Home Blog Page 2430

നീറ്റ് പരീക്ഷാ ക്രമക്കേട് പട്‌നയിൽ മാത്രമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി; പണമുള്ളവന് ജയിക്കാമെന്ന സ്ഥിതിയെന്ന് രാഹുൽ

ന്യൂ ഡെൽഹി :
നീറ്റ് പരീക്ഷാ ക്രമക്കേട് പട്‌നയിൽ മാത്രമേ കണ്ടെത്താ,ൻ ‘ സാധിച്ചിട്ടുള്ളുവെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. പരീക്ഷാ, ക്രമക്കേട് ലോക്‌സഭയിൽ ഉന്നയിച്ചതിനെ തുടർന്നാണ് കേന്ദ്രമന്ത്രിയുടെ,, പ്രതികരണം. ക്രമക്കേടിൽ,, സിബിഐ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു

നീറ്റ് പരീക്ഷക്കെതിരായ ആക്ഷേപങ്ങൾ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണെന്നും മന്ത്രി വിമർശിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പരീക്ഷാ പേപ്പർ ചോർന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ല. വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം തകർത്തത് കോൺഗ്രസ് ആണെന്നും ധർമേന്ദ്ര പ്രധാൻ വിമർശിച്ചു.

എന്നാൽ രാജ്യത്തെ പരീക്ഷാ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പണമുള്ളവന് പരീക്ഷ ജയിക്കാമെന്ന സ്ഥിതിയായിരിക്കുന്നുവെന്നും രാഹുൽ വിമർശിച്ചു.

കുന്നംകുളത്തും എരുമപ്പെട്ടിയിലും മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം

തൃശ്ശൂര്‍. വീണ്ടും മിന്നൽ ചുഴലി. കുന്നംകുളത്തും എരുമപ്പെട്ടിയിലും മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. കുന്നംകുളം കാണിപ്പയ്യൂർ മേഖലകളിൽ മിന്നൽചുഴലിയിൽ വ്യാപക നാശനഷ്ടം. കാണിപ്പയ്യൂർ മാന്തോപ്പ്‌ ത്രിവേണി മേഖലകളിൽ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നു. കുന്നംകുളം നഗരസഭ ശ്മശാനത്തിൻ്റെ പുകക്കുഴൽ തകർന്നുവീണു. മേഖലയിലെ വൈദ്യുതി ബന്ധം പൂർണ്ണമായും തകർന്നു

സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസിൽ ചേരുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി

ന്യൂഡെല്‍ഹി.സർക്കാർ ഉദ്യോഗസ്ഥർ ആർഎസ്എസിൽ ചേരുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി.1966 മുതൽ ഏർപ്പെടുത്തിയിരുന്ന വിലക്കാണ് കേന്ദ്രം നീക്കിയത്.സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ ഇനി ട്രൗസറിൽ വരുമെന്ന് കോൺഗ്രസിന്റെ പരിഹാസം.ഭരണഘടന വിരുദ്ധമായ ഉത്തരവ് മോദി സർക്കാർ പിൻവലിച്ചുവെന്ന അമിത് മാളവിയയുടെ പോസ്റ്റ് അദ്ദേഹം നീക്കം ചെയ്തു.

1966ലാണ് സർക്കാർ ജീവനക്കാർ ആർഎസ്എസിൽ പ്രവർത്തിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി കൊണ്ടുള്ള ഉത്തരവ് നിലവിൽ വന്നത്.ഈ വിലക്കാണ് പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ജൂലൈ ഒമ്പതിന് മറ്റൊരു ഉത്തരവിലൂടെ നീക്കിയത്. ഉത്തരവിന്റെ പകർപ്പ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദം ഉടലെടുത്തത്. മോദിക്കെതിരെയുള്ള ആർഎസ്എസിന്റെ വിമർശനം ആത്മാർത്ഥതയോടെയാണ് എന്ന് കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.

വാജ്പേയ് സർക്കാരിന്റെ കാലത്ത് മാറ്റാത്ത വിലക്കാണ് മോദി സർക്കാർ നീക്കിയതെന്നും ആർഎസ്എസും മോദിയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയാണ് അനുനയ ശ്രമം ആരംഭിച്ചതെന്നും കോൺഗ്രസ് വിമർശിച്ചു. ബിജെപിയുടെ സ്വാർത്ഥ താല്പര്യമാണ് ഈ ഉത്തരവിൽ പ്രകടമാകുന്നതെന്ന് മറ്റു പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു. മഹാത്മാഗാന്ധി വധത്തിന് പിന്നാലെ ആർഎസ്എസിനെ 1948 നിരോധിച്ചിരുന്നു. നല്ല പെരുമാറ്റത്തോടെ പ്രവർത്തിക്കാം എന്ന ഉറപ്പിലാണ് ആ നിരോധനം പിന്നീട് പിൻവലിച്ചിരുന്നു

റെയിൽവേ പാലത്തിൽ നിന്ന് നാലുപേർ പുഴയിലേക്ക് ചാടിയതായി സംശയം,മോഷ്ടാക്കളോ ദുരൂഹത

ചാലക്കുടി. റെയിൽവേ പാലത്തിൽ നിന്ന് നാലുപേർ പുഴയിലേക്ക് ചാടിയതായി സംശയം. റെയിൽവേ പാലത്തിലൂടെ നടന്നു പോകുന്നതിനിടെ എതിർ ദിശയിൽ ട്രെയിൻ വന്നുതോടെയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. ഇതര സംസ്ഥാനക്കാരായ നാലുപേരാണ് വെള്ളത്തിൽ വീണതെന്നറിയില്ല പ്രാഥമിക വിവരം.


ഇന്നലെ രാത്രി ഒരു മണിയോടുകൂടിയാണ് സംഭവം. തിരുവനന്തപുരം എക്സ്പ്രസ് വരുന്നത് കണ്ട് മൂന്നു യുവാക്കൾ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഒരു യുവാവ് ട്രെയിൻ തട്ടി താഴേക്ക് വീഴുകയും ചെയ്തു. രേഖാമൂലം ലോക്കോ പൈലറ്റ് അറിയിച്ചതോടെയാണ് സംഭവം പുറത്തിറഞ്ഞത്. ഇതോടെ ചാലക്കുടി പുഴയിൽ സ്കൂമ്പാ ടീമിൻറെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. ഇതേസമയം ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ വ്യാജ സ്വർണം നൽകി നാല് യുവാക്കൾ പണം തട്ടിയതായി നാദാപുരം സ്വദേശി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പണം കൈക്കലാക്കിയ ശേഷം ഇതര സംസ്ഥാനക്കാരായ നാലു പേർ ഓടിരക്ഷപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നത്. ഇവർ തന്നെയാണോ അപകടത്തിൽപ്പെട്ടതെന്നാണ് പോലീസ് പരിശോധിക്കുന്നത്

തൂങ്ങിമരിക്കുന്നതായുള്ള റീൽ ഷൂട്ട് ചെയ്യാൻ ശ്രമം, ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

മൊറേന.തൂങ്ങിമരിക്കുന്നതായുള്ള റീൽ ഷൂട്ട് ചെയ്യാൻ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൊറേനയിൽ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്ർറെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു

കരൺ പാർമർ എന്ന ഏഴാംക്ലാസുകാരാണ് റീൽ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച മൊറേനയിലെ അംബാ ടൌണിൽ നടന്ന സംഭവത്തിന്ർറെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കളിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്യുന്നതായുള്ള വീഡിയോ തമാശയ്ക്ക് ചിത്രീകരിക്കാൻ കുട്ടികൾ തീരുമാനിക്കുന്നത്. മരത്തിൽ കയർ കെട്ടി കഴുത്തിലിട്ട് കരൺ ആത്മഹത്യ അഭിനയിച്ചു. ഒപ്പമുണ്ടായിരുന്നവർ അത് ചിത്രീകരിക്കുകയും ചെയ്തു. കയർമുറുകി മരണത്തോട് മല്ലടിക്കുമ്പോഴും അതും അഭിനയമെന്ന് ്കരുതി കൂട്ടുകാർ പ്രോത്സാഹിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബോധമറ്റ് വീണ കുട്ടിയെ വിവരമറിഞ്ഞെത്തിയ മുതിർന്നവരാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷെ ജീവൻ രക്ഷിക്കാനായില്ല

ഷിരൂരിൽ രക്ഷാപ്രവർത്തകനായ രഞ്ജിത്ത് ഇസ്രായേലിന് മർദ്ദനം; രക്ഷാദൗത്യം: കേസ് കർണ്ണാടക ഹൈക്കോടതി പരിഗണിക്കട്ടെയെന്ന് സുപ്രിം കോടതി

ബെംഗ്ലൂരു: ഷിരൂരിൽ സ്വയം സന്നദ്ധരായി രക്ഷാപ്രവർത്തനത്തിനെത്തിയ മലയാളികൾ അവിടെ നിന്ന് മാറണമെന്ന് കർണ്ണാടക പോലീസ്. രക്ഷാപ്രവർത്തകനായ രഞ്ജിത്ത് ഇസ്രായേലിനെ ഇതിനിടെ പോലീസ് മർദ്ദിച്ചതായും
വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. വാഹന ഉടമ മനാഫിനോട് പെർമിഷൻ എടുക്കാതെ സ്ഥലത്ത് തുടരാനാവില്ലെന്ന് പോലീസ് പറഞ്ഞു. പോലീസ് അനാവശ്യമായി ഇടപെടുന്നതായും മലയാളികളോട് മാറിപ്പോകാൻ തന്നെയാണ് പോലീസ് ആവശ്യപ്പെട്ടതെന്നും മനാഫ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ഇതിനിടെ സംഭവത്തിൽ സുപ്രിം കോടിതി ഇടപെടൽ അവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ കർണ്ണാടക ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചു.

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം :മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടം പത്രോസ് (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.45 നാണ് ആറംഗ സംഘം മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.

ശക്തമായ തിരയടിയിൽ വള്ളം മറിഞ്ഞ് അപകടം ഉണ്ടാവുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റുള്ളവർ നീന്തി രക്ഷപ്പെട്ടു. വീഴ്ചയിൽ വള്ളത്തിലിടിച്ച് ഗുരുതരമായി പരിക്കേറ്റ പത്രോസിനെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുതുക്കുറിച്ചി സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. മതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

സിപിഐ നേതാവിന് സിപിഐഎം പ്രവർത്തകരുടെ മർദനം

എറണാകുളം: സി പി ഐ നേതാവിനെ സി പി എം പ്രവർത്തകർ മർദ്ദിച്ചു.
സിപിഐ ചെറായി ലോക്കൽ കമ്മറ്റിയംഗവും എ ഐ റ്റി യു സി വൈപ്പിൻ മണ്ഡലം സെക്രട്ടറിയുമായ പിഎസ് സുനിൽകുമാറിനാണ് മർദനമേറ്റത് .
ഓച്ചൻതുരുത്ത് സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മർദനം.
സുനിൽകുമാർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

സ്വർണവിലയിൽ വീണ്ടും ഇടിവ്; 5 ദിവസത്തിനിടെ കുറഞ്ഞത് 800 രൂപയിലധികം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് ( 22/07/2024) പവന് 80 രൂപയാണ് കുറഞ്ഞത്. 54,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില 2000 രൂപയോളം വർധിച്ച് 55,000 തൊട്ടു. പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിഞ്ഞു. കഴിഞ്ഞ 5 ദിവസത്തിനിടെ 840 രൂപയാണ് ഇടിഞ്ഞത്.

സ്വർണവിലയിൽ വീണ്ടും ഇടിവ്; 5 ദിവസത്തിനിടെ കുറഞ്ഞത് 800 രൂപയിലധികം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്. ഇന്ന് ( 22/07/2024) പവന് 80 രൂപയാണ് കുറഞ്ഞത്. 54,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6770 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില 2000 രൂപയോളം വർധിച്ച് 55,000 തൊട്ടു. പിന്നീടുള്ള ദിവസങ്ങളിൽ തുടർച്ചയായി വില ഇടിഞ്ഞു. കഴിഞ്ഞ 5 ദിവസത്തിനിടെ 840 രൂപയാണ് ഇടിഞ്ഞത്.