ശൂരനാട് വടക്ക് പാറക്കടവ്, കൂരിക്കുഴി,പടിംഞ്ഞാറ്റംമുറി ഭാഗങ്ങളിൽ കാലവർഷ ക്കെടുതിയിൽ കൃഷി നശിച്ച നൂറ്കണക്കിന് കുടുംമ്പങ്ങൾക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് പാറക്കടവിൽ നടന്ന ആർ എസ് പി സമരാഹ്വാന യോഗം
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇടവനശ്ശേരി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു നേതാക്കളായ കെ മുസ്തഫ,ബാബു ഹനീഫ്,തുണ്ടിൽ നിസ്സാർ,ഷാജു പുതുപ്പള്ളി,മുൻഷീർ ബഷീൽ,സദാശിവൻപുലിക്കുളം, സി .കൊച്ചുകുഞ്ഞ്, സുരേന്ദ്രൻ പാറക്കടവ്,മോഹനൻ പിള്ള,സുധർമ്മൻ കണ്ണമം എന്നിവർ സംസാരിച്ചു.
പാറക്കടവ്,കൂരിക്കുഴി,പടിംഞ്ഞാറ്റംമുറി ഭാഗങ്ങളിലെ ഏക്കർ കണക്കിന് നെൽകൃഷിയും കരകൃഷിയുമാണ്നശിച്ചത് . കൂരിക്കുഴി പട്ടികജാതി കോളനി,പുലിക്കുളം തമിഴ് കോളനിയിലും വൻ നാശനഷ്ടങ്ങൾ ഉണ്ടായി.
പള്ളിക്കലാറിൽ പാതിരിക്കൽ ബണ്ടുമുതൽകൂരിക്കുഴി ഭാഗം വരെആറ്റിലെ ചെളി നീക്കിയും കാടുകൾ വെട്ടിതെളിച്ചും സംരക്ഷണ ഭിത്തി കെട്ടിയും വർഷാവർഷങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിന് അധികാരികളുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള സമരാഹ്വാനമാണ് പാറക്കടവിൽ നടന്നത്
ശൂരനാട്ടെ കാലവർഷ കെടുതി അടിയന്തര സഹായം എത്തിക്കണം ആര്‍എസ്പി
കൊല്ലം മണിച്ചിത്തോട് മാലിന്യമുക്തമാക്കും: കളക്ടര്‍
കൊല്ലം: നഗരത്തിലൂടെ കടന്ന്പോകുന്ന മണിച്ചിത്തോട് മാലിന്യമുക്തമാക്കാന്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. കനത്തമഴയുടെ പശ്ചാത്തലത്തില്‍ പകര്‍ച്ച രോഗവ്യാപനസാധ്യത ഇല്ലാതാക്കുന്നതിനാണ് മുന്‍ഗണനയെന്ന് ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തോടിന്റെ കരകളിലും വെള്ളത്തിലേക്കും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി കൈക്കൊള്ളും. മാലിന്യനീക്കത്തിനുള്ള സംവിധാനവും സജ്ജമാക്കേണ്ടതുണ്ട്. സംരക്ഷണവേലിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം. തോടിന്റെ സംരക്ഷണത്തിനായി ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൃത്യതയോടെ പ്രവര്‍ത്തിക്കണം. മാലിന്യനിക്ഷേപം തടയുന്നതിന് തടസ്സമുള്ള ഘട്ടങ്ങളില്‍ ആവശ്യമെങ്കില്‍ പോലീസിന്റെ സഹായവും തേടാമെന്നും അദ്ദേഹം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സജു, കോര്‍പറേഷന്‍ അഡിഷനല്‍ സെക്രട്ടറി എസ്.എസ്. സജി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിപ: വാളയാർ അതിർത്തിയിൽ പരിശോധന ആരംഭിച്ച് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ചതിന് പിന്നാലെ അതിർത്തിയിൽ പരിശോധന ആരംഭിച്ച് തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നുള്ളവരെയാണ് തമിഴ്‌നാട് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ അതിർത്തിയിൽ പരിശോധിക്കുന്നത്. പാലക്കാട് വാളയാർ അതിർത്തിയിലാണ് പരിശോധന.
ശരീര താപനില അടക്കം പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. നിപ സമ്പർക്ക പട്ടികയിൽ പാലക്കാട് നിന്നുള്ള രണ്ട് പേർ കൂടിയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിശോധന.
അതേസമയം പാണ്ടിക്കാട് നിപ ബാധിച്ച് മരിച്ച 14 വയസുകാരന് രോഗബാധയുണ്ടായത് കാട്ടമ്പഴങ്ങയിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. ഐസിഎംആർ സംഘം വിശദമായ പരിശോധന നടത്തും.
മൂന്നിലവിൽ കടവ് പുഴയിൽ കല്ലട സ്വദേശി യുവാവ് മുങ്ങി മരിച്ചു
കോട്ടയം. അഖിലാണ് മുങ്ങി മരിച്ചത്. 27 വയസായിരുന്നു.സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത് . പി എസ് സി കോച്ചിംഗ് സെൻ്ററിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് അഖിൽ.
സുഹൃത്തുക്കളായ അഞ്ച് പേരോടൊപ്പം ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷമാണ് മൂന്നിലവ് കടവുപുഴ ഭാഗത്തേക്ക് എത്തിയത്. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സും, നന്മ കൂട്ടം ടീം എമർജൻസി പ്രവർത്തകരും എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
പോരുവഴി പഞ്ചായത്തിൽ
സെക്രട്ടറിയും വില്ലേജ് ഓഫീസറും ഇല്ലാതായിട്ട് രണ്ട് മാസം;ബിജെപി സമരത്തിലേക്ക്
ശാസ്താംകോട്ട:പോരുവഴി ഗ്രാമപഞ്ചായത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫീസറും രണ്ട് മാസമായി ഇല്ലാതായിട്ടും പകരക്കാരെ നിയമിക്കാൻ നടപടിയില്ല.വില്ലേജ് ഓഫീസറും സെക്രട്ടറിയും പെൻഷനായി പോയതോടെയാണ് പോരുവഴിയിലെ ജനങ്ങളുടെ ദുരിതം വർദ്ധിച്ചത്.ശാസ്താംകോട്ടയിലെ വില്ലേജ് ഓഫീസർക്ക് പോരുവഴിയുടെ അധിക ചുമതല കൈമാറിയിട്ടുണ്ടെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നില്ലത്രേ.
വിസ്തൃതമായ
ശാസ്താംകോട്ടയിലെ വില്ലേജ് ഓഫീസർ വഴിപാടു പോലെയാണ് പോരുവഴിയിൽ എത്തുന്നതെന്നാണ് ആക്ഷേപം.അടിയന്തിര ഘട്ടങ്ങളിൽ സർട്ടിഫിക്കറ്റുകളിലും മറ്റും ഒപ്പീടിക്കാൻ സാധാരണക്കാർ കിലോമീറ്റർ അകലെയുള്ള ശാസ്താംകോട്ടയിൽ എത്തണം.അഡ്മിഷൻ കാലമായതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് വലയുന്നവരിൽ ഏറെയും.മുൻ കാലങ്ങളിൽ കുന്നത്തൂർ വില്ലേജ് ഓഫീസർക്കാണ് പോരുവഴിയുടെ ചുമതല നൽകിയിരുന്നത്.പഞ്ചായത്ത് സെക്രട്ടറിക്ക് പകരം ആളെത്താത്തതിനാൽ പോരുവഴിയിലെ വികസന പ്രവർത്തനങ്ങളെ പോലും സാരമായി ബാധിച്ചിട്ടുണ്ട്.വിവിധ ആവശ്യങ്ങൾക്ക് ഫ്രണ്ട് ഓഫീസ് വഴി അപേക്ഷകൾ നൽകി കാത്തിരിക്കുന്നവരും നിരവധിയാണ്.കാലവർഷ കെടുതികൾ രൂക്ഷമായ പോരുവഴി പഞ്ചായത്തിൽ സെക്രട്ടറിയും വില്ലേജ് ഓഫീസറും ഒരു പോലെ ഇല്ലാത്തത് പ്രശ്നമായിട്ടുണ്ട്.പഞ്ചായത്ത് ഭരണസമിതിയുടെയും എംഎൽഎയുടെയും ഉദാസീനതയാണ് പഞ്ചായത്തിലെ പ്രബലസ്ഥാനങ്ങൾ വഹിക്കേണ്ട ഉദ്യോഗസ്ഥർ ഇല്ലാതിരുന്നിട്ടും പകരം നിയമനം നടത്താൻ സർക്കാർ അലംഭാവം കാട്ടുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.അതിനിടെ സെക്രട്ടറിയെയും വില്ലേജ് ഓഫീസറെയും നിയമിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ബിജെപി പോരുവഴി പഞ്ചായത്ത് പാർലമെന്ററി പാർട്ടി യോഗം മുന്നറിയിപ്പ് നൽകി.ബിജെപി കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക ഉദ്ഘാടനം ചെയ്തു.പാർലമെന്ററി പാർട്ടി പ്രസിഡന്റ് രാജേഷ് വരവിള അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സമിതി പ്രസിഡന്റ് രജ്ഞു,പഞ്ചായത്ത് അംഗങ്ങളായ നിഖിൽ മനോഹർ,സ്മിത എന്നിവർ
പ്രസംഗിച്ചു.
മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഫുട് ഓവർബ്രിഡ്ജ് നിർമ്മിക്കാൻ
2,69,14,600 കോടിയുടെ അനുമതി
ശാസ്താംകോട്ട:മൺറോതുരുത്ത്
റെയിൽവേ സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്ഫോമിനേയും രണ്ടാം പ്ലാറ്റ്ഫോമിനേയും ബന്ധിപ്പിച്ചുകൊണ്ട് നടപ്പാലം (ഫുട് ഓവർബ്രിഡ്ജ്) നിർമ്മിക്കാൻ അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.ഇതിനായി 2,69,14,600
കോടി രൂപയുടെ എസ്റ്റിമേറ്റിനു റെയിൽവേ മന്ത്രാലയം അനുമതി നൽകുകയും ചെയ്തു.നാഗ്പൂർ ആസ്ഥാനമായ വെങ്കിടെശ് എഞ്ചിനിയറിങ് എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.9 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി റെയിൽവേക്ക് കൈമാറണം എന്നതാണ് വ്യവസ്ഥ.മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുൾക്ക് ഉയരം ഇല്ലാത്തതുമൂലം യാത്രക്കാർക്ക് ട്രെയിനുകളിൽ കയറാനും ഉറങ്ങാനും വളരെയധികം ബുദ്ധിമുട്ടു അനുഭവിച്ചിരുന്നു.3.5 കോടി ചെലവിൽ ഉയരം വർധിപ്പിച്ച്
നിർമ്മാണം പൂർത്തിയാക്കിയപ്പോൾ ഇരു പ്ലാറ്റ്ഫോമിലേക്ക് കയറാനും ഉറങ്ങാനും യാത്രക്കാർ ബുദ്ധിമുട്ട് നേരിടുകയുണ്ടായി.ഇതിനു പരിഹാരം ഉണ്ടാകണമെന്ന് റെയിൽവേ മന്ത്രാലയത്തോട് കൊടിക്കുന്നിൽ ആവിശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കാൻ അനുമതി ലഭിച്ചത്.സർകുലേറ്റിങ് പാർക്കിംഗ് ഏരിയ നവീകരണം,കെട്ടിട നവീകരണം എന്നിവ പൂർത്തിയായി.പ്ലാറ്റ്ഫോം ഷെൽട്ടർ നിർമ്മാണം ഉടൻ ആരംഭിക്കും.ഇതോടു കൂടി മൺഡ്രോത്തൂരുത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പൂർണമായും പരിഹാരമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി.
അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന് സൈന്യം. ഡീപ്പ് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടറില്‍ നിന്ന് ലഭിച്ച സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ ആ സ്ഥലത്തെ മണ്ണു നീക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. നദീതീരത്തു നിന്ന് ലോഹസാന്നിധ്യത്തിന്റെ ഒരു സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സിഗ്‌നല്‍ ലഭിച്ചയിടത്ത് മണ്ണു നീക്കി പരിശോധിക്കുകയാണ്.
റോഡില്‍ രണ്ടിടങ്ങളില്‍ നിന്നാണ് റഡാര്‍ സിഗ്‌നല്‍ ലഭിച്ചിരുന്നത്. അര്‍ജുന്റെ ലോറി റോഡരികിന് സമീപം നിര്‍ത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റോഡിന്റെ സൈഡിലായി ഇപ്പോഴും മണ്‍കൂനയുണ്ട്. ഇവിടെ മുന്‍പ് പരിശോധന നടത്തിയിരുന്നുവെങ്കിലും നിരാശയായിരുന്നു. റോഡിലേക്ക് വീണ മണ്ണിന്റെ ഏതാണ്ട് 95 ശതമാനത്തോളം മണ്ണു നീക്കി പരിശോധിച്ചിട്ടുണ്ട്.
അതിനിടെ തിരച്ചിലില്‍ പുഴയില്‍ നിന്നും കണ്ടെത്തിയ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ കരയ്ക്കടുപ്പിച്ചു. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് പുഴയില്‍ വീണ ടാങ്കര്‍ ഏഴു കിലോമീറ്റര്‍ അകലെ നിന്നാണ് കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നു കളഞ്ഞശേഷമാണ് കരയ്ക്കടുപ്പിച്ചത്. കാണാതായ അര്‍ജുന് വേണ്ടിയുള്ള കരഭാഗത്തെ തിരച്ചില്‍ ഇന്ന് പൂര്‍ത്തിയാക്കുമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു. നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ട്.
പൊതുകിണര്‍ സംരഷിക്കാന്‍ നടപടിയെടുക്കണം: മനുഷ്യാവകാശ കമ്മീഷന്‍
കൊല്ലം: ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ പുത്താറ്റിലുള്ള പൊതുകിണര്‍ സംരഷിക്കാന്‍ രണ്ടു മാസത്തിനകം നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.
പൊതു കിണറുകളുടെ സംരക്ഷണത്തിനായി 2024-25 സാമ്പത്തിക വര്‍ഷം പദ്ധതിയില്ലെന്ന പഞ്ചായത്തിന്റെ വാദം കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി തള്ളി. സാങ്കേതിക കാരണം ചൂണ്ടിക്കാണിച്ച് പൊതുകിണര്‍ നാശത്തിലേക്ക് തള്ളിവിടുന്ന പഞ്ചായത്തിന്റെ ഉദാസീനത അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. പൊതു കിണര്‍ സംരക്ഷിക്കാന്‍ അതേ പേരില്‍ പദ്ധതിയില്ലെങ്കില്‍ സമാന്തര പദ്ധതിയോ ദുരന്ത നിവാരണ പദ്ധതിയോ വഴി തുക സമാഹരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. പുതിയ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയാണെങ്കില്‍ കിണറിന്റെ ഇടിഞ്ഞ ഭാഗത്ത് കോണ്‍ക്രീറ്റ് റിംഗ് ഇറക്കാമെന്ന് സെക്രട്ടറി അറിയിച്ചു. എന്നാല്‍ കിണര്‍ ഇടിഞ്ഞാല്‍ തന്റെ വീടിന് തകരാര്‍ സംഭവിക്കുമെന്ന് പരാതിക്കാരനായ പുത്താറ്റ് സ്വദേശി മധുസൂദനന്‍ കമ്മീഷനെ അറിയിച്ചു. കിണര്‍ ഇടിഞ്ഞാല്‍ പരാതിക്കാരന്റെ വീടിന് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.
ചേരന്റെ ആദ്യ മലയാള സിനിമ ‘നരിവേട്ട’… നായകന്‍ ടൊവിനോ
‘ഇഷ്‌ക്’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘നരിവേട്ട’. ചിത്രത്തില്‍ നായകനായി എത്തുന്നത് ടോവിനോ തോമസ് ആണ്. സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിനൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്ന ഇന്ത്യന്‍ സിനിമ കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസിന്റെ ലോഞ്ചും നടന്നു. കൊച്ചി ഐഎംഎ ഹാളില്‍ വച്ചു നടന്ന പരിപാടിയില്‍ ടോവിനോയും മറ്റു പ്രധാന താരങ്ങളും പങ്കെടുത്തു.
തമിഴ് സിനിമ നടനും സംവിധായകനുമായ ചേരന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാര്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ മാസം ഷൂട്ട് ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.
ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇന്ത്യന്‍ സിനിമ കമ്പനി രൂപീകരിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് പുതിയ ചുവട് വയ്പ്പ് നടത്തുന്നത്. ഫഹദ് ഫാസില്‍- എസ് ജെ സൂര്യ- വിപിന്‍ ദാസ് ചിത്രമാണ് ഇന്ത്യന്‍ സിനിമ കമ്പനിയുടെ അടുത്ത നിര്‍മ്മാണ സംരംഭം.
ലോക നേതാക്കളുടെ എഐ ഫാഷന്‍ ഷോ പങ്കുവെച്ച് ഇലോണ്‍ മസ്‌ക്…വീഡിയോ വൈറല്‍…
ലോക നേതാക്കളുടെ എഐ വീഡിയോ പങ്കുവെച്ച് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. എഐ ഫാഷന്‍ ഷോയ്ക്കുള്ള സമയമാണെന്ന് കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുന്‍ യുഎസ് പ്രസിഡന്റുമാരായ ഡൊണാള്‍ഡ് ട്രംപ്, ബരാക് ഒബാമ തുടങ്ങിയവരുടെ വീഡിയോ മസ്‌ക് എക്സില്‍ പങ്കുവച്ചത്. ഓരോ നേതാക്കളും പ്രത്യേകം വേഷവിധാനത്തോടെ ഫാഷന്‍ ഷോയില്‍ റണ്‍വേയിലൂടെ നടക്കുന്നത് വിഡിയോയില്‍ കാണാം. മിക്ക ലോക നേതാക്കളും വിഡിയോയില്‍ പല തരത്തിലുള്ള വേഷത്തില്‍ എത്തി. വിഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഫ്രാന്‍സിസ് മാര്‍പാപ്പ, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് തുടങ്ങിയവരെല്ലാം ഫാഷന്‍ ഷോയില്‍ അണിനിരക്കുന്നുണ്ട്.






































