Home Blog Page 2434

വിന്റേജ് ലുക്കില്‍ അജിത്ത്… ‘വിടാമുയര്‍ച്ചി’യുടെ പോസ്റ്റര്‍ ഹിറ്റ്….

തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് നായകനായെത്തുന്ന ‘വിടാമുയര്‍ച്ചി’ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. നായികയായെത്തുന്ന തൃഷയും അജിത്തുമുള്ള പോസ്റ്ററാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
വിന്റേജ് ലുക്കിലാണ് പോസ്റ്ററില്‍ അജിത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അര്‍ജുന്‍ സര്‍ജ, ആരവ്, റെജീന കസാന്‍ഡ്ര, നിഖില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബ്ബാസ്‌ക്കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍- ത്രില്ലറില്‍ ഒരുങ്ങുന്ന ചിത്രം ഈ വര്‍ഷം അവസാനത്തോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു

മലപ്പുറം: കോഴിക്കോട് നിപ സംശയിച്ച പതിനാലുകാരന് ചെള്ള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്. നിപയില്‍ സ്ഥിരീകരണം പൂനെയിലെ പരിശോധനാഫലം വന്ന ശേഷമായിരിക്കും. ഇന്ന് വൈകീട്ടോടെ ഫലം ലഭിക്കുമെന്ന മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു.
കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ്. നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

24,000 കോടിയുടെ പ്രത്യേക പാക്കേജും വിഴിഞ്ഞത്തിന് അയ്യായിരം കോടിയുടെ പ്രത്യേക പാക്കേജും കേന്ദ്രത്തില്‍നിന്നും പ്രതീക്ഷിക്കുന്നു, കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം. കേന്ദ്ര ബജറ്റിനെ സംസ്ഥാനം പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. 24,000 കോടിയുടെ പ്രത്യേക പാക്കേജും വിഴിഞ്ഞത്തിന് അയ്യായിരം കോടിയുടെ പ്രത്യേക പാക്കേജും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം നല്‍കാനുള്ള അര്‍ഹമായ വിഹിതം ഉള്‍പ്പെടെ ലഭിക്കമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.കേന്ദ്രത്തോട് 24000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ദശീയപാത വികസനത്തിന്റെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച തുക തിരികെ നല്‍കണം. കടമെടുപ്പ് പരിധി വര്‍ധിപ്പിക്കണം. കേരളത്തിന് അര്‍ഹമായ നികുതി വിഹിതം കിട്ടുന്നില്ല. ബജറ്റിന് മുന്നോടിയായി നടന്ന ചര്‍ച്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.യുഡിഎഫ് എം പിമാര്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാവരും ഒരുമിച്ച് നില്‍ക്കുന്നത് സഹായകരമാകും.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കാരണം എല്ലാം കുടിശിക ആണെന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാരിനേക്കാള്‍ നാല്‍പ്പതിനായിരം കോടി അധികമാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്.

സംസ്ഥാനത്ത് കൂടുതല്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിന് അര്‍ഹതപ്പെട്ട എയിംസ് നല്‍കാത്തതിന് കാരണം രാഷ്ട്രീയമാണ്. റെയില്‍വേ വികസനത്തിലും കൂടുതല്‍ പദ്ധതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓണക്കാലത്ത് സപ്ലൈകോയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ അധിക തുക നല്‍കുമെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

നീറ്റ് യുജി പരീക്ഷയിൽ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി.നീറ്റ് യുജി പരീക്ഷയിൽ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലങ്ങൾ പ്രഖ്യാപിച്ചു. സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് NTA യാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷാർത്ഥികൾക്ക് ഫലം നീറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരിശോധിക്കാം.ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് പരീക്ഷാ കേന്ദ്രങ്ങൾ തിരിച്ചുള്ള ഫലം പ്രഖ്യാപിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നത്. വിദ്യാർത്ഥികൾ നേടിയ മാർക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമ്പോഴും ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. പരീക്ഷാഫലങ്ങൾ ഓരോ നഗരവും കേന്ദ്രവും തിരിച്ചാണ് NTA പ്രസിദ്ധീകരിച്ചത്.

യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവെച്ചു

ന്യൂഡെല്‍ഹി. വിവാദങ്ങൾക്കിടെ യുപിഎസ്‌സി ചെയർപേഴ്‌സൺ മനോജ് സോണി രാജിവെച്ചു.
ഒരു മാസം മുൻപ് രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണ്
വിശദീകരണം.കാലാവധി കഴിയാൻ 5 വർഷം അവശേഷിക്കെയാണ് അപ്രതീക്ഷിത രാജി.

2017ലാണ് മനോജ് സോണി യു.പി.എസ്.സി അംഗമാകുന്നത്. 2023 മേയ് 16ന് യു.പി.എസ്.സി ചെയര്‍മാനായി മനോജ്‌ ചുമതലയേറ്റു.വ്യാജ രേഖകള്‍ നല്‍കി സിവില്‍ സര്‍വീസില്‍ പ്രവേശിപ്പിച്ച പ്രൊബേഷണറി ഐഎഎസ് പൂജ ഖേദ്കറുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കേയാണ് മനോജ്‌ സോണിയുടെ രാജിയും. വ്യക്തിപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. നിലനിൽക്കുന്ന വിവാദങ്ങളുമായി രാജിക്ക് ബന്ധമില്ലെന്നും യു പി എസ് സി വൃത്തങ്ങൾ അറിയിച്ചു. ഒരുമാസം മുൻപ് രാഷ്ട്രപതിക്ക് കൈമാറിയ രാജിക്കത്ത് ഇതുവരെയും സ്വീകരിച്ചിട്ടില്ല എന്നാണ് വിവരം. 2029 വരെയായിരുന്നു മനോജ്‌ സോണിയുടെ കാലാവധി.സ്വാമിനാരായണൻ വിഭാഗത്തിൻ്റെ ശാഖയായ അനൂപം മിഷനിൽ കൂടുതൽ സമയം ചെലവഴിക്കാനാണ് സോണി രാജി വയ്ക്കുന്നതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. യുപിഎസ്‍സി ചെയര്‍മാകുന്നതിനു മുന്‍പ് 2020ല്‍ ദീക്ഷ സ്വീകരിച്ചതിനു ശേഷം സോണി മിഷനില്‍ സന്യാസിയായി ചേര്‍ന്നിരുന്നു.യുപിഎസ്സിയിലേക്ക് എത്തുന്നതിന് മുൻപ് ഗുജറാത്തിലെ രണ്ട് സർവകലാശാലകളിൽ സോണി മൂന്ന് തവണ വൈസ് ചാൻസലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിപ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു

മലപ്പുറം.നിപ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്. കൊച്ചിയിലെ Metropolis ലാബിൽ നടത്തിയ പരിശോധന ഫലമാണ് പുറത്ത് വന്നത്. നിപയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്. വൈകിട്ട് നാലിന് ആരോഗ്യമന്ത്രി വീണജോര്‍ജ്ജിന്‍റെ അധ്യക്ഷതയില്‍ മലപ്പുറത്ത് യോഗം ചേരുന്നുണ്ട്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

അമോണിയം വാതകം ശ്വസിച്ച് 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൂത്തുക്കുടി. അമോണിയം വാതകം ശ്വസിച്ച് 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതൂർ പാണ്ഡ്യപുരത്തെ നിള ഫിഷ് പ്രൊസസിങ് യൂണിറ്റിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെ, വൈദ്യുത ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് അമോണിയം ഗ്യാസ് സിലിണ്ടർ ലീക്കാവുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി തൊഴിലാളികളെ ആശുപത്രിയിലേയ്ക്ക് മാറ്റി. തമിഴ്നാട്, ഒഡിഷ സ്വദേശികളാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

അട്ടപ്പാടിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്.അട്ടപ്പാടിയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. പോലീസ് ഉദ്യോഗസ്ഥനായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വരഗയാർ പുഴക്കരികിൽ ചെമ്പുവട്ടക്കാട്. ഇരുവരെയും കാണാതായത് നാലു ദിവസങ്ങൾക്കു മുമ്പ്. മേലെ ഭൂതയാർ ഊരിലേക്ക് യാത്ര ചെയ്യുന്നതിനിടെ പുഴയിൽ അകപ്പെട്ടതാകാം എന്ന് നിഗമനം

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു… റഡാര്‍ സ്ഥലത്തെത്തിച്ചു പരിശോധന തുടരുന്നു…

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മംഗളൂരുവില്‍ നിന്ന് അത്യാധുനിക റഡാര്‍ സ്ഥലത്തെത്തിച്ചു പരിശോധന തുടങ്ങി. ലോറി ഉണ്ടെന്ന് കരുതുന്ന ഭാഗത്തെ മണ്ണ് നീക്കിത്തുടങ്ങി. ലോറിക്ക് മുകളിലായി 50 മീറ്ററലധികം ഉയരത്തില്‍ മണ്ണ് ഉണ്ടെന്ന് കരുതുന്നതായി കാര്‍വാര്‍ എസ്പി നാരായണ പറഞ്ഞു. പ്രദേശത്ത് ഇടവിട്ട് ഇടവിട്ട് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നു. ഉച്ചയോടെ കൃത്യമായ വിവരം നല്‍കാനാകുമെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. മണ്ണിനടയിലും പുഴയിലും ആണ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന. സൂറത്തിൽ എന്‍ഐടിയില്‍ നിന്നുള്ള സംഘമാണ് റഡാര്‍ പരിശോധന നടത്തുന്നത്. കൂടുതല്‍ സാങ്കേതിക വിദഗ്ധര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നും ഉത്തര കന്നഡ കളക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. ലോറി പുഴയില്‍ പോയിരിക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നും പുഴയിലും പരിശോധന തുടരുമെന്നും കലക്ടര്‍ പറഞ്ഞു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്.

KSIDC യില്‍ ജോലി അവസരം

കേരള സര്‍ക്കാരിന്റെ കീഴില്‍ KSIDC യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് ഇപ്പോള്‍ ATTENDER തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഒന്‍പതാം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് KSIDC യില്‍ ഡിവിഷണൽ അറ്റൻഡർ പോസ്റ്റുകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജൂലൈ 15 മുതല്‍ 2024 ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം.

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ്
ജോലിയുടെ സ്വഭാവംKerala Govt
Recruitment TypeDirect Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 199/2024
തസ്തികയുടെ പേര്ATTENDER
ഒഴിവുകളുടെ എണ്ണംAnticipated vacancy
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.5250 – 8390/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 ജൂലൈ 15
അപേക്ഷിക്കേണ്ട അവസാന തിയതി2024 ഓഗസ്റ്റ് 14
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/