പാലക്കാട് .ഒരു കാലത്ത് തിരുവനന്തപുരം സീറ്റ് വിറ്റെന്ന് ആക്ഷേപം കേട്ട സിപിഐ വീട്ടും സീറ്റ് വില്‍പന വിവാദത്തില്‍. സിപിഐ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍,വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി സീറ്റ് പേയ്‌മെന്റ് സീറ്റ് ആക്കി മാറ്റിയെന്നാണ് ആരോപണം,പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പുറത്താക്കപ്പെട്ടവരുടെ ആരോപണം
6 കോടി സിപിഐ ആവശ്യപ്പെട്ടുവെങ്കിലും 3 കോടിക്ക് സീറ്റ് കച്ചവടമാക്കിയെന്നാണ് മുന്‍നേതാക്കളുടെ ആരോപണം,മുഹമ്മദ് മുഹ്‌സിനുമായി സിപിഐ ജില്ലാ നേതൃത്വം ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ജില്ലാ നേതൃത്വതമാണ് പട്ടാമ്പിയിലേക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇടപെടല്‍ നടത്തുന്നത്,ഈ സാഹചര്യത്തിലാണ് സീറ്റ് വില്‍പ്പനയെന്നും മുന്‍ നേതാക്കള്‍ പറയുന്നു
സി.പി.ഐ വാടാനാംകുര്‍ശ്ശി ബ്രാഞ്ച് കമ്മിറ്റി അംഗമായ കോടിയില്‍ രാമകൃഷ്ന്‍,സി.പി.ഐ ചെമ്പ്ര ബ്രാഞ്ച് കമ്മിറ്റി അംഗം പി.കെ സുഭാഷ്, മണ്ണാര്‍ക്കാട് മുന്‍ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ എന്നിവരാണ് വര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട നേതാക്കളാണ് ആരോപണങ്ങളുന്നയിച്ചവര്‍ എന്നാണ്സിപിഐ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം
തിരുവനന്തപുരം.വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വെള്ളറട, അമ്പലം സ്വദേശിയായ അരുളാനന്ദകുമാർ ,ഷൈനി ദമ്പതികളുടെ മകൻ അബി എന്ന് വിളിക്കുന്ന അഖിലേഷ് കുമാ (13)റിനെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വെള്ളറട പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചിരുന്നു
കൊച്ചി . എറണാകുളത്ത് കെജെ ഷൈനെ സ്ഥാനർത്തിയാക്കിയത് വലിയ പാളിച്ചയെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ. ഇത്തരം സ്ഥാനാർഥികളെ ഇനിയും നിർത്തിയാൽ എറണാകുളത്ത് പാർട്ടിക്ക് മുന്നേറ്റം ഉണ്ടാകില്ല. ജില്ലയിലെ കനത്ത തോൽവി വലിയ നാണക്കേട്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമർശനം. ഇന്നും നാളെയുമായി സിപിഎം ജില്ലാ കമ്മിറ്റി യോഗം നടക്കും
സംസ്ഥാന നേതൃത്വം എറണാകുളത്ത് പരിഗണിച്ചത് ചിന്ത ജെറോമിന്റെ പേര്.എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയത് യേശുദാസ് പറപ്പള്ളിയുടെ പേരായിരുന്നു. ജില്ലയിലെ മന്ത്രി ഉൾപ്പടെ രണ്ട് സംസ്ഥാന നേതാക്കളാണ് കെ ജെ ഷൈന്റെ പേര് നിർദേശിച്ചത്
നേതാക്കളുടെ താല്പര്യപ്രകാരമുള്ള സ്ഥാനാർത്ഥി നിർണയം തിരിച്ചടി ഉണ്ടാക്കിയെന്നും സെക്രട്ടറിയേറ്റ് അംഗങ്ങൾ വിമർശനമുയർത്തി
ചങ്ങനാശേരി . എൻഎസ്എസിന്റെ ഈ വർഷത്തെ ബജറ്റ് സമ്മേളനം ആരംഭിച്ചു. 2024-25 സാമ്പത്തിക വർഷത്തെ ബജറ്റും, 2023-24 വർഷത്തെ ഭരണറിപ്പോർട്ടും പാസാക്കുന്നതിനുള്ള ബജറ്റ് സമ്മേളനം നടക്കുന്നത്. മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തുള്ള പ്രതിനിധി സഭാമന്ദിരത്തിലാണ് ബജറ്റ് സമ്മേളനം. എൻഎസ്എസ് പ്രസിഡൻ്റ് ഡോ. എം. ശശികുമാർ അധ്യക്ഷനാകും. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ ബജറ്റ് അവതരിപ്പിക്കും
?ടി പി ചന്ദ്രശേഖരൻ വധകേസിലെ 3 പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം.നിയമപരമായി നേരിടുമെന്ന് കെ.കെ.രമ എം എൽ എ
? അടൂർ ഏനാത്ത് സ്കൂൾ വിദ്യാർത്ഥിനിയെ കെ എസ് ആർ റ്റി സി ബസ്സിൽ ശല്യം ചെയ്ത അടൂർ മുണ്ടപ്പളളി സ്വദേശി രാധാകൃഷ്ണപിള്ളയുടെ മൂക്ക് ഇടിച്ച് തകർത്ത് പെൺകുട്ടിയുടെ അമ്മ. പ്രതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു.
? കളളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ 55 മരണം. 27 പേർ ഗുരുതരാവസ്ഥയിൽ.
? കേരളീയം ?
? സംസ്ഥാനത്ത് ഇന്ന് മുതല്‍ വരും ദിവസങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് മുന്നറിയിപ്പും കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ചുവപ്പു മുന്നറിയിപ്പും നല്‍കി.
? പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
? ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ഒരു കുര്‍ബ്ബാന എങ്കിലും ഏകീകൃത കുര്‍ബ്ബാന അര്‍പ്പിക്കണമെന്ന സിറോ മലബാര്‍ സഭാ സിനഡിന്റെ സമവായ നിര്‍ദ്ദേശവും തള്ളി അല്‍മായ മുന്നേറ്റ സമിതി. ഇളവുകളോടെ ഏകീകൃത കുര്‍ബാനയെന്ന നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്നും ജൂലൈ മൂന്നിന് ശേഷം സഭയില്‍ നിന്ന് വേര്‍പെട്ട് മുന്നോട്ട് പോകുമെന്നും അല്‍മായ സമിതി വ്യക്തമാക്കി.
? പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എത്തുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങുന്ന വേളയില്‍ മമത വയനാട്ടിലെത്തുമെന്നാണ് സൂചന.
? സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍, എം മുകേഷിനും ഇപി ജയരാജനും രൂക്ഷ വിമര്‍ശനം. കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ എം.മുകേഷിന്റെ പ്രവര്‍ത്തനം മോശമായിരുന്നുവെന്നും പാര്‍ട്ടി തീരുമാനിച്ചതുപോലെ പ്രവര്‍ത്തനം മുന്നോട്ട് പോയില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍.
? മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ മലപ്പുറത്തും കോഴിക്കോട്ടും കെഎസ്യുവിന്റെയും എംഎസ്എഫിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിനു മുന്നിലേക്ക് നടന്ന കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
?? ദേശീയം ??
? യു .ജി.സി. നെറ്റ് റദ്ദാക്കിയതിന് പിന്നാലെ സി.എസ്.ഐ.ആര്‍-യുജിസി – നെറ്റ് പരീക്ഷ മാറ്റിവെക്കുന്നതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ജൂണ്‍ 25 മുതല്‍ 27 വരെ നടക്കാനിരിക്കുന്ന പരീക്ഷയാണ് മാറ്റിവെച്ചത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക്‌സ് പ്രശ്‌നങ്ങളും മൂലമാണ് പരീക്ഷ മാറ്റിവെക്കുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.
? നീറ്റ് നെറ്റ്പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സീതാറാം യെച്ചൂരി. സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നവര്‍ രാജിവെക്കാനുള്ള രാഷ്ട്രീയ മര്യാദ കാണിക്കണമെന്നും, നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
? മദ്യനയക്കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജയില്‍ മോചനം വൈകും. ജാമ്യം നല്‍കിയത് സ്റ്റേ ചെയ്ത ദില്ലി ഹൈക്കോടതി ഇഡി ഹര്‍ജിയില്‍ വിധി പറയാന്‍ രണ്ട് മൂന്ന് ദിവസം സമയം വേണമെന്ന് വ്യക്തമാക്കി. കേസ് ഈ മാസം 25 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവച്ചു.
? തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരന്തത്തിനിടയാക്കിയ വ്യാജ മദ്യത്തില്‍ ഉപയോഗിച്ച മെഥനോള്‍ വന്നത് ആന്ധ്രാപ്രദേശിലെ ചില മരുന്ന് കമ്പനികളില്‍ നിന്നാണെന്ന് സിബിസിഐഡിയുടെ കണ്ടെത്തല്‍. ദുരന്തത്തില്‍ രാഷ്ട്രീയ പ്രതിരോധത്തിലായതോടെ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവടക്കം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.
? തമിഴ്നാട് കള്ളക്കുറിച്ചിയിലെ വിഷമദ്യ ദുരന്തത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍ വ്യക്തമാക്കി. പ്ലക്കാര്‍ഡുകളുമായി നിയമസഭയിലെത്തി നടുത്തളത്തില്‍ പ്രതിഷേധിച്ച അണ്ണാ ഡിഎംകെ അംഗങ്ങളെ സ്പീക്കര്‍ പുറത്താക്കിയെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ അറിയിച്ചതോടെ തിരിച്ച് വിളിച്ചു.
? തമിഴകവെട്രി കഴകം അധ്യക്ഷനും സൂപ്പര്‍ താരവുമായ വിജയ് തന്റെ അമ്പതാം പിറന്നാളാഘോഷങ്ങള്‍ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആരാധകരോട് വിജയ് പറഞ്ഞു. വ്യാജമദ്യമൊഴുക്ക് തടയാന്‍ കര്‍ശന നിയമം വേണമെന്ന് സൂപ്പര്‍ താരം സൂര്യയും വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
? ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതുവില്‍ വിള്ളല്‍. നവി മുംബൈയിലെ ഉല്‍വെയിലേക്കുള്ള റോഡിലാണ് വിള്ളലുകള്‍ കണ്ടെത്തിയത്. അഞ്ച് മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടല്‍ സേതു ഉദ്ഘാടനം ചെയ്തത്.
? പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അധീര്‍ രഞ്ജന്‍ ചൗധരി രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന പിസിസി യോഗത്തിന് ശേഷമാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്.
? ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകേയുള്ള, ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ഇതിനായുള്ള ട്രയല്‍ റണ്ണും കഴിഞ്ഞ ദിവസം റെയില്‍വേ പൂര്‍ത്തിയാക്കി. ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ചെനാബ് റെയില്‍വേ പാലത്തിനെ വിശേഷിപ്പിക്കുന്നത്.
? ടി20 ക്രിക്കറ്റ് ലോകകപ്പില്‍ തോല്‍വിയറിയാതെ ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. സൂപ്പര്‍ എട്ട് മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴു റണ്‍സ് ജയം. ക്വിന്റണ്‍ ഡി കോക്കിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. സൂപ്പര്‍ എട്ടില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
? യൂറോ കപ്പിലെ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സ്ലൊവാക്യയെ തകര്‍ത്ത് യുക്രെയിന്‍. ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷം രണ്ടാംപകുതിയില്‍ രണ്ട് ഗോളടിച്ചാണ് യുക്രൈന്‍ സ്ലൊവാക്യയെ തകര്‍ത്തത്.
? മറ്റൊരു മത്സരത്തില്‍ പോളണ്ടിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്ത് ഓസ്ട്രിയ. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലപാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളടിച്ചാണ് ഓസ്ട്രിയയുടെ ആധിപത്യം പ്രകടമാക്കിയത്.
? കരുത്തരായ ഫ്രാന്‍സും നെതര്‍ലണ്ട്സും ഏറ്റുമുട്ടിയ മത്സരം ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്. ഇരു ടീമുകളും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ മത്സരത്തില്‍ സാവി സിമോണ്‍സ് നേടിയ ഗോള്‍ വാര്‍ റൂം നിഷേധിച്ചത് നെതര്‍ലന്‍ഡ്‌സിനും തിരിച്ചടിയായി.
കൊല്ലം: മുകേഷ് പറ്റിയ സ്ഥാനാര്‍ഥി ആയിരുന്നില്ല, ഇപി ജയരാജന്‍റെ പ്രസ്താവനകള്‍ വോട്ടര്‍മാരെ തിരിച്ചു, സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിലാണ് മുകേഷിനും ഇ.പി.ജയരാജനും രൂക്ഷ വിമർനമുണ്ടായത്. സ്ഥാനാർഥി എന്നനിലയിൽ എം.മുകേഷിന്റെ പ്രവർത്തനവും സമീപനവും മോശമായിരുന്നു. പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ടുപോയില്ലെന്നും വിമർശമുണ്ടായി.നടനില്‍ നിന്നും ജനകീയ നേതാവായി മുകേഷ് മാറിയിട്ടില്ല,ഇതറിഞ്ഞിട്ടാണ് പ്രേമചന്ദ്രനെതിരെ മുകേഷിനെത്തന്നെ നിശ്ചയിച്ചത്.
മുകേഷ് നിസ്സഹകരിച്ചതിനാൽ പാർട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കേണ്ടി വന്നു. പ്രേമചന്ദ്രന് എതിരെ കണ്ണൂര്‍മോഡലില്‍ നടന്ന ആക്രമണം ദോഷമാണ് ചെയ്തത്. പ്രേമചന്ദ്രനെതിരെ വ്യക്തിപരമായ പ്രചാരണം ദോഷംചെയ്തെന്നും ഒഴിവാക്കണമായിരുന്നെന്നും അഭിപ്രായമുയർന്നു.
എൽ.ഡി.എഫ്. കൺവീനർ ഇ.പി.ജയരാജനെതിരേ രൂക്ഷ വിമർശനമാണുണ്ടായത്.വോട്ടെടുപ്പ് ദിവസം രാവിലെ, താൻ ബി.ജെ.പി.നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന ഇ.പി.ജയരാജന്റെ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കൾ പറഞ്ഞു. എൽ.ഡി.എഫ്.കൺവീനറെ നിയന്ത്രിക്കണമെന്നും അവർ പറഞ്ഞു. ബി.ജെ.പി.ക്ക് മികച്ച സ്ഥാനാർഥികളാണെന്നും ചിലയിടങ്ങളിൽ ബി.ജെ.പി.യും ഇടതുമുന്നണിയും തമ്മിലാണ് മത്സരമെന്നും ജയരാജൻ പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രി പലതവണ കൊല്ലത്തുവന്നിട്ടും ന്യൂനപക്ഷ വോട്ടുകൾ ലഭിച്ചില്ല. മുന്നണിയെന്നനിലയിൽ മണ്ഡലത്തിൽ ഐക്യപ്പെടൽ ഉണ്ടായില്ലെന്നും സ്വന്തം മണ്ഡലങ്ങളിൽപ്പോലും സി.പി.ഐ. പ്രവർത്തിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. ക്ഷേമപെൻഷൻ മുടങ്ങിയതും മാവേലിസ്റ്റോറിൽ നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതിരുന്നതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കിയതായി വിലയിരുത്തലുണ്ടായി.
പത്തനംതിട്ട. മുഖ്യമന്ത്രിയുടെ പെരുമാറ്റം ജന വിരോധത്തിന് കാരണമായെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വിമർശിച്ചു . സിപിഎം സംസ്ഥാന കമ്മിറ്റിക്ക് പുറമേ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം .-ഭരണവിരുദ്ധ വികാരം മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നും യോഗത്തിൽ കുറ്റപ്പെടുത്തൽ ഉണ്ട് .
ഇനി പ്രതികരിച്ചില്ലെങ്കില്‍ നിലനില്‍പ്പില്ലെന്ന പൊതുധാരണ മൂലം അടിമുടി മാറണമെന്ന സംസ്ഥാന കമ്മിറ്റി വിമർശനത്തിന് പിന്നാലെ പതിവിന് വിരുദ്ധമായി മറയില്ലാതെ തുറന്നടിക്കുകയാണ് സിപിഎമ്മിലെ കീഴ് ഘടകങ്ങളും .മുഖ്യമന്ത്രിയുടെ പെരുമാറ്റം തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമായി എന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ കുറ്റപ്പെടുത്തലുണ്ട് .മാസപ്പടി വിവാദം ചൂണ്ടിക്കാട്ടി നേതാക്കളുടെ മക്കൾകച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കി എന്നും അംഗങ്ങൾ വിമർശിച്ചു .പെൻഷൻ കുടിശ്ശിക വലിയൊരു വിഭാഗത്തെ എതിരാക്കി മാറ്റി .നവ കേരള സദസ്സിൽ നടന്ന പണപ്പിരിവിൽ വ്യക്തതയില്ലാത്തത് ക്ഷീണമായി മാറി ഇങ്ങനെ പോകുന്നു വിമർശനങ്ങൾ .വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ പൂർണ പരാജയമാണെന്നും ജനങ്ങളോട് ഇടപെടുന്നതിൽ മന്ത്രിമാർക്ക് വീഴ്ചയുണ്ടെന്നും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തുറന്നടിച്ചു ഡോക്ടർ ടി എം തോമസ് ഐസക്,.മന്ത്രി വി എൻ വാസവൻ എന്നിവരാണ് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനായി മേൽഘടകത്തിൽ നിന്ന് എത്തിയിരുന്നത്.അടുത്തദിവസം ചേരുന്ന ജില്ലാ കമ്മറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് എത്തിയേക്കും .
ന്യൂ ഡെല്‍ഹി.നീറ്റ്, യുജിസി നെറ്റ് പരീക്ഷാ ക്രമക്കേടിന് പിന്നാലെ പൊതുപരീക്ഷ നിയമം 2024കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു.രാജ്യത്തുടനീളം നടക്കുന്ന പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേട് തടയാനാണ് കേന്ദ്ര നീക്കം. പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് മൂന്നു മുതൽ അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും നിയമപ്രകാരം ശിക്ഷയായി നൽകും. പരീക്ഷ അധികാരികളോ സ്ഥാപനമോ വ്യക്തികൾ സംഘടിതമായോ കുറ്റകൃത്യം ചെയ്താൽ അഞ്ചു മുതൽ 10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ആയിരിക്കും ശിക്ഷ. ഈ വർഷം ഫെബ്രുവരിയിൽ ആണ് നിയമം പാസാക്കിയത്. യു പി എസ് സി,ബാങ്കിംഗ് റെയിൽവേ റിക്രൂട്ട്മെന്റ് പരീക്ഷകൾ,NTA നടത്തുന്ന എല്ലാ പരീക്ഷകളും ഈ നിയമത്തിന്റെ കീഴിൽ വരും.അതിനിടയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണത്തിൽ പിടിച്ചെടുത്ത തെളിവുകളുമായി ഡൽഹിയിൽ എത്തി. കേസിൽ വിശദമായ റിപ്പോർട്ട് ഇന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയേക്കും
മലപ്പുറം. വളാഞ്ചേരിയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. പരാതിയിൽ കസ്റ്റഡിയിൽ എടുക്കപെട്ടവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. വളാഞ്ചേരി പീടിക പടി സ്വദേശികളായ സുനിൽ ശശി ,പ്രകാശൻ എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.ഇന്നലെ കസ്റ്റഡിയിൽ എടുത്ത ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.ഇക്കഴിഞ്ഞ പതിനാറിന് വളാഞ്ചേരിയിൽ ബന്ധു വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
കൊല്ലം. കടക്കൽ കാട്ടാംപ്പള്ളിയിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്കു ശ്രമിച്ച 43കാരൻ മരിച്ചു. കാട്ടാമ്പള്ളി എം.ജി നഗർ റോഡു വിള പുത്തൻവീട്ടിൽ പ്രകാശ് ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചു ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശമെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെനാളായി ഭാര്യയുമായി പിണങ്ങി മാതാവിനോപ്പം താമസിച്ചു വരുകയായിരുന്നു മരിച്ച പ്രകാശ്. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.