27.8 C
Kollam
Thursday 25th December, 2025 | 12:38:24 PM
Home Blog Page 2587

മാടവനയിൽ മറിഞ്ഞ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു, ഡ്രൈവർ കസ്റ്റഡിയിൽ

കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിഞ്ഞു ബസ്സിനിടയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു. രാവിലെ 10 മണിയോടെ ഇടപ്പള്ളി-അരൂർ ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന ബംഗ്ലൂർ-തിരുവനന്തപുരം കല്ലട ബസാണ് അപകടത്തിൽ പെട്ടത്. ബസ് സമീപത്തൂടെ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്കാണ് മറിഞ്ഞത്. പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്.അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർ പാൽ പാണ്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു.ഇവർ ചികിത്സയിലാണ്. ബസ് റോഡിന് കുറുകെയാണ് മറിഞ്ഞത്.

തെലങ്കാനയില്‍ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും പീഡനവും

ഹൈദരാബാദ്.തെലങ്കാനയിലെ നാഗർകു‍ർണൂലിൽ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും പീഡനവും. മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടു, മർദ്ദിച്ചു. രണ്ട് തവണയായി ബന്ധുക്കളും അയൽവാസികളും അടങ്ങുന്ന ആൾക്കൂട്ടം ഇവരെ മർദ്ദിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ജൂൺ ആദ്യവാരമാണ് സംഭവങ്ങൾ നടന്നത്, ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഇന്നലെ. ചെഞ്ചു എന്ന ഗോത്ര വിഭാഗത്തിൽ പെട്ട സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇരയായ യുവതിയുടെ സഹോദരിയും സഹോദരീ ഭർത്താവുമടക്കം നാല് പേർ അറസ്റ്റിൽ

കേണിച്ചിറയിൽ നാല് പശുക്കളെ കൊലപ്പെടുത്തിയ കടുവയെ മയക്ക് വെടിവെച്ചു പിടികൂടും

വയനാട്. കേണിച്ചിറയിൽ നാല് പശുക്കളെ കൊലപ്പെടുത്തിയ കടുവയെ മയക്ക് വെടിവെച്ചു പിടികൂടും. ക്ഷീരകർഷകർക്ക് നഷ്ടപരിഹാര തുക നാളെത്തന്നെ ലഭ്യമാക്കാനും തീരുമാനമായി. ഇതോടെ പശുവിൻറെ ജഡവുമായി നടത്തിയ റോഡ് ഉപരോധം അവസാനിപ്പിച്ചു. വയനാട് സൗത്ത് ഡിവിഷനിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ സ്ഥിരം ഉദ്യോഗസ്ഥരില്ലാത്തതിനെതിരെ രൂക്ഷ വിമർശനമാണ് നാട്ടുകാർ ഉയർത്തിയത്

കേണിച്ചിറയിൽ ഇന്നലെയും ഇന്ന് പുലർച്ചെയുമായി കടുവ കൊന്നത് മൂന്നു പശുക്കളെ. ഇതോടെയാണ് ജനം തെരുവിലിറങ്ങിയത്. പനമരം ബത്തേരി റോഡ് കേണിച്ചിറ സെൻററിൽ ഉപരോധിച്ചു. സൗത്ത് ഡിവിഷനിൽ സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിലും പ്രതിഷേധമുയർന്നു

കടുവയെ മയക്കു വയ്ക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി എ കെ ശശീന്ദ്രൻ. സ്ഥിരം ഡി എഫ് ഓ നിയമനം നാളെ ഉണ്ടാകും

പ്രതിഷേധം തുടരുന്നതിനിടെ
ഡി.എഫ് ഒ ചുമതലയുള്ള പാലക്കാട് എസ് എഫ് പി രഞ്ജിത്തിന്റെ സാന്നിധ്യത്തിൽ സർവകക്ഷി യോഗം ചേർന്നു. നഷ്ടപരിഹാര തുക ഉൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമുണ്ടായി

തീരുമാനമുണ്ടായതോടെ സർവ്വകക്ഷി സമരം
താൽക്കാലികമായി അവസാനിപ്പിച്ചു.
കടുവയെ ട്രാക്ക് ചെയ്യുന്നതിനായി ആർ ആർ ടി സംഘം കേണിച്ചിറയിൽ എത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കടുവയുടെ ആദ്യ ആക്രമണം ഉണ്ടായത്.

പനങ്ങാട് ബസ് സ്കൂട്ടറിൽ ഇടിച്ച് ദേശീയപാതക്ക് കുറുകേ മറിഞ്ഞു,ബൈക്ക് യാത്രക്കാരന്‍ അടിയില്‍പെട്ടു

കൊച്ചി:

കൊച്ചി: ട്രാഫിക് സിഗ്നലില്‍ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ഒരു മരണം.

ഒട്ടേറെ യാത്രക്കാര്‍ക്ക് പരുക്ക് ഏറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. വൈറ്റില ഭാഗത്തുനിന്നും എത്തിയ കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് മറിഞ്ഞു വീണത് ബൈക്ക് യാത്രികന്റെ ദേഹത്തേക്കാണ്. നാഗാലാന്റ് രജിസ്‌ട്രേഷന്‍ ബസാണ് അപകടത്തില്‍ പെട്ടത്.

വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യ(33)നാണ് മരിച്ചത്. ലേക് ഷോര്‍ ആശുപത്രിയാണ് മരണം സ്ഥിരീകരിച്ചത്. സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ ബസ്, സമീപത്തു നിര്‍ത്തിയിട്ട ബൈക്കിനു മുകളിലേക്കു മറയുകയായിരുന്നു. ബാംഗ്ലൂരില്‍നിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

റെഡ് സിഗ്നല്‍ കണ്ടെതിനെ തുടര്‍ന്നാണ് ബസ് സഡണ്‍ ബ്രേക്കിട്ടത്. ഈ സമയം സിഗ്നല്‍ കണ്ട് ഒതുക്കി നിര്‍ത്തിയിരിക്കുകയായിരുന്നു ബൈക്ക്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മറിഞ്ഞു. ഉടനെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷമായിരുന്നു ബൈക്ക് യാത്രികനെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ജിജോ മരിച്ചുവെന്നാണ് സൂചന.

സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ചാണ് കല്ലട ബസ് ആണ് മറിഞ്ഞത്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്നാണ് ബസ് വന്നത്. ബസിന്റെ ചില്ല് തകര്‍ത്താണ് ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ഉറക്കമുണരുമ്പോൾ നിങ്ങൾക്ക് ഈ പ്രശ്നങ്ങളുണ്ടോ? ശ്രദ്ധിക്കാതെ പോകരുതേ

ഉറക്കം എന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായി വേണ്ട ഒന്നാണ്. ഉറക്കമില്ലായ്മ നമ്മുടെ ആരോഗ്യത്തെ തളർത്തും എന്ന കാര്യത്തിൽ സംശയം വേണ്ട. ആരോഗ്യത്തെ മാത്രമല്ല മാനസികമായും പല വിധത്തിലുള്ള പ്രശ്‌നങ്ങൾ നിങ്ങളിൽ ഉറക്കമില്ലായ്മ ഉണ്ടാക്കുന്നുണ്ട്.

അതേസമയം എത്ര ഉറങ്ങിയാലും രാവിലെ ഉറക്കമുണരുമ്പോൾ തൊണ്ടയടഞ്ഞ് ശബ്ദം ഇടറിയ പരുവത്തിലാകുന്നത് ചിലരെ നിരന്തരം അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ്. ഇവയെ ‘ഉറക്കച്ചടവ്’ എന്ന രീതിയിലാണ് മിക്കവരും എടുക്കാറ്. ഈ അവസ്ഥയ്ക്ക് പിന്നിൽ ചില ആരോഗ്യപ്രശ്‌നങ്ങളുടെയോ അസുഖങ്ങളുടെയോ സൂചനകളുണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഏതെങ്കിലും വിധത്തിലുള്ള വൈറൽ അണുബാധകൾ നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കാം. ജലദോഷം, തൊണ്ടവേദന, തൊണ്ടയടപ്പ്, ശരീരവേദന, തുമ്മൽ, ഛർദ്ദി, രാത്രി വിയർക്കൽ, വിശപ്പില്ലായ്മ എന്നിവയെല്ലാം വൈറൽ അണുബാധകളുടെ ലക്ഷണമാണ്.

വായു മലിനീകരണമാണ് ഇതിൽ രണ്ടാമതൊരു കാരണമായി വരുന്നത്. വായു മലിനീകരണം തൊണ്ടയെ വരണ്ടതാക്കുകയും തൊണ്ടയടപ്പ് വരാൻ കാരണമാവുകയും ചെയ്യുന്നു. തണുപ്പ് കാലത്ത് അന്തരീക്ഷം അസാധാരണമായ രീതിയിൽ വരണ്ടുപോകാറുണ്ട്. ഈ അന്തരീക്ഷവും ഇത്തരം പ്രശ്‌നങ്ങളിലേക്ക് നയിക്കാം. അലർജിയുള്ളവരിലും പതിവായി ഇങ്ങനെ സംഭവിക്കാം. ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലെങ്കിലും രാവിലെ ഉറക്കമുണരുമ്പോൾ മുഖം നീര് വച്ചത് പോലെയാവുകയും ശബ്ദമടയുകയും ചെയ്യാം.

ചിലർ ഉറങ്ങുമ്പോൾ വായിലൂടെ മാത്രമായിരിക്കും ശ്വാസമെടുക്കുന്നത്. ഇത് അധികവും സ്ലീപ് അപ്നിയ എന്ന പ്രശ്‌നമുള്ളവരാണ് ചെയ്യുന്നത്. കാരണം ഇവർക്ക് രാത്രിയിൽ ശ്വാസതടസമുണ്ടാകുന്നതോടെയാണ് വായിലൂടെ മാത്രം ശ്വാസമെടുക്കുന്നത്. ഈ പ്രശ്‌നമുള്ളവരിലും രാവിലെ തൊണ്ടയടപ്പും മുഖത്ത് നീര് പോലെ വീക്കവും കാണാം.

മുഖ്യമന്ത്രിക്ക് എതിരെ ലീഗ് മുഖപത്രം, ഒരു വിഭാഗത്തിന്‍റെ പിന്തുണക്കായി സമുദായ പത്രത്തിൽ അശ്ലീല പരസ്യം നൽകിയെന്ന് ചന്ദ്രിക

കോഴിക്കോട്. മുഖ്യമന്ത്രിക്ക് എതിരെ ലീഗ് മുഖപത്രം. മുണ്ടുടുത്ത മോദിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന് ചന്ദ്രിക എഡിറ്റോറിയലിൽ വിമർശനം. ‘ മോദിയുടെ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പടപ്പുറപ്പാട് ‘. ‘ സിപിഐഎം നേതൃയോഗങ്ങളിൽ വിമർശനം ഉയർന്നത് പിണറായി വിജയനെ ലക്ഷ്യം വെച്ച് ‘. സ്വന്തം മുഖം വികൃതമായത് മനസിലാകാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് മുഖ്യമന്ത്രി വിളിച്ചു പറയുന്നതായും വിമർശനം. ‘മുസ്ലിംലീഗിനെ ഒപ്പം നിർത്താൻ നടത്തിയ ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടു ‘. ‘ ഒരു വിഭാഗത്തിന്‍റെ പിന്തുണക്കായി സമുദായ പത്രത്തിൽ അശ്ലീല പരസ്യം നൽകിയിട്ടും കാര്യമുണ്ടായില്ല ‘. ലീഗിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെയാണ് ചന്ദ്രിക പത്രത്തിലെ അതിരൂക്ഷ വിമർശനം

നാല് വാർത്താ ചാനലുകൾക്ക് അപ്രഖ്യാപിത പ്രക്ഷേപണ വിലക്ക്

ഹൈദരാബാദ്. ആന്ധ്രപ്രദേശിൽ നാല് വാർത്താ ചാനലുകൾക്ക് അപ്രഖ്യാപിത പ്രക്ഷേപണ വിലക്ക്. TV9, NTV, 10TV, Sakshi TV ചാനലുകൾക്കാണ് അപ്രഖ്യാപിത വിലക്ക്. കേബിൾ ശൃംഖലയിലെ ഈ ചാനലുകളുടെ പ്രവർത്തനം നിലച്ചു.ചന്ദ്രബാബു നായിഡു വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ചാനലുകളാണ് ഇവ. നടപടിയെ അവലപിച്ച് വൈഎസ്ആർ കോൺഗ്രസ്

ചാനലുകളെ വിലക്കി സർക്കാർ ഔദ്യോഗികമായി ഒരു ഉത്തരവും നൽകിയിട്ടില്ലെന്ന് ഐടി മിനിസ്റ്റര്‍ എന്‍ ലോകേഷ് നായിഡു പറയുന്നു. കേബിൾ ശൃംഖലകളിൽ പ്രക്ഷേപണം നിലച്ച ചാനലുകൾ ഡിടിഎച്ച് ൽ ലമാണ്.

കടുവ ഭീതിയില്‍ വീണ്ടും,മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ

വയനാട്. കേണിച്ചിറ എടക്കാട് മൂന്നുദിവസത്തിനിടെ കൊന്നത് നാല് പശുക്കളെ . ഇന്നലെയും ഇന്ന് പുലർച്ചെയും തൊഴുത്തിൽ കെട്ടിയിരുന്ന മൂന്നു പശുക്കളെ കടുവ ആക്രമിച്ചുകൊന്നു. പുലർച്ചെ മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേൽ സാബുവിന്റെ പശുവിനെ കടുവ കൊന്നിരുന്നു. വ്യാഴാഴ്ചയാണ് ആദ്യ ആക്രമണം ഉണ്ടായത്. തെക്കേ പുന്നാപ്പിള്ളിൽ വർഗീസിൻ്റെ വയലിൽ കെട്ടിയിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വെള്ളിയാഴ്ച ഈ ജഡം തിന്നാൻ കടുവ എത്തിയിരുന്നു. ക്യാമറ ട്രാപ്പിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തോൽപ്പെട്ടി 17 എന്ന പത്തു വയസ്സുള്ള ആൺ കടുവ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയ്ക്കായി കൂട് സ്ഥാപിച്ചിട്ടുണ്ട്. അപകട സാധ്യത മുന്നിൽക്കണ്ട് വെടിവെച്ച് കൊല്ലണമെന്ന് ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്

എന്‍ടിഎ ഡയറക്ടറെ മാറ്റി പുതിയ ഡയറക്ടർ ജനറൽ ഇന്ന് ചുമതലയേൽക്കും,നീറ്റ് – പിജി പ്രവേശന പരീക്ഷ മാറ്റി

ന്യൂഡെല്‍ഹി. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള NTAയുടെ പുതിയ ഡയറക്ടർ ജനറൽ ഇന്ന് ചുമതലയേൽക്കും. പ്രദീപ് സിം​ഗ് ഖരോലയെ ഡയറക്ടർ ജനറലായി നിയമിച്ച് കേന്ദ്രസർക്കാർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് സുമോദ് കുമാർ സിങ്ങിനെ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇന്ത്യൻ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമാണ് നിലവിൽ ഖരോല. 1985 ബാച്ച് കർണാടക കേഡറിലെ ഐഎഎസ് ഓഫീസറും മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറിയുമാണ്.

അതിനിടെ നീറ്റ് യുജി പുനപരീക്ഷ ഇന്ന് നടക്കാനിരിക്കെ പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഐക്ക് നിർദ്ദേശം നൽകി. സമയക്കുറവ് മൂലം ഗ്രേസ് മാർക്ക് നൽകിയ 1563 വിദ്യാർത്ഥികൾക്കാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇന്ന് പുനപരീക്ഷ നടക്കുക.ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, ചണ്ഡിഗഡ്, മേഘാലയ എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതുക.കേന്ദ്രങ്ങളിൽ എന്‍ടിഎയുടെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരിക്കും പരീക്ഷ.നീറ്റ് പരീക്ഷ ക്രമക്കേടെ സിബിഐക്ക് വിട്ട സാഹചര്യത്തിൽ ആശങ്കയിലാണ് ആണ് പുനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും.കേസ് സിബിഐ ഉടൻ ഏറ്റെടുക്കും. ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നൽകിയ റിപ്പോർട്ടിൽ പരീക്ഷയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വിദ്യാഭ്യാസമന്ത്രാലയം കേസ് സിബിഐക്ക് കൈമാറിയത്

അതിനിടെ നീറ്റ് – പിജി പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഇന്ന് നടത്താനിരുന്ന പ്രവേശന പരീക്ഷയാണ് മാറ്റിവെച്ചത്. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും എന്നും വിശദീകരണം.

പതിനെട്ടാം ലോക്സഭ, സമ്മേളനത്തിന് നാളെ തുടക്കം

ന്യൂഡെല്‍ഹി.പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം.
ജൂൺ 24 മുതൽ ജൂലൈ 3 വരെ ആണ് സഭ സമ്മേളിയ്ക്കുക. പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളന നടപടികൾക്ക് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. നാളെ രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭയെ അഭിസംബോധന ചെയ്യും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് തുടർച്ചയായി നടക്കും. സ്പീക്കറെയും ഈ സമ്മേളനം തിരഞ്ഞെടുക്കും. രാജ്യസഭാ സമ്മേളനം ജൂൺ 27നാണ് തുടങ്ങുക. ജൂലൈ മൂന്നിന് അവസാനിക്കും