കൊല്ലം. അഷ്ടമുടി കായലിലെ കയ്യേറ്റവും മലിനീകരണവും സംബന്ധിച്ച് കൊല്ലം ബാറിലെ അഡ്വ ബോറിസ് പോൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേട്ടു. വലിയ തോതിലുള്ള കയ്യേറ്റം കണ്ടെത്തിയതായി കൊല്ലം സബ് കളക്ടർ ഇന്ന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇടക്കാല റിപ്പോർട്ടിൽ ഉള്ളത്. കൈയേറ്റം നടത്തിയ 250 ഓളം വ്യക്തികളുടെ ലിസ്റ്റ് സബ് കളക്ടർ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർവ്വേ പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അത്യാധുനിക സർവ്വേ ഉപകരണങ്ങൾ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഇനിയും വൻ കയ്യേറ്റങ്ങൾ കണ്ടെത്താനുണ്ടെന്നും അറിയിച്ച സബ് കളക്ടർക്ക് വേണ്ടി സീനിയർ സർക്കാർ അഭിഭാഷകൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൂടുതൽ സാവകാശം ആവശ്യപ്പെട്ടു. തുടർന്ന് ആറുമാസത്തിനുള്ളിൽ ലാൻഡ് കൺസർവൻസി നിയമ പ്രകാരം കയ്യേറ്റം ഒഴിപ്പിക്കണമെന്ന് കൊല്ലം സബ് കളക്ടർക്ക് കോടതി നിർദ്ദേശം നൽകി ഉത്തരവായി. സബ് കളക്ടറുടെ റിപ്പോർട്ട് ഉത്തരവിന്റെ ഭാഗം ആയിരിക്കും എന്നും നിർദ്ദേശം ഉണ്ട്. ഒഴിപ്പിക്കാൻ സബ് കളക്ടർ നടത്തുന്ന നടപടികൾ സംബന്ധിച്ച് ഓരോ മാസവും ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കണം.
മലിനീകരണം സംബന്ധിച്ച വിഷയത്തിലും കോടതി ഇടക്കാല ഉത്തരവ് നൽകി. കായലിലേക്ക് മാലിന്യം എത്തുന്നത് കൊല്ലം കോർപ്പറേഷനും പഞ്ചായത്തുകളും തടയണം. നിയമലംഘകർക്കെതിരെ ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പ്രകാരം നിയമനടപടി സ്വീകരിക്കണം. മാലിന്യം കായലിലേക്ക് എത്തുന്നത് തടയാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കുന്ന ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഓരോ മാസവും ഹൈക്കോടതിയിൽ സമർപ്പിക്കണം.
ആഗസ്റ്റ് 6-ാം തീയതിക്ക് മുമ്പ് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് എസ്.മനുവും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
കേസ് തുടരുന്നതാണ്.
അഭിഭാഷകരായ അഡ്വ അജ്മൽ കരുനാഗപ്പള്ളി, അഡ്വ ധനുഷ് ചിറ്റൂർ, അഡ്വ പ്രിയങ്ക ശർമ്മ എം.ആർ, അഡ്വ അനന്യ എം.ജി എന്നിവർ ഹർജികക്ഷിക്ക് വേണ്ടി ഹാജരായി.
അഷ്ടമുടിക്കായൽ കയ്യേറ്റം ഒഴിപ്പിക്കാൻ ആറുമാസം , ഹൈക്കോടതി
രാഹുല്‍ ദ്രാവിഡ് വീണ്ടും രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചായേക്കും
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ദ്രാവിഡ് വീണ്ടും ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ കോച്ചായേക്കും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ശ്രീലങ്കന്‍ മുന്‍ നായകന്‍ കുമാര്‍ സങ്കക്കാരയാണ് രാജസ്ഥാന്‍ ടീമിന്റെ കോച്ചും ക്രിക്കറ്റ് ഡയറക്ടറും. സഞ്ജു സാംസണാണ് രാജസ്ഥാന്‍ ടീം നായകന്‍.
ഇന്ത്യന്‍ ടീം പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതോടെ ഒഴിവു വന്ന ടീം മെന്റര്‍ സ്ഥാനത്തേക്കോ, പരിശീലക സ്ഥാനത്തേക്കോ രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവരാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ശ്രമം നടത്തിയിരുന്നു.
മോദി സര്‍ക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍
മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍. കേരളത്തോട് കാണിച്ചത് കടുത്ത വിവേചനമെന്ന് കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു ദേശീയ ബജറ്റാണിത് എന്ന് പറയാന്‍ കഴിയില്ല. എല്ലാ അര്‍ത്ഥത്തിലും നിരാശാജനകമായ ബജറ്റാണ് മന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തെ നിരാശപ്പെടുത്തിയെന്ന് ആന്റോ ആന്റണി എംപിയും, രണ്ടു മന്ത്രിമാരല്ലാതെ മറ്റൊന്നും കേരളത്തിന് ഇല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താനും പ്രതികരിച്ചു.
ദേശീയ ബജറ്റിന്റെ പൊതുസ്വഭാവം പോലും ഇല്ലാതാക്കിയെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി. സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യം മാത്രം സംരക്ഷിക്കാനുള്ള ബജറ്റാണിത്. ബിഹാര്‍, ആന്ധ്രാ സംസ്ഥാനങ്ങളെ മാത്രമാണ് പരിഗണിച്ചത്. ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും ആശ്രയിച്ചുള്ള ഒരു എന്‍ സ്‌ക്വയര്‍ ബജറ്റാണിത്. കേരളത്തെ ബജറ്റില്‍ പരാമര്‍ശിച്ചു പോലുമില്ല. കേരളത്തില്‍ നിന്നും പാര്‍ലമെന്റിലേക്ക് എംപിയെ കൊടുത്താല്‍ പരിഗണിക്കുമെന്നത് പറഞ്ഞത് വെറുതെയായി എന്നും എന്‍കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
കേന്ദ്ര ബജറ്റിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് രണ്ടായിരം രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. 51,960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് ബജറ്റിന് മുന്‍പ് പവന് 200 രൂപ കുറഞ്ഞ് 54,000ല്‍ താഴെയെത്തിയ സ്വര്‍ണവിലയാണ് വീണ്ടും രണ്ടായിരം രൂപ ഇടിഞ്ഞത്. രണ്ടു തവണകളായി ഇന്ന് പവന് 2200 രൂപയാണ് കുറഞ്ഞത്.
ഗ്രാമിന് ഇന്ന് രണ്ടു തവണകളായി 275 രൂപയാണ് കുറഞ്ഞത്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ഗ്രാമിന് 250 രൂപയാണ് കുറഞ്ഞത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
റെയിൽവേ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടി
ചാലക്കുടി. റെയിൽവേ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ തട്ടിപ്പ് സംഘത്തെ പോലീസ് പിടികൂടി. ഇതര സംസ്ഥാനക്കാരായ 4 പേരെ പെരുമ്പാവൂരിൽ നിന്നാണ് കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. നാദാപുരം സ്വദേശിക്ക് വ്യാജ സ്വർണം നൽകി പണം തട്ടിയ സംഭവത്തിലാണ് നടപടി.
നാദാപുരം രാജേഷിന് നിധി നൽകാമെന്ന് പറഞ്ഞാണ് ചാലക്കുടിയിലേക്ക് വിളിച്ചുവരുത്തിയത്. 400000 രൂപ നൽകിയാൽ പെരുമ്പാവൂരിൽ താമസിക്കുന്ന തൻറെ സുഹൃത്തുക്കൾ നിധി നൽകുമെന്നാണ് കോഴിക്കോട് താമസിക്കുന്ന ഇതര സംസ്ഥാനക്കാരൻ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ വ്യാജ സ്വർണം നൽകി പണം കൈക്കലാക്കി നാല് ഇതര സംസ്ഥാനക്കാർ മുങ്ങി. ഇവരാണ് ഓടി രക്ഷപ്പെടുന്നതിനിടെ ട്രെയിൻ വന്നപ്പോൾ ചാലക്കുടി റെയിൽവേ പാലത്തിൽ നിന്നും താഴേക്ക് ചാടിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പാലത്തിൽ നിന്ന് ചാടിയവർ രക്ഷപ്പെട്ടതായി മനസ്സിലായി. വ്യാജ വാഗ്ദാനം നൽകി പണം തട്ടിയെന്ന നാദാപുരം സ്വദേശിയുടെ പരാതിയിൽ മൂന്നു പേരെ കസ്റ്റഡിയിലെടുതു. മൂന്നുപേർ പുഴയിലേക്ക് ചാടുകയും ഒരാൾ ട്രെയിൻ തട്ടി പുഴയിലേക്ക് വീഴുകയും ആയിരുന്നു. ട്രെയിൻ തട്ടിയയാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലത്തെ രാത്രിയാണ് പ്രതികളെ ചാലക്കുടി പോലീസ് പിടികൂടിയത് നാലുപേരും ഒഡീഷ സ്വദേശികളാണെന്നാണ് കണ്ടെത്തൽ.
ബജറ്റ് ദിനം ഓഹരിവിപണിയിൽ ഇടിവ്
ന്യൂഡെല്‍ഹി. ബജറ്റ് ദിനം ഓഹരിവിപണിയിൽ ഇടിവ്. സെൻസെക്സ് ആയിരം പോയിന്ർറ് വരെ വരെ ഇടിഞ്ഞു. വിവിധ ഓഹരി ഇടപാടുകളിൽ നികുതി വർധിപ്പിച്ച നടപടി വിപണിയിൽ നിരാശയായി. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഓഹരികളും ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളും മുന്നേറ്റം നടത്തുകയാണ്
വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന വിപണിക്ക് കിട്ടിയത് നിരാശ. നിക്ഷേപകർക്ക് മേൽ നികുതി ഭാരം കൂട്ടുന്ന പ്രഖ്യാപനങ്ങൾ ഓഹരി സൂചികകളെ പ്രതികൂലമായി ബാധിച്ചു. ഹ്രസ്വകാല നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭത്തിൽ ചുമത്തിയ നികുതി 15ൽ നിന്ന് 20 ശതമാനത്തിലേക്ക് ഉയർത്തി. ദീർഘകാല നിക്ഷേപങ്ങൾക്ക് ഇത് 10ൽ നിന്ന് 12.5 ശതമാനത്തിലേക്കാണ് കൂട്ടിയത്. ഓഹരി തിരിച്ച് വാങ്ങുന്ന സമയത്ത് നിക്ഷേപകർക്ക് കിട്ടുന്ന ലാഭത്തിനും ഇനി നികുതി കൊടുക്കണം. ഫ്യൂച്ചൽ ആന്റ് ഓപ്ഷൻസ് ഇടപാടുകൾക്ക് സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സും കൂട്ടി. രാവിലെ നേരിയ നേട്ടത്തോടെ തുടങ്ങിയ വിപണി ബജറ്റ് പ്രഖ്യാപനം തുടങ്ങിയതോടെ നഷ്ടത്തിലേക്ക് വീണു. അതേസമയം കാർഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി നീക്കി വച്ച പ്രഖ്യാപനം ആ മേഖലയിലെ കമ്പനികൾക്ക നേട്ടമുണ്ടാക്കി. ആന്ധ്രാ സിമന്ർറ്സ് അടക്കമുള്ള ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളും നേട്ടത്തിലാണ്
മാലിന്യമുക്ത നവകേരളം പദ്ധതി: സർവകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം നേരിടാൻ കൂടുതൽ നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. മാലിന്യ മുക്ത നവകേരളം പദ്ധതിയെ കുറിച്ച് ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് സർവകക്ഷി യോഗം വിളിച്ചു. ജൂലൈ 27ന് വൈകുന്നേരം 3.30നാണ് യോഗം
ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്. തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയ് മരിച്ച സംഭവത്തിന് പിന്നാലെയാണ് സർക്കാർ ഗൗരവമായി വിഷയം ഏറ്റൈടുത്തത്.
കുടുംബ കോടതിയിൽ മരുമകൻ അമ്മായിഅമ്മയെ വെട്ടി
മലപ്പുറം. കുടുംബ കോടതിയിൽ സ്ത്രീക്ക് വെട്ടേറ്റു. മരുമകൻ അമ്മായിഅമ്മയെ വെട്ടിയതായാണ് സൂചന. വണ്ടൂര്‍ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. മരുമകന്‍ ബൈജു പിടിയിലായി. പ്രായമായ സ്ത്രീക്കാണ് വെട്ടേറ്റത്. സ്ത്രീയുടെ മുടി പൂർണമായും വെട്ടിമാറ്റി. സ്ത്രീയുടെ പുറത്താണ് വെട്ടേറ്റത്. കത്തിയും , വാളും ഉപയോഗിച്ചാണ് വെട്ടിയത്
ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു; മൂന്ന് ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് നികുതിയില്ല
ന്യൂ ഡെൽഹി :രാജ്യത്തെ ആദായ നികുതി സ്ലാബുകൾ പരിഷ്‌കരിച്ചു. മൂന്ന് ലക്ഷം വരെ വാർഷിക വരുമാനം ഉള്ളവർക്ക് നികുതിയില്ല. പുതിയ നികുതി സമ്പ്രദായത്തിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000ത്തിൽ നിന്ന് 75,000 ആക്കി. മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയില്ല. മൂന്ന് മുതൽ 7 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അഞ്ച് ശതമാനമായിരിക്കും നികുതി
ഏഴ് മുതൽ 10 ലക്ഷം വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തി. 10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതിയും 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതിയും 15 ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ളവർക്ക് 30 ശതമാനം നികുതിയും ഏർപ്പെടുത്തി
വിദേശ സ്ഥാപനങ്ങൾക്കുള്ള കോർപറേറ്റ് ടാക്‌സ് 35 ശതമാനമാക്കി കുറച്ചു. എല്ലാ വിഭാഗം നിക്ഷേപകർക്കുമുള്ള ഏഞ്ചൽ ടാക്‌സ് നിർത്തലാക്കും. ആദായ നികുതി റിട്ടേൺ വൈകിയാൽ ക്രിമിനൽ നടപടികൾ സ്വീകരിക്കില്ല. ജി എസ് ടി നികുതി ഘടന കൂടുതൽ ലളിതമാക്കാൻ ശ്രമിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
നൂറ്റിയെട്ട് ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം.നൂറ്റിയെട്ട് ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു . ആരോഗ്യവകുപ്പും എൻഎച്ച് എം ഡയറക്ടറുമായി തൊഴിലാളി യൂണിയനുകൾ നടത്തിയ ചർച്ചയിൽ ശമ്പളം കൃത്യമായി നൽകാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. ഇതോടെ 108 ആംബുലൻസ് സർവീസുകൾ നടത്തും.
ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആംബുലൻസ് ജീവനക്കാരുടെ സമരം. എല്ലാമാസവും ഏഴാം തീയതിക്ക് മുമ്പ് ശമ്പളം നൽകണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പിലാക്കാൻ നടത്തിപ്പ് ചുമതലയുള്ള കമ്പനിക്ക് ആയിരുന്നില്ല. പലവിധ പ്രതിഷേധങ്ങളും നടത്തിയിട്ടും പരിഹാരമാകാതെ വന്നപ്പോഴാണ് സെക്രട്ടറിയേറ്റ് പ്രതിഷേധത്തിലേക്കും പണിമുടക്കിലേക്കും ജീവനക്കാരെത്തിയത്. ശമ്പള പ്രതിസന്ധി പരിഹരിക്കാൻ ആവശ്യത്തിനുള്ള പണം സർക്കാർ നൽകിയിട്ടും നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ EMRI കമ്പനി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. 108 ആംബുലൻസ് സർവീസുകളെ സർക്കാർ ഏറ്റെടുക്കണമെന്നും ജീവനക്കാരുടെ ആവശ്യം.
ആരോഗ്യവകുപ്പും എൻ എച്ച് എം ഡയറക്ടറും പങ്കെടുത്ത യോഗത്തിൽ ശമ്പളം കൃത്യമായി നൽകാമെന്ന് ഉറപ്പു നൽകിയതിനാൽ പ്രതിഷേധം താൽക്കാലികമായി പിൻവലിക്കുന്നുവെന്ന് സിഐടിയു നേതാവ് കെ എൻ ഗോപിനാഥ്.
സമരം പിൻവലിച്ചതോടെ നൂറ്റിയെട്ട് ആംബുലൻസുകൾ ഓടിത്തുടങ്ങി.




































