Home Blog Page 2748

ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

തിരുവനന്തപുരം. ജസ്ന തിരോധാന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി.പിതാവ് ഹാജരാക്കിയ തെളിവുകൾ കേന്ദ്രീകരിച്ച് അന്വേഷിക്കാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവ്.ജസ്നയുടെ തിരോധാനത്തിന് പിന്നിൽ അജ്ഞാത സുഹൃത്തിന് പങ്കെന്നതടക്കമുള്ള ആരോപണങ്ങൾക്കുള്ള തെളിവായിരുന്നു പിതാവ് കോടതിയിൽ ഹാജരാക്കിയത്.

ജസ്‌ന തിരോധാന കേസിൽ നിർണ്ണായക നീക്കമാണ് തിരുവനന്തപുരം സിജെഎം കോടതി നടത്തിയത്.ജസ്ന തിരോധാന
കേസ് അവസാനിപ്പിക്കേണ്ടതില്ല എന്നുള്ളതാണ് കോടതിയുടെ തീരുമാനം. തെളിവുകൾ ഇല്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് സിബിഐ റിപ്പോർട്ട് നൽകിയിരുന്നു.ഇതിനു പിന്നാലെ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചതായി കാണിച്ച് പിതാവ് കോടതിയെ സമീപിച്ചു. ജസ്ന ജീവിച്ചിരിക്കുന്നതായി കരുതുന്നില്ല എന്ന് പറഞ്ഞ പിതാവ് തിരോധാനത്തിനു പിന്നിൽ ഒരു അജ്ഞാത സുഹൃത്തിന് ബന്ധമെന്ന സംശയവും ഉന്നയിച്ചു.

എല്ലാ വ്യാഴാഴ്ചയും ജസ്ന പോകാറുള്ള പ്രാർത്ഥന കേന്ദ്രത്തിൽ വച്ചാണ് യുവാവിനെ പരിചയപ്പെട്ടതെന്നാണ് പിതാവ് പറയുന്നത്. കാണാതാകുന്ന ദിവസം ജസ്ന ഉപേക്ഷിച്ചിട്ട വസ്ത്രത്തിൽ അമിത രക്തക്കറകൾ കണ്ടത് ഗർഭിണി ആയിരുന്നുവെന്ന സംശയത്തിന് ഇട നൽകുന്നതായും കോടതിയിൽ പിതാവ് അറിയിച്ചു.ഈ സംശയത്തിൻ്റെ തെളിവുകൾ മുദ്രവച്ച കവറിൽ ഹാജരാക്കുകയും ചെയ്തു. ഈ തെളിവും സി.ബി ഐയുടെ കേസ് ഡയറിയും കോടതി ഒത്ത് നോക്കി.പിതാവ് ഉന്നയിച്ച തെളിവുകളിൽ അന്വേഷണം നടന്നിട്ടില്ലന്ന് ബോധ്യമായതോടെയാണ് തുടർ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതോടെ 2018 മാർച്ച് 22 ന് വീട്ടിൽ നിന്ന് ഇറങ്ങിയ ജസ്നക്ക് എന്ത് സംഭവിച്ചുവെന്ന് സിബിഐക്കു വീണ്ടും വിശദമായി അന്വേഷിക്കേണ്ടി വരും.

നരേന്ദ്ര ദബോൽക്കർ വധക്കേസിൽ സൂത്രധാരനടക്കം മൂന്ന് പ്രതികളെ പൂനെയിലെ കോടതി വെറുതെ വിട്ടു

പൂനെ.സാമൂഹിക പ്രവർത്തകൻ നരേന്ദ്ര ദബോൽക്കർ വധക്കേസിൽ സൂത്രധാരനടക്കം മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടു. ബൈക്കിലെത്തിയ രണ്ട് പേർ മാത്രമാണ് കുറ്റക്കാർ. ഇവർക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ചു.

അന്ധവിശ്വാസം തുടച്ച് നീക്കാൻ മുന്നിട്ടിറങ്ങിയ ദബോൽക്കറെ വെടിവച്ച് കൊന്ന കേസിൽ പതിനൊന്ന് വർഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു. ബൈക്കിലെത്തി വെടിവച്ച രണ്ട് പേർ മാത്രം കുറ്റക്കാർ. ഇതിന് പിന്നിലെ സൂത്രധാരരെന്ന് സിബിഐ കണ്ടെത്തിയ രണ്ട് പേരും തെളിവ് നശിപ്പിച്ച ഒരു അഭിഭാഷകനും കുറ്റ വിമുക്തരായി. 2013 ഓഗസ്റ്റിലാണ് അന്ധാശ്രദ്ധാ നിർമൂലെൻ സമിതി നരേന്ദ്ര ദബോൽക്കൽ കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിടെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവച്ചു. ആദ്യം പൊലീസും പിന്നീട് സിബിഐയുമാണ് അന്വേഷിച്ചത്. സനാതൻ സൻസ്ത എന്ന തീവ്ര ഹിന്ദു സംഘടനയുടെ പങ്ക് സിബിഐ കണ്ടെത്തി.

ദബോൽക്കറെ കൊന്നാൽ അദ്ദേഹത്തിന്ർറെ സംഘടന ഇല്ലാതാവുമെന്നായിരുന്നു ഗൂഡാലോച സംഘത്തിന്ർറെ കണക്ക് കൂട്ടൽ. വീരേന്ദ്ര സിംഗ് താവഡെ, വിക്രം ഭാവെ എന്നിവരായിരുന്നു ഗൂഢാലോചനക്ക് പിന്നിലെന്ന് സിബിഐ കണ്ടെത്തി. ഇവരെയും അറസ്റ്റ് ചെയ്തു. തെളിവ് നശിപ്പിച്ചതിന് സഞ്ജീവ് പുനലെക്കർ എന്ന അഭിഭാഷകനും അറസ്റ്റിലായി. എന്നാൽ ഇവർക്കെതിരെ തെളിവുകൾ ശക്തമല്ലെന്നാണ് കോടതി നിരീക്ഷണം. ബൈക്കിലെത്തി വെടിവച്ചവർ ജീവപര്യന്തത്തിനൊപ്പം 5 ലക്ഷം വീതം പിഴയും ഒടുക്കണം

സംസ്ഥാനത്ത് വിവിധ അപകടങ്ങളില്‍ നാലുമരണം

എറണാകുളത്ത് കെഎസ്ആർടിസി ബസ്സുകളും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മലപ്പുറത്തും കോഴിക്കോടും ബൈക്ക് അപകടത്തിൽ ഓരോരുത്തർക്കും ജീവൻ നഷ്ടമായി.കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു.

രാവിലെ ആറുമണിയോടെ എറണാകുളം വെെറ്റില ചക്കരപ്പറമ്പില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങുകയായിരുന്നു. അപകടത്തിൽ രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. കോഴിക്കോട് നിയന്ത്രണം വിട്ട് ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. വെസ്റ്റ്ഹിൽ ഗവ സ്റ്റേഷനറി ഗോഡൗണിന് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. നോർത്ത് ചെല്ലാനം സ്വദേശി അനുരൂപ് MS ആണ് മരിച്ചത്. തലയോലപ്പറമ്പ് സ്വദേശി ഇജാസ് ഇഖ്ബാൽ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും വെസ്റ്റ്ഹിൽ എഞ്ചിനിയറിംങ് കോളജ് വിദ്യാർത്ഥികളാണ്. മലപ്പുറം മഞ്ചേരി കാരാപറമ്പിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന അരീക്കോട് ചക്കിങ്ങൽ സ്വദേശി നിയാസ് ചോലക്കൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഗുരുവായൂരിൽ നിന്നും കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് കുറുക്കൻ പാറയിൽ അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ്, കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ടോറസ് ലോറിയിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു . അപകടത്തെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ടോറസ് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു

നൂറ് മേനി കിട്ടാഞ്ഞതെന്ത്?രണ്ടാഴ്ചയ്ക്കകം ഉത്തരം കിട്ടണം, അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യസ മന്ത്രി

തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തില്‍ വൻ കുറവു വന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

ഇത്തവണ ഏഴു സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നല്‍കണമെന്നാണ് മന്ത്രി നിർദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രീതി മെച്ചപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒരു വർഷം നീളുന്ന പദ്ധതിയാണ് സർക്കാർ തയാറാക്കിയിട്ടുള്ളതെന്നും അത് സംബന്ധിച്ച്‌ അടുത്ത ആഴ്ച അധ്യാപക സംഘടനകളുടെ യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസുകാർക്ക് നേരെ അക്രമം,

കോഴിക്കോട് . പൂളങ്കരയിൽ കാർമോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസുകാർക്ക് നേരെ നാട്ടുകാരുടെ അക്രമം.
പ്രതിയെ വാഹനത്തിൽ കയറ്റുന്നതിനിടെ നാട്ടുകാർ പൊലീസ് വാഹനത്തിന്‍റെ ചില്ല് തകർത്തു. സംഘർത്തിനിടെ പ്രതി രക്ഷപ്പെട്ടു.

പന്തീരങ്കാവ് പൂളങ്കരയിൽ വ്യാഴാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. എറണാകുളം ഞാറയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി ഷിഹാബ് സഹീറിനെ കസ്റ്റഡിയിലെടുക്കാനെത്തിയതായിരുന്നു അന്വേഷണ സംഘം. പ്രതിയെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ നാട്ടുകാർ തടഞ്ഞു. തുടർന്ന് നാട്ടുകാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിലേക്ക് നീങ്ങുകയും ചെയ്തു. പൊലീസ് വന്ന വാഹനത്തിന്റെ ചില്ല് തകർത്തു. ഒടുവിൽ പന്തീരങ്കാവ് പൊലീസ് എത്തി ലാത്തിച്ചാർജ് നടത്തിയാണ്
നാട്ടുകാരെ പിരിച്ചു വിട്ടത്. ബഹളത്തിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ, ബലംപ്രയോഗിച്ച് പ്രതിയെ മോചിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന 100ലേറെ പേർക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ്സെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കും, സംഘർഷമുണ്ടാക്കിയർവക്കും വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

നവകേരളം മിഷനുകൾസർക്കാർ പൊളിച്ചടുക്കി,ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം.നവകേരളം മിഷനുകൾ സർക്കാർ പൊളിച്ചടുക്കി. വിമർശനവുമായി ചെറിയാൻ ഫിലിപ്പ്. നവകേരളം കർമ്മ പദ്ധതിയുടെ മൂന്നുവർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ മിഷനുകളുടെ അവലോകന യോഗങ്ങൾ നടക്കാറില്ല. പുതിയ സർക്കാർ വന്നതിനു ശേഷം ലൈഫ് പദ്ധതി പ്രകാരം ഒരു വീടുപോലും പൂർത്തിയായിട്ടില്ല. കഴിഞ്ഞ സർക്കാർ അനുവദിച്ച കാൽ ലക്ഷത്തോളം വീടുകളുടെ നിർമ്മാണം പാതിവഴിയിൽ. ആർദ്രം മുഖേന ഒരു കുടുംബാരോഗ്യകേന്ദ്രം പോലും പുതുതായി തുടങ്ങിയിട്ടില്ല.

പഴയ കുടുബാരോഗ്യ കേന്ദ്രങ്ങളിൽ വേണ്ടത്ര ഡോക്ടർമാരോ നെഴ്സുമാരോ ഇല്ല. ഹരിത കേരളവും ശുചിത്വ കേരളവും തകർന്നതിനാൽ കേരളം വീണ്ടും മാലിന്യ കൂമ്പാരമായി. ഉറവിട മാലിന്യ സംസ്ക്കരണ പരിപാടി നഗരങ്ങളിൽ നാമ മാത്രം. വിദ്യാഭ്യാസ യജ്ഞ പ്രകാരം പ്രഖ്യാപിച്ച ഒരു സ്കൂളു പോലും മികവിന്റെ കേന്ദ്രമായില്ലെന്നും വിമർശനം
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ സംഖ്യ രണ്ടു വർഷത്തിനുള്ളിൽ ഗണ്യമായി കുറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം…

സഞ്ചാരികളുടെ തിരക്കില്‍ ശ്വാസംമുട്ടി മൂന്നാര്‍

ഇടുക്കി.കോവിഡിന് ശേഷം ഒരാഴ്ചയിലെ കണക്ക് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ ആളുകൾ മൂന്നാറിലേക്ക് എത്തിയത് ഇത്തവണയാണ്. വിനോദസഞ്ചാരികളുടെ വരവ് കൂടിയതോടെ മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പോലീസുകാർക്ക് പോലും നിയന്ത്രിക്കാൻ കഴിയാത്ത തിരക്ക്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. പതിവിന് വിപരീതമായി ഇത്തവണ സംസ്ഥാനത്തിനകത്തു നിന്നുള്ളവരുടെയും എണ്ണം കൂടിയിട്ടുണ്ട്.

കനത്ത ചൂടിന് ആശ്വാസം തേടിയാണ് പലരും മൂന്നാർ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയും മൂന്നാറിലെത്തിയവർക്ക് ഇരട്ടിമധുരമായി. മൂന്നാമത് ബോട്ടാണിക്കൽ ഗാർഡൻ ഫ്ലവർ ഷോയും തിരക്കിന് പ്രധാന കാരണമാണ്.

പാക്കിസ്ഥാനെ ബഹുമാനിക്കണം, വിവാദപ്രസ്താവനയുമായി മണി ശങ്കർ അയ്യർ

ന്യൂഡെല്‍ഹി. വിവാദപ്രസ്താവനയുമായി മണി ശങ്കർ അയ്യർ. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെങ്കിൽ അവർ ആണവായുധം പ്രയോഗിക്കുമെന്ന് മണിശങ്കർ അയ്യർ.അയൽ രാജ്യത്തെ ബഹുമാനിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും. മണിശങ്കർ അയ്യരുടെ പാക്ക് പ്രസ്താവനയ്ക്കെതിരെ ബിജെപി

പാക്കിസ്ഥാന്റെയും ഭീകരരുടെയും ഭാഷയിലാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നത്: ബിജെപി

കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

തൃശ്ശൂരിര്‍. തൃശ്ശൂരിൽ കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ബസ്സാണ് അപകടത്തിൽപ്പെട്ടത്. കുറുക്കൻപാറ സെൻററിൽ ആയിരുന്നു അപകടം

വാഹനത്തിൽ ഏറെനേരം കുടുങ്ങിക്കിടന്ന ഡ്രൈവറെ ടോറസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ചവറ ബിജെഎം സർക്കാർ കോളേജിന് റാങ്കുകളുടെ തിളക്കം

ഒന്നാം റാങ്ക് നേടിയ മില്‍ഡ മത്തായി,രണ്ടാം റാങ്ക് നേടിയ ആര്യാ കൃഷ്ണന്‍,മൂന്നാം റാങ്ക് നേടിയ മഞ്ജിമ മോഹന്‍

ചവറ. കേരള സർവകലാശാല നടത്തിയ ന്യൂ ജനറേഷൻ എം എസ് സി സൂവോളജി കോഴ്സിന്റെ രണ്ടാം ബാച്ച് ഫലം പുറത്തു വന്നപ്പോൾ ആദ്യ മൂന്നു റാങ്കുകളും ചവറ ബിജെഎം സർക്കാർ കോളേജ് നേടി. മിൽഡ മത്തായി 1709 മാർക്കൊടു കൂടി യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് നേടി. ആര്യ കൃഷ്ണൻ  1707 മാർക്കോട് കൂടി രണ്ടാം റാങ്കും മഞ്ചിത മോഹനൻ 1701മാർക്ക്‌ മായി മൂന്നാം റാങ്കും നേടി. ആദ്യ 10 റാങ്കുകളിൽ ആറും ചവറ ബി ജെ എം സർക്കാർ കോളേജ് നു ലഭിച്ചു.

2020 മാർച്ചിലാണ് ചവറ BJM ഗവൺമെൻ്റ് കോളേജിൽ MSc സുവോളജി കോഴ്സ് അനുവദിച്ചത്. രണ്ടാം ബാച്ച് വിദ്യാർത്ഥികളാണ് ഈ തിളങ്ങുന്ന വിജയം നേടിയത്. ഈ ബാച്ചിലെ എല്ലാ വിദ്യാർത്ഥികളും ഉയർന്ന മാർക്ക് നേടിയിട്ടുണ്ട്.കോളേജിലെ ചിട്ടയായ അദ്ധ്യയനം , അദ്ധ്യാപകരുടെ കൂട്ടായ ശ്രമം , ഭൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ പി.റ്റി .ഏ നടത്തിയ നിസ്തുലമായ സേവനങ്ങൾ ഇവയെല്ലാം  വിജയം കൈവരിക്കാൻ സഹായിച്ചു.
റാങ്ക് നേടിയ വിദ്യർത്ഥികളെയും അവരെ ഈ ചരിത്ര നേട്ടത്തിലേക്കു കൈപിടിച്ചുയർത്തിയ അധ്യാപകരെയും ശ്രി. സുജിത് വിജയൻ പിള്ള MLA അഭിനന്ദിച്ചു.