24.1 C
Kollam
Thursday 25th December, 2025 | 10:47:58 AM
Home Blog Page 2586

സ്‌ക്രാപ്പ് മെറ്റീരിയല്‍സ് മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍

കൊട്ടാരക്കര: നെടുമണ്‍കാവ് കല്‍ച്ചിറ റോവാട്ടര്‍ പമ്പ് ഹൗസിന് സമീപത്തായി സൂക്ഷിച്ചിരുന്ന 65,000 രൂപ വിലവരുന്ന സ്‌ക്രാപ്പ് മെറ്റീരിയല്‍സ് മോഷ്ടിച്ച പ്രതികളെ എഴുകോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണനല്ലൂര്‍ കമല സദനത്തില്‍ അപ്പുസ് എന്ന് വിളിക്കുന്ന സുഭാഷ് ചന്ദ്രന്‍ (26), നെടുമ്പന സ്‌നേഹാലയത്തില്‍ സോഹന്‍ സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. 21ന് ഉച്ചയ്ക്കാണ് പ്രതികള്‍ മോഷണം നടത്തിയത്. എഴുകോണ്‍ എസ്എച്ച്ഒ വിജയകുമാര്‍ റ്റി, എസ്‌ഐ ഇന്‍സമാം സിപിഒമാരായ കിരണ്‍, രാഹുല്‍, അനന്ദു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

‘കേരള’യിൽ വ്യാപക ഗ്രേസ് മാർക്ക് തട്ടിപ്പിന് നീക്കം

കേരളസർവ്വകലാശാല യുവജനോത്സവ മത്സരങ്ങളിൽ വിധി നിർണയം നടത്തുന്നതിനെ ചൊല്ലി യൂണിവേഴ്സിറ്റി യൂണിയൻ ഭരിക്കുന്ന
എസ്എഫ്ഐ യിലുണ്ടായ ചേരിതിരിവിനെയും ഏറ്റുമുട്ടലിനെയും തുടർന്ന് തടഞ്ഞു വച്ചിരുന്ന മത്സരവിജയികളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ നീക്കം.

ഒരോ ഗ്രൂപ്പിന മത്സരങ്ങളിൽ പങ്കെടുത്ത നാല് കോളേജ് ടീമു കൾക്കു വരെ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾക്ക് അർഹത നേടിയതായികാണിച്ചാണ് ഗ്രേസ് മാർക്ക് തട്ടിപ്പിനുള്ള നൂതന മാർഗം കണ്ടെത്തിയിരിക്കുന്നത്.

കാലാവധി കഴിഞ്ഞ യൂണിവേഴ്സിറ്റി യൂണിയനാണ് യുവജനോത്സവം സംഘടിപ്പിച്ചതെ ആരോപണം നേരത്തെതന്നെ
ഉണ്ടായിരുന്നു. വിധി ന്യായത്തിലെ തർക്കത്തെ തുടർന്ന് കാസർഗോഡ്കാരനായ നൃത്ത അദ്ധ്യാപകൻ ഷാജി പൂത്തോട്ട എന്ന വിധികർത്താവ് ആത്മഹത്യ ചെയ്തത് ഏറെ ഒച്ചപ്പാടിന് കാരണമായിരുന്നു. ഷാജി അടക്കമുള്ള മൂന്നു വിധി കർത്താക്കളെ യൂണിയൻ ഭാരവാഹികളായ എസ്. എഫ്. ഐ പ്രവർത്തകർ മർദ്ദിച്ചതായും ആരോപണം ഉണ്ടായിരുന്നു.
തുടർന്ന് വിധി നിർണ്ണയ പ്രഖ്യാപനം വിസി തടഞ്ഞു. യുവജനോത്സവ നടത്തിപ്പിലെ വീഴ്ചകൾ പരിശോധിക്കാൻ സിണ്ടിക്കേറ്റിന്റെ ഒരു ഉപസമിതിയും രൂപീകരിച്ചിരുന്നു. സമിതി ഇതേവരെ റിപ്പോർട്ട്‌ നൽകിയിട്ടില്ല.

യൂണിയന്റെ കാലാവധി നീട്ടി നൽകാൻ വിസമ്മതിച്ച വിസി യൂണിയന്റെ ചുമതല സ്റ്റുഡന്റസ് സർവീസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. അദ്ദേഹമാണ് ഇപ്പോൾ പുതിയ വിധി നിർണ്ണയ പട്ടിക തയ്യാറാക്കിയത്.

സർവ്വകലാശാല യൂണിയനാണ് യുവജനോത്സവ നടത്തിപ്പിന്റെ ചുമതല. മുൻകാലങ്ങളിൽ കലോത്സവങ്ങളിൽ വിധികർത്താക്കളിൽ അഴിമതി നടത്തിയതിന് കരിമ്പട്ടികയിൽ
പെട്ടവരെയും വിധിനിർണ്ണയ പാനലിൽ ഉൾപ്പെടുത്തിയിരുന്നതായി ആക്ഷേപമുണ്ട്.
എസ്.എഫ്.ഐ യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെയാണ് യുവജനോത്സവത്തിന്റെ ജനറൽ കൺവീനറായി നിയോഗിച്ചിരുന്നത്.

എംജി,സംസ്കൃത, കാലിക്കറ്റ്,കണ്ണൂർ സർവ്വകലാശാലകളിൽ നടന്ന യുവജനോത്സവങ്ങളിലെ വിധി നിർണയങ്ങളിലും സമാനമായ വ്യാപക പരാതികൾ  ഉയർന്നതായും എസ്.എഫ്. ഐ യുടെ നിയന്ത്രണത്തിലാണ് വിധി നിർണയം നടത്തുന്നതെന്നും എസ്. എഫ്ഐയുടെ സംസ്ഥാന നേതാക്കൾ സാംസ്കാരിക വകുപ്പ്മന്ത്രിയുടെ  ഓഫീസ് കേന്ദ്രീകരിച്ചാണ് വിധികർത്താക്കളെ നിശ്ചയിക്കുന്നതെന്നും ആക്ഷേപമുണ്ട്.

കേരള സർവകലാശാലയിലെ യുവജനോത്സവ മത്സര വിജയികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ വൈകിയാൽ ഈ മാസഅവസാനം പ്രസിദ്ധീക രിക്കേണ്ട ബിരുദ പരീക്ഷകളുടെ  മാർക്ക് ലിസ്റ്റിൽ മത്സര  വിജയികൾക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്കുകൾ ഉൾപ്പെടുത്താനാവില്ല.

ഗ്രൂപ്പ്‌ മത്സരങ്ങളിൽ കൂടുതൽ പേർ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് പുതിയ ഗ്രേസ് മാർക്ക്‌ തട്ടിപ്പ് നടത്തുന്നത്. ഒരു ഗ്രൂപ്പ് ഐറ്റത്തിൽ ഉൾപ്പെടുന്ന പത്തുമുതൽ പന്ത്രണ്ടു പേർക്കു വരെ ഓരോ പേപ്പറിനും ആറു ശതമാനം മാർക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിലാണ് കൂടുതൽ പേർക്കും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകിയിരിക്കുന്നത്.
വഞ്ചിപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, ഒപ്പന, വൃന്ദവാ ദ്യം, മാർഗംകളി, സമൂഹ ഗാനം എന്നിവയിൽ  പങ്കെടുത്ത72   കോളേജ് ടീമികൾക്ക്  ഒന്നുംരണ്ടുമൂന്നും സ്ഥാനങ്ങൾ നൽകിയാണ് തിരിമറി നടത്തിയിരിക്കുന്നത്. ഇതിലൂടെ 800 ഓളം വിദ്യാർത്ഥികൾ കൂട്ടത്തോടെ ഒന്നിച്ച് ഗ്രേസ് മാർക്കിന് അർഹത ലഭിക്കും.പരമാവധി ഓരോ വിദ്യാർത്ഥികൾക്കും 60 മാർക്ക് വരെ ലഭിക്കും.

വിധികർത്താക്കൾ മാർക്കിടുമ്പോൾ ഒരു മത്സരത്തിൽ നാല് ഗ്രൂപ്പുകൾക്കു വരെ ഒരേ മാർക്ക് ലഭിച്ചതാണ് തിരിമറി നടന്നിട്ടുള്ളതായി ബോധ്യപ്പെടാൻ നിമിത്തമായത്. എന്നാൽ ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ തിരിമറി നടന്നതായി ആക്ഷേപമില്ല.
ഒരേ സ്ഥാനത്തിന് ഒന്നിൽ കൂടുതൽ പേർ അർഹത നേടിയിട്ടുമില്ല.

കേരള സർവ്വകലാശാല യുവജനോത്സവത്തിൽ മത്സര വിജയികളെ പ്രഖ്യാപിക്കുന്നതിൽ എസ്എഫ്ഐ ക്കുള്ളിലെ ചേരിതിരിവ് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഗ്രേസ് മാർക്ക്‌ ലക്ഷ്യംവച്ച് ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർക്ക് ഒന്നാം സ്ഥാനം നൽകാൻ തീരുമാനിച്ചതെന്നറിയുന്നു.

ഗ്രൂപ്പ് മത്സരങ്ങളിൽ യൂണിയനു താൽപ്പര്യമുള്ള ആരുടെയും പേരുകൾ  ഉൾപ്പെടുത്താറുണ്ട്. അവർക്കെല്ലാം ഗ്രേസ് മാർക്കിന്റെ അനുകൂലം ലഭിക്കും.ഉന്നത പഠനങ്ങൾക്കുള്ള പ്രവേശനത്തിനുള്ള കുറുക്ക് വഴിയായി വിദ്യാർത്ഥികൾ ഈ മാർഗ്ഗം കഴിഞ്ഞ നാളുകളായി പ്രയോജന പെടുത്തുന്നുണ്ട്.

സംസ്കൃത സർവകലാശാലയുടെ കഴിഞ്ഞ യുവജനോത്സവത്തിൽ ഗ്രൂപ്പ് മത്സരത്തിൽ പങ്കെടുക്കാത്ത ഒരു എസ് എഫ്ഐ പ്രവർത്തകയെ ഗ്രൂപ്പിൽ ഉൾപ്പെടുത്തിയത് മത്സരത്തിൽ പങ്കെടുത്ത മറ്റു വിദ്യാർത്ഥികൾ ചോദ്യം ചെയ്തെങ്കിലും ആ വിദ്യാർത്ഥിനി മത്സരത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നുവെന്ന വിദ്യാർഥിനിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ സംസ്കൃത വിസി തന്നെ ഗ്രേസ് മാർക്ക് ലഭിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഈ അടുത്തകാലത്ത് വിവാദമായിരുന്നു.

ഗ്രൂപ്പ് മത്സരവിധികളിൽ വ്യക്തമായ തിരിമറി നടന്നിരിക്കുന്നതായി ആക്ഷേപമുള്ളത് കൊണ്ട് ഗ്രൂപ്പ്‌ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്കുകൾ  നൽകുന്നത് തടയണമെന്നും വിധി നിർണ്ണയ പട്ടിക തയ്യാറാക്കിയവർക്കെതിരെ നടപടി കൈക്കൊള്ളണ മെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വൈസ് ചാൻസർക്ക് നിവേദനം നൽകി.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്ന്
ജോയിന്റ് കൗൺസിൽ

ശാസ്താംകോട്ട:സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കുടിശിഖയായ  ക്ഷാമബത്ത അനുവദിക്കണമെന്നും പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തിൻ്റെ കുടിശിഖ  അനുവദിക്കണമെന്നും ജോയിൻ്റ് കൗൺസിൽ കുന്നത്തൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രാജീവ്‌കുമാർ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ്‌ ആർ.രഞ്ജു അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി കെ.മനോജ്‌ പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജി പത്മകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ.വിനോദ്,സംസ്ഥാന കമ്മിറ്റി അംഗം കെ.ശശിധരൻ പിള്ള,ജില്ലാ ജോയിന്റ് സെക്രട്ടറി എം.മനോജ്‌,ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി ജയകുമാരി,
സംസ്ഥാന കൗൺസിൽ അംഗം കെ.സന്തോഷ്‌,ജില്ലാ കമ്മിറ്റി അംഗം എം.ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി
ആർ.രഞ്ജു (പ്രസിഡന്റ്‌),ശ്രീകാന്ത്, നിയാസ്,മനോജ്‌
(വൈസ് പ്രസിഡന്റ്‌മാർ),കെ.മനോജ്‌ (സെക്രട്ടറി),റോയ്മോഹൻ, സെയ്‌ഫുദീൻ,ശ്രീരേഖ (ജോ.സെക്രട്ടറിമാർ),ജെ.ശാന്തകുമാരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കുണ്ട്രയ്യത്ത് മുഹമ്മദ് കുഞ്ഞ്
അനുസ്മരണവും അവാർഡ് വിതരണവും

കാരാളിമുക്ക്:മുതിർന്ന നേതാവും സാമൂഹിക പ്രവർത്തകനുമായ കുണ്ട്രയ്യത്ത് മുഹമ്മദ് അനുസ്മരണം കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് കാരാളിമുക്ക് വാർഡ് കമ്മിറ്റിയാണ് അനുസ്മരണവും അവർഡ് വിതരണവും സംഘടിപ്പിച്ചത്.ജി.രാജപ്പൻ പിള്ള അധ്യക്ഷതവഹിച്ചു.യൂത്ത് കോൺഗ്രസ്സ് മുൻ ബ്ലോക്ക് പ്രസിസന്റ് സുരേഷ് ചന്ദ്രനും ഗ്രാമപഞ്ചായത്ത് അംഗം ആർ.റജിലയും ചേർന്ന് വിദ്യാഭ്യയാ അവാർഡുകൾ വിതരണം ചെയ്തു.പ്രീത ശിവൻ,റജ്‌ല നൗഷാദ്,രമണി ശ്രീധരൻ,ബീന മുത്തലിഫ്,സൂര്യ കൃഷ്ണ, വസന്തകുമാരി,ഖാലിദീൻ കുട്ടി, റാഫേൽ,ഗണേശൻ പിള്ള,വാഴയിൽ മുഹമ്മദ് കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

കുന്നത്തൂർ കിഴക്ക് കരയോഗത്തിൽ അനുമോദന സമ്മേളനവും പഠനോപകരണ വിതരണവും

കുന്നത്തൂർ:കുന്നത്തൂർ കിഴക്ക് 355-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സമ്മേളനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.ആർ.കെ ബാബു ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.യൂണിയൻ ഭരണ സമിതി അംഗങ്ങളായ സുരേന്ദ്രൻ പിള്ള,സി.അനിൽകുമാർ,കരയോഗം സെക്രട്ടറി
കെ.വിജയൻ പിള്ള,ഓമനക്കുട്ടൻ പിളള,ആർ.മോഹനൻ പിള്ള,അജയകുമാർ ചോതി,ഹരികുമാർ കുന്നത്തൂർ,മാധവൻ പിള്ള എന്നിവർ പ്രസംഗിച്ചു.

ഹണിട്രാപ്പിലൂടെ പോലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്

പോലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി പേരെ ഹണിട്രാപ്പിലൂടെ കബളിപ്പിച്ച യുവതിക്കെതിരെ കേസ്. കാസര്‍കോട് കേന്ദ്രീകരിച്ച് ഹണിട്രാപ്പ് നടത്തിയ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്.
ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതി തട്ടിപ്പ് നടത്തിയത്. കൊയ്‌ലാണ്ടി സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിനെ കേസെടുത്തിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സുഹൃത്ത് ബന്ധം സ്ഥാപിച്ച് യുവാവിന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് പരാതി. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥയെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ട്.

ഐഎഎസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയെന്ന പേരില്‍ വിവിധ ജില്ലകളില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നിരവധി പേരില്‍ നിന്ന് ലക്ഷങ്ങളാണ് തട്ടിപ്പ് നടത്തിയത്. നേരത്തെ യുവതിക്കെതിരെ പരാതി നല്‍കിയ യുവാവിനെതിരെ ഇവര്‍ പീഡന പരായി നല്‍കിയിരുന്നു. ഈ യുവാവ് ഇപ്പോള്‍ ജയിലിലാണ്.

പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി ഒ. ആര്‍. കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി സിപിഎം നേതാവ് ഒ. ആര്‍. കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് കേളു അധികാരമേറ്റത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് സാക്ഷിയാകാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു.
കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയായത്. വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള എംഎല്‍എയാണ് കേളു. വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായിട്ടാണ് കേളു മന്ത്രിപദവിയിലേക്കെത്തിയത്.

ജോലി വാഗ്ദാനം ചെയ്ത്
യുവാവിനെ കടത്തിക്കൊണ്ട് പോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

കൊല്ലം. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്
യുവാവിനെ കടത്തിക്കൊണ്ട് പോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ.
കൊല്ലം വെള്ളിമൺ സ്വദേശി പ്രവീൺ ആണ് പിടിയിലായത്. കിളിക്കൊല്ലൂർ സ്വദേശി അമൽ അശോകിൻ്റെ പരാതിയിലാണ് കൊല്ലം
ഈസ്റ്റ്  പൊലീസ് പ്രതിയെ പിടികൂടിയത്.
വിയറ്റ്നാമിലെ ഒരു കമ്പനിയിൽ ജോലി
വാഗ്ദാനം ചെയ്ത്  220000 രൂപയാണ്
യുവാവിൽ നിന്ന് കൈക്കലാക്കിയത്.
എന്നാൽ യുവാവിനെ വിയറ്റ്നാമിൽ
എത്തിച്ച് കംബോഡിയയിലേക്ക് കടത്തിക്കൊണ്ട് പോയി സ്കാമിംഗ് ഉൾപ്പടെയുള്ള ജോലികൾ ചെയ്യിപ്പിക്കുകയായിരുന്നു. പ്രവീൺ അടക്കം നാല് പേരാണ് കേസിലെ പ്രതികൾ. മറ്റ് പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി.

മാടവനയിൽ മറിഞ്ഞ ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു, ഡ്രൈവർ കസ്റ്റഡിയിൽ

കൊച്ചി: മാടവനയിൽ സ്വകാര്യ ബസ് ട്രാഫിക് സിഗ്നലിൽ ഇടിച്ച് മറിഞ്ഞു ബസ്സിനിടയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു. രാവിലെ 10 മണിയോടെ ഇടപ്പള്ളി-അരൂർ ദേശീയപാതയിലൂടെ സഞ്ചരിച്ചിരുന്ന ബംഗ്ലൂർ-തിരുവനന്തപുരം കല്ലട ബസാണ് അപകടത്തിൽ പെട്ടത്. ബസ് സമീപത്തൂടെ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്കാണ് മറിഞ്ഞത്. പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. വാഗമൺ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് (33) മരിച്ചത്.അപകട സമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർ പാൽ പാണ്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു.ഇവർ ചികിത്സയിലാണ്. ബസ് റോഡിന് കുറുകെയാണ് മറിഞ്ഞത്.

തെലങ്കാനയില്‍ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും പീഡനവും

ഹൈദരാബാദ്.തെലങ്കാനയിലെ നാഗർകു‍ർണൂലിൽ ഗോത്രവനിതക്ക് നേരെ ക്രൂരമായ ആൾക്കൂട്ട വിചാരണയും പീഡനവും. മുഖത്തും കണ്ണിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പൊടിയിട്ടു, മർദ്ദിച്ചു. രണ്ട് തവണയായി ബന്ധുക്കളും അയൽവാസികളും അടങ്ങുന്ന ആൾക്കൂട്ടം ഇവരെ മർദ്ദിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ജൂൺ ആദ്യവാരമാണ് സംഭവങ്ങൾ നടന്നത്, ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഇന്നലെ. ചെഞ്ചു എന്ന ഗോത്ര വിഭാഗത്തിൽ പെട്ട സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഇരയായ യുവതിയുടെ സഹോദരിയും സഹോദരീ ഭർത്താവുമടക്കം നാല് പേർ അറസ്റ്റിൽ