22.3 C
Kollam
Saturday 20th December, 2025 | 05:00:25 AM
Home Blog Page 2758

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

അടൂർ:നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട സ്‌കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. അടൂർ മണ്ണടി കാലായ്ക്ക് പടിഞ്ഞാറ് സ്വദേശി സജീഷാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് മണ്ണടി മൃഗാശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു

സിവി ആനന്ദബോസിനെതിരായ ലൈം​ഗിക അതിക്രമ പരാതി, രാജ്ഭവനിലെ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി

കൊല്‍ക്കത്ത. പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി.രാജ്ഭവനിലെ ജീവനക്കാർ കയ്യേറ്റം ചെയ്തതായും, മുറിയിൽ അടച്ചിട്ടെന്നും പരാതിയിൽ പറയുന്നു.ഭരണഘടന പരിരക്ഷയിൽ അഭയം തേടാതെ ഗവർണർ അന്വേഷണം നേരിടണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു

ഗവർണറുടെ സ്പെഷ്യൽ ഡ്യൂട്ടി സംഘത്തിലുള്ള മുൻ ഐഎസ് ഉദ്യോഗസ്ഥൻ,പ്യൂൺ,പാൻട്രി ജീവനക്കാരൻ എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതി.രണ്ടാമതും ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പരാതി നൽകിയ മെയ് രണ്ടിന് രാജ്ഭവനിലെ മുറിയിൽ ജീവനക്കാർ തന്നെ അടച്ചിട്ടെന്നും, ഫോൺ തട്ടിപ്പറിച്ചെന്നും പരാതിയിൽ പറയുന്നത്.പരാതി നൽകരുതെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.മുറിയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച തന്നെ സംഘം ബലമായി പിടിച്ചുവെന്നും നിലവിളിച്ചതിനെ തുടർന്നാണ് വിട്ടയച്ചത് എന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഭരണഘടന പരിരക്ഷയുള്ളതിനാൽ അന്വേഷണവുമായി സഹകരിക്കേണ്ടതില്ല എന്ന ഗവർണറുടെ നിലപാടിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നു.ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്ന് നിർദ്ദേശിക്കാൻ ജീവനക്കാർക്ക് എന്ത് തരത്തിലുള്ള പരീക്ഷയാണ് ഭരണഘടന നൽകുന്നതെന്ന് സാഗരിക ഘോഷ് 24നോട്

തുടരന്വേഷണത്തിൽ നിയമപദേശം തേടിയ പോലീസ് ചോദ്യംചെയ്ത ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് വീണ്ടും നോട്ടീസ് നൽകിയേക്കും. അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ ജീവനക്കാർക്ക് കഴിയില്ല എന്നാണ് പോലീസിന്റെ വിലയിരുത്തൽ

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നാളെ കെ സുധാകരൻ തിരികെയെത്തുന്നു

തിരുവനന്തപുരം.കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. നാളെ ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ ചുമതല ഏറ്റെടുക്കും.
പദവി ഏറ്റെടുക്കാൻ അനുമതി നൽകി ഹൈക്കമാൻഡ്. പദവിയെച്ചൊല്ലി തർക്കമില്ലെന്ന് കെ.സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

അധ്യക്ഷ സ്ഥാനം സംബന്ധിച്ച വിവാദങ്ങൾക്കിടയാണ് കെ സുധാകരന്റെ മടങ്ങിവരവ്. നാളെ രാവിലെ 10 മണിക്ക് ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ ആക്ടിംഗ് പ്രസിഡന്റ് എം. എം ഹസനിൽ നിന്ന് ചുമതല ഏറ്റെടുക്കും. പൊതു തിരഞ്ഞെടുപ്പ് പൂർത്തിയാക്കുന്ന ജൂൺ 4 വരെ ഹസൻ തുടരുമെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ.എന്നാൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നതോടെ സുധാകരന്റെ കൂടി താൽപര്യം പരിഗണിച്ചാണ് ഹൈക്കമാ നേരത്തെ അനുമതി നൽകിയത്.അധ്യക്ഷപദവിയെ ചൊല്ലി കോൺഗ്രസിൽ ങ്ങളിലെന്നും.താൻ തന്നെയാണ് കെപിസിസി അധ്യക്ഷനെന്നും കെ സുധാകരൻ

തർക്കങ്ങളില്ലെന്ന് കെ സുധാകരൻ ആവർത്തിക്കുമ്പോഴും പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കൾക്കുള്ളത്. സുധാകരൻ വന്നതിനുശേഷം കെ പി സി സി പുനസംഘടന പോലും പാളി പോയെന്നും, പാർട്ടി
യുടെ പ്രദേശീക സ്വധീനം നഷ്ട്ടമായെന്നുമാണ് ഇവർ ഉന്നയിക്കുന്ന വിമർശനം.ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പദ്ധതി ശേഷം കൂടുതൽ നേതാക്കൾ പുതിയ അധ്യക്ഷന് വേണമെന്ന ആവശ്യവുമായി ഹൈക്കമാന്റിനെ സമീപിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല.

ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

കാസർഗോഡ് , മഞ്ചേശ്വരം , കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു .തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54),ശരത് (23),സൗരവ് (15) എന്നിവരാണ് മരിച്ചത് .
കാസർഗോഡ് നിന്നും മംഗളൂരിലേക്ക്
പോവുകയായിരുന്ന ആംബുലൻസും
കാറും കൂട്ടിയിടിച്ചാണ് അപകടം .
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം .
മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു .
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ആംബുലൻസ് എതിർവശത്ത് കൂടി സഞ്ചരിച്ചതാണ് അപകടകാരണം .
ആംബുലൻസിൽ ഉണ്ടായിരുന്ന
രോഗി ഉഷ,ശിവദാസ്,
ആബുലൻസ് ഡ്രൈവർ എന്നിവർക്കും
പരിക്കുണ്ട് . ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

സംസ്ഥാനത്ത് ഇന്നും പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി

തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്നും പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി. തിരുവനന്തപുരത്ത് രണ്ടുപേർ ടെസ്റ്റിന് ഇത്തയെങ്കിലും പ്രതിഷേധത്തെ തുടർന്ന് ടെസ്റ്റ് നടന്നില്ല. പരിഷ്കരണം റദ്ദാക്കും വരെ ടെസ്റ്റ് ബഹിഷ്കരണത്തിൽ നിന്ന് പിന്നോട്ടില്ല എന്നു സംയുക്ത സമര സമിതി പറഞ്ഞു. ഇന്നലെ സിഐടിയു വിലെ ഒരു വിഭാഗം തൊഴിലാളികൾ സമരത്തിൽ പങ്കെടുത്തു എങ്കിലും ഇന്ന് പിന്മാറി. അതെ സമയം മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥ സംഘടനാ പുതിയ പരിഷ്കരണത്തെ സ്വാഗതം ചെയ്തു.

ഇന്നും പതിവ് പോലെ മോട്ടോർ വാഹന ഇൻപെക്ടർമാർ ടെസ്റ്റ് നടത്തുന്നതിന് ഗ്രൗണ്ടുകളിൽ എത്തിയിരുന്നു. ടെസ്റ്റിന് സ്ലോട്ട് ലഭിച്ച ചിലരും എത്തി. പക്ഷെ പ്രതിഷേധം ശ്കതമായിരുന്നു. തിരുവനന്തപുരം മുട്ടത്തറയിൽ രണ്ടു പേര് ടെസ്റ്റിന് എത്തിയത് തർക്കത്തിന് ഇടയാക്കി.

ഒരാൾ എത്തിയാലും ടെസ്റ്റ് നടത്താം എന്ന നിലപാടിലാണ് മോട്ടോട് വാഹന വകുപ്പ് ഉദ്യോഗസ്ഥരെ. പക്ഷെ പ്രതിഷേധങ്ങൾ കടുത്തതോടെ ഉദ്യോഗസ്ഥർ ഇന്നും ടെസ്റ്റ് നടത്താതെ മടങ്ങി. ടെസ്റ്റിന് ആരെയും അനുവദിക്കില്ല എന്നും പിൻവലിക്കും വരെ സമരം ചെയ്യുമെന്നും സംയുക്ത സമര സമിതി.

കൊച്ചിയിൽ ഡ്രൈവിങ്‌ സ്‌കൂൾ ഉടമകൾ കഞ്ഞി വെച് പ്രതിഷേധിചു. പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവിനെ സ്വാഗതം ചെയ്യുന്നു എന്ന് കേരള എംവിഡി ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ അറിയിച്ചു. കർശനമായി ടെസ്റ്റുകൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വേണ്ടി വന്നാൽ പോലീസിന്റെ സഹായവും തേടും എന്നും സംഘടന അറിയിച്ചു.

നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

കോട്ടയം. പൂവരണിയിൽ നിർത്തിയിട്ടിരുന്ന ടിപ്പറിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു . പൂവരണി കുറ്റിയാങ്കൽ കെഎസ് വിഷ്ണു ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടു കൂടിയായിരുന്നു സംഭവം.
പാല പൊൻകുന്നം റോഡിൽ പൂവരണി അമ്പലത്തിന് സമീപമാണ് അപകടം ഉണ്ടായത്. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ പിറകിൽ വിളക്കുമരുത് ഭാഗത്തുനിന്നും വന്ന വിഷ്ണുവിൻറെ ബൈക്ക് ഇടിക്കുകയായിരുന്നു നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല –

വനത്തിനുള്ളില്‍ കാണാതായ വയോധികയ്ക്കായി തിരച്ചില്‍

തൃശൂര്‍.അതിരപ്പിള്ളി വനത്തിനുള്ളിൽ കാണാതായ വയോധികയ്ക്കായി തെരച്ചിൽ തുടരുന്നു. വാച്ചുമരം കോളനി നിവാസിയായ 70 വയസ്സുള്ള അമ്മിണിയെയാണ് ഇന്നലെ ഉച്ചതിരിഞ്ഞു മുതൽ കാണാതായത്. വിറക് ശേഖരിക്കാൻ പോയശേഷം മടങ്ങിവന്ന അമ്മിണി മറന്നുവെച്ച കോടാലി എടുക്കാൻ വീണ്ടും കാട്ടിൽ പോവുകയായിരുന്നു. വനം വകുപ്പും നാട്ടുകാരും ചേർന്ന് വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് ദൗത്യം ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചത്. നാലു സംഘങ്ങളായി തിരിഞ്ഞ് കാടിനുള്ളിൽ രണ്ടുതവണ തിരച്ചിൽ നടത്തിയെങ്കിലും അമ്മിണിയെ ഇന്നും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വനത്തിൽ ഉൾപ്പെടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ നേതൃത്വത്തിൽ തെരച്ചിൽ ശക്തമാക്കി.

ശാസ്താംകോട്ട മുന്‍ പഞ്ചായത്ത് അംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ ടി ഗോപാലകൃഷ്ണന്‍ നിര്യാതനായി

ശാസ്താംകോട്ട. മനക്കര കൊല്ലകയില്‍ മുന്‍ പഞ്ചായത്ത് അംഗവും ക്ഷീരസംഘം സെക്രട്ടറിയുമായ ടി ഗോപാലകൃഷ്ണന്‍(60)നിര്യാതനായി. സംസ്കാരം ഇന്ന് രാത്രി എട്ടിന്. ഭാര്യ. മിനി. മക്കള്‍. അഭിഷേക്, അഞ്ജന

മഹായോഗിയും സുഖപ്രസവവും തമ്മിലെന്ത് ബന്ധം

ഹരികുറിശേരി

പന്മന. മഹായോഗിയും സുഖപ്രസവവും തമ്മിലെന്തുബന്ധം. എന്നാല്‍ അതിശയിക്കേണ്ട മഹാഗുരു ചട്ടമ്പിസ്വാമികളുടേതായി അങ്ങിനെ ഒരു മരുന്നുണ്ട്. അത്യപൂര്‍വമായ യോഗം പന്മന ആശ്രമത്തിലും കരുനാഗപ്പള്ളിയിലെ കന്നേറ്റിവൈദ്യശാലയിലും ലഭ്യമാണ്. ബന്ധുവായ ആരുടെയോ പ്രസവ വൈഷമ്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ അനുചരനായ കുമ്പളത്ത് ശങ്കുപ്പിള്ളക്ക് ചട്ടമ്പിസ്വാമി കുറിച്ചു നല്‍കിയതാണ് സുഖപ്രസവത്തിനുള്ള ഈ ഘൃതം. കുമ്പളത്ത് ശങ്കുപ്പിള്ള അത് ആശ്രമത്തില്‍ ചില വൈദ്യന്മാരെകൊണ്ട് ഉണ്ടാക്കിക്കുമായിരുന്നു. എന്നാലത് അദ്ദേഹത്തില്‍ നിന്നും കുറിപ്പുവാങ്ങി കന്നേറ്റില്‍ രാഘവന്‍പിള്ള വൈദ്യന്‍ തന്റെ വൈദ്യശാലയില്‍ നിര്‍മ്മിച്ച് വിതരണം ചെയ്തിരുന്നു. അത് അദ്ദേഹത്തിന്റെ ഭാര്യ വൈദ്യകലാനിധി തങ്കമണിയമ്മ പിന്തുടര്‍ന്നു. മകനായ ഡോ. ടിആര്‍ ശങ്കരപ്പിള്ള(കണ്ണന്‍ ഡോക്ടര്‍)മരുന്നിന്‍റെ നിര്‍മ്മാണം ഭക്താദരപൂര്‍വം തുടരുന്നു. ഒരു പരസ്യവുമില്ലാതെ നൂറുവര്‍ഷം കടക്കുന്ന ഈ യോഗം നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ട് എന്നതാണ് ഏറെ കൗതുകകരം.


ശ്രീപരമഭട്ടാരഘൃതം എന്നാണ് മരുന്നിന്‍റെ പേര്. ഗര്‍ഭിണിയായി ഏഴാംമാസംമുതല്‍ ഈ നെയ് സേവിക്കണമെന്നാണ് ചിട്ട. ഇത് സേവിച്ചവര്‍ക്ക് പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്തതിനാല്‍ ഇതിന് സുഖപ്രസവ ഘൃതം എന്നാണ് പലരും പറയുന്നത്. കുട്ടിയുടെ വളര്‍ച്ചക്കും ആരോഗ്യത്തിനും ബുദ്ധിക്കും എല്ലാം ഇത് സഹായിക്കുന്നുവെന്നും ഡോ. കണ്ണന്‍ പറയുന്നു. തലമുറകളായി ഈ ഘൃതം തങ്ങളുടെ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന മാതാപിതാക്കള്‍ ഈ മേഖലയില്‍ ഏറെയാണ്. അതില്‍ അലോപ്പതി ഡോക്ടര്‍മാരുമുണ്ട്. വലിയ അറിവില്ലാത്ത സാധാരണക്കാര്‍ വൈദ്യശാലയിലെത്തി ചട്ടമ്പിസ്വാമിയുടെ നെയ്യ് എന്നാണ് ഇത് ആവശ്യപ്പെടുന്നത്. മറ്റ് മരുന്നുകള്‍ തയ്യാറാക്കുന്നതിനേക്കാള്‍ ഭക്ത്യാദരപൂര്‍വമാണിത് തയ്യാറാക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.

കന്നേറ്റില്‍ ഡോ.ടി ആര്‍ ശങ്കരപ്പിള്ള(കണ്ണന്‍ ഡോക്ടര്‍)


കുമ്പളത്ത് കുടുംബാംഗം പ്രഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ ഇതുസംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക്മുമ്പ് ലേഖനം എഴുതിയിരുന്നു..കുട്ടി തിരിഞ്ഞു കിടക്കുന്ന അവസ്ഥയില്‍ തന്റെ വളരെ കോംപ്‌ളിക്കേറ്റഡ് ആയപ്രസവം അപകടരഹിതമാക്കിയത് ഈ മരുന്നിന്റെ കഴിവാണെന്ന് അവര്‍ വിവരിച്ചിരുന്നു. ആദ്യ കാലത്ത് ആശ്രമത്തില്‍നിന്നാണ് തങ്ങള്‍ക്ക് ഇത് ലഭിച്ചിരുന്നതെന്ന് ശാന്തകുമാരിഅമ്മ ഓര്‍ക്കുന്നു. കുടുംബത്തിലെ പഴയ തലമുറയിലെ എല്ലാ സ്ത്രീകളും ഇത് ഉപയോഗിക്കുകയും സീസേറിയന്‍ എന്ന അക്കാലത്തെ പേടിസ്വപ്നത്തെ മറികടക്കുകയും ചെയ്തിരുന്നു എന്ന ശാന്തകുമാരിഅമ്മ ഓര്‍ക്കുന്നു. ഇപ്പോള്‍ ലഭ്യതക്കുറവാണ് പ്രശ്‌നം. പുതിയ തലമുറയ്ക്ക് സീസേറിയനെ അത്ര ഭയവുമില്ല.

നാനാവിധ മേഖലകളില്‍ വ്യാപരിച്ചിരുന്ന ചട്ടമ്പിസ്വാമിയുടെ സിദ്ധിക്ക് ഉദാഹരണമായി ഇതും കണക്കാക്കാവുന്നതാണ്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേരിലായി വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. 10 പേർക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. മലപ്പുറത്ത് ആറ് പേർക്കും കോഴിക്കോട് നാല് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേർ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു.

വൃക്ക മാറ്റിവെച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗത്തെ തുടർന്നാണെന്ന് ഔദ്യോഗികമായി ,ൽ നടത്തിയ പരിശോധനയിലാണ് വെസ്റ്റ്‌നൈൽ ഫീവർ ആണെന്ന് സ്ഥിരീകരിച്ചത്

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച എന്നിവയാണ് രോഗലക്ഷണങ്ങൾ. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി എന്നിവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗം പകരുക.