Home Blog Page 2

ഉപരാഷ്ട്രപതി ഇന്ന് ഗുരുവായൂരിൽ; വിവാഹത്തിനും ചോറൂണിനും ക്ഷേത്ര ദർശനത്തിനും രാവിലെ 8 മുതൽ 10 വരെ നിയന്ത്രണം

കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും. രാവിലെ 9 നും 9.30 നും ഇടയിലാണ് ദർശനം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ ഒരുക്കത്തിന്‍റെ ഭാഗമായി രാവിലെ എട്ടു മുതൽ 10 മണി വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി.

വിവാഹം, ചോറൂൺ എന്നിവ രാവിലെ ഏഴ് മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങൾ നടത്തുന്നതിനായി കൂടുതൽ വിവാഹ മണ്ഡപങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രം ഇന്നർ റിങ് റോഡുകളിൽ ഇന്ന് രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശനം കഴിയുന്നതു വരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാനും അനുവാദമില്ല. പ്രാദേശിക, സീനിയർ സിറ്റിസൺ ദർശന ക്യൂ രാവിലെ ആറു മണിക്ക് അവസാനിപ്പിക്കും.

ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺ കുമാർ എന്നിവർ അഭ്യർത്ഥിച്ചു.

മെത്താംഫിറ്റമിനും  കഞ്ചാവുമായി തൊടിയൂർ സ്വദേശികളായ യുവാക്കൾ പിടിയിൽ

ശാസ്താംകോട്ട:ബൈക്കിൽ കടത്തികൊണ്ട് വരികയായിരുന്ന 1.15 ഗ്രാം മെത്താംഫിറ്റമിനും10 ഗ്രാം  കഞ്ചാവുമായി യുവാക്കൾ പിടിയിൽ.തൊടിയൂർ പുലിയൂർവഞ്ചി വടക്ക് തച്ചിരെത്ത് വടക്കതിൽ ആദിത്യൻ (20),തൊടിയൂർ പുലിയൂർവഞ്ചി വടക്കുമുറിയിൽ മണ്ണൂർ കിഴക്കതിൽ
കണ്ണൻ(20) എന്നിവരാണ് പിടിയിലായത്.ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ ശൂരനാട് തെക്ക് ഇരവിച്ചിറ പടിഞ്ഞാറ് മുറിയിൽ  നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.

മുതുപിലാക്കാട് പടിഞ്ഞാറ് കൊച്ചുകോയിപുറത്ത് വസന്തകുമാരി അന്തരിച്ചു

ശാസ്താംകോട്ട : മുതുപിലാക്കാട് പടിഞ്ഞാറ് കൊച്ചുകോയിപുറത്ത് വസന്തകുമാരി (64) അന്തരിച്ചു.സംസ്‍കാരം തിങ്കളാഴ്ച രാവിലെ11ന് വീട്ടുവളപ്പിൽ. ഭർത്താവ് : തുളസിധരൻ മക്കൾ: ആതിര, അഖിൽ
മരുമകൾ : ഇന്ദുശ്രീ

കിണറിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു

കൂറ്റനാട്.കിണറിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക അദ്ഭുതകരമായി രക്ഷപ്പെട്ടു.കൂറ്റനാട് കോതച്ചിറയിലാണ് ഒന്നര മണിക്കൂറിലേറെ സമയം കിണറ്റിൽ വീണ് കിടന്ന വയോധികയുടെ പുനർജന്മം.. കോതച്ചിറ സ്വദേശിനി 68 കാരിയായ ദാക്ഷായണിയെ കാലത്ത് ഏഴ് മണിക്കാണ് വീട്ടിലെ കിണറിൽ കിടക്കുന്നതായി കണ്ടത്.ഉടനെ പട്ടാമ്പി ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു.

എട്ട് മണിയോടെ ഫയർ ഫോഴ്‌സ് എത്തി വയോധികയെ പുറത്ത് എത്തിച്ചപ്പോഴാണ് ജീവൻ നിലനിൽക്കുന്നതായി കാണുന്നത്.ഉടനെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ വയോധിക അപകടസാഹചര്യം തരണം ചെയ്തിട്ടുണ്ട്.എങ്ങനെയാണ് ഇവർ കിണറിൽ വീണത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല

REP. IMAGE

അയ്മനത്ത് ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു

കോട്ടയം. അയ്മനത്ത് ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. മരിച്ചത് പുതുപ്പള്ളി സ്വദേശി സുബിൻ പി തോമസ്. അയ്മനം പി ജെ എം യുപി സ്കൂളിന് മുന്നിലായിരുന്നു അപകടം. സുബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഐക്യ രാഷ്ട്ര സംഘടനകള്‍ കാലത്തിനു അനുസരിച്ചു പരിഷ്കരിക്കണം, ബ്രിക്സ് ഉച്ചകോടിയില്‍ മോദി

പതിനേഴാമത് ബ്രിക്സ് ഉച്ചകോടി ബ്രസീലിൽ തുടങ്ങി. കാലത്തിനു അനുസരിച്ചു മാറാൻ കഴിയുന്നതിന്റെ തെളിവാണ് ബ്രിക്സിന്റെ വികാസമെന്നു മോദി. ഐക്യ രാഷ്ട്ര സംഘടനകളും കാലത്തിനു അനുസരിച്ചു പരിഷ്കരിക്കണം

സുരക്ഷ കൗൺസിലും, ലോക വ്യാപാര സംഘടനകളും, ബഹുരാഷ്ട്ര വികസന ബാങ്കുകളും ഇത്തരത്തിൽ പരിഷ്കരിക്കണം
ആഴ്ചതോറും സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്ന AI കാലഘട്ടത്തിൽ, എൺപത് വർഷത്തിനിടെ ഒരിക്കൽ പോലും ആഗോള സ്ഥാപനങ്ങൾ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്നത് അംഗീകരിക്കാനാവില്ല. 21-ാം നൂറ്റാണ്ടിലെ സോഫ്റ്റ്‌വെയറിന് 20-ാം നൂറ്റാണ്ടിലെ ടൈപ്പ്റൈറ്ററിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് മോദി

ചന്ദന മോഷണ കേസുകളിലുൾപ്പെട്ട രണ്ടുപേർ കൊല്ലത്ത് പിടിയിൽ

അഞ്ചൽ.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായ് നിരവധി ചന്ദന മോഷണ കേസുകളിലുൾപ്പെട്ട രണ്ടുപേർ കൊല്ലത്ത് പിടിയിൽ. കൊല്ലം ഉമയനല്ലൂർ സ്വദേശിമുജീബ്, പാലക്കാട് നെല്ലായി സ്വദേശി അബ്ദുൽ അസീസ് എന്നിവരാണ്
അഞ്ചൽ വനം വകുപ്പിന്റെ പിടിയിലായത്.


അഞ്ചൽ വനം വകുപ്പ് 2024 ൽ രജിസ്റ്റർ ചെയ്ത മൂന്ന് ചന്ദന മോഷണം കേസുകളിലെ പ്രതികളാണ് മുജീബും അബ്ദുൽ അസീസും. 2022 ൽ പുനലൂർ വനം കോടതി പുറപ്പെടുവിച്ച വാറണ്ടുമുണ്ട്. കൊല്ലത്തിന് പുറമെ,
തൃശ്ശൂർ പാലക്കാട് തുടങ്ങിയജില്ലകളിലും 2014 മുതൽ ചന്ദന മോഷണം കേസുകളിലെ പ്രതികളുമാണ്. ഒളിവിൽ കഴിഞ്ഞുവന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി വനവകുപ്പ് പ്രത്യേക അന്വേഷണസംഘംതന്നെ രൂപീകരിച്ചു. അബ്ദുൾ അസീസിനെ പാലക്കാട് നിന്നും മുജീബിനെ കൊല്ലം ഉമയനെല്ലൂരിൽ നിന്നും കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് വനംവകുപ്പ് അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവ്യ എസ് പറഞ്ഞു

പ്രവാസി കോൺഗ്രസ് ‘വിന്നേഴ്സ് ഡേ’ സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികളുടെ അനുമോദന വേദിയായ ‘വിന്നേഴ്സ് ഡേ-സീസൺ 2’
സംഘടിപ്പിച്ചു.
300ഓളം കുട്ടികൾ അനുമോദനം ഏറ്റുവാങ്ങി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് മിനിലാലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന സമ്മേളനം മുൻ എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പാലോട് രവി, മുൻ മന്ത്രി വിഎസ് ശിവകുമാർ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ടി ശരത് ചന്ദ്രപ്രസാദ്, പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എൽ.വി അജയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ടി ജെ മാത്യു, യു എം കബീർ, കൈരളി ശ്രീകുമാർ, ഈ എം നസീർ, ജില്ലാ ഭാരവാഹികളായ ദീപാ ഹിജിനെസ്സ്, സഫീർ ആലംകോട്, ഡി സുദർശൻ, സുനിൽ പാറ്റൂർ,എം എസ് നായർ, അഹ്‌മദ്‌ അലി, ഇൻകാസ് ഷാർജ വൈസ് പ്രസിഡന്റ് ജിഷാദ് അലി മുരുക്കുമ്പുഴ, ശരത്, റഷീദ് റാവുത്തർ, എസ് എ കെ തങ്ങൾ, ആറ്റുകാൽ ശ്രീകണ്ഠൻ, രമണൻ, കെ കെ ഗോപി, സനിൽ, സിരാജുദീൻ, ആനന്ദേശ്വരം അനിൽ, വിളയിൽ നാസർ, ഹക്കിം, രമേശൻ നായർ, തെന്നൂർ ശിഹാബ്, ലെനിൻ ഗോമസ്, നാസറുദ്ദിൻ നാവായിക്കുളം എന്നിവർ പ്രസംഗിച്ചു.

ഈ വർഷത്തെ പ്രവാസി സുവർണ്ണ പുരസ്കാര ജേതാവ് സൂര്യപ്രഭാ ഗ്രൂപ്പ്‌ എം ഡി കെ പി മോഹനെ ആദരിച്ചു.
അഡ്വ ടി ശരത് ചന്ദ്ര പ്രസാദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ചേലാകർമ്മത്തിനായി എത്തിച്ച 2 മാസം പ്രായമുളള കുഞ്ഞിന്‍റെ മരണം,കേസെടുത്ത് പൊലീസ്

കോഴിക്കോട്. കാക്കൂരിലെ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ കേസെടുത്ത് പൊലീസ്.കാക്കൂരിലെ ക്ലിനിക്കിൽ ചേലാകർമ്മത്തിനായി എത്തിച്ച 2 മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ ഇത്തിയാസ് ദമ്പതികളുടെ മകനാണ് ജീവൻ നഷ്ടമായത്. ശസ്ത്രക്രിയക്ക് മുൻപ് കുട്ടി പ്രതികരിക്കാതായതോടെ ടൌണിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ചികിത്സാ പിഴവുണ്ടായോയെന്ന് പോസ്റ്റ്മോർട്ടത്തിലൂടെയെ അറിയാനാകുവെന്ന് കാക്കൂർ പൊലീസ് വ്യക്തമാക്കി.സംഭവത്തിൽ രക്ഷിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് കുഞ്ഞിന് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് കുട്ടിയുടെ ബന്ധുക്കൾ വ്യക്തമാക്കി.നാളെ കോഴിക്കോട് മെഡിക്കൽ കോളജിൽവെച്ച് കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം നടത്തി

സി പി ഐ ജില്ലാ സമ്മേളനം ;പതാക ജാഥ സംഘാടക സമിതി രൂപീകരിച്ചു

ശാസ്താംകോട്ട : ജൂലൈ 30 മുതൽ ആരംഭിക്കുന്ന ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക ജാഥയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പാറക്കടവ് ശൂരനാട് രക്ത സാക്ഷി സ്മാരക ആഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു.
ശൂരനാട് മണ്ഡലം സെക്രട്ടറി കെ ദിലീപ് അധ്യക്ഷത വഹിച്ചു.ജില്ലാ കൗൺസിൽ അംഗം കെ സി സുഭദ്രാമ്മ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുന്ദരേശൻ, സി രാജേഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ ജാഥാ ക്യാപ്റ്റനും സംസ്ഥാന കൗൺസിൽ അംഗം അഡ്വ എസ് വേണു ഗോപാൽ ജാഥാ ഡയറക്ടറുമാണ്. ഭാരവാഹികളായി രക്ഷാധികാരി കെ ശിവശങ്കരൻ നായർ,
കെ ദിലീപ് (ചെയർമാൻ) അഡ്വ സിജി ഗോപു കൃഷ്ണൻ,ആർ അനീറ്റ,കെ സി സുഭദ്രമ്മ,ബി വിജയമ്മ (വൈസ് ചെയർമാൻമാർ) സി രാജേഷ് കുമാർ ( കൺവീനർ) കെ രാജേഷ് കുമാർ, ജെ അലക്സ്,എസ് ശ്രീകുമാർ ( ജോയിൻറ് കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു