Home Blog Page 2428

നാവികസേനാ യുദ്ധക്കപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു നാവികനെ കാണാതായി

മുംബൈ.നാവികസേനാ യുദ്ധക്കപ്പലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു നാവികനെ കാണാതായി. മുംബൈയിലെ ഡോക്യാഡിൽ ഇന്നലെയാണ് ഐ എൻ എസ് ബ്രഹ്മപുത്ര എന്ന യുദ്ധക്കപ്പലിൽ തീപിടുത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടെ തീയണച്ചു. എന്നാൽ ഒരു നാവികനെ സംഭവത്തിനിടെ കാണാതായെന്ന് നേവി അറിയിച്ചു. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. തീപിടുത്തത്തെ തുടർന്ന് കപ്പൽ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണ്. സംഭവത്തെക്കുറിച്ച് നാവികസേന വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.

പുഴയിൽ പുതിയ സിഗ്നൽ കിട്ടിയെന്ന് സൈന്യം; നാളെ പുഴ കേന്ദ്രീകരിച്ച് പരിശോധന, പ്രതീക്ഷയില്ലെന്ന് അർജുൻ്റെ അമ്മ

ബെംഗ്ലൂരൂ /കോഴിക്കോട്:
കർണ്ണാടകയിൽ അങ്കേലയിലെ ഷിരൂരിൽ കാണാതായ അർജുനും ലോറിക്കും വേണ്ടിയുള്ള കരസേനയുടെ ഇന്നത്തെ  തിരച്ചിൽ അവസാനിപ്പിച്ചു.
സൈന്യത്തിൻ്റെ മെറ്റൽ ഡിക്ടറ്റർ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് 8 മീറ്റർ ആഴത്തിൽ മണ്ണ് നീക്കം ചെയ്തിട്ടും ഒന്നും കണ്ടെത്തിയില്ല. അർജു നെ കാണാതായി ഏഴാം ദിവസം വളരെ പ്രതീക്ഷാനിർഭരമാണെന്നവിലയിരുത്തൽ ഇതോടെ അസ്ഥാനത്തായി. ലോറി കരയിൽ ഇല്ലന്ന് സൈന്യം അറിയിച്ചു.നാളെ നേവിയുടെ നേതൃത്വത്തിൽ പുഴയിൽ പരിശോധന നടത്തും. പുഴയിൽ 40 മീറ്റർ അകലെ പുതിയ സിഗ്നൽ കിട്ടിയെന്ന് സൈന്യം അറിയിച്ചു. നാളെ അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരും.

സൈന്യം വന്നിട്ടും കാര്യമുണ്ടായില്ലന്ന് അർജുൻ്റെ അമ്മ ഷീല പറഞ്ഞു.
റോഡിൽ വാഹനം ഇല്ലെന്നാണ് പറയുന്നത്.
സൈന്യത്തിൻ്റെ തിരച്ചിലിൽ വിഷമമുണ്ട്.
സൈന്യത്തിന് വേണ്ട നിർദേശം കേന്ദ്രം നൽകിയില്ല .
സൈന്യത്തെ ഒരു ഉപകരണവുമില്ലാതെ കൊണ്ടു വന്ന് കോമാളിയാക്കി.
ഇവിടുന്ന് പോയ ആരെയും കടത്തിവിടുന്നില്ല.
കള്ളന്മാരെ പോലെയാണ് മലയാളികളോട് പെരുമാറുന്നത്.
ഒരു കുഴിയിൽ ലോറി ഉണ്ടായേക്കുമെന്ന് പറഞ്ഞു.
അവിടെ ഇപ്പോൾ മണ്ണിട്ട് മൂടി.
ഇനി നാവികസേന വന്നിട്ട് എന്ത് ചെയ്യാനാണ്.
തൻ്റെ മകൻ ജീവനോടെ തിരികെ വരുമെന്ന പ്രതീക്ഷ അവസാനിച്ചതായും ഷീല പറഞ്ഞു.

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു,കാറിലുണ്ടായിരുന്നയാൾക്ക് ദാരുണാന്ത്യം

ഇടുക്കി. കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നയാൾ അപകടത്തിൽ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.ബിനുമോൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. കുമളി 66ാം മൈലിന് സമീപം ഇന്ന് രാത്രിയോടെയാണ് സംഭവം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ ആളുള്ളതായി വ്യക്തമായത്. രണ്ട് പേര്‍ കാറിലുണ്ടെന്നായിരുന്നു ആദ്യത്തെ സംശയം. പിന്നീട് ഒരാൾ മാത്രമേയുള്ളൂവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

ആനയടി ജംഗ്ഷനിൽ ഉമ്മൻചാണ്ടി അനുസ്മരണം

ശാസ്താംകോട്ട:ശൂരനാട് വടക്ക് ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാമത് ചരമ വാർഷിക അനുസ്മരണം നടന്നു. ആനയടി ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങ് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി.ഫൗണ്ടേഷൻ ചെയർമാൻ കെ.പി റഷീദ് അധ്യക്ഷത വഹിച്ചു.രാവിലെ ആരംഭിച്ച സർവ്വമത പ്രാർത്ഥന വൈകിട്ട് സമാപിച്ചു.സമാപന സമ്മേളനം ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ കൺവീനർ ശൂരനാട് സുവർണൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ,ഡിസിസി വൈസ് പ്രസിഡന്റ് കെ.കൃഷ്ണൻകുട്ടി നായർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ വൈ ഷാജഹാൻ, കാരയ്ക്കാട്ട് അനിൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ്,അരിത ബാബു,കറ്റാനം ഷാജി,പി.കെ രവി,മഠത്തിൽ രഘു,വി.വിജയലക്ഷ്മി,ദിലീപ്, അഞ്ജലിനാഥ്‌,രതീഷ് കുറ്റിയിൽ, അശോകൻ കോഴിശ്ശേരിവിള,വൈ.ഗ്രിഗറി,നാസർ മൂലത്തറ,സജീന്ദ്രൻ,കെ.ആർ വേലായുധൻ പിള്ള,അഡ്വ.സുധി കുമാർ തുടങ്ങിയവർ സംസാരിച്ചു.

മൈനാഗപ്പള്ളിയിൽ മുന്നൂറോളം കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

.ശാസ്താംകോട്ട: മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം ചെലവിൽ പൊതു വിഭാഗത്തിൽപ്പെട്ട മുന്നൂറോളം കുടുംബങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് വിതരണോദ്ഘാടനം
നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് ബി.സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിം കമ്മിറ്റി ചെയർന്മാൻമാരായ ആർ.സജിമോൻ ,മനാഫ് മൈനാഗപ്പള്ളി,ഷീബാ സിജു,ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ,പഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി,ജലജാ രാജേന്ദ്രൻ,റാഫിയാ നവാസ്,ബിജുകുമാർ,ഷാജി ചിറക്കുമേൽ,ലാലി ബാബു,വർഗ്ഗീസ് തരകൻ,ബിജി കുമാരി,മൈമൂന നജിം,പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്,ഐസിഡിഎസ് സൂപ്പർവൈസർ സന്ധ്യാ തുടങ്ങിയവർ സംസാരിച്ചു

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ; 2047ലേക്കുള്ള റോഡ് മാപ്പ് ആയിരിക്കുമെന്ന് പ്രധാനമന്ത്രി

    ന്യൂ ഡെൽഹി :  ബജറ്റ് സമ്മേളനം സർഗാത്മകമായിരിക്കുമെന്നും ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തികരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നാളെയാണ് അവതരിപ്പിക്കുക. മൂന്നാമത് അധികാരത്തിലെത്താനും ബജറ്റ് അവതരിപ്പിക്കാനുമുള്ള ഭാഗ്യം ലഭിച്ചുവെന്നും ജനകീയ ബജറ്റായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കും. അമൃതകാലത്തെ സുപ്രധാന ബജറ്റായിരിക്കുമിത്. ബജറ്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ എല്ലാ ജനപ്രതിനിധികളും സഹകരിക്കണം. 2047ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്. വിദ്വേഷം മാറ്റിവെച്ച് പ്രതിപക്ഷം സഹകരിക്കണം. പഴയകാല വൈരാഗ്യങ്ങൾ മറക്കണം. രാജ്യത്തിന്റെ വികസനം കൂട്ടുത്തരവാദിത്തമാണ്. ചില കക്ഷികൾ പ്രതിലോമരാഷ്ട്രീയമാണ് പിന്തുടരുന്നത്.

ചില പാർട്ടികൾ പാർലമെന്റിന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തുകയാണ്. പരാജയം മറച്ചുവെയ്ക്കാൻ ബഹളം വെച്ച് അന്തരീക്ഷം മോശമാക്കുന്നു. ജനങ്ങളുടെ അംഗീകാരത്തോടെയാണ് വീണ്ടും അധികാരത്തിലെത്തി
യത്.ജനവിധി മായ്ച്ച് കളയാനാവില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

കരുനാഗപ്പള്ളി: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പളളി തൊടിയൂര്‍ പുലിയൂര്‍വഞ്ചി കുന്നേമുക്കില്‍ പുത്തന്‍പുരയില്‍ മകന്‍ അല്‍അമീന്‍(19) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. തൊടിയൂര്‍ സ്വദേശികളായ രണ്ട് യുവക്കളെയാണ് അല്‍അമീന്‍ അടക്കമുള്ള പ്രതികള്‍
കഴിഞ്ഞ മാസം 26ന് രാത്രി 9 ഓടെ തൊടിയൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്ത് വെച്ച് ആക്രമിക്കുകയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തത്.
പ്രതികള്‍ ലഹരി മരുന്ന് വിതരണം ചെയ്തത് യുവാക്കള്‍ ചോദ്യം ചെയ്ത വിരോധത്തിലാണ് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ നാല് പ്രതികള്‍ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. മുഖ്യപ്രതിയായ അല്‍അമീനെ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആളെയും പിടികൂടിയിട്ടുണ്ട്. ഇവരുടെ സംഘത്തിലെ മറ്റ് പ്രതികളും ഉടന്‍ പിടിയിലാവുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി ഇന്‍സ്‌പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷമീര്‍, ഷാജിമോന്‍ എഎസ്‌ഐ വേണുഗോപാല്‍. എസ്., സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ധീവരസഭ കരുനാഗപ്പള്ളി ടൗൺ കരയോഗത്തിന്റെ വേദവ്യാസ ജയന്തി ആഘോഷം

കരുനാഗപ്പള്ളി.ധീവരസഭ കരുനാഗപ്പള്ളി ടൗൺ കരയോഗത്തിന്റെ വേദവ്യാസ ജയന്തി ആഘോഷം കരുനാഗപ്പള്ളി ചക്കാലമുക്കിലുള്ള കരയോഗം ഹാളിൽ പ്രസിഡൻറ് ടി. ഓമനക്കുട്ടിന്റെ അധ്യക്ഷ ചടങ്ങിൽ ഹൈക്കോടതി ജഡ്ജി എംബി സ്നേഹാലത ഉദ്ഘാടനം നിർവഹിച്ചു.വേദങ്ങളെ പകുത്തു തന്ന വേദ വ്യാസനെ ഗുരുപൂർണ്ണിമദിനത്തിൽ മാത്രം ഓർത്താൽ പോരെന്നും ഭാരതത്തിൻ്റെസംസ്കാരത്തിന്റെയും നന്മയുടെ എളിമയുടെയും മൂർത്തി ഭാവമാണ് ന്ന് ഓർമ്മപ്പെടുത്തി……..യോഗത്തിൽ ഡോക്ടർ പി എസ് സുകുമാരൻ ശ്രീ വേദവ്യാസനെ കുറിച്ചും മഹാഭാരത ഇതിഹാസത്തെ പറ്റി മുഖ്യപ്രഭാഷണം നടത്തി
വിദ്യാഭ്യാസ മെറിറ്റ് അവാർഡ് കരുനാഗപ്പള്ളിയുടെ ജനകീയ എംഎൽഎ CR മഹേഷ് ഉദ്ഘാടനം ചെയ്തു
മുൻസിപ്പൽ ചെയർമാൻ കോട്ടയിൽരാജു യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഹോം ചീഫ് പുരസ്കാരം ലഭിച്ച മുൻ ഓച്ചിറ മുൻ ബ്ലോക്ക് പ്രസിഡണ്ട് ഷെർളി ശ്രീകുമാറിനെയും ,കവിയും എക്സിക്യൂട്ടീവ് അംഗമായ കെ പി ലീലാകൃഷ്ണനെയും ആദരിച്ചു .സെക്രട്ടറി ലീലാകൃഷ്ണൻ സ്വാഗതം ആശംസിച്ചു യോഗത്തിൽ റിട്ടേ ജില്ലാ ജഡ്ജി S സോമൻ വ്യവസായ അഡീഷണൽഡയറക്ടർ D ചിദംബരൻ,വേദ വ്യാസ ഗ്രന്ഥശാല വായനശാല കരുനാഗപ്പള്ളിയുടെ പ്രസിഡൻറ് L. സ്കന്ദ ദാസ് / Kരാധാകൃഷ്ണൻ
ബേബിജസിന എന്നിവർ ആശംസകൾ അർപ്പിച്ചു കെ രവീന്ദ്രൻകൃതജ്ഞത രേഖപ്പെടുത്തി

ഇതര സംസ്ഥാന കരാര്‍ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കൊല്ലം: കൊല്ലത്ത് കെഎസ്ഇബിയുടെ പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ 11 കെ.വി ലൈനില്‍ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന കരാര്‍ തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി സുരേഷ് കുമാറാണ് (22) മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.

ശൂരനാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ചാന്ദ്രദിനപത്രം പ്രകാശനം ചെയ്തു

ശൂരനാട്:ശൂരനാട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിന്റെയും,സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ .
ചാന്ദ്രദിനത്തിൽ ചാന്ദ്രദൗത്യത്തിന് വഴിയൊരുക്കിയ നാഴികകല്ലുകൾ ഓർമ്മപ്പെടുത്തി കൊണ്ട് ചാന്ദ്രദിനപത്രം പുറത്തിറക്കി.പത്രത്തിന്റെ പ്രകാശനം സ്കൂൾ എച്ച്.എം അജിതകുമാരി നിർവഹിച്ചു.
ആർ.ഗോപാലകൃഷ്ണപിള്ള,മഞ്ചു ലളിത,വൃന്ദ,അരുൺ ഗോവിന്ദ് എന്നിവർ സംസാരിച്ചു.ശൂരനാട് രാജേന്ദ്രൻ നേതൃത്വം നൽകി.