കൊല്ലം: കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന്റെ പേരില്‍ അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. തോട്ടുങ്ങല്‍ സ്വദേശി കുല്‍സം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകന്‍ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്.
സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീന്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു. കട്ടിലില്‍നിന്ന് വലിച്ചിഴച്ച് അമ്മയെ കിണറ്റിന്‍ കരയില്‍ കൊണ്ടുചെന്ന് വെള്ളം കോരി നല്‍കാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാന്‍ താമസിച്ചു എന്നു പറഞ്ഞായിരുന്നു ആക്രമണം.
ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്താണ് ഇയാളെ കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
കൊല്ലത്ത് കൈകഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍
കണ്ണൂരില്‍ നിന്ന് വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കിണറ്റിന്റവിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പോലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു സ്റ്റീല്‍ ബോംബുകള്‍. ഇവ നിര്‍വീര്യമാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്
നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കൈയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു.
കുട്ടിക്ക് പുറമേ സ്റ്റേജില്‍ നിന്ന ഒരാള്‍ക്കും ചെറിയ പൊള്ളലേറ്റിട്ടുണ്ട്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് വിവിധയിടങ്ങളില്‍ ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
വീടിന്റെ ഗോവണിയില്‍ നിന്ന് വീണ് രണ്ടുവയസുകാരി മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് ഷബീര്‍-സജീന ദമ്പതികളുടെ മകള്‍ അസ്രാ മറിയമാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
വീടിന്റെ മുകളിലത്തെ നിലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയായിരുന്നു. അപകടസമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവര്‍ തുണി അലക്കുകയായിരുന്നു. അതിനിടെയാണ് കുട്ടി വീടിന്റെ മുകളിലോട്ട് പോയത്. മുകളിലെത്തിയ കുട്ടിയുടെ കാല്‍ വഴുതി താഴോട്ട് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്കൂൾ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ പ്രതിയുടെ മുഖത്തടിച്ച സംഭവത്തിൽ അമ്മക്കെതിരെ ഉടനെ കേസില്ല
അടൂര്‍. സ്കൂൾ വിദ്യാർത്ഥിയോട് മോശമായി പെരുമാറിയ പ്രതിയുടെ മുഖത്തടിച്ച സംഭവത്തിൽ അമ്മക്കെതിരെ ധൃതിപിടിച്ച് കേസെടുക്കേണ്ടന്ന് തീരുമാനം. പ്രതി രാധാകൃഷ്ണ പിള്ളയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പ്രതിയെ അടിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. നിയമപരമായി നടപടികളുമായി മുന്നോട്ടു പോകുമെന്നും അമ്മ വ്യക്തമാക്കി.
കഴിഞ്ഞദിവസം വൈകുന്നേരമാണ് അടൂർ ഏനാത്ത് വെച്ച് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്. പിന്നാലെയാണ് വിവരം അറിഞ്ഞെത്തിയ അമ്മ പ്രതി രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചത്. അടിയിൽ പ്രതിയുടെ മൂക്കിന്റെ പാലം തകർന്നു. പ്രതി തനിക്കും മകൾക്കും നേരെ അസഭ്യ വർഷം നടത്തിയെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് മുഖത്തടിച്ചത് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
പ്രതിക്കെതിരെ നിയമപരമായി മുന്നോട്ടു പോകും.തനിക്കെതിരെ കേസെടുക്കുന്നതിൽ ആശങ്കയിൽ നിന്നും അമ്മ വ്യക്തമാക്കി. ബസ്സിൽ അതിക്രമമായി ബന്ധപ്പെട്ട അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.സ്റ്റേഷനിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.നിലവിൽ കസ്റ്റഡിയിലുള്ള രാധാകൃഷ്ണപിള്ളയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.അതേസമയം പ്രതി രാധാകൃഷ്ണ പിള്ളയുടെ പരാതിയിൽ ഉടൻ അമ്മയ്ക്കെതിരെ കേസെടുക്കേണ്ട എന്നാണ് പോലീസ് തീരുമാനം. വിശദമായ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
ഖദറിന്‍റെ പളപളപ്പല്ല ഇത് മീനിന്‍റെ പിടപിടപ്പ്
ശാസ്താംകോട്ട. പടപട നില്‍ക്കുന്ന ഖദര്‍ ഊരിവച്ചിട്ട് പെടക്കുന്ന മീനിനുപിന്നാലെ പോയ നേതാവിന്‍റെ കഥയാണിത്. യൂത്ത്കോണ്‍ഗ്രസ് നേതാവ് നിഥിന്‍ ആണ് പൊതുപ്രവര്‍ത്തകന്‍റെ കുപ്പായമൂരിവച്ച് ചെളിയിലേക്കിറങ്ങിയത്. തിഥിന്‍ പടിഞ്ഞാറേകല്ലടയില്‍ ആരംഭിച്ച പ്രകൃതി കായല്‍മല്‍സ്യങ്ങള്‍ പെട്ടെന്ന് സൂപ്പര്‍ ഹിറ്റായി. മീന്‍ ആരാധകര്‍ക്കായി തുടങ്ങിയ വാട്സ് ആപ് ഗ്രൂപ്പില്‍ സദാ തിരക്ക്.
പ്ളസ്ടു കൊമേഴ്സിന് പടിഞ്ഞാറേകല്ലട ഗവ എച്ച്എസ്എസില്‍ ടോപ്പറായി പിന്നീട് ഡിഗ്രിപൂര്‍ത്തിയാക്കിയ നിഥിന്‍ കെഎസ് യു ബ്ളോക്ക് പ്രസിഡന്റ് യൂത്ത്കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് എന്നീസ്ഥാനങ്ങള്‍ വഹിച്ചു. യൂത്ത്കോണ്‍ഗ്രസ് മീഡിയാ സെല്‍ സ്റ്റേറ്റ് ചെയര്‍മാന്‍ എന്ന നിലയിലും നല്ലപ്രവര്‍ത്തനം നടത്തി.

ജീവിതത്തിന് വഴി തേടി ഇന്‍ഷൂറന്‍സ് ഏജന്‍റിന്‍റെ പണി കരാര്‍ വര്‍ക്കുകള്‍ എന്നിവയൊക്കെ ചെയ്തു. അടുത്തിടെയാണ് വിഷമില്ലാത്ത മീനിനോട് ജനങ്ങള്‍ക്കുള്ള താല്‍പര്യം മനസിലാക്കി പുതിയ കളത്തിലിറങ്ങാമെന്ന് വച്ചത്. അഷ്ടമുടിക്കായലും കല്ലടആറും കടലും എല്ലാം ചുറ്റിനുമുണ്ടെങ്കിലും മീന്‍ വിശ്വസിച്ച് വാങ്ങാനാവില്ല. പ്രത്യേകിച്ച് കായല്‍മല്‍സ്യങ്ങള്‍.ആദ്യമൊരു ഭയമുണ്ടായിരുന്നു. ഒരു പാരമ്പര്യവുമില്ല. തുണയായത് സുഹൃദ് വലയം.പ്രചരണം അവരേറ്റെടുത്തു.
കടം വാങ്ങിയ 5000രൂപയുമായി വെള്ളത്തിലേക്കിറങ്ങിയ നിഥിന് ഇപ്പോള്‍ പിടിച്ചുനില്‍ക്കാമെന്നായി. തല്‍ക്കാലം വലിയ സ്ഥാപനത്തിനൊന്നും പോകുന്നില്ല,ആര്‍ഭാടത്തിന് പോകാത്തതിനാല്‍ ലോണ്‍ അടയ്ക്കേണ്ട. നാളെത്തെ അന്നത്തിനുള്ളത്ത് എവിടെയോ നീന്തി നടപ്പുണ്ട്. പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഓഫീസിനടുത്ത് നിഥിന്‍റെ തട്ടില്‍ രാവിലെ മീനെത്തും. കായല്‍മീനും കുളമീനുമാണ് മുഖ്യം.ഒന്നാംതരം ഞണ്ടും കിട്ടും. ഓര്‍ഡര്‍ അനുസരിച്ച് എത്തിക്കാനും ആളുണ്ട്. പരിചയമുള്ള കടവുകളില്‍നിന്നും നേരിട്ട് ലേലം ചെയ്ത് മീനെത്തിക്കും. മഴയായതോടെ പൊടിമീനും ആളുണ്ട്.
പൊതുപ്രവര്‍ത്തകന്‍റെ കുപ്പായം താഴെവച്ചിട്ടൊന്നുമില്ലെന്ന് നിഥിന്‍ പറയുന്നു.എല്ലാ സമര ങ്ങളിലും പ്രവര്‍ത്തനങ്ങളിലും മുന്നില്‍തന്നെ ഈ യുവാവുണ്ട്.
ബസിൽ നിന്നും തെറിച്ച് വീണ യാത്രക്കാരിയെ വഴിയില്‍ ഉപേക്ഷിച്ച് ബസ് ജീവനക്കാര്‍
കോട്ടയം.ബസിൽ നിന്നും തെറിച്ച് വീണ യാത്രക്കാരിയെ ഉപേക്ഷിച്ച് ബസ് പോയി. അപകടപ്പെട്ട യാത്രക്കാരിയെ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാത്ത സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ്. കാഞ്ഞിരപ്പള്ളി പാറത്തോട്ടിലാണ് സംഭവം. പൊടിമറ്റം സ്വദേശി സിജി മോൾക്കാണ് അപകടമുണ്ടായത് . സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ഇന്നലെയാണ് സംഭവം ഉണ്ടായത്. പഴുമല അംഗൻവാടിയിലെ ഹെൽപ്പറായ സിജിമോൾ ജോലിയ്ക്കായി പോകും വഴിയാണ് അപകടത്തിൽ പെട്ടത്.
ബസ്റ്റോപ്പിൽ ഇറങ്ങുവാൻ ശ്രമിക്കുന്നതിനിടെ ബസ് മുൻപോട്ട് എടുക്കുകയും സിജി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു. അപകടം നടന്നത് അറിഞ്ഞിട്ടും ജീവനക്കാർ ബസ് നിർത്താതെ പോയി. ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ഇവർ തയ്യാറായില്ലെന്നാണ് പരാതി.
തുടർന്ന് നാട്ടുകാരാണ് യുവതിയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചത്.
കോട്ടയം ഇളങ്കാവ് റൂട്ടിലോടുന്ന സെറ ബസ്സിലെ ജീവനക്കാരാണ് ഇത്തരത്തിൽ യാത്രക്കാരോട് പെരുമാറിയത്. ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തലയ്ക്ക് പിറകിലാണ് പരുക്ക്.എട്ട് സ്റ്റിച്ചുകൾ ഇട്ടിട്ടുണ്ട്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് ജീവനക്കാർക്കെതിരെ കേസെടുത്തു.
സിപിഐയില്‍ പേമെന്‍റ് സീറ്റ് ആരോപണം വീണ്ടും
പാലക്കാട് .ഒരു കാലത്ത് തിരുവനന്തപുരം സീറ്റ് വിറ്റെന്ന് ആക്ഷേപം കേട്ട സിപിഐ വീട്ടും സീറ്റ് വില്‍പന വിവാദത്തില്‍. സിപിഐ പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവര്‍,വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പട്ടാമ്പി സീറ്റ് പേയ്‌മെന്റ് സീറ്റ് ആക്കി മാറ്റിയെന്നാണ് ആരോപണം,പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പുറത്താക്കപ്പെട്ടവരുടെ ആരോപണം
6 കോടി സിപിഐ ആവശ്യപ്പെട്ടുവെങ്കിലും 3 കോടിക്ക് സീറ്റ് കച്ചവടമാക്കിയെന്നാണ് മുന്‍നേതാക്കളുടെ ആരോപണം,മുഹമ്മദ് മുഹ്‌സിനുമായി സിപിഐ ജില്ലാ നേതൃത്വം ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ ജില്ലാ നേതൃത്വതമാണ് പട്ടാമ്പിയിലേക്ക് പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇടപെടല്‍ നടത്തുന്നത്,ഈ സാഹചര്യത്തിലാണ് സീറ്റ് വില്‍പ്പനയെന്നും മുന്‍ നേതാക്കള്‍ പറയുന്നു
സി.പി.ഐ വാടാനാംകുര്‍ശ്ശി ബ്രാഞ്ച് കമ്മിറ്റി അംഗമായ കോടിയില്‍ രാമകൃഷ്ന്‍,സി.പി.ഐ ചെമ്പ്ര ബ്രാഞ്ച് കമ്മിറ്റി അംഗം പി.കെ സുഭാഷ്, മണ്ണാര്‍ക്കാട് മുന്‍ മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍ എന്നിവരാണ് വര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട നേതാക്കളാണ് ആരോപണങ്ങളുന്നയിച്ചവര്‍ എന്നാണ്സിപിഐ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം
എട്ടാം ക്ലാസ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം.വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വെള്ളറട, അമ്പലം സ്വദേശിയായ അരുളാനന്ദകുമാർ ,ഷൈനി ദമ്പതികളുടെ മകൻ അബി എന്ന് വിളിക്കുന്ന അഖിലേഷ് കുമാ (13)റിനെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാഴിച്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് വെള്ളറട പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചിരുന്നു
സംസ്ഥാന നേതൃത്വം എറണാകുളത്ത് പരിഗണിച്ചത് ചിന്ത ജെറോമിന്റെ പേര്,കെജെ ഷൈനെ സ്ഥാനാർഥിയാക്കിയത് വലിയ പാളിച്ചയെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്
കൊച്ചി . എറണാകുളത്ത് കെജെ ഷൈനെ സ്ഥാനർത്തിയാക്കിയത് വലിയ പാളിച്ചയെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ. ഇത്തരം സ്ഥാനാർഥികളെ ഇനിയും നിർത്തിയാൽ എറണാകുളത്ത് പാർട്ടിക്ക് മുന്നേറ്റം ഉണ്ടാകില്ല. ജില്ലയിലെ കനത്ത തോൽവി വലിയ നാണക്കേട്. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമർശനം. ഇന്നും നാളെയുമായി സിപിഎം ജില്ലാ കമ്മിറ്റി യോഗം നടക്കും
സംസ്ഥാന നേതൃത്വം എറണാകുളത്ത് പരിഗണിച്ചത് ചിന്ത ജെറോമിന്റെ പേര്.എറണാകുളം ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയത് യേശുദാസ് പറപ്പള്ളിയുടെ പേരായിരുന്നു. ജില്ലയിലെ മന്ത്രി ഉൾപ്പടെ രണ്ട് സംസ്ഥാന നേതാക്കളാണ് കെ ജെ ഷൈന്റെ പേര് നിർദേശിച്ചത്
നേതാക്കളുടെ താല്പര്യപ്രകാരമുള്ള സ്ഥാനാർത്ഥി നിർണയം തിരിച്ചടി ഉണ്ടാക്കിയെന്നും സെക്രട്ടറിയേറ്റ് അംഗങ്ങൾ വിമർശനമുയർത്തി

































