രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമെന്ന് ധനമന്ത്രി..മോദി സർക്കാരിനെ ജനങ്ങൾ മൂന്നാമതും തെരഞ്ഞെടുത്തതിൽ നന്ദി…
ഇടക്കാല ബജറ്റില്‍ സ്ത്രീകള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. തൊഴില്‍, മധ്യവര്‍ഗ.. ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ഈ ബജറ്റില്‍ പ്രാധാന്യം…
.ഇടക്കാല ബജറ്റില്‍ സ്ത്രീകള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി. തൊഴില്‍, മധ്യവര്‍ഗ.. ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ഈ ബജറ്റില്‍ പ്രാധാന്യം…
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ ഒന്‍പത് മുന്‍ഗണനാ വിഭാഗങ്ങള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൃഷി, നഗരവികസനം, ഊര്‍ജമേഖല എന്നിങ്ങനെ സുപ്രധാന മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയാവും ബജറ്റ് പ്രഖ്യാപനങ്ങളെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.
കൃഷി, തൊഴില്‍, മാനവ വിഭവശേഷി വികസനവും സാമൂഹികനീതിയും, നിര്‍മ്മാണവും സേവനവും, നഗരവികസനം, ഊര്‍ജം, നവീകരണവും ഗവേഷണ വികസനവും, അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ എന്നിങ്ങനെയുള്ള മേഖലകളില്‍ ഊന്നിയാവും ബജറ്റ് പ്രഖ്യാപനങ്ങളെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചത്.
അതില്‍ തന്നെ രാജ്യത്തിന്റെ നട്ടെല്ലായ കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തി എന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
തന്റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റ് ആണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്, രണ്ടാം മോദി സര്‍ക്കാരിന്റെ അഞ്ച് സമ്പൂര്‍ണ ബജറ്റുകളും ഇടക്കാല ബജറ്റും ഉള്‍പ്പെടെ അവതരിപ്പിച്ച നിര്‍മ്മല സീതാരാമന്‍ ഈ കണക്കില്‍ മൊറാര്‍ജി ദേശായിയെ മറികടന്ന് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുക എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്.
പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വായ്പ തുക ഉയര്‍ത്തിയതായി ധനമന്ത്രി നിര്‍മ്മല്‍ സീതാരാമന്‍ പ്രഖ്യാപിച്ചു. വായ്പ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമായാണ് ഉയര്‍ത്തിയത്. എംഎസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുമെന്നും പ്രത്യേക സഹായ ഫണ്ട് ആയിരം കോടി വകയിരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. എംഎസ്എംഇ ക്ലസ്റ്ററുകളില്‍ പ്രത്യേക സിഡ്ബി ശാഖകള്‍ തുടങ്ങുമെന്നും ഈ വര്‍ഷം 24 ശാഖകള്‍ തുറക്കുമെന്നും ധനമന്ത്രി.
സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ (എസ്സിബികള്‍), റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ (ആര്‍ആര്‍ബികള്‍), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍ (എന്‍ബിഎഫ്സികള്‍), മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ഇതുവരെ 10 ലക്ഷം രൂപ വരെ വായ്പ വീതമാണ് നല്‍കിയിരുന്നത്.
അംഗമാകാനുള്ള യോഗ്യതകള്‍ എന്തൊക്കെയാണ്?
1 അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം.
2 വായ്പ എടുക്കാന്‍ അര്‍ഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാന്‍ പ്ലാന്‍ ഉള്ള ഏതൊരു വ്യക്തിക്കും സ്‌കീമിന് കീഴില്‍ ലോണ്‍ ലഭിക്കും.
3 മുന്‍പ് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തരുത്
4 അപേക്ഷകന്റെ ബിസിനസ്സിന് കുറഞ്ഞത് 3 വര്‍ഷം പഴക്കമുണ്ടായിരിക്കണം.
5 സംരംഭകന്‍ 24 മുതല്‍ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
താല്‍പ്പര്യമുള്ള അപേക്ഷകര്‍ക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്
ഹോം സ്‌ക്രീനിലെ ‘അപ്ലൈ നൗ’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
‘പുതിയ സംരംഭകന്‍’, ‘നിലവിലുള്ള സംരംഭകന്‍’, ‘സ്വയം തൊഴില്‍ ചെയ്യുന്നവര്‍’ എന്നിവയ്ക്കിടയില്‍ നല്‍കിയിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് നിങ്ങള്‍ ഏതാണോ അത് തിരഞ്ഞെടുക്കുക.
ഒരു പുതിയ രജിസ്‌ട്രേഷന്‍ ആണെങ്കില്‍, ‘അപേക്ഷകന്റെ പേര്’, ‘ഇമെയില്‍ ഐഡി’, ‘മൊബൈല്‍ നമ്പര്‍’ എന്നിവ ചേര്‍ക്കുക.
ഒടിപി വഴി രജിസ്റ്റര്‍ ചെയ്യുക.
പിഎംഎംവൈയെ കുറിച്ച് രാജ്യത്തുടനീളം അവബോധം പ്രചരിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പത്രം, ടിവി, റേഡിയോ ജിംഗിള്‍സ്, ഹോര്‍ഡിംഗുകള്‍, ടൗണ്‍ ഹാള്‍ മീറ്റിംഗുകള്‍, സാമ്പത്തിക സാക്ഷരത, ബോധവല്‍ക്കരണ ക്യാമ്പുകള്‍, സാമ്പത്തിക ഉള്‍പ്പെടുത്തലിനായുള്ള പ്രത്യേക ഡ്രൈവുകള്‍ തുടങ്ങിയവയിലൂടെയുള്ള പരസ്യ കാമ്പെയ്നുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ശാസ്താംകോട്ട: ശൂരനാട് വടക്ക് പി എസ് പി റ്റി എം സ്കൂളിൽ ചാന്ദ്രദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു.. കുട്ടികൾ ബഹിരാകാശ യാത്രികരുടെ വേഷം ധരിച്ചു. ബഹിരാകാശ യാത്രയുടെ ദൃശ്യാവിഷ്കാരം നടന്നു. തുടർന്ന് മൈനാഗപ്പള്ളി ചിത്തിരവിലാസം സ്കൂളിൽ നിർമ്മിച്ച സെമി പ്ലാനിറ്റെറിയം സന്ദർശിച്ചു.
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തഗം ശ്രീ. ബിജു ഉദ്ഘാടനംചെയ്തു. പി റ്റി എ പ്രസിഡന്റ് ലത്തീഫ് പെരുംകുളം, അദ്ധ്യാപകരായ കിരൺ, മഞ്ജുഷ, ചിത്ര, നിസ്സ എന്നിവർ നേതൃത്വം നൽകി.
? അർജുന് വേണ്ടിയുള്ള തിരച്ചിലിൽ സന്നദ്ധ സംഘടനകൾക്ക് അനുമതിയില്ല, ഒരു ബന്ധുവിന് മാത്രം പ്രവേശനം
? അർജുൻ്റെ ബന്ധുവായ ജിതിനെ മാത്രം പോലീസ് വാഹനത്തിൽ രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി.
?ഷിരൂർ: രക്ഷാദൗത്യത്തിൻ്റെ ഏകോപന ചുമതല ജില്ലാ കളക്ടർക്ക്
?ഷിരൂരിലെ ദുരന്തസ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്കും അനുമതിയില്ല.
?അർജുനെ കാണാതായി എട്ടാം ദിവസമായ ഇന്ന് നേവിയുടെയും സൈന്യത്തിൻ്റേയും നേതൃത്വത്തിൽ പുഴയിൽ പരിശോധന തുടങ്ങി
?ഷിരൂരിൽ കലാവസ്ഥ തിരച്ചിലിന് അനുകുലം
? കേന്ദ്ര ബജറ്റ് അവതരണം രാവിലെ 11ന് ,നിർമ്മലാ സീതാരാമൻ്റെ ഏഴാമത്തെ ബജറ്റ് .
?കേരളീയം?
? നിപ വൈറസ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 9 പേരുടെ സാമ്പിളുകള്‍ നെഗറ്റീവ്. മലപ്പുറത്ത് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 13 പേരുടെ സാമ്പിളുകളാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നത്. ഇവരില്‍ 9 പേരുടെ ഫലം ആണ് വന്നത്. മരിച്ച 14കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 406 പേരാണുളളത്. ഇവരില്‍ 194 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലുണ്ട്. ഇവരില്‍ 139 പേര്‍ ആരാഗ്യ പ്രവര്‍ത്തകരാണ്.
? നിപ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ 2 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്.
? അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് മേലടി സ്വദേശിയായ 14 വയസ്സുകാരന്‍ രോഗമുക്തി നേടി. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.
? കണ്ണൂര്‍ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കരിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉത്തരവായി.
? എസ്എന്‍ഡിപിയെ കാവിവത്കരിക്കാന്‍ അനുവദിക്കില്ലെന്നും, മുസ്ലിം ലീഗിന്റെ വര്‍ഗീയത തുറന്നുകാട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം.
? 108 ആംബുലന്‍സ് ജീവനക്കാര്‍ അടിക്കടി സമരം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ സമരം ചെയ്യുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് കെ. ബൈജൂ നാഥ് നിര്‍ദ്ദേശം നല്‍കിയത്.
? പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫയലുകള്‍ വച്ചു താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ അടക്കമുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
? തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി. ഇന്നലെ ഉച്ചയോടെയാണ്ശക്തമായ മഴയോട് കൂടി മിന്നല്‍ ചുഴലി ഉണ്ടായത്. കനത്ത കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ നിലംപതിച്ചു. ചാവക്കാട് പാപ്പാളിയിലും, തൃശൂര്‍ കോലഴിയിലുമടക്കം വിവിധയിടങ്ങളില്‍ വ്യാപക നഷ്ടമാണുണ്ടായത്.
? നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ കുത്തിവെയ്പിനു പിന്നാലെ അബോധാവസ്ഥയിലാവുകയും, മരണപ്പെടുകയും ചെയ്ത കൃഷ്ണ തങ്കപ്പന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ .
??ദേശീയം??
? മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതി കുറയ്ക്കുന്നതടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നതാണ് ആകാംക്ഷ. റോഡ് വികസനം, റയില്‍വേ, തുറമുഖ വികസനം തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പാക്കേജുകള്‍ പ്രഖ്യാപിച്ചേക്കും.
? കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ വാഹനത്തിന്റെ സിഗ്നല്‍ ഗംഗാവലി നദിക്കടിയില്‍ നിന്ന് കിട്ടിയതായി സൈന്യം. പുഴയില്‍ കര ഭാഗത്ത് നിന്ന് 40 മീറ്റര്‍ അകലെയാണ് സിഗ്നല്‍ കിട്ടിയിട്ടുള്ളത്. ലോറി ചളിമണ്ണില്‍ പൂണ്ട് പുതഞ്ഞ് പോയിരിക്കാനുള്ള സാധ്യത തള്ളാനാവില്ല.
? കര്‍ണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍ കരഭാഗത്തെ പരിശോധന പൂര്‍ത്തിയാക്കിയെന്ന് സതീഷ് സൈല്‍ എംഎല്‍എ. ഇന്ന് മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തും
? നീറ്റ് പരീക്ഷ വീണ്ടും
നടത്തണോ എന്നതില്‍ വാദം കേള്‍ക്കുന്നതിനിടെ ചോദ്യപേപ്പര്‍ ചോര്‍ച്ച ഒന്നിലധികം സംസ്ഥാനങ്ങളില്‍ നടന്നതിന് തെളിവുണ്ടോയെന്ന ചോദ്യവുമായി സുപ്രീംകോടതി. ഹര്‍ജിക്കാര്‍ ഇക്കാര്യം തെളിയിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
? കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നുള്ള ശരവണന്‍ എന്ന ട്രക്ക് ഡ്രൈവറെയും ഏഴ് ദിവസമായി കാണാനില്ല. ശരവണന്റെ അമ്മയും ബന്ധുക്കളും ലോറി ഉടമയും ആറ് ദിവസമായി ഷിരൂരിലുണ്ട്. ശരവണനെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കണമെന്നും തമിഴ്നാട് സര്‍ക്കാര്‍ അതിനായി സമ്മര്‍ദ്ദം ചെലുത്തണമെന്നും ശരവണന്റെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്.
? ബിഹാറിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് പാര്‍ലമെന്റില്‍ വിശദീകരിച്ച് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. 2012ല്‍ മന്ത്രിതല സമിതി നിര്‍ദ്ദേശം തള്ളിയതാണെങ്കിലും കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തില്‍ ബിഹാറിന് പ്രത്യേക പദവി സഖ്യകക്ഷിയായ ജെഡിയു ആവശ്യപ്പെട്ടിരുന്നു.
? ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ റെയില്‍വെ ട്രാക്കില്‍ ഇരിക്കുകയായിരുന്ന രണ്ട് കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ചു. രണ്ട് പേരും ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ച് ഉച്ചത്തില്‍ പാട്ടു കേട്ടുകൊണ്ട് ഇരിക്കുന്നതിനിടെയായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
? ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പല്‍ ഐഎന്‍എസ് ബ്രഹ്‌മപുത്രയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരു സേനാംഗത്തെ കാണാതായെന്ന് വിവരം. ഞായറാഴ്ച വൈകിട്ടോടെയാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ നാവികസേന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
? മന്ത്രിസ്ഥാനം പോയതിന് പിന്നാലെ രാജിഭീഷണി മുഴക്കി മധ്യപ്രദേശ് എം.എല്‍.എ. നാഗര്‍സിങ് ചൗഹാന്‍. മധ്യപ്രദേശിലെ മോഹന്‍ യാദവ് സര്‍ക്കാരില്‍ വനം- പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.ചൗഹാനെ സ്ഥാനത്തുനിന്ന് നീക്കുകയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ രാംനിവാസ് റാവത്തിനെ മന്ത്രിയാക്കുകയുമായിരുന്നു.
?? അന്തർദേശീയം ??
? ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാര്‍ക്ക് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു. മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്ക് ജീവപര്യന്തം തടവും 54 പേര്‍ക്ക് ജയില്‍ ശിക്ഷയുമാണ് വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരില്‍ യുഎഇയില്‍ തെരുവില്‍ ഇറങ്ങി നാശനാഷ്ടങ്ങള്‍ ഉണ്ടാക്കിയ കേസിലാണ് നടപടി എടുത്തത്.
? കായികം ?
? പാരിസ് ഒളിംപിക്സോടെ വിരമിക്കുമെന്ന പ്രഖ്യാപനം നടത്തി ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ്. ഈ മാസം 26ന് തുടങ്ങുന്ന തന്റെ നാലാമത്തെ ഒളിംപിക്സായ പാരീസ് ഒളിംപിക്‌സായിരിക്കും ഇന്ത്യന്‍ കുപ്പായത്തില്‍ ശ്രീജേഷിന്റെ അവസാന ടൂര്‍ണമെന്റ്.
? ഒളിംപിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വര്‍ണ മെഡല്‍ നേട്ടത്തിന് ഉടമയായ അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിംപിക് ഓര്‍ഡര്‍ സമ്മാനിക്കും. അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോര്‍ഡിന്റേതാണ് തീരുമാനം. 22 വര്‍ഷം നീണ്ട കരിയറില്‍ 150ല്‍ അധികം മെഡലുകള്‍ നേടിയിട്ടുള്ള അഭിനവ് ബിന്ദ്രയെ രാജ്യം പത്മ ഭൂഷണ്‍ പുരസ്‌കാരമടക്കം നല്‍കി ആദരിച്ചിട്ടുണ്ട്.
കോട്ടയം. അക്രമികള്‍ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ച് രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്.കോട്ടയത്ത് പരിശോധനയ്ക്കിടെ നിർത്താതെ പോയ വാഹനം ചെയ്സ് ചെയ്തു പിടിച്ചു. പനയ്ക്കപ്പാലത്ത് വെച്ച് ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പോലീസ് വാഹനം ഇടിച്ചുമാറ്റി രക്ഷപെടാൻ ശ്രമിച്ച കാറാണ് ചെയ്സ് ചെയ്തു പിടിച്ചത്. നിരവധി കേസുകളിലെ പ്രതികളായവരാണ് രക്ഷപെടാൻ ശ്രമിച്ചത്.പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാല്‍പറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് തെക്കേതിൽ വീട്ടിൽ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ലഹരിക്കെതിരെ നടത്തിയ പ്രത്യേക പരിശോധനയ്ക്കിടയിലാണ് സംഭവം ഉണ്ടായത്.ക്രിമിനൽ സംഘത്തിന്റെ കാറിലേക്കു ജീപ്പ് ഇടിപ്പിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. പോലീസ് വാഹനങ്ങള്‍ക്ക് സാരമായ കേടുപാട് സംഭവിക്കുകയും, പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു
പാലക്കാട്.യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളി തര്‍ക്കം; വടക്കഞ്ചേരിയിൽ പള്ളികള്‍ പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങി. വടക്കഞ്ചേരി മേഖലയില്‍ മംഗലംഡാം, ചെറുകുന്നം, എരുക്കും ചിറ പള്ളികളാണ് പിടിച്ചെടുക്കുക. പള്ളി പിടിച്ചെടുക്കുമെന്ന് വിവരത്തെ തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വിശ്വാസികൾ അതിരാവിലെ തന്നെ പള്ളിയിൽ എത്തിയിരുന്നു
എരുക്കുംചിറ പളളിക്ക് മുന്നില്‍ പളളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പോലീസ് അകമ്പടിയോടെ എത്തി. നിലവിൽ പളളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായാണ്ഹൈക്കോടതിവിധി. കഴിഞ്ഞ മാസവും പോലീസ് സംരക്ഷണയിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ തിരിച്ചുപിടിക്കാൻ എത്തിയിരുന്നു. എന്നാൽ വിശ്വാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പോലീസ് പിന്മാറുകയായിരുന്നു.
കോഴിക്കോട്. ജില്ലയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും കെ.കെ രമ എംഎൽഎയുടെ പിതാവുമായ കെ കെ മാധവൻ(87) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു
സംസ്കാരം വൈകുന്നേരം നടുവണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും
ബെംഗ്ലൂരൂ: കർണ്ണാടകയിൽ അങ്കേലയിലെ ഷിരൂരിൽ കാണാതായ അർജുനും ലോറിക്കും വേണ്ടിയുള്ള കരസേനയുടെ തിരച്ചിലിൽ സിവിലിയൻമാർക്കും സന്നദ്ധ സേനാ അംഗങ്ങൾക്കും പ്രവേശനമില്ല. അർജുൻ്റെ ബന്ധുവായ ഒരാൾക്ക് മാത്രം പ്രവേശനം നൽകുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. അർജുനെ കാണാതായി എട്ടാം ദിവസമായ ഇന്ന് നേവിയുടെയും സൈന്യത്തിൻ്റേയും നേതൃത്വത്തിൽ പുഴയിൽ പരിശോധന നടത്തും.
എറണാകുളം .വാഴക്കുളത്ത് പിക്കപ്പ് വാൻ കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. മാറമ്പിള്ളി എംഇഎസ് കോളജിലെ ഫാഷൻ ഡിസൈനിങ് വിദ്യാർഥിനി റെയ്‌സ ഫാത്തിമ (20) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കോളജിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ വിദ്യാർഥിനി ഓടിച്ചിരുന്ന സ്കൂട്ടറിലേക്ക് ഒരു കാർ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ വിദ്യാർഥിനിയുടെ ശരീരത്തിലൂടെ മറ്റൊരു പിക്കപ്പ് വാൻ കയറിയിറങ്ങി. ഉടൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ന്യൂഡെല്‍ഹി.നീറ്റ് യു.ജി. പരീക്ഷ റദ്ദാക്കണമെന്നും വേണ്ടെന്നും ആവശ്യപ്പെടുന്ന ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്നും അന്തിമവാദം തുടരും. ചോദ്യച്ചോർച്ച ആരോപണത്തെത്തുടർന്ന് വിവാദത്തിലായ സാഹചര്യത്തിൽ പുനപരീക്ഷ വേണോ എന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കാനാണ് സാധ്യത . വിഷയത്തിൽ ഫിസിക്സ് ചോദ്യപേപ്പറുമായി ബന്ധപ്പെട്ട ഐഐടി ഡൽഹിയുടെ റിപ്പോർട്ട് കോടതി ഇന്ന് വിളിച്ചു വരുത്തിയിട്ടുണ്ട്. സുപ്രീംകോടതി ആവശ്യപ്പെട്ടപ്രകാരം, ഓരോ കേന്ദ്രത്തിലെയും മാർക്കുകൾ എൻ.ടി.എ.തരംതിരിച്ചിരുന്നു . പ്രസിദ്ധീകരിച്ച മാർക്കുകൾ പുറത്തുവിട്ടതിൽനിന്ന് വ്യാപകക്രമക്കേടിന്റെ സൂചനകളില്ല. അങ്ങനെയെങ്കിൽ പരീക്ഷ റദ്ദാക്കാതെയുള്ള തുടർനടപടികൾക്കായിരിക്കും കോടതി ഊന്നൽനൽകുക. ചോദ്യപ്പേപ്പർ ചോർന്നുവെന്നതിൽ സംശയമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. അതേസമയം, ക്രമക്കേട് വ്യാപകമല്ലെങ്കിൽ പരീക്ഷ റദ്ദാക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട് . പരീക്ഷയുടെ വിശുദ്ധി നഷ്ടപ്പെട്ടെങ്കിൽ മാത്രമേ വീണ്ടും നടത്താൻ ഉത്തരവിടൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.