Home Blog Page 2431

മധ്യപ്രദേശിൽ ടിപ്പര്‍ തടഞ്ഞ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി,ഞെട്ടിക്കുന്ന ദൃശ്യം

റേവ.മധ്യപ്രദേശിൽ സ്ത്രീകളോട് കൊടും ക്രൂരത. മധ്യ പേദേശിൽ 2 സ്ത്രീകളെ ജീവനോടെ കഴുത്തറ്റം മണ്ണിട്ട് മൂടി.റോഡ് നിർമ്മാണത്തിനെതിരെ പ്രതിഷേധിച്ച സ്ത്രീകൾക്ക് മേൽ ട്രക്കിൽ മണ്ണ് തട്ടി.മമത പാണ്ഡേ, ആഷ പാണ്ഡേ എന്നീ സ്ത്രീകളാണ് അതിക്രമത്തിന് ഇരയായത്. വാഹനം തടഞ്ഞ് പിന്നില്‍ നിന്ന സ്ത്രീകളുടെ നേര്‍ക്ക് ലോക്കല്‍ ഗുണ്ടകളുടെ നിര്‍ദ്ദേശപ്രകാരം മണ്ണ് തട്ടുകയായിരുന്നു. ഒരാള്‍ അരവരെയും ഒരാള്‍ തലക്കുമീതേയും മണ്ണ് മൂടിപ്പോയി. ഉടന്‍ ഇടപെട്ട് മണ്ണ് നീക്കിയതിനാലാണ് ജീവാപായമില്ലാതെ ഇവരെ പുറത്തെടുത്തത്.

റേവ ജില്ലയിലെ ഹിനോത ജോറോത് ഗ്രാമത്തിലാണ് സംഭവം.രണ്ടു സ്ത്രീകളെയും നാട്ടുകാർ രക്ഷിച്ചു ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ്.2 പ്രതികൾ ഒളിവിലെന്നും റേവ പോലീസ്.2 കുടുംബങ്ങൾ തമ്മിലുള്ള ഭൂമി തർക്കമാണ് സംഭവത്തിനു പിന്നിലെന്നും വിശദീകരണം.

ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം

കൊച്ചി. സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമം.കലൂരിൽ ധനലക്ഷ്മി ബാങ്കിന്റെ സെക്യൂരിറ്റി ജോജിയെയാണ് കൊലപ്പെടുത്താൻ ശ്രമം നടന്നത്.ബാങ്കിന് മുന്നിൽ കിടന്നുറങ്ങുന്ന ശക്തിവേലാണ് കൊലപാതക ശ്രമം നടത്തിയത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോജി ലിസി ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിൽ. ഇന്നലെ രാത്രിയാണ് അക്രമസംഭവം ഉണ്ടായത്.പ്രതി ശക്തിവേലിനെ പോലീസ് അറസ്റ്റ് ചെയ്തു

കൊലക്കേസ് പ്രതി‌യെ വെട്ടിക്കൊന്നു

തൃശൂർ. പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം

ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്നു

അഹമ്മദാബാദ്.ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്നു. രോഗലക്ഷണങ്ങളോടെ ഇതുവരെ ചികിത്സ നേടിയത് 84 കുട്ടികൾ. ഇതുവരെ മരിച്ചത് 32 കുട്ടികൾ. 27 ജില്ലകളിലും രോഗബാധിതർ. മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം. ഗുജറാത്ത് രാജസ്ഥാൻ മധ്യപ്രദേശ് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ് . കേന്ദ്ര സംഘം സംസ്ഥാനങ്ങളിലെത്തും.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന 14 വയസ്സുകാരൻ ഇന്ന് ആശുപത്രി വിടും

കോഴിക്കോട് .അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 14 വയസ്സുകാരൻ ഇന്ന് ആശുപത്രി വിടും. പോണ്ടിച്ചേരി ലാബിലേക്കയച്ച രണ്ടാമത്തെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെയാണ് ഇന്ന് ഡിസ്ചാർജ് ആകുന്നത്.
കോഴിക്കോട് തിക്കോടി സ്വദേശിയായ 14 വയസ്സുകാരന്റെ ആരോഗ്യനിലയാണ് പൂർണ്ണ തോതിൽ തിരിച്ചുകിട്ടിയത്. നെഗ്ളിരിയ ഫൗളറി പിസിആർ പൊസിറ്റീവായ കേസുകളിൽ ആരോഗ്യനില വീണ്ടെടുക്കുന്നത് അത്യപൂർവ്വമാണെന്ന് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് കൈയർ വിഭാഗം മേധാവി ഡോ. അബ്ദുൽ റഊഫ് പറഞ്ഞു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് ചികിത്സയിൽ കഴിയുന്ന കണ്ണൂർ സ്വദേശിയായ കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്. പോണ്ടിച്ചേരിയിലേക്ക് അയച്ച സാമ്പിളിൻ്റെ പരിശോധനാഫലം ഇന്നോ നാളെയോ ലഭിക്കും.

കുവൈറ്റില്‍ തീപിടിത്തത്തില്‍ മരിച്ച കുടുംബാംഗങ്ങളെ ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി.കുവൈറ്റിലെ അബ്ബാസിയ ബിൽഡിങ്ങിൽ ഉണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ട നാലുപേരുടെ മൃതദേഹങ്ങൾ
ഇന്ന് 8 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും.
കുട്ടനാട് നീരേറ്റുപുറം മുളക്കലിൽ മാത്യൂസ് മുളയ്ക്കൽ, ലിനി എബ്രഹാം, ഐറിൻ, ഐസക് എന്നിവരുടെ മൃതദേഹങ്ങളാണ് കൊണ്ടുവരുന്നത്.
മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങും.20 ന് പുലർച്ചെയാണ്
ഫ്ലാറ്റിന് തീപിടിച്ച് മലയാളി കുടുംബത്തിലെ നാലുപേരും മരിച്ചത്.

സൗദിയിൽ എഞ്ചിനീയറിംഗ് തൊഴിലുകളിൽ സ്വദേശിവത്കരണം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു

സൗദി: സൗദി അറേബ്യയിൽ
എഞ്ചിനീയറിംഗ് തൊഴിൽ പദവികളിൽ 25 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. 2024 ജൂലൈ 20-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

അഞ്ചോ അതിലധികമോ ജീവനക്കാർ എഞ്ചിനീയറിംഗ് പദവികളിൽ തൊഴിലെടുക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുന്നത്. സൗദി പൗരന്മാർക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സുമായി ചേർന്നാണ് മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തൊഴിൽ മേഖലയിൽ മിനിസ്ട്രി ഓഫ് മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് നിരീക്ഷണം നടത്തുന്നതാണ്.

ക്ഷേമ നിധി പെൻഷനുകളുടെ ഒരു ഗഡു വിതരണം ബുധനാഴ്ച തുടങ്ങും

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷനുകളുടെ ഒരു ഗഡു വിതരണം ബുധനാഴ്ച തുടങ്ങും. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. പെൻഷൻ കുടിശ്ശിക ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവുമായി നൽകാനാണ് സർക്കാർ തീരുമാനം.

ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി മരിച്ചു. ടാങ്ക് കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. കൃഷിയിടത്തിൽ എത്തിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടയിൽ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കണ്ണനെ തട്ടിയിട്ട ശേഷം ആന ചവിട്ടുകയായിരുന്നു. 9 പിടിയാനകൾ അടങ്ങിയ കാട്ടാന കൂട്ടമാണ് ആക്രമിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാട്ടാനയേ തുരത്തിയശേഷം കണ്ണനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധത്തിനും സാധ്യതയുണ്ട്. ഇടുക്കിയിൽ ഈ വർഷം ഇതുവരെ ആറു പേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം. നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.
രം നെടുമങ്ങാട് അയ്യപ്പൻ കുഴി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്.
നഗരസഭയുടെ കഴക്കൂട്ടത്തെ ഷീ ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റ് ആണ് ലാൽ കൃഷ്ണ മരിച്ചത്.
വൈകിട്ടോടെയാണ് സംഭവം. ഷോക്കേറ്റ ഉടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടു