തിരുവനന്തപുരം. തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് 13 പേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകിട്ട് 4.30യോടെയാണ് സംഭവം. ബാലരാമപുരം പഞ്ചായത്തിലെ മണലിയില്‍ വാര്‍ഡിലെ പുല്ലൈകോണം തോട് വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍ ആക്രമണം.തോട്ടിനുള്ളിലെ കുറ്റിക്കാടു വൃത്തിയാക്കുന്നതിനിടെയാണ് കടന്നല്‍കൂട് ഇളകി തൊഴിലാളികളെ ആക്രമിച്ചത്.
വാസന്തി,ഗീത എന്നിവരെയാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് 13 പേര്‍ക്ക് പരിക്ക്
യുജിസി-നെറ്റ് പരീക്ഷാ പേപ്പർ ആറ് ലക്ഷം രൂപയ്ക്ക് വിൽപന നടത്തി, സിബിഐ
ന്യൂഡെല്‍ഹി. യുജിസി-നെറ്റ് പരീക്ഷാ പേപ്പർ ആറ് ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയതായി സിബിഐ.വിൽപന നടന്നത് ഡാർക്ക് വെബിലും ടെലഗ്രാമിലും.ചില കോച്ചിംഗ് സെന്ററുകൾ സിബിഐ നിരീക്ഷണത്തിൽ.ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ളത് വൻ റാക്കറ്റെന്നും സിബിഐ.നെറ്റ് പുനപരീക്ഷ തീയതി ഉടൻ പ്രഖ്യാപിക്കും
നാഷണൽ സൈബർ ക്രൈം ത്രെഡ് അനലിറ്റിക്സ് യൂണിറ്റ് യുജിസി നെറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷാ റദ്ദാക്കിയത്. ക്രമക്കേട് അന്വേഷിക്കാൻ വിഷയം സിബിഐ കൈമാറി. ഇന്നലെ എഫ്ഐആർ രജിസ്റ്റർ ചെയ്ത സിബിഐയുടെ പ്രാഥമിക അന്വേഷണ ഘട്ടത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.നെറ്റ് പരീക്ഷയ്ക്ക് 48 മണിക്കൂർ മുമ്പ് ചോദ്യപേപ്പർ ചോർന്നു.ചോദ്യപേപ്പർ ആവശ്യക്കാർക്ക് 6 ലക്ഷം രൂപയ്ക്കാണ് വിറ്റതെന്നുമാണ് സിബിഐ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.ഡാർക്ക് വെബ്ലൂടെയും എൻക്രിപ്റ്റ് ചെയ്ത സമൂഹമാധ്യമങ്ങൾ വഴിയുമാണ് ചോദ്യപേപ്പർ ചേർത്തി നൽകിയത്.
ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലുള്ള ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല. പിന്നിൽ പ്രവർത്തിച്ച വൻ റാക്കറ്റിനെതിരെയുള്ള സിബിഐ അന്വേഷണം പല സംസ്ഥാനങ്ങളും ചില കോച്ചിംഗ് സെന്ററുകളും കേന്ദ്രീകരിച്ച് പുരോഗമിക്കുകയാണ്. ചോദ്യപേപ്പറിനായി വൻ തുക കൈമാറിയത് ഏതു മാർഗം വഴിയാണെന്നതും സിബിഐ പരിശോധിച്ചുവരുന്നു.നീറ്റ്പരീക്ഷയിൽ ചോദ്യപേപ്പർ ചോർത്തയുള്ള പരാതിയിൽ ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ അന്വേഷണത്തിലും ചില മാഫിയകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രക്ഷിതാക്കൾ വൻ തുക ഇവർക്ക് നൽകിയതായും വിദ്യാർത്ഥികൾ മൊഴി നൽകിയ പശ്ചാത്തലം ഉണ്ട്
ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനത്തിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍
കൊട്ടാരക്കര: കൊല്ലം ജില്ലാ റൂറല്‍ പോലീസ് കേന്ദ്രത്തിന് അന്താരാഷ്ട്ര സേവന നിലവാരമായ ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍. പൊതു ജനങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സേവനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. ഫലപ്രദമായ രീതിയില്‍ കുറ്റകൃത്യം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും കുറ്റാന്വേഷണം നടത്തി ക്രമസമാധാന പാലനത്തിലൂടെ സമാധാനം ഉറപ്പു വരുത്തലാണ് ഇതില്‍ ഏറ്റവും പ്രധാനം. നാളെ രാവിലെ 10.30ന് കൊട്ടാരക്കരയില്‍ റൂറല്‍ പോലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ ഐഎസ്ഒ ഡയറക്ടര്‍ എന്‍. ശ്രീകുമാറില്‍ നിന്നും റൂറല്‍ പോലീസ് മേധാവി സാബു മാത്യു.കെ.എം. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ സ്വീകരിക്കും. ചടങ്ങില്‍ റൂറല്‍ ജില്ലാ അഡീഷല്‍ എസ്പി, വിവിധ ഡിവൈഎസ്പിമാര്‍, എസ്എച്ച്ഒ, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ഇൻസ്റ്റഗ്രാം റീലിനായി അപകടകരമായ സ്റ്റണ്ട് നടത്തി, യുവതിക്കും സുഹൃത്തിനും സംഭവിച്ചത്
പൂനെ. ഇൻസ്റ്റഗ്രാം റീലിനായി അപകടകരമായ സ്റ്റണ്ട് നടത്തിയ യുവതിയും സുഹൃത്തും ചെന്നെത്തിയത് കേസിലും നിയമ നടപടിയിലും . പുനയിലെ പഴയ ഒരു ക്ഷേത്രത്തിൻറെ ഭാഗമായ കെട്ടിടത്തിൽ അപകടകരമായി തൂങ്ങിക്കിടന്നായിരുന്നു റീൽ . സുഹൃത്ത് മിഹിർ ഗാന്ധിയുടെ കയ്യിൽ പിടിച്ച് മീനാക്ഷി സുലുങ്കെ എന്ന യുവതിയാണ് തൂങ്ങിക്കിടന്നത്. മൂന്നുപേർ വീഡിയോ ചിത്രീകരിക്കാനും ഒപ്പം ഉണ്ടായിരുന്നു. മീനാക്ഷിയും മിഹിറും പോലീസ് വിളിപ്പിച്ചത് പ്രകാരം സ്റ്റേഷനിൽ എത്തുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . ആറുമാസം വരെ തടവു കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.വീഡിയോ ചിത്രീകരിച്ചവർ ഒളിവിലാണ് .
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസവും അതിശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് 10 ജില്ലകളിലും നാളെ 12 ജില്ലകളിലും ഞായറാഴ്ച 14 ജില്ലകളിലും മഴമുന്നറിയിപ്പ്.
മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴക്കനക്കാൻ സാധ്യത.കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് മലപ്പുറം വയനാട് ജില്ലകളിൽ യല്ലോ മുന്നറിയിപ്പ് നൽകി.നാളെയും മറ്റന്നാളും 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്.മലയോരം മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം.കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ വ്യക്തമാക്കി. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത പാലിക്കണം
വഴുതാനത്ത് ബാലചന്ദ്രന്‍ ട്രാക്കോ കേബിള്‍സ് ചെയര്‍മാനായി നിയമിതനായി
കേരള സര്‍ക്കാര്‍ സ്ഥാപനമായ ട്രാക്കോ കേബിള്‍സ് ചെയര്‍മാനായി നിയമിതനായ വഴുതാനത്ത് ബാലചന്ദ്രന്‍. കേരളാകോണ്‍ഗ്രസ് എം കൊല്ലം ജില്ലാ പ്രസിഡന്റ് ആണ്. ശാസ്താംകോട്ട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. എന്‍എസ്എസ് കുന്നത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, വൈസ് മെന്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഐഎഎൽ നേതാവ് അഡ്വ:പി സുരൻ അന്തരിച്ചു
കരുനാഗപ്പള്ളി:- സിപിഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗവും, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്‌സ് (ഐഎഎൽ) സംസ്ഥാന കമ്മിറ്റി അംഗവുമായ അഡ്വ:പി സുരൻ (57) അന്തരിച്ചു. തൊടിയൂർ മുഴങ്ങോടി ചൂളൂർ വീട്ടിൽ പരേതരായ പ്രഭാകരൻ്റെയും സരസ്വതി അമ്മയുടെയും മകനാണ്. ഐഎഎൽ മുൻ കൊല്ലം ജില്ലാ പ്രസിഡന്റ്, എഐവൈഎഫ് മുൻ മണ്ഡലം പ്രസിഡന്റ്, സിപിഐ കല്ലേലിഭാഗം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി, കേരള ഫീഡ്സ് യൂണിയൻ (എഐറ്റിയുസി) പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എഐഎസ്എഫ് ലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്ന് വന്നത്. അസുഖബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. കരുനാഗപ്പള്ളി എസ് എൻ സ്കൂൾ അധ്യാപിക ലതയാണ് ഭാര്യ. അർജുൻ, ആര്യ എന്നിവരാണ് മക്കൾ. സംസ്ക്കാരം ശനി രാവിലെ 11:30 ന് വീട്ടുവളപ്പിൽ നടക്കും.
ഇത് ചരിത്രനേട്ടം, ഡി ബികോളജിലേക്ക് തിരുവനന്തപുരത്തുനിന്നും ബസ് സര്‍വീസ്
ശാസ്താംകോട്ട . കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജ് ജീവനക്കാ രുടെ അഭ്യർത്ഥന മാനിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ അനുവദിച്ച നെയ്യാറ്റിൻകര നിന്നും കൊട്ടാരക്കര വഴി ശാസ്‌താംകോട്ട കെ എസ് എം ഡി ബി കോളേജിലേക്കുള്ള കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിന് വെള്ളിയാഴ്‌ച കോളേജ് കവാടത്തിൽ കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി.
പഞ്ചായത്ത്’ പ്രസിഡൻ്റ് ആർ.ഗീതയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചാ യത്ത് പ്രസിഡൻ്റ് ഡോ.പി കെ ഗോപൻ ഫ്ളാഗ് ഓഫ് നിർവഹിച്ചു. ഗ്രാമിണ മേഖലയിലുള്ള ഈ റൂട്ടിൽ കൂടുതൽ സർവിസുകൾ ആരംഭിക്കുവാൻ ശ്രമിക്കുമെന്ന് ഡോ.പി കെ ഗോപൻ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.(ഡോ.) പ്രകാശ്, കെ. സി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ സുന്ദരേശൻ, ബ്ളോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗം രജനി, സെനറ്റ് അംഗം അഡ്വ.ഗോപു കൃഷ്‌ണൻ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡൻറ് രാമാനുജൻ തമ്പി. പി.ടി എ വൈസ് പ്രസിഡൻറ് വൈ. ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. ഓഫീസ് സൂപ്രണ്ട് ആർ.ശ്രീജ നന്ദി രേഖപ്പെടുത്തി.
ബസ് സമയക്രമം
- നെയ്യാറ്റിൻകര (6.15 a.m.), തമ്പാനൂർ (6.45 a.m.), കൊട്ടാരക്കര (8.30 am.), പുത്തൂർ – ഭരണിക്കാവ്, ശാസ്താംകോട്ട കെ.എസ്.എം. ഡി.ബി. കോളേജ് (9.15 a.m.)
- ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജ് (9.30 a.m.), ചവറ-കൊല്ലം-ആറ്റിങ്ങൽ – തമ്പാനൂർ (12.30 p..m.)
- തമ്പാനൂർ (1.30 p..m.), കൊട്ടാരക്കര – പുത്തൂർ – ഭരണിക്കാവ്-
ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജ് (4.05 pm.)
- ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി. കോളേജ് (4.15 p..m.), ഭരണിക്കാവ്- പുത്തൂർ- കൊട്ടാരക്കര – തമ്പാനൂർ (7.00 pm.), നെയ്യാറ്റിൻകര (7.30 pm.)
ബ്രൂസെല്ലോസിസ് രോഗ പ്രതിരോധ കുത്തിവയ്പ്പ് കുന്നത്തൂർ പഞ്ചായത്തുതല ഉദ്ഘാടനം
കുന്നത്തൂർ. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തപ്പെടുന്ന ബ്രൂസെല്ലോസിസ് രോഗ പ്രതിരോധ കുത്തിവയ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കുന്നത്തൂർ മൃഗാശുപത്രിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി.കെ നിർവ്വഹിച്ചു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ രാധാകൃഷ്ണൻ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ,സീനിയർ വെറ്ററിനറി സർജൻ എന്നിവർ പങ്കെടുത്തു.4 – 8 മാസം പ്രായമായ പെൺകിടാവുകളെയും എരുമക്കുട്ടികളെയുമാണ് തീവ്രയജഞ വാക്സിനേഷന് വിധേയമാക്കേണ്ടത്.പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ക്യാമ്പ് 24ന് സമാപിക്കും.
വികാസ് ലൈബ്രറി യോഗ ദിനം ആചരിച്ചു
ചവറ. വികാസ് ലൈബ്രറിയുടെയും ചവറ ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പത്താമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. വികാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വികാസ് ലൈബ്രറി പ്രസിഡന്റ് ആർ ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനി ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗാ മാസ്റ്റർ ട്രെയിനിങ് ആർ ദിവ്യ പുതിയ കാലത്തിൽ യോഗ പരിശീലനം എന്ന വിഷയത്തിൽ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി വി ബാബു രാജേന്ദ്രൻ പിള്ള സ്വാഗതവും ഷൈല നന്ദിയും രേഖപ്പെടുത്തി. തുടർന്ന് യോഗ പരിശീലനം നടത്തി വരുന്നവരുടെ യോഗ പ്രദർശനം നടന്നു.





































