Home Blog Page 2435

റെയില്‍വേയില്‍ തുടക്കകാര്‍ക്ക് ജോലി,2424 ഒഴിവുകള്‍

ഇന്ത്യന്‍ റെയില്‍വേയില്‍ തുടക്കകാര്‍ക്ക് ജോലി : കേന്ദ്ര സര്‍ക്കാറിന്റെ കീഴില്‍ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെന്‍ട്രല്‍ റെയില്‍വേ ഇപ്പോള്‍ അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസും , ITI യോഗ്യതയും ഉള്ളവര്‍ക്ക് വിവിധ ട്രേഡ്കളില്‍ മൊത്തം 2424 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. പരീക്ഷ ഇല്ലാതെ ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 16 മുതല്‍ 2024 ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

Central Railway Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെന്‍ട്രല്‍ റെയില്‍വേ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeApprentices Training
Advt NoRRC/CR/AA/2024
തസ്തികയുടെ പേര്അപ്പ്രന്റീസ്‌
ഒഴിവുകളുടെ എണ്ണം2424
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംas per rules
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 16
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 15
ഒഫീഷ്യല്‍ വെബ്സൈറ്റ്https://rrccr.com/

ബാങ്കുകളില്‍ ക്ലാര്‍ക്ക്,6128 ഒഴിവുകള്‍,21വരെ മാത്രം

അടുത്തുള്ള ബാങ്കുകളില്‍ ക്ലാര്‍ക്ക് ജോലി : ഇന്ത്യയിലെ വിവിധ പൊതു മേഖലാ ബാങ്കുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ ഇപ്പോള്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ ബാങ്കുകളില്‍ ക്ലാര്‍ക്ക് തസ്തികയില്‍ മൊത്തം 6128 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 1 മുതല്‍ 2024 ജൂലൈ 21 വരെ അപേക്ഷിക്കാം.

BPS CRP Clerk XIV Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ
ജോലിയുടെ സ്വഭാവംCentral Govt
Recruitment TypeDirect Recruitment
Advt NoNA
തസ്തികയുടെ പേര്ക്ലാര്‍ക്ക്
ഒഴിവുകളുടെ എണ്ണം6128
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.25,000 – 45,000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജൂലൈ 1
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജൂലൈ 21
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.ibps.in/

ചായ കുടിക്കാൻ പോയ കാൽനടക്കാരൻ വാഹനമിടിച്ചു മരിച്ചു

തൃശൂര്‍.ചായ കുടിക്കാൻ പോയ കാൽനടക്കാരൻ വാഹനമിടിച്ചു മരിച്ചു. മാള സ്വദേശി മാണിക്കത്തു പറമ്പിൽ കുട്ടപ്പൻ ആണ് മരിച്ചത്. 70 വയസായിരുന്നു. ഇടിച്ചതിനുശേഷം നിർത്താതെ പോയ വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു

കുത്തിവെപ്പ് എടുത്ത രോഗി ഗുരുതരാവസ്ഥയിൽ

നെയ്യാറ്റിൻകര.കുത്തിവെപ്പ് എടുത്ത രോഗി ഗുരുതരാവസ്ഥയിൽ. തിരുവനന്തപുരം സ്വദേശിനി കൃഷ്ണപ്രിയയാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ കഴിയുന്നത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയ്ക്ക് എതിരെയാണ് ആരോപണം

വയറുവേദനയുമായി എത്തിയ യുവതി കുത്തിവെപ്പ് എടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി. 28 കാരിയായ കൃഷ്ണപ്രിയ ആറുദിവസമായി മെഡിക്കൽ കോളേജ് ഐസിയുവിൽ. കുടുംബത്തിൻറെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു

പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസ്സുകാരി മരിച്ചു

കോഴിക്കോട് .പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസ്സുകാരി മരിച്ചു.കൊടുവള്ളി എളേറ്റിൽ പുതിയോട്ടിൽ കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) ആണ് മരിച്ചത്.ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു.ഇന്നലെ രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇലറ്റിൽ ജിഎം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്

തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ?നമ്മുടെ വീട്ടിൽ സുലഭമായിട്ടുള്ള ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

നിരവധി പോഷകഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത പനീയമാണ് തേങ്ങവെള്ളം. ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്. ശരീരഭാരം കുറയ്ക്കാൻ എടുത്താൻ പൊങ്ങാത്ത ഡയറ്റുകൾ പിന്തുടരുന്നത് പലപ്പോഴും വലിയ പരാജയമാകാറുണ്ട്. എന്നാൽ വീട്ടിൽ സുലഭമായ കിട്ടുന്ന തേങ്ങവെള്ളം ശരീരഭാരത്തെ നിയന്ത്രിക്കാനുള്ള മികച്ച മാർഗമാണ്.

ഒരു ഗ്ലാസ് തേങ്ങവെള്ളത്തിൽ വെറും 44 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. ശരീരഭാരം നിയന്ത്രിക്കാനുള്ള ഡയറ്റിൽ തേങ്ങവെള്ളം ചേർക്കുന്നത് ആരോഗ്യകരമായ തെരഞ്ഞെടുപ്പാണ്. തേങ്ങവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്നതിനൊപ്പം ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന്റെ ആരോഗ്യത്തിന് മികച്ചതാക്കുന്നു.

ദിവസവും ഈ വെള്ളം കുടിക്കുന്നതിലൂടെ വയറുവേദന, ഗ്യാസ് തുടങ്ങിയ വയറ്റിലെ പ്രശ്നങ്ങൾ അകറ്റാൻ സാധിക്കും. ശരീരഭാരം കുറയ്ക്കാൻ വേണ്ട പ്രധാന ഘടകമാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. കരിക്ക് ഇതിന് മികച്ച ഒരു ചോയിസ് ആണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം സ്വഭാവികമായും വിശപ്പ് കുറയ്ക്കുകയും ചെയ്യും.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാർ: റദ്ദാക്കിയത് 200ലധികം വിമാനങ്ങൾ

മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ റദ്ദാക്കിയത് 200ലധികം വിമാനങ്ങൾ. നെടുമ്പാശ്ശേരിയില്‍നിന്നുള്ള അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി. മുംബൈ, ഭുവനേശ്വര്‍, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദാക്കിയത്. വിന്‍ഡോസില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യോമയാന മേഖലയിലുണ്ടായ പ്രതിസന്ധി തുടരുകയാണ്.
വിദേശരാജ്യങ്ങളില്‍നിന്ന് ഡല്‍ഹി വഴി കേരളത്തിലേക്കുള്ള യാത്രക്കാരും ഡല്‍ഹി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. കംപ്യൂട്ടറുകള്‍ ഷട്ട്ഡൗണ്‍ ആയതോടെ വിമാനത്താവളത്തിലെ ചെക്കിങ് ഉള്‍പ്പെടെ തടസപ്പെടുകയായിരുന്നു. മാന്വല്‍ രീതിയിലാണ് പലയിടത്തും ഇപ്പോള്‍ ചെക്കിങ് നടക്കുന്നത്. സ്പൈസ് ജെറ്റ്, ആകാശ എയര്‍, വിസ്താര എയര്‍, ഇന്‍ഡിഗോ സര്‍വീസുകളെല്ലാം പ്രതിസന്ധിയിലായിട്ടുണ്ട്. ബാങ്കിങ് മേഖലയെയും സ്റ്റോക്ക് എക്സ്ചേഞ്ചിനെയും വിന്‍ഡോസ് തകരാര്‍ സാരമായി ബാധിച്ചു.

ഇന്നലെ പുലര്‍ച്ചെയാണ് ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്ത് എന്ന വിളിപ്പേരുള്ള എറര്‍ മെസേജ് കംപ്യൂട്ടറുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. സാധാരണഗതിയില്‍ വന്‍കിട കമ്പനികള്‍ മാത്രം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ്. വിന്‍ഡോസ് ഉപയോഗിക്കുന്ന വ്യക്തിഗത കംപ്യൂട്ടറുകളെ പ്രശ്‌നം ബാധിച്ചിട്ടില്ല.

വാർത്താനോട്ടം

2024 ജൂലൈ 20 ശനി

BREAKING NEWS

?കുവൈറ്റിൽ അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു.

?ആലപ്പുഴ തലവടി നീരേറ്റുപുറം മുളയ്ക്കലിൽ മാത്യൂസ് മുളയ്ക്കൽ (ജിജോ- 40 ), ഭാര്യ ലിനി ഏബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരാണ് മരിച്ചത്.

?കർണ്ണാടക അങ്കോലയിലെ ഷിരൂരിൽ മണ്ണിനടിയിൽപെട്ട ലോറിക്കുള്ളിൽ ഉള്ള കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനഃരാരംഭിക്കും.

?രാവിലെ 6.15 ഓടെ എൻ ഡിആർ എഫ് സംഘം അപകടസ്ഥലത്തെത്തി. രാവിലെ 8.30 ഓടെ ബംഗ്ലൂരിൽ നിന്നും എത്തിക്കുന്ന റഡാർ സംവിധാനം ഉപയോഗിക്കും.

? തിരച്ചിലിനായി ആന്ധ്രയിൽ നിന്നുള്ള എൻ ഡിആർ എഫ് സംഘം എത്തും.കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി രാവിലെ അപകടസ്ഥലം സന്ദർശിക്കും.

?ഗോവൻ തീരത്ത് കപ്പലിന് തീപിടിച്ച് ഫിലിപ്പിയൻസ് സ്വദേശിയായ കപ്പൽ ജീവനക്കാരൻ മരിച്ചു.കപ്പലിൽ ഉണ്ടായിരുന്നത് 21 ജീവനക്കാർ .

?വിദ്യാർത്ഥി പ്രക്ഷോഭംബംഗ്ലാദേശിൽ കർഫ്യു പ്രഖ്യാപിച്ചു. മരണസംഖ്യ 105 ആയി.ഇന്ത്യയിൽ നിന്നുള ട്രയിൻ സർവ്വീസുകൾ നിർത്തി.

? കേരളീയം ?

? സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എന്നാല്‍ വടക്കന്‍ കേരളത്തിലെ ചില ജില്ലകളില്‍ രണ്ടു ദിവസംകൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കഴിഞ്ഞ ഒരാഴ്ച കേരളത്തില്‍ പെയ്തത് ശരാശരിയെക്കാള്‍ ഇരട്ടി മഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

?കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ലോറിയുള്‍പ്പെടെ മണ്ണിനടിയില്‍പ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ മുതല്‍ പുനഃരാരംഭിച്ചു.

? ആമയിഴഞ്ചാന്‍തോട് ശുചീകരണ പ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ കൈമാറി. മന്ത്രി വി ശിവന്‍കുട്ടിയാണ് 10 ലക്ഷം രൂപ ജോയിയുടെ കുടുംബത്തിന് നല്‍കിയത്.

? തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് മരിച്ച ജോയിയുടെ കുടുംബത്തിന് സുപ്രീംകോടതി വിധി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് വി ഡി സതീശന്‍. ജോയിയുടെ അമ്മയുടെ ചികിത്സാ ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കും എന്നും അദ്ദേഹം പറഞ്ഞു .

? ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ ചില ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും ചിലര്‍ പുതുക്കിയിട്ടില്ലെന്നും കണ്ടെത്തി. ജോലി ചെയ്യുന്നവര്‍ നാലാഴ്ചക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് നിര്‍ദ്ദേശം.

? കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടിയായി മൂന്ന് സര്‍വകലാശാലകളിലെ വിസി നിയമന സെര്‍ച്ച് കമ്മിറ്റി രൂപീകരണം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലെ സെര്‍ച്ച് കമ്മിറ്റി നടപടികള്‍ക്കാണ് സ്റ്റേ .

? വെറുപ്പിന്റെ രാഷ്ട്രീയം തൃശൂരില്‍ വിജയിച്ചുവെന്ന് ബിനോയ് വിശ്വം. ആലപ്പുഴയിലെയും തൃശൂരിലെയും തോല്‍വിക്ക് പ്രത്യേക അര്‍ഥമുണ്ട്. ആ പാഠം പഠിക്കും, തിരുത്തും. ‘എല്‍ഡിഎഫിന് എല്‍ഡിഎഫുകാര്‍ പോലും വോട്ട് ചെയ്തിട്ടില്ല. അത് മറച്ചു വെച്ചിട്ട് കാര്യമില്ല. ഇടതുപക്ഷത്തുമുണ്ട് കുറ്റം ചെയ്തവര്‍. അവര്‍ തിരുത്താന്‍ തയാറാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

? കണ്ണൂരില്‍ മൂന്നര വയസ്സുള്ള ആണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ കഴിഞ്ഞ ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. പരിയാരം സ്വദേശിയായ കുട്ടി തൊട്ടടുത്ത വെള്ളച്ചാട്ടത്തില്‍ കുളിച്ചിരുന്നു.

? മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായ കുവൈത്തിലെ അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. തിരുവല്ല നീരേറ്റുപുറം സ്വദേശികളായ മാത്യൂസും ലിനി ഏബ്രഹാമും മക്കളുമാണ് മരിച്ചത്.

? കാട്ടാക്കടയില്‍ യുവതിയേയും യുവാവിനേയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട കുരുതംകോട് പാലക്കലില്‍ ഞാറവിള വീട്ടിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വീട്ടിലെ താമസക്കാരനായ പ്രമോദ് (35), ഇയാളുടെ സുഹൃത്ത് റീജ (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

?? ദേശീയം ??

? ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കര്‍ക്ക് എതിരെ കടുത്ത നടപടിയുമായി യു.പി.എസ്.സി. പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി പൂജ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. ഭാവിയില്‍ യുപിഎസ്.സി എഴുതുന്നതില്‍ നിന്നും പൂജയെ അയോഗ്യയാക്കി.

? മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്ത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെസി വേണുഗോപാല്‍. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം.

? ഗവര്‍ണര്‍മാര്‍ക്കുള്ള പ്രത്യേക പരിരക്ഷ സംബന്ധിച്ച് വിശദപരിശോധനക്ക് സുപ്രീംകോടതി. സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഗവര്‍ണര്‍മാര്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി.

? ഉത്തര്‍പ്രദേശ് ബിജെപിയില്‍ തര്‍ക്കം നടക്കുന്നതിനിടെ ആര്‍എസ്എസ്- ബിജെപി സംയുക്ത യോഗത്തിന് ഇന്ന് തുടക്കം.കന്‍വര്‍ യാത്ര നിയന്ത്രണങ്ങളില്‍ സഖ്യകക്ഷികളില്‍ നിന്ന് എതിര്‍പ്പുയുര്‍ന്നെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

?? അന്തർദേശീയം ??

? മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച ഗുരുതര പ്രശ്‌നത്തില്‍ വിശദീകരണവുമായി ക്രൗഡ്‌സ്ട്രൈക്ക്. വിന്‍ഡോസിന് സുരക്ഷ സേവനങ്ങള്‍ നല്‍കുന്ന സൈബര്‍ സെക്യൂരിറ്റി സ്ഥാപനമാണ് ക്രൗഡ്സ്ട്രൈക്ക്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച പ്രശ്‌നം കണ്ടെത്തിയെന്നും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് എന്നുമാണ് ക്രൗഡ്സ്ട്രൈക്കിന്റെ പ്രതികരണം.

? ലോകവ്യാപകമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലുണ്ടായ തകരാറിനെ തുടര്‍ന്ന് തങ്ങളുടെ 192 വിമാനസര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ. ഫ്ലൈറ്റ് റീബുക്കിങ്ങിനോ റീഫണ്ടിനോയുള്ള ഓപ്ഷന്‍ താത്ക്കാലികമായി ലഭ്യമല്ല.

? ബംഗ്ലാദേശില്‍ കലാപത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ ഇതുവരെ 105 പേര്‍ കൊല്ലപ്പെട്ടു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ളാദേശിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.

? ഇന്ത്യയ്ക്ക് അമേരിക്കയുമായി വിയോജിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചില വിഷയങ്ങളില്‍ ഇന്ത്യക്ക് സ്വതന്ത്ര നിലപാട് പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി.

? കായികം ?

? വനിതാ ഏഷ്യാ കപ്പ് ടി20യില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിജയത്തുടക്കമിട്ട് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 19.2 ഓവറില്‍ 108 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യന്‍ വനിതകള്‍ 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.

ചടയമംഗലത്ത് പട്ടാപ്പകല്‍ കുരുമുളക് സ്‌പ്രേ ചെയ്ത് മോഷണശ്രമം

അഞ്ചല്‍: ചടയമംഗലത്ത് സ്വര്‍ണക്കടയില്‍ മുളകുപൊടിയെറിഞ്ഞ് മോഷണശ്രമം.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. ചടയമംഗലം പോരേടം റോഡിലുള്ള ശ്രീലക്ഷ്മി ജ്വല്ലറിയില്‍ ആണ് മോഷണ ശ്രമം ഉണ്ടായത്. സ്‌കൂട്ടറില്‍ എത്തിയ യുവതിയും യുവാവുമാണ് മോഷണത്തിന് ശ്രമിച്ചത്.
യുവതി രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് സ്വര്‍ണക്കടയില്‍ വന്നിരുന്നു. മാലയുടെ വില ചോദിച്ച് മനസിലാക്കുകയും പിന്നീട് വരാം എന്ന് പറഞ്ഞ് തിരികെ പോവുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ യുവതിയും കൂടെ ഒരു യുവാവും ജ്വല്ലറിയില്‍ എത്തി കവര്‍ച്ചയ്ക്ക് ശ്രമിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കുരുമുളക് സ്‌പ്രേ യുവാവ് കടയിലുള്ളവരുടെ മുഖത്തേക്ക് അടിച്ചു. ഇതിനിടെ ജ്വല്ലറിയിലുണ്ടായിരുന്നവര്‍ കുരുമുളക് സ്‌പ്രേ തട്ടിത്തെറിപ്പിച്ചു. ഇതോടെ മോഷ്ടാക്കള്‍ ജ്വല്ലറിക്ക് പുറത്തിറങ്ങുകയും സ്‌കൂട്ടറില്‍ രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. ചടയമംഗലം സിഐ സുനീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി,ഏഴുദിവസം ആശുപത്രിയില്‍

കൊച്ചി. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി. ഫോർട്ടുകൊച്ചി മാത്രയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച സംഭവത്തിലാണ് നടപടി. സിംസാർ ബസ്സിലെ ഡ്രൈവർ സജോ ജോസഫിന്റെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്. ആറുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ബസ് ഡ്രൈവർ ഏഴു ദിവസം ആലുവ സർക്കാർ ആശുപത്രിയിൽ സാമൂഹിക സേവനവും നടത്തണം