ചെടുത്തുവെന്നതും ശ്രദ്ധേയമായി. നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും തിരിച്ചടിയുണ്ടായില്ലന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫിന് കരുനാഗപ്പള്ളി നഗരസഭ കൈവിട്ടുപോയത് വലിയ ആഘാതമായി.