Home Blog Page 2747

സന്തോഷ വാർത്ത !!! എസ്ബി ഐ യിൽ       12,000 ജീവനക്കാരെ നിയമിക്കുന്നു

  

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 12,000 ത്തോളം ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു.

ഈ ജീവനക്കാർക്ക് ഐ ടി ഉള്‍പെടെ വിവിധ വിഭാഗങ്ങളില്‍ പരിശീലനവും നല്‍കും. ബാങ്ക് ചെയർമാൻ ദിനേശ് ഖരയാണ് ഇത് സംബന്ധിച്ച്‌ വിശദമായ വിവരങ്ങള്‍ നല്‍കിയത്. പുതുതായി നിയമിതരായ ജീവനക്കാർക്ക് ബാങ്കിംഗില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ജോലി.

ഇവരില്‍ ചിലരെ പിന്നീട് ഐടിയിലേക്കും മറ്റ് വിഭാഗങ്ങളിലേക്കും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 2023 സാമ്പത്തിക വർഷത്തില്‍ 2,35,858 ആയിരുന്നു എസ്ബിഐയുടെ ആകെ ജീവനക്കാരുടെ എണ്ണം. എന്നാല്‍ 2024 സാമ്പത്തിക വർഷത്തില്‍ ഇത് 2,35,858 ആയി കുറഞ്ഞു. പുതിയ ജീവനക്കാരെ നിയമിക്കുന്നതിന് സാങ്കേതിക വൈദഗ്ധ്യം ബാങ്ക് പ്രത്യേകം പരിഗണിക്കുന്നുണ്ടെന്ന് ബാങ്ക് ചെയർമാൻ പറഞ്ഞു.

2024 മാർച്ച്‌ 31 ന് അവസാനിച്ച നാലാം പാദത്തില്‍ അറ്റാദായം 24 ശതമാനം വർധിച്ച്‌ 20,698 കോടി രൂപയിലെത്തി. മുൻവർഷം ഇത് 16,695 കോടി രൂപയായിരുന്നു. 2024 മാർച്ച്‌ 31 ന് അവസാനിച്ച പാദത്തിലെ അറ്റ പലിശ വരുമാനം മുൻവർഷത്തെ 40,393 കോടി രൂപയില്‍ നിന്ന് 41,655 കോടി രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം 1.06 ലക്ഷം കോടി രൂപയായിരുന്ന കമ്പനിയുടെ വരുമാനം നാലാം പാദത്തില്‍ 1.28 ലക്ഷം കോടി രൂപയായി ഉയർന്നു.

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ; കെപിസിസിക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ നിന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷക്ക് ഭീഷണിയായ വീഡിയോ പ്രചരിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു.
ഹെലികോപ്റ്ററിൽ പ്രധാനമന്ത്രി പണം കൊണ്ടുപോകുകയാണെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അഞ്ച് വർഷം മുമ്പ് ഇതേ അക്കൗണ്ടിൽ നിന്നാണ് ഈ വ്യാജവീഡിയോ ആദ്യം പ്രചരിപ്പിച്ചത്. ഇത് വ്യാജമാണെന്ന് അന്നെ തെളിഞ്ഞതാണ്

അതിന് മാപ്പ് പറയേണ്ടുന്നതിന് പകരം വ്യാജവീഡിയോ വീണ്ടും പ്രചരിപ്പിക്കുകയാണ് കോൺഗ്രസ് എന്നും സുരേന്ദ്രൻ ആരോപിച്ചു. വ്യോമസേനയുടെ സുരക്ഷാ ഹെലികോപ്റ്ററുകൾ പണം കടത്താൻ ഉപയോഗിക്കുമെന്ന് പറഞ്ഞതിലൂടെ രാജ്യത്തിന്റെ സൈന്യത്തെയാണ് കോൺഗ്രസ് അപമാനിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു

സംസ്ഥനത്ത് നാല് വർഷ ബിരുദ കോഴ്‌സ് ഈ വർഷം മുതൽ ആരംഭിക്കുമെന്ന് മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‌സുകൾ ഈ വർഷം മുതൽ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധീകരിക്കും

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 7 ആണ്. മൂന്ന് വർഷം കഴിഞ്ഞാൽ ഡിഗ്രി ലഭിക്കും. ഓണേഴ്‌സ് ബിരുദമെടുത്താൽ പിജിക്ക് ഒരു വർഷം മതി. നിലവിലെ മൂന്ന് വർഷത്തോട് ഒരു വർഷം കൂടി കൂട്ടിച്ചേർക്കുകയല്ല പുതിയ ബിരുദ കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കുന്നത്

അടിസ്ഥാനപരമായ മാറ്റങ്ങളടക്കമാണ് കരിക്കുലം തയ്യാറാക്കിയത്. നാലാം വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദം ലഭിക്കും. ഒന്നിലധികം വിഷയങ്ങളിൽ താത്പര്യമുള്ളവർക്ക് അതനുസരിച്ച് വിഷയഹ്ങൾ തെരഞ്ഞെടുക്കാം.

മുഖക്കുരു മാറിയ ശേഷം അവശേഷിക്കുന്ന പാടുകള്‍ മാറ്റുവാന്‍ ചില പൊടിക്കൈകള്‍

കൗമാരക്കാരുടെ ഉള്‍പ്പെടെയുള്ളവര്‍ അഭിമുഖികരിക്കുന്ന പ്രധാന പ്രശ്‌നമാണ് മുഖക്കുരു. എന്നാല്‍ മുഖക്കുരുവിനെക്കാള്‍ പലര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നത് മുഖക്കുരു മാറിയ ശേഷം അവശേഷിക്കുന്ന പാടുകളാണ് എന്നതാണ് സത്യം. ഇതാണെങ്കില്‍ അത്ര പെട്ടെന്നൊന്നും മുഖത്ത് നിന്ന് പോവുകയുമില്ല.
ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മുഖക്കുരുവിന്റെ പാടുകള്‍ മാറ്റുവാന്‍ കഴിയും.

  1. കറ്റാര്‍വാഴയുടെ ഫ്രഷ് ജെല്‍ മുഖത്ത് പാടുകളുള്ള ഇടത്ത് നേരിട്ട് തേക്കുക. മുപ്പത് മിനുറ്റ് വച്ച ശേഷം വെള്ളമൊഴിച്ച് കഴുകിക്കളയാം. ഇത് പതിവായി ചെയ്താല്‍ മുഖത്ത് പാടുകളില്‍ മാറ്റം വരും.
  2. ചെറുനാരങ്ങാനീരും മുഖത്തെ പാടുകള്‍ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കാവുന്നതാണ്. ചെറുനാരങ്ങാനീരും അത്രതന്നെ വെള്ളവും ചേര്‍ത്ത് ഇത് പാടുള്ള ഭാഗങ്ങളില്‍ കോട്ടണ്‍ പാഡ് വച്ച് തേക്കണം. 10- 15 മിനുറ്റ് കഴിഞ്ഞാല്‍ കഴുകിക്കളയാവുന്നതാണ്. ഒരു ‘നാച്വറല്‍ ബ്ലീച്ച്’ ആണ് ചെറുനാരങ്ങ. ഇതാണ് പാടുകളകറ്റാന്‍ സഹായിക്കുന്നത്.
  3. മഞ്ഞളും മുഖത്തെ പാടുകള്‍ കളയാന്‍ നമ്മെ ഏറെ സഹായിക്കാം. മഞ്ഞള്‍പ്പൊടി വെറും വെള്ളത്തിലോ അല്ലെങ്കില്‍ അല്‍പം റോസ് വാട്ടറിലോ കലക്കി പേസ്റ്റ് പരുവത്തിലാക്കി ഇത് പാടുകളുള്ള സ്ഥലങ്ങളില്‍ തേക്കണം. 15-20 മിനുറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്.
  4. ഉരുളക്കിഴങ്ങും മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് ഇത് മുഖക്കുരുവിന്റെ പാടുകളില്‍ കോട്ടണ്‍ ബാള്‍ കൊണ്ട് തേച്ച് 10-15 മിനുറ്റ് വച്ച ശേഷം കഴുകിക്കളയാം. പാടുകള്‍ നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന എന്‍സൈമുകള്‍ ഉരുളക്കിഴങ്ങിലുണ്ട്. അതാണ് സഹായകമാകുന്നത്.
  5. ആര്യവേപ്പില അരച്ചത് മുഖത്ത് പുരട്ടുന്നതും മുഖക്കുരുവിന്റെ പാടുകളകറ്റാന്‍ സഹായിക്കും. ഇത് 20 മിനുറ്റ് നേരം തേച്ച ശേഷം വെള്ളത്തില്‍ മുഖം കഴുകിയെടുത്താല്‍ മതി.

കൊടകര കുഴൽപ്പണ കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇ ഡി ഹൈക്കോടതിയിൽ

കൊച്ചി:കൊടകര കുഴൽപ്പണ കേസിൽ ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഇ ഡി ഹൈക്കോടതിയിൽ. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. പലരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
കൊടകര കുഴൽപ്പണ കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാർട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കഴിഞ്ഞ വർഷം ജനുവരി 30ന് ഇസിഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായാണ് ഇ ഡി ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്

ആഴത്തിൽ അന്വേഷണം നടത്തേണ്ട വിഷയമാണിത്. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഇഡി പറയുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ മൂന്നരക്കോടി ബിജെപിക്കായി കേരളത്തിൽ എത്തിയെന്നും ഇതിൽ അന്വേഷണം വേണമെന്നുമാണ് ആംആദ്മി പാർട്ടിയുടെ ആവശ്യം.

ബാത്ത്റൂം വേഗത്തില്‍ വൃത്തിയാക്കാം…. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം….

വീട് വൃത്തിയാക്കലുകളില്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത് ബാത്ത്റൂമിന്റെ വൃത്തിയുറപ്പാക്കുന്നതില്‍ ആയിരിക്കും. പ്രധാനപ്പെട്ടൊരു പ്രശ്നമാണ് ബാത്ത്റൂമിലെ ദുര്‍ഗന്ധം. എത്ര വൃത്തിയാക്കിയാലും ദുര്‍ഗന്ധം മാറാത്ത സ്ഥിതി വരാറില്ലേ. ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കാം.
എല്ലാ ദിവസവും വൃത്തിയാക്കേണ്ടയിടമാണ് ബാത്ത്റൂം. എത്ര തന്നെ നന്നായി വൃത്തിയാക്കിയാലും ഉപയോഗശേഷം ബാത്ത്റൂം പഴയസ്ഥിതിയാകുമെന്നതാണ് സത്യം. എണ്ണ ഉപയോഗിച്ച് കുളിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ബാത്ത്റൂം വൃത്തിയാക്കണം. അല്ലെങ്കില്‍ വഴുക്കലുണ്ടായി അപകടം വരെ സംഭവിക്കാം. എണ്ണയും അഴുക്കും പറ്റിപിടിച്ചിരിക്കുന്നതും ദുര്‍ഗന്ധമുണ്ടാക്കുന്ന കാര്യമാണ്.
കടലപ്പൊടി, പയര്‍പൊടി എന്നിവ ചേര്‍ത്തു കുളിച്ച് കഴിഞ്ഞതിന് ശേഷം ബാത്ത്റൂമില്‍ എക്സ്ഹോസ്റ്റര്‍ ഉണ്ടെങ്കില്‍ അത് ഓണാക്കി ഇടണം. അല്ലെങ്കില്‍ ബാത്ത് റൂമിന്റെ ജനാല കുറച്ചുസമയം തുറന്നുവയ്ക്കുന്നതും നല്ലതാണ്. അതല്ലെങ്കില്‍ പിന്നീട് ബാത്ത്റൂമില്‍ ദുര്‍ഗന്ധം തോന്നിക്കും. വൃത്തിയാക്കുമ്പോള്‍ ചുമരുകളും മുക്കും മൂലയും ഉള്‍പ്പെടെ എല്ല ഭാഗങ്ങളും വൃത്തിയാക്കിയെന്ന് ഉറപ്പ് വരുത്തണം.
ക്ലോസറ്റ് കൃത്യമായി വൃത്തിയാക്കേണ്ടതാണ്. കുട്ടികളും മറ്റുമുള്ള വീടുകളില്‍ അവര്‍ നിലത്ത് മൂത്രമൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിലത്ത് മൂത്രമൊഴിക്കുന്നത് ബാത്ത്റൂമില്‍ ദുര്‍ഗന്ധം നിലനില്‍ക്കുന്നതിന് വലിയൊരു കാരണമാണ്. ഫ്ളഷ് ചെയ്യാതെ പോകുന്നതും ദുര്‍ഗന്ധത്തിനിടയാക്കും. അവരെ കൃത്യമായി ബാത്ത്റൂം ഉപയോഗിക്കാന്‍ പരിശീലിപ്പിക്കണം.
ഓരോ തവണ കുളി കഴിഞ്ഞതിന് ശേഷവും നന്നായി വെള്ളമൊഴിച്ച് സോപ്പും പതയുമെല്ലാം ഒഴുക്കിക്കളയണം. ഇങ്ങനെ ചെയ്യാത്തത് കൊണ്ടാണ് ചുമരുകളില്‍ അഴുക്ക് പിടിച്ച്, പാടുകളും മറ്റുമുണ്ടാകുന്നത്. ബാത്ത്റൂമിനുള്ളില്‍ അലക്കുന്നതും പരമാവധി ഒഴിവാക്കേണ്ട കാര്യമാണ്.

ജസ്‌ന തിരോധാന കേസ് രണ്ട് പേരെ സംശയം…സിബിഐ അന്വേഷണത്തില്‍ വീഴ്ച ഇല്ല: ജെസ്‌നയുടെ പിതാവ്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തില്‍ നല്ല പ്രതീക്ഷയുണ്ടെന്ന് ജസ്‌നയുടെ അച്ഛന്‍ ജെയിംസ്. കേസില്‍ രണ്ട് പേരെയാണ് സംശയമെന്നും മകളെ അപായപ്പെടുത്തി എന്നുമാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ വീഴ്ച ഇല്ല. പക്ഷേ അന്വേഷണം വഴിതെറ്റിക്കാന്‍ പല ഘട്ടത്തിലും ശ്രമമുണ്ടായി. ഇപ്പോഴും ഊമക്കത്തുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. താന്‍ നല്‍കിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുജിസി നെറ്റ്; അവസാന തീയതി ഇന്ന്

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. രജിസ്റ്റര്‍ ചെയ്യാത്തവര്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.inല്‍ കയറി അപേക്ഷിക്കേണ്ടതാണ്. ഇന്ന് രാത്രി 11.50ന് രജിസ്ട്രേഷന്‍ വിന്‍ഡോയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് എന്‍ടിഎ അറിയിച്ചു.
അപേക്ഷാ ഫീസ് അടയ്ക്കാന്‍ രണ്ടുദിവസം കൂടി സമയമുണ്ട്. ഏപ്രില്‍ 12 വരെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്/യുപിഐ എന്നിവ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ജനറല്‍ വിഭാഗത്തിന് 1150 രൂപയും എസ് സി, എസ്ടി വിഭാഗത്തിന് 325 രൂപയുമാണ് ഫീസ്.
മെയ് 13 മുതല്‍ മെയ് 15 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താനുള്ള അവസരവും പരീക്ഷാര്‍ഥികള്‍ക്ക് നല്‍കും. എന്‍ടിഎയുടെ വെബ്സൈറ്റില്‍ കയറി യുജിസി നെറ്റ് രജിസ്ട്രേഷന്‍ 2024 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വേണം അപേക്ഷിക്കേണ്ടത്.

ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം

ന്യൂ ഡെൽഹി :വിവാദ മദ്യനയ കേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം.

ജൂണ്‍ ഒന്ന് വരെയാണ് അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ജാമ്യം വോട്ടെടുപ്പ് വരെ മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. മദ്യനയ കേസില്‍ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രീംകോടതിയില്‍ ഹ‍ർജി നല്‍കിയത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്രിവാള്‍ തനിക്ക് ജാമ്യം വേണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടസമില്ലെന്നും അരവിന്ദ് കെജ്രിവാള്‍ ഇന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അഭിഭാഷകർ പ്രതികരിച്ചു.

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടു കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കര്‍ ദത്തയും അടങ്ങിയ ബെഞ്ചിന്റെ വിധി. ജൂണ്‍ ഒന്നുവരെയാണ് കെജരിവാളിനു ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം പരിഗണിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്ന പരിഗണന വച്ച് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഇഡി നിലപാടെടുത്തു. രാഷ്ട്രീയക്കാരന്‍ എന്നതല്ല, ഓരോ വ്യക്തിക്കും അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവാമെന്ന് കോടതി പറഞ്ഞു. കെജരിവാള്‍ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. തെരഞ്ഞെടുപ്പു കാലമാണ്. ഇതൊരു അസാധാരണ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കേസില്‍ അരവിന്ദ് കെജരിവാളിനെ അറസ്റ്റ് ചെയ്തതു വരെയുള്ള കേസ് ഫയലുകള്‍ ഹാജരാക്കാന്‍ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.