23.7 C
Kollam
Thursday 25th December, 2025 | 04:20:37 AM
Home Blog Page 2583

തട്ടത്തുമലയിൽ ടാങ്കർ ലോറി മറിഞ്ഞു; ഡ്രൈവറും ക്ലീനറും ആശുപത്രിയിൽ

കിളിമാനൂർ: തട്ടത്തുമലയിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. പരിക്കേറ്റ ലോറി ഡ്രൈവറേയും ,ക്ലീനറേയും തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. തോന്നയ്ക്കലുള്ള പമ്പിലേക്ക് ഇന്ധനവുമായി പോയ ലോറിയാണ് മറിഞ്ഞത് ഇന്ന് പുലർച്ചെ 2.30 ന് ആയിരുന്നു സംഭവം.നിയത്രണം വിട്ട ടാങ്കർ തലകീഴായി മറിയുകയായിരുന്നു. ആൾപ്പാർപ്പില്ലത്താ സ്ഥലത്താണ് അപകടം ഉണ്ടായത്.4 അറകളുള്ള ടാങ്കറിൽ പെട്രോളും ,ഡീസലും ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് പെട്രോൾ ലീക്കായി സമീപത്തെ തോട്ടിലക്ക് ഒഴുകി.പരിസരവാസികൾ വീടുകളിൽ തീ കത്തിക്കരുതെന്ന് ഫയർഫോഴ്സ് നിർദ്ദേശം നൽകിയിട്ടുണ്ട്.പ്രദേശത്ത് വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.

കേണിച്ചിറയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി

വയനാട്:കേണിച്ചിറയിൽ നാല് പശുക്കളെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി .താഴെ കിഴക്കേൽ സാബുവിൻ്റെ വിട്ടിൽ വനം വകുപ്പ് സ്ഥാപിച്ച കുട്ടിൽ രാത്രി 11.05 ഓടെ കടുവ അകപ്പെടുകയായിരുന്നു. കടുവ കൊന്ന പശു വിൻ്റെ ജഢം തിന്നാനെത്തിയപ്പോഴാണ് കൂട്ടിലായത്.
കടുവയുടെ ശാരീരിക സ്ഥിതി പരിശോധിച്ച് ഇന്ന് തന്നെ കടുവയെ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു.

കേണിച്ചിറയിൽ ഇന്നലെയും ഇന്ന് പുലർച്ചെയുമായി കടുവ കൊന്നത് മൂന്നു പശുക്കളെ. ഇതോടെയാണ് ജനം തെരുവിലിറങ്ങിയത്. പനമരം ബത്തേരി റോഡ് കേണിച്ചിറ സെൻററിൽ ഉപരോധിച്ചു. സൗത്ത് ഡിവിഷനിൽ സ്ഥിരം ഉദ്യോഗസ്ഥരെ നിയമിക്കാത്തതിലും പ്രതിഷേധമുയർന്നു.ഇതോടെ സ്ഥിരം ഡി എഫ് ഓയെ നിയമിച്ചു.

അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി,കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സിപിഎം നേതാവുമായ ഇ ഷാനവാസ്ഖാന്റെ പേരിൽ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

കൊല്ലം.അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൊല്ലത്തെ മുതിർന്ന അഭിഭാഷകനും സി.പി.ഐ എം. നേതാവുമായ ഇ.ഷാനവാസ്ഖാന്റെ പേരിൽ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്.നോട്ടറി അറ്റസ്റ്റേഷനെ കുറിച്ച് സംസാരിക്കാൻ എത്തിയ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി കടന്ന് പിടിച്ചെന്ന് അതിക്രമത്തിനിരയായ യുവതി പരാതിപ്പെട്ടു.

ഈ മാസം 14-ന് വൈകീട്ട് നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് യുവതിയും സഹപ്രവർത്തകനും ഷാനവാസ്ഖാന്റെ ഓഫീസിൽ പോയിരുന്നു. വിവരങ്ങൾ പറഞ്ഞു മടങ്ങി. ഓഫീസ് സമയംകഴിഞ്ഞ് യുവതി വീട്ടിലേക്ക് പോകാനിറങ്ങവെ ഷാനവാസ്ഖാൻ വീട്ടിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് പരാതി.

സംഭവം പുറത്ത് പറയുമെന്ന് ഭയന്ന അഭിഭാഷകനായ ഷാനവാസ്ഖാൻ യുവതിയെ ഫോണിൽവിളിച്ച് മാപ്പ് ചോദിച്ചു.

അതേ സമയം വൈകീട്ട് ബാർ അസോസിയേഷനിൽ യുവതി ഇ-മെയിൽ മുഖാന്തരം പരാതി നൽകി. പരാതി ഒത്തുതീർപ്പാ ക്കാൻ ഒട്ടേറെപ്പേർ ഇടപെട്ടതോടെ ബാർ അസോസി – യേഷൻ അംഗങ്ങളുടെ മുന്നിൽവെച്ച് പരസ്യമായി മാപ്പുപറയണമെന്ന് യുവതിയുടെ ആവശ്യപ്പെട്ടു. എന്നാൽ അഭിഭാഷകനായ ഷാനവാസ് ഖാൻ ഇതിന് കൂട്ടാക്കാതെ വന്നതോടെ യുവതി കൊല്ലം വെസ്റ്റ് സ്റ്റേ ഷനിൽ പരാതി നൽകുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന തിനെതിരേയുള്ള വകുപ്പുകൾ ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊല്ലം വെസ്റ്റ് പോലീസ് കേസെടുത്തു.

ഗവർണറുടെ പരിപാടിയിൽ സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന് മന്ത്രിമാർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത പരിപാടിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോൾ ലംഘിച്ചെന്ന ആരോപണവുമായി മന്ത്രിമാരായ വി. ശിവൻകുട്ടിയും ജി.ആർ. അനിലും. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ‘ഒളിമ്പിക് ഡേ റൺ’ പരിപാടിക്കിടയാണ് സംഭവം.


ഗവർണർ പ്രസംഗിക്കുമ്പോൾ സുരേഷ് ഗോപി സ്റ്റേജ് വിട്ടിറങ്ങിയിരുന്നു. ഇതോടെ അവിടെ നിന്നിരുന്ന വിദ്യാർഥികളടക്കമുള്ള ജനക്കൂട്ടം സുരേഷ് ഗോപിയുടെ അടുത്തേക്ക് നീങ്ങുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് അവിടെയുണ്ടായ ബഹളം മൂലം ഗവർണറുടെ പ്രസംഗം ശരിക്കും കേൾക്കാത്ത അവസ്ഥയുണ്ടായി.

കൃത്യമായ മിനിറ്റ്സ് വരെ എല്ലാവർക്കും ലഭ്യമാക്കിയ പരിപാടിയിൽ ഗവർണറെപ്പോലും മാനിക്കാതെ സുരേഷ് ഗോപി നടത്തിയത് പ്രോട്ടോകോൾ ലംഘനമെന്നാണ് വി. ശിവൻകുട്ടിയുടെ ആരോപണം. ഗവർണറോടും ദേശീയഗാനത്തോടുമുള്ള അനാദരവാണ് സുരേഷ് ഗോപി നടത്തിയതെന്ന് മന്ത്രി ജി.ആർ. അനിൽ.

ഒരിക്കലുമൊരു ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത രീതിയാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒരു അഭിനേതാവെന്ന നിലയിലാണ് സുരേഷ് ഗോപി ഇവിടെ പ്രവർത്തിച്ചത്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ഛത്തീസ്ഗഢില്‍ മാവോയിസ്റ് ആക്രമണം,മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

റായ്പൂര്‍ . ഛത്തീസ്ഗഢില്‍ മാവോയിസ്റ് ആക്രമണ,മലയാളി ഉള്‍പ്പെടെ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു.സുക്മയിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉണ്ടായ കുഴിബോംബ് സ്ഫോടനത്തിലാണ് തിരുവനന്തപുരം പാലോട് കാലൻകാവ് സ്വദേശി വിഷ്ണു ആർ, ഷെെലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത്.സി ആർ പി എഫ് കോബ്ര യൂണിറ്റില്‍പ്പെട്ട ജവാന്മാരാണ്.സുരക്ഷാസേന ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം. ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിട്ടായിരുന്നു സുരക്ഷാ ഉദ്യോ​ഗസ്ഥർ സഞ്ചരിച്ചിരുന്നത്. സംഘത്തിലെ ഒരു വാഹനത്തിന്റെ ഡ്രൈവറായിരുന്നു ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിഷ്ണു.ജ​ഗർ​ഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ആക്രമണം.നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്

പിണറായി വിജയന്‍ മാറരുതെന്ന് കെ മുരളീധരന്‍

വടകര . പിണറായി വിജയൻ മാറണമെന്ന ചർച്ചകൾ നടക്കുന്നുണ്ട് എന്നാൽ അദ്ദേഹം മാറരുതെന്നാണ് തനിക്ക് പറയാനുള്ളതെന്ന് കെ മുരളീധരൻ എം.പി. അദ്ദേഹം മാറിയില്ലെങ്കിലേ നമുക്ക് നല്ല ചാൻസ് പഞ്ചായത്ത്, അസംബ്ലി തെരഞ്ഞെടുപ്പുകളിൽ ഉണ്ടാവുകയുള്ളൂ. പിണറായി തെറ്റ് തിരുത്തുമെന്ന് ആരും കരുതണ്ട. തെറ്റിൽ നിന്ന് തിരുത്തി കൊണ്ട് കൂടുതൽ തെറ്റിലേക്കാണ് പോകുന്നതെന്നും കെ.മുരളീധരൻ വടകരയിൽ പറഞ്ഞു.

തൃശൂരിൽ ബി.ജെ പി യെ വിജയിപ്പിച്ചത് സി.പി ഐ എം ആണ്. സി. പി എമ്മിൻ്റെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ജയിപ്പിച്ചത് ‘എന്നിട്ട് താമര വിരിയിപ്പിച്ചത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറയുന്നു കരുവണ്ണൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമമാണ് ഇവിടെ നടന്നതെന്നും കെ മുരളീധരൻ പറഞ്ഞു. ബി.ജെ പി തൃശൂരിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് അൻപത്തി ആറായിരം പുതിയ വോട്ടർമാരെ ചേർത്തു എന്നാൽ ഇതൊന്നും കോൺഗ്രസുകാർ കാണുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു

കുന്നത്തൂർ യൂണിയനിൽ സംയുക്ത യോഗവും വൈദിക യോഗരൂപീകരണവും നടന്നു

എസ് എൻ ഡി പി യോഗം കുന്നത്തൂർ യൂണിയനിൽ നടന്ന ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗവും വൈദിക യോഗരൂപീകരണവും യൂണിയൻ പ്രസിഡൻ്റ് ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു.

ശാസ്താംകോട്ട : എസ് എൻ ഡി പി യോഗം കുന്നത്തൂർ യൂണിയനിൽ ശാഖാ ഭാരവാഹികളുടെയും ശാഖകളിലെ ഗുരുക്ഷേത്രങ്ങളിലെ വൈദികരുടെയും സംയുക്ത യോഗം നടന്നൂ. യൂണിയൻ പ്രസിഡൻ്റ് ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി റാം മനോജ് പ്രവർത്തന റിപ്പോർട്ടും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയവും അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡു മെമ്പർ വി. ബേബികുമാർ യൂണിയൻ കൗൺസിലർമാരായ പ്രേം ഷാജി , നെടിയവിള സജീവൻ, പഞ്ചായത്തു കമ്മിറ്റി അംഗങ്ങളായ ആർ. സുഗതൻ, സുഭാഷ് ചന്ദ്രൻ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി ദിവ്യ, ഖജാൻജി അനിതാ ബാബു , വൈസ് പ്രസിഡൻ്റ് സുപ്രഭ യൂത്ത്മൂവ്മെൻ്റ് കൺവീനർ ആർ രാജീവ് ട്രഷറർ അമൽ എംപ്ലോയിസ് ഫോറം പ്രസിഡൻ്റ് അനിൽകുമാർ, സെക്രട്ടറി ലീന ശാഖാ ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് വൈദിക യോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു.

പള്ളിമുക്കിൽ പ്രവർത്തിക്കുന്ന ഖ്വവ ഹോട്ടലിൽ തീപിടുത്തം

കൊല്ലം പള്ളിമുക്കിൽ പ്രവർത്തിക്കുന്ന ഖ്വവ ഹോട്ടലിൽ തീപിടുത്തം.
ഹോട്ടലിൻ്റെ അടുക്കളയിൽ നിന്നാണ് തീപിടുത്തം ഉണ്ടായത്. കൊല്ലം കടപ്പാക്കടയിൽ നിന്ന് അഗ്നിരക്ഷാ യുണിറ്റിൻ്റെ മൂന്ന് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി. ആർക്കും പരിക്കില്ല. തീപിടുത്തം എങ്ങനെ ഉണ്ടായെന്ന് വ്യക്തമല്ല.

എം.സി.റോഡില്‍ കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു

കൊട്ടാരക്കര: എം.സി.റോഡില്‍ കരിക്കത്ത് കാറിടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു. ലോവര്‍ കരിക്കം കാഞ്ഞിരം വിള വീട്ടില്‍ ജോണ്‍ (67) ആണ്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്കു പോവുകയായിരുന്ന കാറാണ് ജോണിനെ ഇടിച്ചത്. ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സാറാമ്മ ജോണ്‍. മക്കള്‍: ബേബിക്കുട്ടി, മിനി സജി. മരുമക്കള്‍: സജി ബേബി, സുജ കുഞ്ഞുകുട്ടി.

അഭിഭാഷകൻ അഡ്വ പാരിപ്പള്ളി രവീന്ദ്രൻ അന്തരിച്ചു

കൊല്ലം.പ്രമുഖ അഭിഭാഷകൻ അഡ്വ പാരിപ്പള്ളി രവീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.പരവൂർ പുറ്റിങ്ങൽ കേസിൽ ഉൾപ്പടെ നിരവധി കേസുകളുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്നു. ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഭാരവാഹി,സിപിഐഎം കൊല്ലം മുൻ ഏര്യാ കമ്മിറ്റി അംഗമായിരുന്നു.