27.8 C
Kollam
Thursday 25th December, 2025 | 02:31:08 PM
Home Blog Page 2588

എന്‍ടിഎ ഡയറക്ടറെ മാറ്റി പുതിയ ഡയറക്ടർ ജനറൽ ഇന്ന് ചുമതലയേൽക്കും,നീറ്റ് – പിജി പ്രവേശന പരീക്ഷ മാറ്റി

ന്യൂഡെല്‍ഹി. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള NTAയുടെ പുതിയ ഡയറക്ടർ ജനറൽ ഇന്ന് ചുമതലയേൽക്കും. പ്രദീപ് സിം​ഗ് ഖരോലയെ ഡയറക്ടർ ജനറലായി നിയമിച്ച് കേന്ദ്രസർക്കാർ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നീറ്റ് – നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്ന സാഹചര്യത്തിലാണ് സുമോദ് കുമാർ സിങ്ങിനെ ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് മാറ്റിയത്. ഇന്ത്യൻ ട്രേഡ് പ്രമോഷൻ ഓർഗനൈസേഷന്റെ ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമാണ് നിലവിൽ ഖരോല. 1985 ബാച്ച് കർണാടക കേഡറിലെ ഐഎഎസ് ഓഫീസറും മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറിയുമാണ്.

അതിനിടെ നീറ്റ് യുജി പുനപരീക്ഷ ഇന്ന് നടക്കാനിരിക്കെ പരീക്ഷാ ക്രമക്കേട് അന്വേഷിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സിബിഐക്ക് നിർദ്ദേശം നൽകി. സമയക്കുറവ് മൂലം ഗ്രേസ് മാർക്ക് നൽകിയ 1563 വിദ്യാർത്ഥികൾക്കാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ഇന്ന് പുനപരീക്ഷ നടക്കുക.ഗുജറാത്ത്, ഹരിയാന, ഛത്തീസ്ഗഡ്, ചണ്ഡിഗഡ്, മേഘാലയ എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതുക.കേന്ദ്രങ്ങളിൽ എന്‍ടിഎയുടെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്‍റെയും ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ആയിരിക്കും പരീക്ഷ.നീറ്റ് പരീക്ഷ ക്രമക്കേടെ സിബിഐക്ക് വിട്ട സാഹചര്യത്തിൽ ആശങ്കയിലാണ് ആണ് പുനപരീക്ഷ എഴുതുന്ന വിദ്യാർത്ഥികളും.കേസ് സിബിഐ ഉടൻ ഏറ്റെടുക്കും. ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നൽകിയ റിപ്പോർട്ടിൽ പരീക്ഷയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയതോടെയാണ് വിദ്യാഭ്യാസമന്ത്രാലയം കേസ് സിബിഐക്ക് കൈമാറിയത്

അതിനിടെ നീറ്റ് – പിജി പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഇന്ന് നടത്താനിരുന്ന പ്രവേശന പരീക്ഷയാണ് മാറ്റിവെച്ചത്. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി കേന്ദ്രസർക്കാർ അറിയിച്ചു. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും എന്നും വിശദീകരണം.

പതിനെട്ടാം ലോക്സഭ, സമ്മേളനത്തിന് നാളെ തുടക്കം

ന്യൂഡെല്‍ഹി.പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കം.
ജൂൺ 24 മുതൽ ജൂലൈ 3 വരെ ആണ് സഭ സമ്മേളിയ്ക്കുക. പതിനെട്ടാം ലോകസഭയുടെ ആദ്യ സമ്മേളന നടപടികൾക്ക് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. നാളെ രാഷ്ട്രപതി ദ്രൗപദി മുർമു ലോക്സഭയെ അഭിസംബോധന ചെയ്യും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് തുടർച്ചയായി നടക്കും. സ്പീക്കറെയും ഈ സമ്മേളനം തിരഞ്ഞെടുക്കും. രാജ്യസഭാ സമ്മേളനം ജൂൺ 27നാണ് തുടങ്ങുക. ജൂലൈ മൂന്നിന് അവസാനിക്കും

ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനക്കാനാണ് സാധ്യത. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ നാളെയും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.കേരള – തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും
തീരദേശവാസികളും ജാഗ്രത പാലിക്കണം.കാസറഗോഡ്, കണ്ണൂർ തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം

വെളിയങ്കോട് ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് മരണം

മലപ്പുറം. വെളിയങ്കോട് ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് മരണം. വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത് ആഷിക്ക്,കരിങ്കല്ലത്താണി സ്വദേശി മാട്ടേരി വളപ്പില്‍ ഫാസില്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ഇരുചക്ര വാഹനം പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറിയാണ് അപകടം

പുഷ്പകിന്റെ മൂന്നാം ലാൻഡിങ് പരീക്ഷണം വിജയകരം

ബംഗളുരു.ഇന്ത്യയുടെ പുനരുപയോഗ റോക്കറ്റ് ആയ പുഷ്പകിന്റെ മൂന്നാം ലാൻഡിങ് പരീക്ഷണം വിജയകരം. രാവിലെ 7. 10ന് കർണാടക ചിത്രദുർഗയിലെ വ്യോമസേനയുടെ എറോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം വിജയം നേടിയത്. റൺവേയിൽ നിന്ന് നാലര കിലോമീറ്റർ ഉയരത്തിൽ വ്യോമ സേനയുടെ ഹെലികോപ്റ്ററിൽ എത്തിച്ചതിനുശേഷം പുഷ്പകിനെ താഴേക്ക് പതിപ്പിച്ചു. പുഷ്പകിലുള്ള വ്യോമ നിയന്ത്രണ സംവിധാനങ്ങൾ ടെസ്റ്റ് റേഞ്ചിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു.

ഇത് ഒരൊന്നര രക്ഷപ്പെടല്‍,ഇരുചക്രവാഹന യാത്രക്കാരനെ ബസുകാര്‍ രക്ഷിച്ചത് കണ്ടോ,സിസി ടിവി ദൃശ്യം

കോഴിക്കോട്. ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടൽ മൂലം ഇരുചക്രവാഹനയാത്രക്കാരന് ലഭിച്ചത് സ്വന്തം ജീവന്‍.പാഞ്ഞെത്തിയ ബസിനുമുന്നില്‍ നിന്നും നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു.സിസിടിവി ദൃശ്യങ്ങൾ പുറത്തായതോടെയാണ് അപകടത്തിന്‍റെ ഗൗരവം നാട്ടുകാരറിഞ്ഞത്.

കോഴിക്കോട് മുക്കം പുൽപറമ്പ്- നായർകുഴി റോഡിലാണ് സംഭവം. ഡ്രൈവർ ബസ് വെട്ടിച്ചു മാറ്റിയത് കൊണ്ട് അപകടം ഒഴിവാകുകയായിരുന്നു.

നീറ്റ് പരീക്ഷാ ക്രമക്കേട് സിബിഐ അന്വേഷിക്കും

ന്യൂ ഡെൽഹി : രാജ്യത്തെ നീറ്റ് പരീക്ഷ ക്രമക്കേടുകൾ സിബിഐയ്ക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. നീറ്റ് ചോദ്യപേപ്പർ കേസിൽ കടുത്ത നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷ ക്രമക്കേടുകൾ പുറത്ത് വന്നതിനെ തുടർന്ന് പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും രാജ്യവ്യാപക പ്രക്ഷോഭത്തിലാണ്.കളെ തു

നാളെത്തെ നീറ്റ് പി ജി പരീക്ഷ മാറ്റി വെച്ചു

ന്യൂ ഡെൽഹി : നാളെ നടത്താനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റി വെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാർത്ഥികൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒരു വർഷമായി ഷോറൂമിൽ സൂക്ഷിച്ചിരിക്കുന്ന ബൈക്കിന് പിഴ അടയ്ക്കാൻ നോട്ടീസ് നൽകി എൻഫോഴ്സ്മെന്റ്

കുന്നത്തൂർ:മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് അധികൃതർക്ക് പറ്റിയ പിശകിൽ പിഴ അടയ്ക്കാൻ യുവാവിന് നോട്ടീസ്.കുന്നത്തൂർ കിഴക്ക് ഗോവിന്ദമംഗലം വീട്ടിൽ അമലിനാണ് 30 ദിവസത്തിനകം പിഴ അടയ്ക്കമെന്ന് കാട്ടി നോട്ടീസ് ലഭിച്ചത്.കൊട്ടാരക്കര
എൻഫോഴ്സ്മെന്റ് വിഭാഗമാണ് നോട്ടീസ് അയച്ചത്.അമലിന്റെ ഉടമസ്ഥതയിൽ കെ.എൽ 61എഫ് 4103 എന്ന ഇരുചക്ര വാഹനത്തിന്റെ പിറകിലിരുന്ന് യാത്ര ചെയ്തയാൾ ഹെൽമറ്റ് ധരിച്ചിട്ടില്ലായെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.കഴിഞ്ഞ മാസം 7ന് പോരുവഴിയിൽ വച്ചാണ് നിയമലംഘനം എൻഫോഴ്സ്മെന്റിന്റെശ്രദ്ധയിൽപ്പെട്ടത്.നോട്ടീസിൽ കാണിച്ചിട്ടുള്ള ചിത്രത്തിൽ ആക്ടീവ
മോഡൽ സ്കൂട്ടറിൽ രണ്ട് സ്ത്രീകളാണ് സഞ്ചരിക്കുന്നത്.എന്നാൽ ഇതേ നമ്പരിൽ അമലിന് സുസുകി ജിക്സർ ബൈക്കാണ് ഉള്ളത്.ഇതാകട്ടെ ഒരു വർഷം മുമ്പ് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കൊട്ടാരക്കരയിലെ ഷോറൂമലുമാണ്.ചിത്രങ്ങൾ സഹിതം അമൽ സംസ്ഥാന എൻഫോഴ്സ്മെന്റ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

കല്യാണ വീട്ടിലേക്ക് പോകവേ അങ്കണവാടി ഹെൽപ്പർകുഴഞ്ഞുവീണു മരിച്ചു

കൊല്ലം. ചടയമംഗലത്ത് കല്യാണ വീട്ടിലേക്ക് പോകവേ അങ്കണവാടി ഹെൽപ്പർകുഴഞ്ഞുവീണു മരിച്ചു. ചടയമംഗലം കണ്ണങ്കോട് പ്ലാവിള വീട്ടിൽ ചെല്ലപ്പൻപിള്ളയുടെ ഭാര്യ രാധാമണിയാണ് (54)മരിച്ചത്. വൈകിട്ടു 6 മണിയോടെയാണ് ആണ് സംഭവം. കുഴഞ്ഞുവീണ രാധാമണിയെ കടക്കൽ താലൂക്ക്ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻകഴിഞ്ഞില്ല. കടന്നൂർ അംഗൻവാടിയിലെ ഹെൽപ്പർ ആണ് മരിച്ച രാധാമണി. മൃതദേഹംകടക്കൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.