26.6 C
Kollam
Thursday 25th December, 2025 | 08:15:14 PM
Home Blog Page 2591

മുഖ്യമന്ത്രിയെ ആരു വിമര്‍ശിച്ചു,ഉദയഭാനു

പത്തനംതിട്ട . മുഖ്യമന്ത്രിക്ക് എതിരായി വിമർശനം നടന്നതായ വാർത്തകൾ തള്ളി സിപിഐഎം ജില്ലാ നേതൃത്വം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിക്കെതിരെ ഒരു വിമർശനവും ഉണ്ടായില്ലെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു

പ്രവർത്തനങ്ങളിൽ തിരുത്താൻ എന്തെങ്കിലും ഉണ്ടോ എന്ന് ജില്ലാക്കമ്മിറ്റി പരിശോധിക്കും .പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രിയുടെ ഭർത്താവ് പറഞ്ഞിട്ടല്ല, താൻ പറഞ്ഞിട്ടാണ് പുറമ്പോക്ക് അളന്നു തിരിക്കുന്നത് എന്നും കെ പി ഉദയഭാനു പറഞ്ഞു.

മറ്റന്നാൾ മുതൽ മിൽമാ സമരം

തിരുവനന്തപുരം: മിൽമ തൊഴിലാളികൾ മറ്റെന്നാൾ മുതൽ സമരത്തിന് .സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്തിലാണ് സമരം.ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം. ലേബർ കമ്മീഷണർ തൊഴിലാളി യൂണിയൻ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ശ്രീനാരായണ ഗുരുവിന്റെ ചിത്രം വച്ച് ജാതി പറയുന്നു,വെള്ളാപ്പള്ളി നടേശനെതിരെ സ്വാമി ഭദ്രാനന്ദ

തിരുവനന്തപുരം . വെള്ളാപ്പള്ളി നടേശനെതിരെ സ്വാമി ഭദ്രാനന്ദ. ശ്രീനാരായണ ഗുരുവിന്റെ ചിത്രം വച്ച് വെള്ളാപ്പള്ളി നടേശൻ ജാതി പറയുന്നു, വിലപേശുന്നു.ശ്രീനാരായണഗുരുവിനെ അധിക്ഷേപിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ.സമുദായത്തിന് വേണ്ടിയല്ല എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സംസാരിക്കുന്നത്. മത തീവ്രവാദത്തിനെതിരെ സംസാരിക്കാൻ വെള്ളാപ്പള്ളി നടേശന് യോഗ്യതയില്ല

രാഷ്ട്രീയ കാഴ്ചപ്പാടോടെ വ്യത്യസ്ത നിലപാടുകളാണ് വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്നും ഭദ്രാനന്ദ ആരോപിച്ചു.

അടൂരിൽ ബസിൽ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പ്രതിയെ റിമാൻ്റ് ചെയ്തു

അടൂര്‍: കെ എസ് ആർ റ്റി സി ബസ്സിൽ സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ അടൂർ മുണ്ടപ്പള്ളി സ്വദേശിയായ പ്രതി രാധാകൃഷ്ണ പിള്ളയെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്കയച്ചു.
പ്രതിയുടെ മുഖത്തടിച്ച സംഭവത്തിൽ അമ്മക്കെതിരെ പ്രതി നൽകി . വരും ദിവസങ്ങളിൽ വിദ്യാർത്ഥിനിയുടെയും മാതാവിൻ്റെയും മൊഴി വിശദമായി രേഖപ്പെടുത്തും.

സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് പ്രതിയെ അടിച്ചതെന്ന് പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. നിയമപരമായി നടപടികളുമായി മുന്നോട്ടു പോകുമെന്നും അമ്മ വ്യക്തമാക്കി.

കഴിഞ്ഞദിവസം വൈകുന്നേരമാണ് അടൂർ ഏനാത്ത് വെച്ച് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടാകുന്നത്. പിന്നാലെയാണ് വിവരം അറിഞ്ഞെത്തിയ അമ്മ പ്രതി രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചത്. അടിയിൽ പ്രതിയുടെ മൂക്കിന്റെ പാലം തകർന്നു. പ്രതി തനിക്കും മകൾക്കും നേരെ അസഭ്യ വർഷം നടത്തിയെന്നും സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് മുഖത്തടിച്ചതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം പ്രതി രാധാകൃഷ്ണപിള്ളയുടെ പരാതിയിൽ ഉടൻ അമ്മയ്ക്കെതിരെ കേസെടുക്കേണ്ട എന്നാണ് പോലീസ് തീരുമാനം. വിശദമായ മെഡിക്കൽ റിപ്പോർട്ടുകൾ ലഭിച്ചശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

സംസ്ഥാന ഇന്റർ പോളി കലോത്സവത്തിനിടെ വീണ്ടും സംഘർഷം

തൃശൂര്‍. കുന്നംകുളത്ത് നടക്കുന്ന സംസ്ഥാന ഇന്റർ പോളി കലോത്സവത്തിനിടെ വീണ്ടും സംഘർഷം. കുന്നംകുളം ടൗൺഹാളിൽ ഇന്ന് ഒന്നരയോടെയാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി വിദ്യാർഥികൾ ഇന്റർപോളി കലോത്സവം നടക്കുന്ന കുന്നംകുളം കിഴൂരിലെ പോളിടെക്നിക് കോളേജിന് മുൻപിലെ റോഡിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ്കുന്നംകുളം ടൗൺഹാളിൽ ഇന്ന് സംഘർഷമുണ്ടായത്

കുന്നംകുളം ടൗൺഹാളിലേക്ക് കൂട്ടമായെത്തിയ വിദ്യാർത്ഥികളെ കണ്ട് പോലീസ് ഇവരെ തടയാൻ ശ്രമിക്കുകയും തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു

സിൽവർ ലൈനിന് അനുമതി വേണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യമുന്നയിച്ച് കേരളം

തിരുവനന്തപുരം:
സിൽവർ ലൈന് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യമുന്നയിച്ച് കേരളം. ധനമന്ത്രിമാരുടെ ബജറ്റിന് മുന്നോടിയായുള്ള യോഗത്തിലാണ് കെഎൻ ബാലഗോപാൽ ഇക്കാര്യമുന്നയിച്ചത്. വർധിച്ച് വരുന്ന ഗതാഗത ആവശ്യങ്ങൾ കുറ്റമറ്റ രീതിയിൽ നിറവേറ്റാൻ നിലവിലെ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും കേരളം പറഞ്ഞു.

സംസ്ഥാനത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്നും കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രയാസങ്ങൾ മറികടക്കാൻ രണ്ട് വർഷ കാലയളവിലെ പ്രത്യേക സാമ്പത്തിക സഹായമാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഈ വർഷത്തെ കടമെടുപ്പ് പരിധി ജിഡിപിയുടെ മൂന്നര ശതമാനമായി ഉയർത്തണം. കേന്ദ്ര സംസ്ഥാന നികുതി പങ്കുവെക്കൽ അനുപാതം 50:50 ആക്കി മാറ്റണമെന്നും കേരളം ആവശ്യമുന്നയിച്ചു

വെള്ളറടയിലെ എട്ടാം ക്ലാസ്സുകാരൻ്റെ മരണത്തിൽ ദുരൂഹത

തിരുവനന്തപുരം: വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.
വെള്ളറട, അമ്പലം സ്വദേശിയായ അരുളാനന്ദകുമാർ ,ഷൈനി ദമ്പതികളുടെ മകൻ അബി എന്ന് വിളിക്കുന്ന അഖിലേഷ് കുമാ (13)റിനെ ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. വാഴിച്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ജനാലയിൽ തൂങ്ങിയ നിലയിലായിരുന്നു. കൈകൾ പിന്നിൽ നിന്ന് കൂട്ടി കെട്ടിയിരുന്നു.സംഭവ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.അതു കൊണ്ട് തന്നെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ പരാതി നൽകി.
വെള്ളറട പോലീസ് അന്വേഷണം ആരംഭിച്ചു.

കൊല്ലത്ത് കൈകഴുകാന്‍ വെള്ളം കോരി നല്‍കിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍

കൊല്ലം: കൈകഴുകാന്‍ വെള്ളം കോരി നല്‍കാത്തതിന്റെ പേരില്‍ അമ്മയുടെ കൈ തല്ലിയൊടിച്ച മകന്‍ അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി നസറുദ്ദീനാണ് അറസ്റ്റിലായത്. തോട്ടുങ്ങല്‍ സ്വദേശി കുല്‍സം ബീവിയുടെ ഇടതുകൈയ്യാണ് ജൂണ്‍ 16ന് മകന്‍ വിറകുകൊള്ളികൊണ്ട് തല്ലിയൊടിച്ചത്.
സംഭവദിവസം വൈകിട്ട് നാലരയോടെ വീട്ടിലെത്തിയ നസറുദ്ദീന്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഇറച്ചിക്കറിയില്‍ നെയ്യ് കൂടുതലാണെന്നു പറഞ്ഞ് അമ്മയെ അസഭ്യം പറഞ്ഞു. കട്ടിലില്‍നിന്ന് വലിച്ചിഴച്ച് അമ്മയെ കിണറ്റിന്‍ കരയില്‍ കൊണ്ടുചെന്ന് വെള്ളം കോരി നല്‍കാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാന്‍ താമസിച്ചു എന്നു പറഞ്ഞായിരുന്നു ആക്രമണം.
ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്താണ് ഇയാളെ കടയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഇയാള്‍ വീട്ടില്‍ സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

കണ്ണൂരില്‍ നിന്ന് വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍ കൂത്തുപറമ്പില്‍ നിന്ന് വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. കിണറ്റിന്റവിടയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് രണ്ട് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി പോലീസ് പരിശോധന നടത്തിവരികയാണ്. അതിനിടെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. ചാക്കില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിലുന്നു സ്റ്റീല്‍ ബോംബുകള്‍. ഇവ നിര്‍വീര്യമാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്

നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച പരിപാടിയില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെയാണ് കുട്ടിക്ക് പരിക്കേറ്റത്. സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കൈയ്യിലെ തീ ദേഹത്തേക്ക് പടരുകയായിരുന്നു.
കുട്ടിക്ക് പുറമേ സ്റ്റേജില്‍ നിന്ന ഒരാള്‍ക്കും ചെറിയ പൊള്ളലേറ്റിട്ടുണ്ട്. വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ച് നിരവധി ആഘോഷങ്ങളാണ് വിവിധയിടങ്ങളില്‍ ആരാധകര്‍ സംഘടിപ്പിച്ചിരിക്കുന്നത്.