തിരുവനന്തപുരം. സർവകലാശാല വിവാദങ്ങളിൽ ഉടക്കി സംസ്ഥാനത്തു ഗവർണർ-സർക്കാർ പോര് ശക്തമായി തുടരുന്നു. സര്‍വകലാശാലയുടെ സുഗമമായപ്രവര്‍ത്തനംപോലും അവതാളത്തിലാക്കിയ സംഘര്‍ഷങ്ങള്‍ വിദ്യാഭ്യാസ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനോ പുതിയ പരിഷ്കാരത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ എന്തെങ്കിലും സാധിക്കുന്നതിനോ അല്ലെന്നുള്ളതാണ് ഏറെ വിചിത്രം.
രാജ്ഭവനിൽ ആരംഭിച്ച കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദമാണ് കേരള സർവകലാശാലയിലെ പ്രതിസന്ധിക്കും കാരണമായത്. കേരള സർവകലാശാല വിവാദത്തിൽ റിപ്പോർട്ട് തേടിയ ഗവർണറുടെ തുടർനീക്കങ്ങളും ആകാക്ഷയാണ്.
രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യം കാരണം കൃഷി
വകുപ്പ് പരിപാടി മാറ്റിയതായിരുന്നു തുടക്കം. പിന്നീട് വി.ശിവൻകുട്ടി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിച്ചതോടെ സർക്കാർ-ഗവർണർ പോര് നേർക്കുനേരായി.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയായി പത്മനാഭ സേവ സമിതി കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലും വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടു.SFI സർവകലാശാല വളഞ്ഞു.
വിവാദം ചിത്രം ഉപയോഗിച്ച് പരിപാടി നടത്തുന്നത് ചട്ടലംഘനമാണെന്നു രജിസ്ട്രാർ കെ എസ് അനിൽകുമാർ നിലപാടെടുത്തു.
എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ എത്തി
വിവാദം കത്തിക്കയറി.സർക്കാരും വിട്ടു കൊടുത്തില്ല.സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്നുവെന്നു
ഗവർണറെ വിമർശിച്ചു
പരിപാടിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വൈസ് ചാൻസിലർ രജിസ്ട്രാറോട് റിപ്പോർട്ട് തേടി.സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ നിബന്ധനകൾ പാലിച്ചില്ലെന്നും കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ചട്ടവിരുദ്ധമാണെന്നും രജിസ്ട്രാർ കെ എസ് അനിൽകുമാർ റിപ്പോർട്ട് നൽകി.എന്നാൽ
ഗവർണർ പരോപടിയോടു അനാദരവ് കാട്ടിയെന്നു ആരോപിച്ചു വൈസ് ചാൻസിലർ രജിസ്ട്രാറെ സസ്പെന്റ് ചെയ്തു.പകരം ചുമതല ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിന് നൽകി.ഗവർണറുടെ നിർദ്ദേശപ്രകാരമുള്ള വി സി യുടെ നടപടിയെന്നു ആരോപിച്ചു സിൻഡിക്കേറ്റ് വിഷയത്തിൽ ഇടപെട്ടു
ഇന്നലെ പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്നു.യോഗത്തിൽ താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് രജിസ്ട്രാറുടെ സസ്പെൻഷൻ റിപ്പോർട്ട് ചെയ്തു.ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വിശദ ചർച്ച ആവശ്യപ്പെട്ടെങ്കിലും വി.സി വഴങ്ങിയില്ല. എതിർപ്പിന്നെ മറികടന്ന് സസ്പെൻഷൻ പിൻവലിച്ച് പ്രമേയം പാസാക്കി.പിന്നാലെ വൈകുന്നേരം 4.30 ഓടെ കെ.എസ് അനിൽകുമാർ സർവകലാശാലയിലെത്തി വീണ്ടും ചുമതല ഏറ്റെടുത്തു.തീരുമാനം അംഗീകരിക്കില്ലെന്ന് താത്ക്കാലിക വൈസ് ചാൻസിലർ സിസ തോമസ് അറിയിച്ചു.
നിലവിൽ കേരള സർവകലാശാലയിൽ രണ്ടു രജിസ്ട്രാർമാരാണ് ഉള്ളത്.സിൻഡിക്കേറ്റ് ചുമതലപ്പെടുത്തിയ കെ എസ് അനിൽകുമാറും,വി.സി ചുമതലപ്പെടുത്തിയ മിനി കാപ്പനും.അത്യന്തം നാടകീയ സംഭവങ്ങളാണ് കേരള സർവകലാശാലയിൽ തുടരുന്നത്.